വാക്ക് ഊഹിക്കുക

Print Friendly, PDF & Email

വാക്ക് ഊഹിക്കുക

ലക്ഷ്യം:

തുടർച്ചയായ ദൃശ്യങ്ങൾ ഓർമ്മിക്കാനുള്ള വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനാണ് ഈ പ്രവർത്തനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്- കണ്ട കാര്യങ്ങൾ ക്രമത്തിൽ ഓർക്കാനും ഓർമ്മിക്കാനും ഉള്ള കഴിവ്.

ബന്ധപ്പെട്ട മൂല്യങ്ങൾ:
  • ശ്രദ്ധകേന്ദ്രീകരിക്കുക.
  • ജാഗ്രത
  • സമയം ഗുണപ്രദമായ ഉപയോഗിക്കുക
ആവശ്യമായ വസ്തുക്കൾ:

കാർഡുകളുടെ സെറ്റുകൾ, ഓരോ സെറ്റിലും 6-7 കാർഡുകൾ അടങ്ങിയിരിക്കുന്നു.

ഒരു സെറ്റിൽ എഴുതേണ്ട വാക്കുകൾ ക്രമരഹിതമായി തിരഞ്ഞെടുക്കണം, അതായത് ഏതെങ്കിലും പ്രത്യേക ക്രമം പാലിക്കാതെ.

ഉദാഹരണങ്ങൾ-:
  1. ദേവതകൾ
  2. പ്രകൃതി
  3. പ്രമുഖ മഹാന്മാർ, മഹതികൾ
  4. വിശുദ്ധന്മാർ
  5. മതങ്ങൾ മുതലായവ.
എങ്ങനെ കളിക്കാം:
  1. കുട്ടികളെ ചെറിയ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, ഓരോ ഗ്രൂപ്പിലും 3-4 കുട്ടികൾ ഉൾപ്പെടുന്നു.
  2. ഗുരു ഓരോ ഗ്രൂപ്പിനും ഒരു കൂട്ടം കാർഡുകൾ കൈമാറുകയും ഒരു ഉദാഹരണത്തിന്റെ സഹായത്തോടെ അവർക്ക് പ്രവർത്തനം വിശദീകരിക്കുകയും ചെയ്യുന്നു.
  3. സെറ്റ് 1- പ്രകൃതി (മേഘങ്ങൾ, നദികൾ, ആകാശം, മരങ്ങൾ, ചന്ദ്രൻ, കുന്നുകൾ)
  4. ഒരു ഗ്രൂപ്പിൽ നിന്ന്, ഒരു കുട്ടി മേൽപ്പറഞ്ഞ 6 കാർഡുകൾ ക്രമംതെറ്റിക്കുന്നു. തുടർന്ന് അവ തന്റെ മുന്നിൽ ഒരു നിരയായി ക്രമീകരിക്കുകയും ചെയ്യുന്നു.
  5. ഗ്രൂപ്പിലെ ശേഷിക്കുന്ന കുട്ടികൾക്ക് ക്രമം ഓർമ്മിക്കാൻ 2-3 സെക്കൻഡ് നൽകുന്നു.
  6. തുടർന്ന് കാർഡുകൾ നീക്കം ചെയ്യുകയും ആദ്യത്തെ കളിക്കാരൻ ഒരിക്കൽ കൂടി നന്നായി ക്രമംതെറ്റിക്കുന്നു.
  7. ഇപ്പോൾ ഗ്രൂപ്പിലെ ബാക്കിയുള്ള കുട്ടികൾക്ക് ഓരോരുത്തരായി സെറ്റ് നൽകുകയും 6 കാർഡുകളും അതേ ക്രമത്തിൽ കൃത്യമായി പുനഃക്രമീകരിക്കാൻ കഴിയുന്നവർക്ക് പോയിന്റുകൾ നേടുകയും ചെയ്യുന്നു.
  8. ഗുരു തയ്യാറാക്കിയ മേൽപ്പറഞ്ഞ 5 സെറ്റ് കാർഡുകൾ 5 ഗ്രൂപ്പുകൾക്കിടയിൽ ഊഴമിട്ടു ഓരോ സെറ്റും നൽകാം.
  9. ഒരു ഗ്രൂപ്പിനുള്ളിൽ ഓരോ കുട്ടിക്കും മുഖ്യ കളിക്കാരനാകുവാൻ അവസരം ലഭിക്കുന്നുണ്ടെന്ന് ഗുരു ഉറപ്പുവരുത്തണം.
വകഭേദങ്ങൾ:

കുട്ടികളുടെ ബുദ്ധിമുട്ടിന്റെ പരിധിക്കണക്കിലെടുത്തു, ഒരു സെറ്റിലെ കാർഡുകളുടെ എണ്ണം വ്യത്യാസപ്പെടുത്താം.

ഗുരുക്കന്മാർക്കുള്ള നുറുങ്ങുകൾ:

ഓരോ സെറ്റ് വാക്കുകളും തയ്യാറാക്കുമ്പോൾ, ഒരു പ്രത്യേക ശ്രേണി പിന്തുടരാത്ത ക്രമരഹിതമായ വാക്കുകൾ മാത്രം തിരഞ്ഞെടുക്കാൻ ഓർമ്മിക്കേണ്ടതാണ്. (മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഒരു ക്രമം പിന്തുടരുന്ന പുരുഷാർത്ഥങ്ങൾ പോലുള്ള ആശയങ്ങൾ ഒഴിവാക്കാം)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു