ആത്മവിശ്വാസം ഉള്ളവനെ ദൈവം ഇഷ്ടപ്പെടുന്നു
ആത്മവിശ്വാസം ഉള്ളവനെ ദൈവം ഇഷ്ടപ്പെടുന്നു
ബുദ്ധിയെ നിശിതമാക്കുക, അപ്പോൾ പ്രകൃതിയിൽ കാണാവുന്ന വിവിധത്വം മാറി ഏകത്വം ബോധ്യമാകും. വേദങ്ങളിൽ ഏറ്റവും ആദരിക്കപ്പെടുന്നതും പ്രസിദ്ധ വുമായ മന്ത്രം ഗായത്രി ആണ്. എല്ലാ പ്രകാശത്തിന്റേയും ഉത്ഭവസ്ഥാനത്തിന്റെ അനുഗ്രഹം ലക്ഷ്യമാക്കിയുള്ളതാണ് അത്. കുശാഗ്രതുല്യമായ ബുദ്ധി ആർജ്ജിക്കാൻ ഈ മന്ത്രസിദ്ധികൊണ്ട് സാധിക്കും.
ആന്ധ്രദേശക്കാരനായ പ്രസിദ്ധ കവി തെനാലി രാമകൃഷ്ണൻ ഒരു വേദാന്തിയും ഫലിതപ്രിയനും ആയിരുന്നു. ഒരു നിബിഢവനത്തിൽക്കൂടി യാത്ര ചെയ്തിരുന്ന വേളയിൽ അദ്ദേഹത്തിന് വഴിതെറ്റിപ്പോയി. വിജയനഗര രാജ്യത്തിലെ പ്രസിദ്ധ ചക്രവർത്തിയായ കൃഷ്ണദേവരായരുടെ കാലമായിരുന്നു അത്; എ.ഡി.1500. പ്രത്യുല്പന്നമതിയും ബുദ്ധി വൈഭവമുള്ളവനുമായ ഒരു മന്ത്രിസഭാംഗമെന്ന നിലയിൽ തെന്നാലി രാമകൃഷ്ണൻ ബഹുമാനിതനായിരുന്നു).
മുൻപറഞ്ഞ പ്രകാരം വനത്തിൽ വഴിതെറ്റി അലയുന്ന സമയത്ത് രാമകൃഷ്ണൻ ഒരു സന്യാസിയെ കണ്ടുമുട്ടി. ഓടി അടുത്തുചെന്ന് അദ്ദേഹത്തിന്റെ കാൽക്കൽ ഭക്തി പൂർവ്വം പ്രണമിച്ചു. എന്നിട്ട് എങ്ങനെയാണ് സന്യാസി ഈ വനത്തിൽ വന്നുപെട്ട തെന്ന് രാമകൃഷ്ണൻ ചോദിച്ചു. സന്യാസി പറഞ്ഞു, “നിന്നെ ഈ വനത്തിലേക്ക് ആനയിച്ച അതേ നിഗൂഢശക്തി തന്നെ എന്നെയും ഈ സ്ഥലത്തേക്കു കൊണ്ടുവന്നു.” ഇത്രനാളും എന്റെ ജീവൻ വഹിച്ചിരുന്ന ഈ ശരീരം ത്യജിക്കാനുള്ള സമയം സമാഗത മായി. ഞാൻ ഇത്രനാളും ജപിച്ചുവന്നിരുന്നതും എന്റെ രക്ഷാകവചവും എനിക്കു നിധിതുല്യവും ആയിട്ടുള്ള മന്ത്രത്തെ ഞാൻ നിനക്ക് ഉപദേശിക്കുന്നു. കാളിമാതാ വിന്റെ മന്ത്രമായിരുന്നു അത്. അദ്ദേഹം ആ മന്ത്രം രാമകൃഷ്ണന്റെ കാതുകളിലേക്ക് മന്ത്രിച്ചുകൊടുത്തു.
ഈ മന്ത്രോപദേശ ലബ്ധിയിൽ രാമകൃഷ്ണൻ അതീവ സന്തുഷ്ടനായി. മന്ത്ര സമേതമുള്ള ധ്യാനത്തിന് നിബിഢവനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന കാളീക്ഷേത്രത്തി ലേക്ക് അദ്ദേഹം പോയി, ധ്യാനനിരതനായി. ഒരു അർദ്ധരാത്രിയിൽ, ബലി നടത്തി ദേവിയെ പ്രീതിപ്പെടുത്താനായി ഒരു ആടിനെയും കൊണ്ട് വനത്തിലെ ചില ആദിവാ സികൾ അവിടെയെത്തി. രാമകൃഷ്ണൻ പെട്ടെന്ന് ദേവീവിഗ്രഹത്തിനു പിന്നിൽ മറ ഞ്ഞിരുന്നു. ബലിമൃഗത്തിന്റെ കഴുത്തിലേക്ക് കത്തിവീഴാൻ തുടങ്ങുമ്പോൾ, “ഞാൻ എല്ലാ ജീവജാലങ്ങളുടേയും മാതാവാണ്, നിങ്ങളുടേയും, എന്റെ കുഞ്ഞിനെക്കൊന്നാൽ എന്റെ അനുഗ്രഹം കിട്ടുകയില്ല. ഞാൻ നിങ്ങളെ ശപിക്കും. കാളീദേവിയുടെ താക്കീ താണ് ഈ കേട്ടതെന്നു വിശ്വസിച്ച് ആദിവാസികൾ ഓടിപ്പോയി.
പിന്നെ കാളിമാതാവ് രാമകൃഷ്ണന് ദർശനം കൊടുത്തു. അനുഗ്രഹമായി എന്തു വേണമെന്നു ചോദിച്ചു. അദ്ദേഹത്തിന്റെ സാധനയിൽ സംതൃപ്തയായ ദേവി ഒരു തളി.
കയിൽ പാൽ ചോറും മറ്റൊന്നിൽ തൈർ അന്നവും വച്ചുകൊണ്ടു വീണ്ടും ചോദിച്ചു. ഇതിൽ ഏതുവേണം? ഇവ ഓരോന്നും ഭക്ഷിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താ ണെന്ന് ഒരു തീരുമാനത്തിൽ എത്തുന്നതിനു മുമ്പേ രാമകൃഷ്ണന് അറിയേണ്ടതുണ്ട്. അതുകൊണ്ട് അക്കാര്യം ദേവിയോടുതന്നെ ചോദിച്ചു. ദേവി പറഞ്ഞു, “തൈർ അന്നം കഴിച്ചാൽ നിനക്ക് സമ്പത്തും ഐശ്വര്യവും ഉണ്ടാകും. പാൽച്ചോറിന്റെ ഫലം നിന്നെ ബുദ്ധിമാനായ പണ്ഡിതനാക്കും. ഇനി ഇതിൽ ഏതു തെരഞ്ഞെടുക്കുന്നു എന്നു പറയൂ. ഇതിന് രാമകൃഷ്ണൻ ചിന്തിക്കുകയാണ്. മൂഢനായ ധനവാനായിരിക്കുന്നതു നല്ലതല്ല. എന്നാൽ വെറും പാണ്ഡിത്യം കൊണ്ട് വിശപ്പുമാറുകയും ഇല്ല. അയാൾ വീണ്ടും ചോദിച്ചു. “അമ്മേ, രണ്ടു പാത്രങ്ങളും ഒരുപോലെ ഞാൻ കാണുന്നുണ്ട്. ഇതിൽ ഏതു സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നതിനു മുമ്പ് ഓരോന്നിന്റെയും രുചി എണ്?
ദേവി ചിരിച്ചുകൊണ്ടു പറഞ്ഞു, “ഇവ ഓരോന്നിന്റെയും വ്യത്യസ്ത രുചിവി ശേഷം എന്താണെന്ന് എങ്ങനെ നിന്നോടു വിശദീകരിക്കാനാകും? നീ തന്നെ അവ രുചിച്ചു നോക്കി അറിയുക. ഇങ്ങനെ രണ്ടുതളികകളും ദേവി അദ്ദേഹത്തിനു കൊടുത്തു. ബുദ്ധിമാനായ രാമകൃഷ്ണൻ രണ്ടു തളികകളിലുള്ളതു മുഴുവനും ധൃതിയിൽ തിന്നു കളഞ്ഞു.
ഈ ധിക്കാരം ദേവിയെ പ്രകോപിപ്പിച്ചു. ഇതിനുതക്ക ശിക്ഷ കൊടുക്കുമെന്നും അമ്മ പറഞ്ഞു. രാമകൃഷ്ണൻ കുറ്റം സമ്മതിച്ചു. ദേവിയുടെ ശിക്ഷാവിധി സ്വീകരി ക്കാമെന്ന് അദ്ദേഹം പറഞ്ഞു. മകന്റെ കുറ്റം എത്ര വലുതാണെങ്കിലും അമ്മ വിധി ക്കുന്ന ശിക്ഷ കുഞ്ഞിന്റെ നാശത്തെ ലക്ഷ്യപ്പെടുത്തുകയില്ലല്ലോ. ദേവി പറഞ്ഞു, ഞാൻ തരുന്ന ശിക്ഷ തീർച്ചയായും നിനക്കു നന്മ വരുത്തും. കുണ്ഠിതമൊന്നും വേണ്ട. ദേവി വീണ്ടും അനുഗ്രഹിച്ചു “നീ ഒരു വികടകവി ആയി ഭവിക്കട്ടെ. രാജസദസ്സിൽ വളരെ സ്വാധീനതയുള്ള സമർത്ഥനായ ഫലിതസമാട്ടും ഉപദേശം തേടുന്നവർക്ക് ബുദ്ധിമാ തുര്യത്തോടെയുള്ള മാർഗ്ഗനിർദ്ദേശം നൽകാനുള്ള കഴിവും അമിത ധനമാർഗ്ഗവും നിനക്ക് ഉണ്ടായി ഭവിക്കട്ടെ”. ഇതായിരുന്നു അനുഗ്രഹവചനം.
ചോദ്യങ്ങൾ:
പൂരിപ്പിക്കുക.
- രാമകൃഷ്ണൻ രാജാവിന്റെ സദസ്സിൽ കഴിഞ്ഞിരുന്നു. —————–
- അദ്ദേഹത്തിന് —————– കുറിച്ചുള്ള മന്ത്രം ലഭിച്ചു.
- കാളിമാത കൊണ്ടുവന്ന തളികയിൽ —————– 20 jaz. അവ ഭക്ഷിച്ചാൽ ഉം ഉം ഭക്തനും ലഭിക്കുമായിരുന്നു—————–
- രാമകൃഷ്ണൻ ചോദിച്ചത് ആണ്.—————–
- രാമകൃഷ്ണൻ —————– എന്ന് അറിയപ്പെട്ടിരുന്നു.
[Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam]