നൽകുക/ ദാനം

Print Friendly, PDF & Email
നൽകുക/ ദാനം
ദാനത്തിന്റെ ശക്തി മനസ്സിലാക്കാൻ

(ഗുരു കുത്തുകളിൽ(വിരാമങ്ങളിൽ) താൽക്കാലികമായി നിർത്തി, ഗദ്യരചന സാവധാനം വായിക്കുന്നു… നിങ്ങൾക്ക് വേണമെങ്കിൽ പശ്ചാത്തലത്തിൽ മൃദുവായ സംഗീതം ആവാം.)

ഘട്ടം 1: ഒന്നാമതായി, നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി…

ഘട്ടം 2: “ഇപ്പോൾ ശരീരത്തിലെ എല്ലാ പിരിമുറുക്കങ്ങളും അയവാക്കുക. നിങ്ങളുടെ കാൽവിരലുകൾ നീട്ടുക, തുടർന്ന് അവ അയവാക്കുക. കാൽവണ്ണയുടെ പിന്നിലെ പേശികളെ (calf muscles) മുറുകെ പിടിക്കുക, തുടർന്ന് അവയെ അയവുവരുത്തുക. നിങ്ങളുടെ കാലുകളുടെ മുകളിലെയും തുടകളിലെയും പേശികളെ പിരിമുറുക്കുക, അവ അയവാക്കുക. നിങ്ങളുടെ വയറിലെ പേശികൾ ഉള്ളിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ പിന്നിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ മുകളിലേക്കും താഴേക്കും താഴ്ത്തുക. ഇടത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക, വലത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക. ഇപ്പോൾ മുഖത്തെ പേശികളെ പിരിമുറുക്കുക എന്നിട്ട് അവയെ അയവാക്കുക. നിങ്ങളുടെ ശരീരം മുഴുവൻ അയവാകുന്നതായി അനുഭവപ്പെടുക – എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതായി. നിങ്ങൾക്ക് സുഖം തോന്നുന്നു.”

ഘട്ടം 3: മുറിയിൽ സ്വയം അവനവനെക്കുറിച്ചു ബോധവനായിരിക്കുക

നിങ്ങളുടെ മുറിയിൽ നിറയാൻ, സൗമനസ്യത്തിന്റെ ഒരു വികാരം വികസിക്കട്ടെ.. ക്രമേണ കെട്ടിടവും.. പട്ടണവും നിറയട്ടെ ഇപ്പോൾ ആഹ്‌ളാദവും ഉല്ലാസവും വികസിച്ചു ഭൂമിയെ മുഴുവൻ ഉൾക്കൊള്ളുന്നു എന്ന് സങ്കൽപ്പിക്കുക. എല്ലാവരും ശ്രദ്ധിക്കപ്പെടേണ്ടതായിട്ടോ പരിചരിക്കപ്പെടേണ്ടതായിട്ടോ ആവശ്യമാണ്. നമ്മൾ ഓരോരുത്തരും ശ്രദ്ധയും പരിചരണവും അർഹിക്കുന്നവരാണ്..

എന്തെങ്കിലും തിരിച്ചുകിട്ടണമെന്ന ചിന്തയില്ലാതെ മറ്റൊരാൾക്ക്..എന്തെങ്കിലും നൽകിയ ഒരു സമയത്തെക്കുറിച്ച് ചിന്തിക്കുക.. എന്തെങ്കിലും നൽകിയ ഒരു സമയത്തെക്കുറിച്ച് ചിന്തിക്കുക… മറ്റൊരു സമയം… ഇനിയും മറ്റൊന്ന്..

നിസ്വാർത്ഥമായി നൽകാൻ കഴിയുന്നതിന് സ്വയം അഭിനന്ദിക്കുക.

ഭാവിയിൽ കൂടുതൽ തുറന്നതാകാനും ദാനം കൊടുക്കാനും തീരുമാനിക്കുക… നിങ്ങൾ അത് എങ്ങനെ ചെയ്യുമെന്ന് ചിന്തിക്കുക…

ഘട്ടം 4: ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരിക, വ്യായാമം പൂർത്തിയായതിനാൽ കണ്ണുകൾ തുറക്കുക, നിവരുക. നിങ്ങളുടെ അടുത്തുള്ള ആളെ നോക്കി പുഞ്ചിരിക്കുക.

(ബിഎസ്എസ്ഇ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ‘മനുഷ്യമൂല്യങ്ങളിലെ സത്യസായി വിദ്യാഭ്യാസം’ എന്നതിൽ നിന്ന് സ്വീകരിച്ചത്)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു