ഗുരുവായൂർ (ദക്ഷിണദ്വാരക)

Print Friendly, PDF & Email
ഗുരുവായൂർ (ദക്ഷിണദ്വാരക)

കൃഷ്ണാവതാര സമയത്ത് ദേവകിക്കും വസുദേവർക്കും പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിന്റെ രൂപം തന്നെയാണ് ഗുരുവായൂരിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹത്തിന്റെ ആകൃതി. കശ്യപൻ വസുദേവരായും അദിതി ദേവകിയായും ജനിച്ചു. മഹാവിഷ്ണു തുടരെ മൂന്നാ മത്തെ തവണയാണ് ശ്രീകൃഷ്ണനായി അവതരിച്ചിരിക്കുന്നത്.

നാരായണൻ തന്നെ ഗുരുവായൂരിലെ വിഗ്രഹം ആദ്യകാലത്തു പൂജിച്ചിരുന്നു എന്നു പറയപ്പെടുന്നു. അത് വിഷ്ണു ബ്രഹ്മാവിനു കൊടുത്തു. പ്രപഞ്ചസൃഷ്ടികർമ്മം ബ്രഹ്മാവു നിർവ്വഹിച്ചത് ഈ വിഗ്രഹത്തിന്റെ ശക്തിവിശേഷത്താലാണ്. ഇതേ വിഗ്രഹം തന്നെയാണ് ശ്രീകൃഷ്ണൻ ദ്വാരകാപതിയായിരിക്കുന്ന കാലത്ത് വസുദേവരും ദേവകിയും പൂജിച്ചിരുന്നത്. ദ്വാരകയിൽ ഒരു ക്ഷേത്രം പണിയിച്ച് ഇത് അവിടെ പ്രതിഷ്ഠിച്ചിരുന്നു.

ദ്വാപരയുഗാവസാനത്തിൽ ശ്രീകൃഷ്ണൻ ഉദ്ധവരെ വരുത്തി വൈകുണ്ഠത്തി ലേയ്ക്ക് പൊയ്ക്കൊള്ളാൻ ആജ്ഞാപിച്ചു. കലിയുഗത്തിൽ ഈ ലോകത്തിനുണ്ടാകുന്ന ഭയങ്കരമായ ദുർവിധികളെക്കുറിച്ച് ചിന്തിച്ച് ഉദ്ധവർക്ക് കഠിനദുഃഖമുണ്ടായി. അപ്പോൾ മേൽ പ്പറഞ്ഞ വിഗ്രഹത്തിൽ ശ്രീകൃഷ്ണൻ സന്നിധാനം ചെയ്ത് ഭക്തജനങ്ങളെ അനുഗ്രഹിച്ചു കൊള്ളാമെന്നു പറഞ്ഞ് ഉദ്ധവരെ സമാധാനപ്പെടുത്തി. ആസന്നമായിരിക്കുന്ന മഹാപ്രളയത്തിൽ നിന്ന് ഈ വിഗ്രഹത്തെ രക്ഷിച്ചുകൊള്ളാമെന്നും, പ്രളയാന്ത്യത്തിൽ ദേവഗുരുവായ ബ്രഹസ്പതിയുമായി ആലോചിച്ച് പരിശുദ്ധിയുള്ള ഒരു സ്ഥലത്ത് അതിനെ പ്രതിഷ്ഠിക്കണമെന്നുകൂടി ശ്രീകൃഷ്ണൻ നിർദ്ദേശിച്ചിരുന്നു.

അതുപ്രകാരം ബ്രഹസ്പതിയും വായുദേവനും കൂടി വിഗ്രഹപ്രതിഷ്ഠയുടെ ചുമതല ഏറ്റെടുത്തു. യോഗ്യതയുള്ള പുണ്യസ്ഥലം ഏതായിരിക്കണമെന്ന് ഭൂലോകത്താകമാനം അന്വേഷിച്ചു. വഴിമദ്ധ്യേ പരശുരാമനെ അവർ കണ്ടു. നാരദമഹർഷിയുടെ ഉപദേശ പ്രകാരം പരശുരാമനും ഇതേ വിഗ്രഹത്തെ അന്വേഷിച്ചു പുറപ്പെട്ടിരിക്കയായിരുന്നു. അവർ താമരപുഷ്പങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു പുഷ്ക്കരണി കണ്ടു. അതിന്റെ കരയിൽ ശിവനും പാർവ്വതിയും ഇവരെ സ്വാഗതം ചെയ്യുന്നതിനായി വന്നിട്ടുണ്ടായിരുന്നു. പരമ ശിവൻ പറഞ്ഞു, “ഈ പുണ്യഭൂമിയിൽ നാരായണവിഗ്രഹം പ്രതിഷ്ഠിക്കുന്നതിന് മുൻപേ തന്നെ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നിട്ട് പുണ്യതീർത്ഥം തളിച്ച് വിഗ്രഹശുദ്ധി വരുത്തി വന്ദിച്ചിട്ട് ഗുരുവിനോടും വായുവിനോടുമായിപ്പറഞ്ഞു. നിങ്ങൾ രണ്ടുപേരും കൂടിച്ചേർന്ന് ഇതിനെ പ്രതിഷ്ഠിക്കണം. ഈ പുണ്യക്ഷേത്രത്തിന്റെ സ്ഥാപകർ നിങ്ങൾ ഇരുവരുമാകയാൽ ഇവിടം ഗുരുവായൂർ എന്നറിയപ്പെടും.’ ഇതിനുശേഷം ശിവനും പാർവ്വതിയും പുഷ്ക്കരണിയുടെ മറുകരയിലേയ്ക്കു പോയി. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും ഒരു കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം ഇക്കാര്യങ്ങൾക്ക് തെളിവാണ്.

ഗുരുവായൂരിന്റെ മഹിമ, ശ്രീകൃഷ്ണന്റേതായ ശംഖുചക്രഗദാപത്മങ്ങൾ ധരിച്ച മനോഹരമായ ചതുർബാഹു വിഗ്രഹത്തിന്റെ ദിവ്യത്വത്തിലാണ് സ്ഥിതിചെയ്യുന്നത്. തുളസി മാലയും മുത്തുകൾ കൊണ്ടുള്ള കണ്ഠാഭരണവും കൊണ്ട് അലംകൃതമായ ഭഗവാൻ പ്രഭാപൂരം വിതറിക്കൊണ്ടു നിൽക്കുന്നതായിക്കാണാം. ഭക്തന്റെ ആർത്തനാദം ശ്രദ്ധിക്കുന്നതിനുള്ള സന്നദ്ധതയിൽ എല്ലാ ദേവതകളിലും വച്ച് മുൻഗണന ഗുരുവായൂരപ്പനാണുള്ളത്.

സംരക്ഷണത്തിനായി പ്രാർത്ഥിക്കുന്നവർക്കെല്ലാം ആഗ്രഹനിവൃത്തി വരുത്തുന്ന വനാണ് ഗുരുവായൂരിൽ ഉള്ളത് എന്നതിന് ഈ ഒരു സംഭവം മതിയാകുന്നതാണ്. വാത രോഗം പിടിപെട്ട ഒരുവൻ ഉണ്ടായിരുന്നു. സകലചികിത്സകരും പരാജയപ്പെട്ടതിനാൽ ഈ ആൾ ഗുരുവായൂരപ്പനെ അഭയം പ്രാപിച്ചു. അതെ സമയം തന്നെ വേറൊരുവനും അൽപ്പം ധനം വേണമെന്നാഗ്രഹിച്ച് ഈശ്വരപ്രീതിക്കായി ഭഗവൽ സന്നിധിയിൽ എത്തിയിരുന്നു. പണ സഞ്ചി കരയിൽ വച്ചിട്ട് വാതരോഗി നദിയിൽ കളിക്കാൻ ഇറങ്ങിമുങ്ങി. ധനം മോഹിച്ചു വന്ന സാധു പണസഞ്ചി നദിക്കരയിൽ ഇരിക്കുന്നതുകണ്ട് അല്പം പോലും സമയം കളയാതെ അതു റാഞ്ചിക്കൊണ്ടു കടന്നു. വാതരോഗി അവന്റെ പിന്നാലെ ഓടി, രോഗം എങ്ങിനെ ഭേദമായി എന്ന് ഓർമ്മിക്കാതെ തന്നെ പാഞ്ഞു പിൻതുടർന്നു. അപ്പോൾ അയാൾ ഒരു അശരീരി കേട്ടു. “സമാധാനപ്പെടുക. നിന്റെ പ്രാർത്ഥന നിർവ്വഹിക്കപ്പെട്ടു. അതു പോലെ മറ്റേ ആളുടേയും”.

സ്വാർത്ഥമതികളും ലുബ്ധൻമാരും പോലും ഭഗവാനാൽ ആകർഷിക്കപ്പെടുന്നുണ്ട്. എന്തെന്നാൽ ഭഗവാൻ കല്പിച്ചിട്ടുണ്ട്. നാലുതരം ജനങ്ങൾ അദ്ദേഹത്തെ പൂജിക്കുന്നു. ആർത്തൻ, അർത്ഥാർത്ഥി, ജിജ്ഞാസു, ജ്ഞാനി ഇവരാണ് അത്. മായാമനുഷ്യനായിരുന്നു ഭഗവാൻ, തന്നെ സമീപിക്കുന്ന ആരെയും അന്ത്യത്തിൽ ജ്ഞാനിയാക്കി മാറ്റുകതന്നെ ചെയ്യുന്നു.

[Source – Stories for Children – II]

Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു