നന്ദി /കൃതജ്ഞത

Print Friendly, PDF & Email
നന്ദി /കൃതജ്ഞത
എനിക്കുള്ള നല്ല കാര്യങ്ങൾക്ക് നന്ദിയുള്ളവനായിരിക്കാൻ സർവ്വവ്യാപിയായ(സാർവത്രികമായ).

പ്രകാശത്തെ ഭാവനാചിത്രണം ചെയ്യുന്നു

(ഖണ്ഡികകൾക്കിടയിലും കുത്തുകളിലും താൽക്കാലികമായി നിർത്തുക.)

ഘട്ടം 1: ഒന്നാമതായി, നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി…

ഘട്ടം 2: “ഇപ്പോൾ ശരീരത്തിലെ എല്ലാ പിരിമുറുക്കങ്ങളും അയവാക്കുക. നിങ്ങളുടെ കാൽവിരലുകൾ നീട്ടുക, തുടർന്ന് അവ അയവാക്കുക. കാൽവണ്ണയുടെ പിന്നിലെ പേശികളെ(calf muscles) മുറുകെ പിടിക്കുക, തുടർന്ന് അവയെ അയവുവരുത്തുക. നിങ്ങളുടെ കാലുകളുടെ മുകളിലെയും തുടകളിലെയും പേശികളെ പിരിമുറുക്കുക, അവ അയവാക്കുക. നിങ്ങളുടെ വയറിലെ പേശികൾ ഉള്ളിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ പിന്നിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ മുകളിലേക്കും താഴേക്കും താഴ്ത്തുക. ഇടത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക, വലത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക. ഇപ്പോൾ മുഖത്തെ പേശികളെ പിരിമുറുക്കുക എന്നിട്ട് അവയെ അയവാക്കുക. നിങ്ങളുടെ ശരീരം മുഴുവൻ അയവാകുന്നതായി അനുഭവപ്പെടുക – എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതായി. നിങ്ങൾക്ക് സുഖം തോന്നുന്നു.”

ഘട്ടം 3: “നിങ്ങൾ കടൽത്തീരത്ത് ഉലാത്തുകയാണെന്ന് സങ്കൽപ്പിക്കുക…

പാദങ്ങൾ… സൂര്യനിൽ നിന്നുള്ള ഇളംചൂട് തൊട്ടറിയുക, മൃദുവായ കാറ്റ് നിങ്ങളുടെ കവിളിനു നേരെ വീശുന്നത് അനുഭവിച്ചറിയുക. നിങ്ങളുടെ പാദങ്ങൾക്ക് താഴെയുള്ള മൃദുവായ ചൂടുള്ള മണൽ അനുഭവിക്കുക. എല്ലാം വളരെ മനോഹരമാണ്, നിങ്ങൾക്ക് സന്തോഷം തോന്നുന്നു ….

തിരമാലകൾ കടൽത്തീരത്തെ മെല്ലെ മെല്ലെ തലോടുന്നത് നോക്കൂ.

നിങ്ങൾക്ക് ചുറ്റുമുള്ളതെല്ലാം മനോഹരമാണ്

നിങ്ങൾക്ക് സന്തോഷം നൽകുന്ന എല്ലാ കാര്യങ്ങളെയും കുറിച്ച് ചിന്തിക്കുക…

പണച്ചെലവില്ലാത്ത, അല്ലെങ്കിൽ ലോകത്തിലെ വിഭവങ്ങൾ ഉപയോഗപ്പെടുത്താത്ത, നിങ്ങളെ സന്തോഷിപ്പിക്കുന്ന എല്ലാ കാര്യങ്ങളെയും കുറിച്ച് ചിന്തിക്കുക… ഈ സ്നേഹത്തിനും ജീവിതത്തിലെ മനോഹരമായ കാര്യങ്ങൾക്കും നിങ്ങളുടെ അനുഗ്രഹങ്ങൾ എണ്ണുക. നിങ്ങൾക്ക് ഉള്ളതിൽ കൃതജ്ഞതയും സന്തോഷവും ഉണ്ടാവുക.

ഘട്ടം 4: ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരിക, വ്യായാമം പൂർത്തിയായതിനാൽ കണ്ണുകൾ തുറക്കുക, നിവരുക. നിങ്ങളുടെ അടുത്തുള്ള ആളെ നോക്കി പുഞ്ചിരിക്കുക.

(ബിഎസ്എസ്ഇ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ‘മനുഷ്യമൂല്യങ്ങളിലെ സത്യസായി വിദ്യാഭ്യാസം’ എന്നതിൽ നിന്ന് സ്വീകരിച്ചത്)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു