വൈകുണ്ഠം എത്ര അകലെയാണ്

Print Friendly, PDF & Email

വൈകുണ്ഠം എത്ര അകലെയാണ്

Pandit narrating Gajendra Mokshamഒരിക്കൽ ഒരു പണ്ഡിതൻ ഗജേന്ദ്രമോക്ഷത്തിന്റെ കഥ രാജാവിനും സദസ്സിലുള്ളവർക്കും പറഞ്ഞു കൊടുക്കുകയായിരുന്നു.

ദുഷ്ടനായ മുതലയുടെ പിടിയിലകപ്പെട്ട ഗജേന്ദ്രൻ എന്ന ആനയുടെ കരച്ചിൽ കേട്ട് ഭഗവാൻ ദേവിയോട് പോലും പറയാതെ വൈകുണ്ഠത്തിൽ നിന്നും പുറപ്പെട്ട സാഹചര്യമാണ് പണ്ഡിതൻ പറഞ്ഞുകൊടുത്തത്.

ഇത് കേട്ട ഉടനെ രാജാവിനു ഒരു സംശയം. “ഹേ പണ്ഡിതാ, വൈകുണ്ഠം എത്ര അകലെയാണ്?”

പണ്ഡിതന് വൈകുണ്ഠം എത്ര അകലെയാണ് എന്ന് അറിയില്ലായിരുന്നു. അദ്ദേഹം വിവശനായി.

അവിടെയുള്ള മറ്റു പണ്ഡിതർക്കും ഇതിന് ഉത്തരമില്ലായിരുന്നു.

അപ്പോൾ രാജാവിനെ പരിചരിച്ചു കൊണ്ടിരുന്ന ഒരു തോഴൻ താൻ ഉത്തരം പറഞ്ഞോട്ടെ എന്ന് അപേക്ഷിച്ചു. പണ്ഡിതന് ഇതൊരു ധാർഷ്ട്യമായി തോന്നിയെങ്കിലും രാജാവ് തന്റെ പരിചാരകനെ ഉത്തരം പറയാൻ അനുവദിച്ചു.

Servant giving the answer

“അല്ലയോ പ്രഭു ആനയുടെ കരച്ചിൽ കേൾക്കത്തക്ക ദൂരമാണ് വൈകുണ്ഠം.” എന്ന് പരിചാരകൻ ഉത്തരം പറഞ്ഞു.

അതെ ഒരു ഭക്തന്റെ മനോവേദനയോടുള്ള വിളി കേൾക്കത്തക്ക ദൂരത്ത് മാത്രമാണ് ഈശ്വരൻ. ഭക്തന്റെ വിളികേൾക്കാൻ ഭഗവാൻ എപ്പോഴും ജാഗരൂകനാണ്. തീവ്ര ദുഃഖത്തോടെ വിലപിക്കുന്ന ഭക്തന്റെ വിളി കേൾക്കത്തക്ക ദൂരത്താണ് വൈകുണ്ഠം. സർവ്വവ്യാപിയും ദയാപരനുമാണ് ഭഗവാൻ എന്ന് അക്ഷരജ്ഞാനമില്ലാത്ത പരിചാരകൻ രാജാവിനോട് പറഞ്ഞുകൊടുക്കേണ്ടി വന്നു.

[Ref: China Katha – Part 1 Pg:130]

 Illustrations by Ms. Sainee &
Digitized by Ms.Saipavitraa
(Sri Sathya Sai Balvikas Alumni)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു