കർണ്ണൻ

Print Friendly, PDF & Email
കർണ്ണൻ, സ്ഥിരപ്രതിഷ്ഠയുള്ള സ്വഭാവവൈശിഷ്ട്യം

മഹാത്മ്യമിയെന്ന മഹാഭാരത പുരാണത്തിൽ ശ്രദ്ധേയരായ അനവധി കഥപാത്രങ്ങളുണ്ട്. ഇവയിൽ കർണ്ണന് ഉന്നതസ്ഥാനത്ത് പ്രതിഷ്ഠ ലഭിച്ചിട്ടുണ്ട്. കീർത്തനീയ മായ നിരവധി സൽഗുണവിശേഷങ്ങൾ അദ്ദേഹത്തിനുണ്ട്.

അംഗരാജ്യത്തിലെ രാജാവെന്ന നിലയിൽ പ്രശംസനീയങ്ങളായിരുന്നു കർണ്ണൻ ചെയ്തിട്ടുള്ള ദാനകൃത്യങ്ങൾ. എന്താവശ്യമായാലും തന്നെ സമീപിക്കുന്നവരോട് “ഇല്ല” എന്ന വാക്ക് ഒരിക്കലും അദ്ദേഹം പറഞ്ഞിരുന്നില്ല. കർണ്ണൻ, അർജ്ജുനന് ഭയങ്കരനായ പ്രതിദ്വന്ദിയായിരിക്കുമെന്ന് ഇന്ദ്രൻ (അർജ്ജുനന്റെ പിതാവ്) മുൻകൂട്ടി അറി ഞ്ഞിരുന്നു. അങ്ങനെയുണ്ടാകുന്ന സ്ഥിതിവിശേഷം ഒഴിവാക്കാൻ അദ്ദേഹം ഒരു പോംവഴി കണ്ടു.

ഇന്ദ്രൻ ബ്രാഹ്മണ വേഷം ധരിച്ച് കർണ്ണന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ബ്രാഹ്മണനെ കണ്ട് ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റുനിന്ന് ഉചിതമായ ഉപചാരങ്ങൾ കർണ്ണൻ ചെയ്തു. ബ്രാഹ്മണൻ ഇന്ദ്രനാണെന്ന് കർണ്ണന് അറിയാമായിരുന്നു.

കർണ്ണൻ – ബ്രാഹ്മണോത്തമാ അങ്ങേയ്ക്ക് ഞാൻ എന്താണു ചെയ്തുതരേണ്ടത്?

ഇന്ദ്രൻ : അംഗരാജൻ ആദ്യമായി എന്റെ അനുഗ്രഹം സ്വീകരിക്കുക. നിങ്ങളുടെ മഹത്തായ ദാനശീലത്തെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്. ഞാൻ ഒരു സാധുബ്രാഹ്മണനാണ്. നിങ്ങളിൽ നിന്നും ഒരു ഔദാര്യം പ്രതീക്ഷിച്ചു ഞാൻ വന്നിരിക്കുകയാണ്.

കഴിഞ്ഞ രാത്രിയിൽ കർണ്ണന്റെ സ്വപ്നത്തിൽ സൂര്യദേവൻ പ്രത്യക്ഷനായി ഇന്ദ്രന്റെ ആഗമനവും ഉദ്ദേശ്യവും അറിയിച്ച് ആവശ്യമായ താക്കീതും കൊടുത്തിരുന്നു. എന്നാൽ ദാന(വതത്തിനെതിരായ യാതൊന്നും അദ്ദേഹത്തിന്റെ ചിന്തയിൽ ഉണ്ടായില്ല.

കർണ്ണൻ : പ്രഭോ! അവിടുന്ന് ഇന്ദ്രനാണെന്ന് എനിക്കറിയാം. അർജ്ജുനന് ഗുണ കരമാകത്തക്കവണ്ണം എന്നിൽ നിന്ന് എന്തോ ഒന്ന് ഇല്ലായ്മ ചെയ്യുന്നതിനായി അങ്ങ് വന്നിരിക്കുകയാണ്. എന്നാൽ അങ്ങ് എന്താഗ്രഹിക്കുന്നുവോ അത് തരുന്നതാണെന്നുള്ള എന്റെ തീരുമാനത്തിൽ നിന്ന് ഞാൻ പിൻമാറുകയില്ല.

യാതൊരു പ്രത്യേകതയും കൂടാതെ ഇന്ദ്രൻ കർണ്ണന്റെ കവചലകുണ്ഡലങ്ങൾ ആവശ്യപ്പെട്ടു. തന്റെ ശക്തിയുടെ അർദ്ധഭാഗമാണ് ദാനം ചെയ്യുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നിട്ടും ലേശമെങ്കിലും ചാഞ്ചല്യം കൂടാതെ അവ അറുത്ത് അദ്ദേഹം ഇന്ദ്രന് കൊടുത്തു. ഇന്ദ്രൻ സന്തുഷ്ടനായി, ഒരിക്കൽ മാത്രം പ്രയോഗിക്കാവുന്ന “ശക്തി” എന്ന ആയുധം (വേൽ) ഒരു വരദാനമായി ഇതിനുപകരം ഇന്ദ്രൻ നൽകി.

അംഗരാജാധിപത്യം നൽകി ബഹുമാനിച്ച ആത്മസ്നേഹിതനായ ദുര്യോധനനോടുള്ള കർണ്ണന്റെ സ്നേഹബന്ധം സുദൃഢമായിരുന്നു. അതിനാലായിരുന്നു തന്റെ ഭാഗ്യ നിർഭാഗ്യങ്ങൾ ഏതു സന്ദർഭത്തിലും ദുര്യോധനനുമായി ചേർന്ന് അനുഭവിക്കാൻ അദ്ദേഹം നിശ്ചയിച്ചത്.

ധൃതരാഷ്ട്രരാജസദസ്സിൽ സന്നിഹതിനായിരുന്ന കൃഷ്ണന്റെ ദൗത്യം പരാജയപ്പെട്ടശേഷം കർണ്ണനെ കൗരവപക്ഷത്തുനിന്നും അകറ്റണമെന്ന് ഉദ്ദേശിച്ച് ഹസ്തിനപുരി വിട്ടു പോകുന്നതിനുമുമ്പ് കൃഷ്ണൻ കർണ്ണനെ സന്ദർശിച്ചു.

കർണ്ണൻ, അതിഥിയെ മാന്യമായി സ്വീകരിച്ച് ഉചിതമായ ആസനം നൽകി ഇരുത്തി. സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് കർണ്ണനുമായുള്ള ബന്ധുത്വം സൂചിപ്പിച്ച് അദ്ദേഹം സംബോധന ചെയ്തു. “ഓ, എന്റെ മച്ചൂനാ!’ എന്ന് പെട്ടെന്നുതന്നെ ഈ സംബോധനയിൽ കർണ്ണന് എന്തോ ദുഃസൂചനകൾ ഉള്ളിൽ തെളിഞ്ഞു എന്നാലും ഒന്നും വെളിവാക്കാതെ, കൃഷ്ണന്റെ സ്നേഹപ്രകടനത്തിനു യോജിച്ച മറുപടികൾ കൊടുത്തതിനുശേഷം അദ്ദേഹത്തിന്റെ ആഗമനോദ്ദേശ്യം അറിയാനായി “പ്രിയമുള്ള കൃഷ്ണാ എന്തു സേവനമാണ് ഞാൻ അങ്ങേയ്ക്ക് ചെയ്തുതരേണ്ടത്’ എന്നു ചോദിച്ചു.

“അല്ലയോ പ്രിയമച്ചുനാ, അങ്ങയുടെ വിശിഷ്ടഗുണങ്ങൾ എനിക്കറിയാം. അതിനാൽ ഇവിടെവന്ന് ഒരു അഭിമുഖ സംഭാഷണത്തിനു ഞാൻ ആഗ്രഹിച്ചു. കൃഷ്ണൻ തുടർന്ന് പറഞ്ഞു. പ്രിയമുള്ള കർണ്ണാ! അങ്ങേയ്ക്കു അറിവില്ലാതെ കിടക്കുന്ന ചില കടമകളെ ഓർമ്മിപ്പിക്കാനാണു ഞാൻ വന്നത്.

കർണ്ണൻ : അതെന്താണ്?
കൃഷ്ണൻ : അതിനിഗൂഢമായി സൂക്ഷിച്ചിരുന്ന ഒരു രഹസ്യം ഞാൻ അറിയി ക്കുകയാണ്. സൂര്യഭഗവാന്റെ കാരുണ്യം ഹേതുവായി കുന്തിയിൽ ജനിച്ചവനാണു നിങ്ങൾ. ചെറുശിശുവായിരുന്ന നിങ്ങളെ അപമാനഭയത്താൽ കുന്തി ഗംഗയിൽ ഒഴുക്കി വിട്ടു. ഒരു തേരാളിയും ഭാര്യ രാധയും ഒഴുകിവന്ന ശിശുവിനെ എടുത്തുവളർത്തി.ഈ സത്യം ഇപ്പോൾ നിങ്ങൾ അറിയേണ്ടതായ സന്ദർഭം വന്നിരിക്കുന്നു. പാണ്ഡവ ന്മാർ നിങ്ങളുടെ അനുജൻമാരാണ്. അവർ സദ് വൃത്തരും കൗരവർ അനീതി പ്രവർത്തി ക്കുന്നവരും ആണെന്ന് നിങ്ങൾക്കറിയാമല്ലോ. നിങ്ങൾ സത്യവാനാണ്. അത് എനിക്ക് നല്ലവണ്ണം അറിയാം. അതിനാൽ അധർമ്മത്തെ ഉപേക്ഷിച്ച് ധർമ്മത്തെ സ്വീകരിക്കുക. അതുമൂലം നിങ്ങളുടെ മാതാവായ കുന്തിക്കു സന്തോഷമുണ്ടാകും.

കർണ്ണന് തന്റെ തനതായ നീതിബോധമുണ്ട്. അദ്ദേഹം പറഞ്ഞു, “അല്ലയോ കൃഷ്ണാ! അങ്ങ് ഈശ്വരൻ തന്നെയാണ്.. അങ്ങേയ്ക്ക് അറിയാൻ പാടില്ലാത്ത ഒരു ധർമ്മവും ഇല്ല. എന്റെ ഇപ്പോഴത്തെ പദവിക്കും സ്ഥാനമാനത്തിനും ഞാൻ ദുര്യോധനനോട് കടപ്പെട്ടിരിക്കുകയാണ്. തന്നെയുമല്ല ഞങ്ങൾ ആത്മമിത്രങ്ങളുമാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹത്തെ വെടിഞ്ഞിരുന്നാൽ അത് വളരെ ഖേദകരവും ആകും.

കൃഷ്ണൻ പിന്നെ മറ്റുചില പ്രകാരത്തിൽ മാനസാന്തരപ്പെടുത്താൻ ശ്രമിച്ചിട്ടു പറഞ്ഞു, “ധർമ്മരാജനും നാലുസഹോദരന്മാരും സന്തോഷത്തോടുകൂടി നിങ്ങളെ ജ്യേഷ്ഠസഹോദരനായി സ്വീകരിച്ച് ചക്രവർത്തിയായി കിരീടധാരണം ചെയ്യും” എന്ന്.

കർണ്ണൻ ഇതിലൊന്നും മോഹിതനായില്ല. “കൃഷ്ണാ അടുത്തുതന്നെയുണ്ടാ കുന്ന യുദ്ധസമയത്ത് എന്റെ സേവനം ഏറ്റവും ആവശ്യമായ ഈ ഘട്ടത്തിൽ, എന്റെ ഐശ്വര്യ ദാതാവിനെ ഉപേക്ഷിച്ച് ഉപകാരസ്മരണയില്ലാതെ, എന്റെ കടമ വെടിഞ്ഞിട്ടു പോവുക എന്നത് ഞാൻ ചെയ്യുകയില്ല. എന്നോടു ക്ഷമിക്കുക. എനിക്കു വളർച്ചയോ തളർച്ചയോ ഉണ്ടാകട്ടെ. എന്റെ സ്വന്തം സുഖത്തിനായോ പ്രശസ്തിക്കുവേണ്ടിയോ ഞാൻ കൗരവരെ വിട്ടു നിൽക്കുകയില്ല. അന്തിമവിജയം പാണ്ഡവൻമാർക്കാണെന്നു ഞാനറിയുന്നു. എന്നാൽ അതുകൊണ്ടും എന്റെ ദൃഢനിശ്ചയത്തിൽ നിന്നു ഞാൻ വ്യതിചലിക്കുകയില്ല.

കർണ്ണനെ ഒരു പ്രകാരത്തിലും വശീകരിക്കാൻ സാധിക്കയില്ലെന്നു കണ്ട് ശ്രീകൃഷ്ണൻ യാത്ര പറഞ്ഞു.

ഏതാനും ദിവസങ്ങൾക്കുശേഷം കുന്തി തന്നെ കർണ്ണനെ സമീപിച്ച് കൗരവരെ ഉപേക്ഷിച്ചു പാണ്ഡവൻമാരുമായി യോജിക്കണമെന്ന് അപേക്ഷിച്ചു. എന്നാൽ കർണ്ണൻ അയാളുടെ വിശ്വാസങ്ങളിൽ ഉറച്ചുനിന്നു. എന്നിരുന്നാലും ഒരുവരം അദ്ദേഹം കുന്തിക്കു നൽകി. ഒരു പാണ്ഡവനെ മാത്രമേ (അർജ്ജുനനെ) താൻ വധിക്കുകയുള്ളൂ എന്നും അപ്പോഴും കുന്തിക്ക് അഞ്ചുമക്കൾ ജീവിച്ചിരിപ്പുണ്ടാകുമെന്നും.

Narration: Ms. Sai Sruthi S.V.
[Sri Sathya Sai Balvikas Alumna]

ചോദ്യങ്ങൾ :
  1. അർജ്ജുനന്റെ നന്മക്കായി എന്തുപരിപാടിയാണ് ഇന്ദ്രൻ ആസൂത്രണം ചെയ്തത് ?
  2. കൃഷ്ണൻ കർണ്ണനെ മോഹിപ്പിക്കാൻ ചെയ്ത ശ്രമങ്ങൾ എന്ത് ?
  3. കർണ്ണനുള്ള മഹത്തരമായ ഗുണവിശേഷങ്ങൾ എന്തെല്ലാം ?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു