കൃതജ്ഞത

Print Friendly, PDF & Email
കൃതജ്ഞത

കൃതജ്ഞത് ഒരു ദൈവീകമായ സവിശേഷതയാണ്. സ്വാമി യുടെ പ്രവർത്തനങ്ങളിൽ ഈ ഗുണം ധാരാളമായി കാണാം.

വർഷങ്ങൾക്കുമുമ്പ് ഒരു സംഘം ഭക്തരും ആയി സ്വാമി ഹോഴ്സിലി കുന്നുകളിൽ താമസിച്ചിരുന്നു. മനോജ്ഞമായ ഈ സ്ഥലം – സമുദ്രനിരപ്പിൽ നിന്നും 3800 അടി ഉയരത്തിലാണ്.

കുന്നുകൾക്കിടയിൽ ഉള്ള അവരുടെ ക്യാമ്പിന് ജീപ്പിനു മാത്രമേ എത്താൻ കഴിയുമായിരുന്നുള്ളൂ അതുകൊണ്ട് വെള്ളവും ഭക്ഷണവും കുന്നിൻചെരുവിൽ ഉള്ള ചെറിയ ഗ്രാമങ്ങളിൽ നിന്നും വലിച്ചു കയറ്റി ആണ് എത്തിച്ചിരുന്നത്. ബംഗ്ലാവിൽ ഉള്ള ഒരു പോത്ത് വെള്ളം നിറച്ച് തുകൽ സഞ്ചികൾ അതിൻറെ പുറത്ത് വെച്ച് ഒരു ദിവസം തന്നെ അനേകം തവണ വെള്ളം കുന്നിന്മുകളിൽ എത്തിച്ചിരുന്നു സന്തോഷവും ശാന്തിയും തുളുമ്പിനിന്ന ഈ ദിവസങ്ങളിൽ ബാബയുടെ ജ്ഞാന ത്തിൻറെ മധുരമായ മൊഴികൾ എല്ലാവരും ആസ്വദിച്ചിരുന്നു.

തിരിച്ചു പോകേണ്ട സമയമായപ്പോൾ സ്വാമി എല്ലാവരോടും ഒന്നിച്ച് താഴ്വാരത്തിലേക്ക് നടക്കാൻ പറഞ്ഞു പെട്ടന്ന് നിന്നിട്ട് സ്വാമി അരുളി.

“നിൽക്കൂ ഞാൻ ഒരു മിനിറ്റിനകം തിരിച്ചെത്താം വളരെ പ്രധാനപ്പെട്ട ഒരാളോട് യാത്ര പറയാൻ ഉണ്ട്” കുറച്ച് ഭക്തന്മാർ സ്വാമിയേ അനുഗമിച്ചു അവർ കണ്ടത് സ്വാമി ആ പോത്തിനോട് യാത്ര പറയുന്നതാണ് സ്നേഹപൂർവ്വം അതിൻറെ പുറത്ത് തട്ടി അത് സ്വാമിക്ക് ചെയ്ത സേവനത്തിന് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

ഏറ്റവും ചെറിയ സേവനങ്ങൾ പോലും സ്വാമി ശ്രദ്ധിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.

[Source : Lessons from the Divine Life of Young Sai, Sri Sathya Sai Balvikas Group I, Sri Sathya Sai Education in Human Values Trust, Compiled by: Smt. Roshan Fanibunda]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു