അസൂയ നാശം വരുത്തും

Print Friendly, PDF & Email
അസൂയ നാശം വരുത്തും

Madhav gifting wonderful pumpkin to the king.

മാധവനും കേശവനും ഒരേ ഗ്രാമത്തിലെ കൃഷിക്കാരായിരുന്നു. മാധവൻ ബുദ്ധിശാലിയും കഠിനാധ്വാനിയും എപ്പോഴും സന്തുഷ്ടനും ആയിരുന്നു. കേശവൻ മടിയനും അസ്വസ്ഥനും ദുഃഖവാനും ആയിരുന്നു. മാധവൻ ചിരിക്കുന്നത് പോലും അവനെ അസൂയ പെടുത്തുമായിരുന്നു. മാധവന്റെ വീഴ്ചയ്ക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു.

പക്ഷേ തന്നെ പോലെ ആ ഗ്രാമത്തിലെ എല്ലാവർക്കും സന്തോഷം ഉണ്ടാകട്ടെ എന്ന് ആഗ്രഹിച്ച മാധവനോട് ദൈവം കരുണ കാണിച്ചിരുന്നു. ഒരിക്കൽ ഒരുപാട് ആഴ്ചത്തെ കഷ്ടപ്പാടുകൾക്ക് ശേഷം അവൻ അപൂർവ്വ ഇനത്തിലുള്ള ഒരു വലിയ മത്തങ്ങ ഉണ്ടാക്കി. അതിന്റെ തൊലിയിൽ മഴവില്ലിലെ ഏഴു നിറങ്ങളും ഉണ്ടായിരുന്നു. അറേബ്യൻ മുല്ലപ്പൂവിന്റെ മനോഹരമായ സുഗന്ധവും, തേനിന്റെ സ്വാദും ആയിരുന്നു അതിനു.

Keshav is jealous on seeing the elephant.

അതുകൂടാതെ ഒരു ആനയെപ്പോലെ നാലു കാലും ഒരു തുമ്പിക്കൈയും ഒരു വാലും ഉണ്ടായിരുന്നു. രാജാവിന് ഇത് സമ്മാനിക്കുന്നത് ഉത്തമമായിരിക്കും എന്നു മാധവൻ കരുതി. അതുകൊണ്ട് രാജധാനിയിൽ പോയിട്ട് രാജാവിന്റെ കാൽക്കൽ ഇത് സമർപ്പിച്ചു. ഇതിൽ സന്തുഷ്ടനായ രാജാവ് പാരിതോഷികമായി മാധവന് ഒരു ആനയെ സമ്മാനിച്ചു.

ഇതുകേട്ട് കേശവന് മാധവനോട് അസൂയ കൂടിയിട്ട് രാത്രി ഒരു പോള കണ്ണടയ്ക്കാൻ സാധിച്ചില്ല. “മാധവനെക്കാളും കൂടുതൽ രാജാവിനെ സന്തോഷിപ്പിക്കണം.” അവൻ ചിന്തിച്ചു കൂട്ടി. “അങ്ങനെയാണെങ്കിൽ രാജാവ് എനിക്ക് അതിലും നല്ല സമ്മാനങ്ങൾ തരും. ആനയെ പോലുള്ള ഒരു പച്ചക്കറി കാരണം ഇത്രയും സന്തോഷം ആയെങ്കിൽ ജീവനുള്ള ഒരു ആനയെ കിട്ടിയാൽ എത്ര സന്തോഷിക്കും രാജാവ്. അതിനുപകരമായി എനിക്ക് ഒന്ന് രണ്ട് ഗ്രാമങ്ങൾ തന്നിട്ട് എന്നെ ഒരു ജന്മി ആക്കിയാലോ.”

Keshav presents elephant to the king

പിറ്റേദിവസം കേശവൻ കൃഷിഭൂമി പശുക്കൾ ആടുകൾ കാളകൾ ചെമ്മരിയാടുകൾ തുടങ്ങി എല്ലാം വിറ്റു. കിട്ടിയ പൈസയ്ക്ക് ഒരു വലിയ ആനയെ വാങ്ങി രാജാവിന് കൊടുത്തു. ഗ്രാമത്തിലെ ഒരു കൃഷിക്കാരൻ എന്തുകൊണ്ട് ഒരു ആനയെ സമ്മാനമായി നൽകി എന്ന് രാജാവ് മനസ്സിലായില്ല. അതുകൊണ്ട് ബുദ്ധിശാലിയായ മന്ത്രിയോട് കാര്യങ്ങൾ അന്വേഷിച്ചു കേശവൻ എന്ത് സമ്മാനം കൊടുക്കണം എന്ന് രാജാവിനോട് പറഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടു.

Keshav received pumpkin in return

മന്ത്രി കേശവനുമായി സംസാരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ മന്ത്രിക്ക് മനസ്സിലായി അസൂയയാണ് രാജാവിനെ ആനയെ സമ്മാനിക്കാൻ കാരണമെന്ന് അതുകൊണ്ട് മന്ത്രി രാജാവിനോട് പറഞ്ഞു. “പ്രഭു അങ്ങ് മത്തങ്ങ തന്നെ ആൾക്ക് ആനയെ കൊടുത്തില്ലേ അതുകൊണ്ട് ആനയെ തന്ന ആൾക്ക് മത്തങ്ങ കൊടുത്തോളൂ.”

ഒരു സാധാരണ മത്തങ്ങ സമ്മാനമായി ലഭിച്ചപ്പോൾ കേശവന് ഒരുപാട് ദുഃഖിതനായി. അസൂയ കാരണം മാത്രം അവന്റെ എല്ലാ ആസ്തിയും ഇല്ലാതെയായി അവൻ നശിച്ചുപോയി.

ചോദ്യങ്ങൾ:
  1. മാധവനും കേശവനും തമ്മിൽ നിങ്ങളെന്തു വ്യത്യാസമാണ് കാണുന്നത്? ആരെയാണ് കൂടുതലിഷ്ടം? എന്തുകൊണ്ട്?
  2. മാധവന് ആനയെ കൊടുത്ത രാജാവിനെ കൊണ്ട് മന്ത്രി എന്തുകൊണ്ട് കേശവന് ഒരു മത്തങ്ങ കൊടുപ്പിച്ചു?
  3. നിങ്ങൾക്ക് സ്കൂളിൽ നിന്നും ഒരു സമ്മാനം കിട്ടിയതിൽ ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് നിങ്ങളോട് അസൂയ തോന്നി. തക്കതായ ഒരു ഉപദേശം നൽകി കൊണ്ട് അവനു ഒരു കത്ത് എഴുതുക?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: