സമഗ്രത

Print Friendly, PDF & Email
സമഗ്രത
പുതിയ വെല്ലുവിളികളെ എങ്ങനെ ക്രിയാത്മകമായി നിഷേധാത്മകമല്ലാതെ നേരിടാമെന്ന് അറിയാൻ

(ഖണ്ഡികകൾക്കിടയിലും കുത്തുകളിലും താൽക്കാലികമായി നിർത്തുക.)

ഘട്ടം 1: ഒന്നാമതായി, നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി…

ഘട്ടം 2: “ഇപ്പോൾ ശരീരത്തിലെ എല്ലാ പിരിമുറുക്കങ്ങളും അയവാക്കുക. നിങ്ങളുടെ കാൽവിരലുകൾ നീട്ടുക, തുടർന്ന് അവ അയവാക്കുക. കാൽവണ്ണയുടെ പിന്നിലെ പേശികളെ(calf muscles) മുറുകെ പിടിക്കുക, തുടർന്ന് അവയെ അയവുവരുത്തുക. നിങ്ങളുടെ കാലുകളുടെ മുകളിലെയും തുടകളിലെയും പേശികളെ പിരിമുറുക്കുക, അവ അയവാക്കുക. നിങ്ങളുടെ വയറിലെ പേശികൾ ഉള്ളിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ പിന്നിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ മുകളിലേക്കും താഴേക്കും താഴ്ത്തുക. ഇടത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക, വലത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക. ഇപ്പോൾ മുഖത്തെ പേശികളെ പിരിമുറുക്കുക എന്നിട്ട് അവയെ അയവാക്കുക. നിങ്ങളുടെ ശരീരം മുഴുവൻ അയവാകുന്നതായി അനുഭവപ്പെടുക – എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതായി. നിങ്ങൾക്ക് സുഖം തോന്നുന്നു.”

ഘട്ടം 3: “ഇപ്പോൾ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങളെയുംകുറിച്ച് ചിന്തിക്കുക. നിങ്ങൾ സ്വയം സത്യസന്ധനാണോ എന്ന് വിചിന്തനം ചെയ്യുക. നിങ്ങൾ മറ്റുള്ളവരോട് സത്യസന്ധനാണോ എന്ന് ചിന്തിക്കുക? നിങ്ങളുടെ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് നല്ലതാണോ എന്ന് വിചിന്തനം ചെയ്യുക.

നിങ്ങൾക്ക് അവ നല്ലതാണെന്നു തോന്നുണ്ടോ? അവ നന്നായി സന്തുലിതമാണോ?

അവ നിങ്ങൾ തുടരാൻ ആഗ്രഹിക്കുന്ന പ്രവർത്തനങ്ങളാണോ?

അവ നല്ലതല്ലെങ്കിൽ, നിങ്ങൾക്കും നിങ്ങളുടെ ചുറ്റുമുള്ളവർക്കും പരിസ്ഥിതിക്കും കൂടുതൽ പ്രയോജനപ്രദമായ പ്രവർത്തനങ്ങൾ ഉപയോഗിച്ച് അവ പുനസ്ഥാപിക്കുവാൻ കഴിയുമോ? നിങ്ങളോടും മറ്റുള്ളവരോടും സത്യസന്ധത അല്ലെങ്കിൽ സ്വഭാവ ദാർഢ്യം പുലർത്തുന്നതിലൂടെ, നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് തന്നെ നല്ലതായി തോന്നുമെന്ന് അറിയുക.

ഘട്ടം 4: ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരിക, വ്യായാമം പൂർത്തിയായതിനാൽ കണ്ണുകൾ തുറക്കുക, നിവരുക. നിങ്ങളുടെ അടുത്തുള്ള ആളെ നോക്കി പുഞ്ചിരിക്കുക.

(ബിഎസ്എസ്ഇ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ‘മനുഷ്യമൂല്യങ്ങളിലെ സത്യസായി വിദ്യാഭ്യാസം’ എന്നതിൽ നിന്ന് സ്വീകരിച്ചത്)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു