ജഗന്നാഥപുരി

Print Friendly, PDF & Email
ജഗന്നാഥപുരി

ഇന്ദ്രദ്യുമ്നൻ ഒരു വലിയ രാജ്യം ഭരിച്ചിരുന്ന ആ പുരാതനകാലം വരെ പഴക്കമുണ്ട് ഐതിഹ്യത്തിന്. ഒരു രാത്രിയിൽ രാജാവിന് ഈശ്വരൻ ദർശനം നൽകിയിട്ട് ഒരു ക്ഷേത്രം പണിയിക്കണമെന്ന് ആജ്ഞാപിച്ചു. അപ്പോൾ മുതൽ രാജാവ് മുഴുവൻ സമയവും ധനവും എല്ലാ കഴിവുകളും ഇതിലേയ്ക്ക് വിനിയോഗിച്ചു. വീണ്ടും ഒരു സ്വപ്നം ഉണ്ടായി. വിഗ്രഹ ത്തിനനുയോജ്യമായ മരത്തടി സമുദ്രത്തിൽക്കൂടി ഒഴുകിവരുമെന്ന്. അപ്പോൾ മറ്റൊരു പ്രശ്നം ഉണ്ടായി. ആരെക്കൊണ്ടാണ് വിഗ്രഹം പണിയിപ്പിക്കേണ്ടത് എന്ന്. ഒരു വൃദ്ധനായ പണി ക്കാരൻ രാജസന്നിധിയിൽ വന്ന് വിഗ്രഹം പണിതീർക്കാമെന്നു പറഞ്ഞു. ഈ ആൾ ദേവ ശില്പിയായ വിശ്വകർമ്മാവ് ആയിരുന്നു.

ഈ ജോലി ഏറ്റെടുത്തപ്പോൾ ശില്പി ഒരു വ്യവസ്ഥ നിർദ്ദേശിച്ചിരുന്നു. അയാൾക്ക് ഒരു പ്രത്യേകമുറി ഈ ആവശ്യത്തിനു കൊടുക്കണം. ആരും വാതിൽ തുറക്കരുത് എന്ന് രണ്ടാഴ്ചക്കാലത്തോളം ആരോ ആ മുറിയിൽ ജോലിചെയ്യുന്ന ശബ്ദം രാജ്ഞികേട്ടിരുന്നു. അതിനുശേഷം ഒരനക്കവും അവിടെനിന്നും കേട്ടില്ല. രാജ്ഞി ക്ഷമ നശിച്ച് വാതിൽ തള്ളിത്തുറന്നു. അപ്പോൾത്തന്നെ വൃദ്ധശില്പി ജഗന്നാഥൻ (ശ്രീകൃഷ്ണൻ) സഹോദരൻ ബലരാമൻ, സഹോദരി സുഭദ്ര ഇവരുടെ അപൂർണ്ണമായ വിഗ്രഹങ്ങൾ അവിടെ ഉപേക്ഷിച്ചിട്ട് അപ്രത്യക്ഷനായി. ഇപ്പോഴും ആ ക്ഷേത്രത്തിൽക്കാണുന്നത് ഇങ്ങനെ പണിതീരാത്ത പ്രതിഷ്ഠ കൾ തന്നെയാണ്.

അവിടത്തെ ഉത്സവത്തിനു ലക്ഷക്കണക്കിനു ജനങ്ങൾ വന്നുചേരുന്നുണ്ട്. ഈ സന്ദർഭത്തിൽ 16 ചക്രങ്ങളുള്ള തേരിൽ ഈ മൂന്നു മൂർത്തികളെയും ഘോഷയാത്രയായി കൊണ്ടുപോകും. ഇത് ശ്രീകൃഷ്ണൻ ഗോകുലത്തിൽ നിന്നു മധുരയിലേയ്ക്കു ചെയ്ത യാത്രയെ അനുസ്മരിച്ചാണ് നടത്തുന്നത്.

[Source- Stories for Children – II]

Published by- Sri Sathya Sai Books & Publications Trust, Prashanti Nilayam

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു