സത്യസന്ധതയും അതിന്റെ പ്രതിഫലവും

Print Friendly, PDF & Email
സത്യസന്ധതയും അതിന്റെ പ്രതിഫലവും

Ramu and his sons Chandra and Surya

രാമു ഗ്രാമത്തിലെ സത്യസന്ധനായ ഒരു പാൽക്കാരനായിരുന്നു. അദ്ദേഹത്തിന് രണ്ട് മക്കൾ ഉണ്ടായിരുന്നു, സൂര്യയും ചന്ദ്രയും. എപ്പോഴും അദ്ദേഹം അവരോട് പറയുമായിരുന്നു “നോക്കൂ ആരെയും ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്; സത്യസന്ധമായ അധ്വാനം മാത്രമേ നിങ്ങൾക്ക് ജീവിതത്തിൽ യഥാർത്ഥ സമാധാനവും സന്തോഷവും നൽകുകയുള്ളൂ”. ഒരു ദിവസം രാമു സൂര്യയെ കന്നുകാലികളെ മേയ്ക്കാൻ കൊണ്ടുപോകാത്തതിൽ നല്ല വണ്ണം ശകാരിച്ചു, അതിൽ വല്ലാതെ വിഷമിച്ച സൂര്യ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയും ഇനി ഒരിക്കലും മടങ്ങി വരില്ലെന്ന് തീരുമാനിച്ചു.

വൃദ്ധനായ രാമു തൻെറ മകൻ സൂര്യയെ ഓർക്കുമ്പോഴെല്ലാം അസ്വസ്ഥനാവുകയും ദുഃഖത്തോടിരിക്കുകയും ചെയ്തു. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാമു ചന്ദ്രയോട് പറഞ്ഞു, “എന്റെ പ്രിയപുത്രാ, നിൻെറ സഹോദരൻ സൂര്യയെ കണ്ടെത്താൻ പരമാവധി ശ്രമിക്കുക.; നിനക്ക് സഹോദരനെ തിരിച്ചറിയാൻ കഴിയും അവന്റെ നെറ്റിയിൽ വലിയ കറുത്ത ഒരു പാട്‌ ഉണ്ട്. നമ്മുടെ പക്കലുള്ള 10 എരുമകളിൽ നിന്ന് 5 എണ്ണം അവനു കൊടുക്കുക അവൻെറ പങ്കാണത് .രാമുവിന്റെ മരണശേഷം ചന്ദ്ര അടുത്തുള്ള ഗ്രാമങ്ങളിലെ എല്ലാ മേളകളിലേക്കും പോകുമായിരുന്നു സൂര്യയെ അവിടെ കണ്ടെത്താമെന്ന പ്രതീക്ഷയിൽ എന്നാൽ അദ്ദേഹത്തിന്റെ എല്ലാ ശ്രമങ്ങളും വെറുതെയായി.

 Ramu asking Chandra to give share to Surya

ഒരു ദിവസം ചന്ദ്ര മേച്ചിൽ കഴിഞ് എരുമകളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യാത്രാമധ്യേ ഒരു അപരിചിതൻ ഗ്രാമത്തിലെ മരത്തിനടിയിൽ ഇരിക്കുന്നത് കണ്ടു. ചന്ദ്ര അവന്റെ അടുത്തേക്ക് നടന്നു, പിന്നെ അവന്റെ നെറ്റിയിലെ വലിയ കറുത്ത പാട് കണ്ടപ്പോൾ അത്ഭുതപ്പെട്ടു. ചന്ദ്ര തൻെറ സഹോദരനെ തിരിച്ചറിഞ്ഞു, പക്ഷേ, അദ്ദേഹം വളരെയധികം വേദനിച്ചു രാമുവിനെ മുഷിഞ്ഞതും കീറിപ്പറിഞ്ഞതുമായ വസ്ത്രങ്ങളിൽ കണ്ടപ്പോൾ, അതിനാൽ, അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു, “സഹോദരാ സൂര്യ, എന്തിനാണ് നീ ഈ ഒരു ദയനീയ ജീവിതം നയിക്കുന്നത്? എന്നോടൊപ്പം വീട്ടിലേക്ക് വരൂ…, അച്ഛൻ തന്ന 10 എരുമകളിൽ 5 എണ്ണം നിനക്ക് ഉള്ളതാണ്, നമുക്ക് പാലും വെണ്ണയും വിറ്റ് സന്തോഷകരമായ ജീവിതം നയിക്കാം” സൂര്യ സഹോദരൻെറ കൂടെ വീട്ടിലേക്ക് പോയി,പക്ഷേ, അവൻ എപ്പോഴും നിശബ്ദനായിരിന്നു. അവർ ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം ചന്ദ്ര ഒരു വലിയ പരവതാനി വിരിച്ചു, താമസിയാതെ ഇരുവരും ഉറങ്ങി.

പിറ്റേന്ന് രാവിലെ ചന്ദ്ര ഉറക്കമുണർന്ന് അത്ഭുതപ്പെട്ടു, അഞ്ച് എരുമകളുമായി സൂര്യ കടന്നു കളങ്ങു. അവന്റെ മനസ്സിൽ ഒരു സംശയം ഉയർന്നു, “എന്തുകൊണ്ട് എരുമകളുമായി സൂര്യ ഓടിപോയി? താൻ ഒരു ചതിയൻ കാരണം വഞ്ചിക്കപ്പെട്ടിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നു. ചില ചിന്തകൾക്ക് ശേഷം അദ്ദേഹം സ്വയം ആശ്വസിപ്പിച്ചു,” ഞാൻ സത്യസന്ധനും അച്ഛൻ എന്നോട് ഉപദേശിച്ചതുപോലെയും ചെയ്തു ദൈവം അതിന് സാക്ഷിയാണ്, അതുകൊണ്ട് ഞാൻ വിഷമിക്കേണ്ടതില്ല.

Chandra found Surya

കുറച്ച് ദിവസങ്ങൾക്ക് ശേഷം ചന്ദ്രയുടെ വാതിലിനു മുന്നിൽ ഒരു നല്ല കാളവണ്ടി വന്നു നിന്നു. ചന്ദ്ര പുറത്തേക്ക് നോക്കിയപ്പോൾ നെറ്റിയിൽ വലിയ കറുത്ത പാടുള്ള ഒരാളെ കണ്ടു അയാൾ അവന്റെ അടുത്തേക്ക് വന്നു തികച്ചും മാന്യമായി വസ്ത്രം ധരിച്ച് ഒരു ധനികനെപ്പോലെ. അയാൾ ചന്ദ്രയുടെ അടുത്തെത്തി ഒരു പുഞ്ചിരിയോടെ പറഞ്ഞു, “സഹോദരാ, നിനക്ക് എന്നെ മനസിലായില്ലേ? ” എന്നാൽ സങ്കടകരമായ സ്വരത്തിൽ ചന്ദ്ര മറുപടി പറഞ്ഞു,”സഹോദരാ, ഞാൻ നിന്നെ തിരിച്ചറിയുന്നു പക്ഷേ ഞാൻ ഗുരുതരമായ ഒരു തെറ്റ് ചെയ്തു; രണ്ട് ആഴ്ചകൾക്ക് മുമ്പ് ഞാൻ നിൻെറ അഞ്ച് എരുമകളെ മറ്റൊരാൾക്ക് നൽകി, അവനെ ഞാൻ നീ ആണെന്ന് തെറ്റിദ്ധരിച്ചു. പക്ഷേ, എന്റെ അബദ്ധം മൂലം നീ കഷ്ടപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ നിനക്ക് എൻെറ അഞ്ച് എരുമകളെ തരാം.

Surya comes to take Chandra

സൂര്യ സഹോദരനെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു, “എന്റെ പ്രിയപ്പെട്ട ചന്ദ്ര, നീ ഒരു തെറ്റും ചെയ്‌തിട്ടില്ല. ഞാൻ തന്നെ ആണ് ദരിദ്ര വേഷം ധരിച്ചു വന്നത് നിൻെറ സത്യസന്ധത പരീക്ഷിക്കാൻ. തീർച്ചയായും നമ്മുടെ പ്രിയപ്പെട്ട അച്ഛനെ പോലെ നീയും സത്യസന്ധനാണ്. അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ, എനിക്ക് പഴങ്ങളും പച്ചക്കറിയും ഉള്ള നല്ലൊരു കച്ചവടം കെട്ടിപ്പടുക്കാൻ കഴിഞ്ഞു, അതിലൂടെ ഞാൻ ധനികനായി. ഇപ്പോൾ, എനിക്ക് നഗരത്തിൽ വലിയ ഒരു വീട് ഉണ്ട്, കൂടാതെ ഈ കാളവണ്ടി, ഒരു ചെറിയ പഴത്തോട്ടം എല്ലാം ഞാൻ സ്വന്തമാക്കി. നിന്നെ പട്ടണത്തിൽ എന്നോടൊപ്പം താമസിക്കാൻ കൊണ്ടു പോകാൻ വന്നതാണ്, അങ്ങാടിയിൽ ഒരു ചെറിയ മുറി വാങ്ങി നിനക്ക് അവിടെ പാലുത്പന്നങ്ങൾ സംഭരിക്കാനും പാലും മധുരപലഹാരങ്ങളും വിൽക്കുവാനും ചെയ്യാം.”

സഹോദരന്മാർ രണ്ടു പേരും കൈകോർത്തു അവരുടെ പിതാവിന്റെ ചെറിയ ഫോട്ടോയ്ക്ക് മുമ്പിൽ നിന്നു പറഞ്ഞു, “അച്ഛൻ എല്ലായ്പ്പോഴും സത്യസന്ധത പുലർത്താൻ ഞങ്ങളെ പഠിപ്പിച്ചു. അച്ഛനിൽ നിന്ന് സത്യസന്ധത പഠിക്കാൻ കഴിഞ്ഞ ഞങ്ങൾ ഭാഗ്യവാന്മാർ ആണ്. ഇന്ന് അതെ സത്യസന്ധതയാണ് ഒരു പണത്തിനും കഴിയാത്ത സമാധാനവും സന്തോഷവും ഞങ്ങൾക്ക് തന്നത്.”

ചോദ്യങ്ങൾ:
  1. സത്യസന്ധനായിരുന്നതിന് ചന്ദ്രയ്ക്ക് ലഭിച്ച പ്രതിഫലം എന്താണ്?
  2. സത്യസന്ധനായിരുന്നതിന് സൂര്യയ്ക്ക് എന്ത് പ്രതിഫലം ലഭിച്ചു?
  3. രണ്ട് സഹോദരന്മാരും അവരുടെ പിതാവിൽ നിന്ന് എന്താണ് പഠിച്ചത്? എന്തുകൊണ്ടാണ് അവർ പിതാവിനോട് നന്ദി പ്രകടിപ്പിച്ചത്‌?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു