നേരത്തെ എഴുന്നേൽക്കുക

Print Friendly, PDF & Email
നേരത്തെ എഴുന്നേൽക്കുന്നു

ഗുരു, തന്നിരിക്കുന്ന ഭാഗം സാവധാനം വായിക്കുന്നു. ആവശ്യമുള്ള വിരാമചിഹ്നങ്ങളിൽ(dots) താൽക്കാലികമായി നിർത്തി വായിക്കുന്നു.

നിങ്ങൾക്ക് വേണമെങ്കിൽ മൃദുവായ പശ്ചാത്തല സംഗീതം ഉപയോഗിക്കാം.

ഒന്നാമതായി, നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക.

ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. നിങ്ങളുടെ കണ്ണുകൾ അടയ്ക്കുക, അല്ലെങ്കിൽ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടെങ്കിൽ, തറയിലേക്ക് നോക്കുക.

ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി…

ഇത് പ്രഭാതമാണെന്നും നിങ്ങൾ കിടക്കയിലാണെന്നും സങ്കൽപ്പിക്കുക അമ്മ നിങ്ങളെ ഉണർന്ന്‌ എഴുന്നേൽക്കാൻ വിളിക്കുന്നു…

സ്കൂളിൽ പോകാൻ സമയമായെന്ന് നിങ്ങൾക്കറിയാം …

നിങ്ങളുടെ ഇളം ചൂടുള്ള നല്ല കിടക്കയിൽ അൽപ്പം നേരം കൂടി ചിലവഴിക്കാൻ നിങ്ങൾക്ക് തോന്നുന്നു…

നിങ്ങൾ തിരക്കുകൂട്ടുകയോ വൈകുകയോ ചെയ്യാതെ എഴുന്നേൽക്കുന്നുവെന്ന് സങ്കൽപ്പിക്കുക.

നിങ്ങളുടെ ‘അമ്മ നിങ്ങളിൽ സന്തുഷ്ടയാകുന്നു..

നിങ്ങൾക്ക് തിടുക്കം കൂട്ടേണ്ടി വരുന്നില്ല..

അതിരാവിലെ എഴുന്നേൽക്കാനുള്ള നിങ്ങളുടെ തീരുമാനത്തിൽ നിങ്ങൾക്ക് സന്തോഷം തോന്നുന്നു.

നല്ലവനായതിൽ, നിങ്ങൾ സ്വയം പുറകിൽ അഭിനന്ദനത്തോടെ തട്ടുക.

(നീണ്ട ഇടവേള)

എന്റെ ചെറിയ മണി മുഴങ്ങുന്നത് കേട്ടാൽ പതിയെ കണ്ണ് തുറന്ന് അടുത്തിരിക്കുന്ന ആളെ നോക്കി ഒന്ന് പുഞ്ചിരിക്കൂ.

[കടപ്പാട് (റഫറൻസ്): സത്യസായി മാനുഷിക മൂല്യങ്ങളിൽ വിദ്യാഭ്യാസം, കാരോൾ ആൽഡർമാൻ എഴുതിയ സ്വഭാവവും വൈകാരിക സാക്ഷരതയും വികസിപ്പിക്കുന്നതിനുള്ള ഒരു പാഠ്യപദ്ധതി]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു