കൃഷ്ണന്റെ ദൗത്യം

Print Friendly, PDF & Email
കൃഷ്ണന്റെ ദൗത്യം

യുദ്ധരംഗത്തുനിന്നു പിൻതിരിഞ്ഞ അർജ്ജുനനെ ആ ഉദ്യമത്തിൽ നിന്നു വീണ്ടെ ടുത്തത് കൃഷ്ണനാകയാൽ അദ്ദേഹത്തെ യുദ്ധകുതുകിയായി പലരും കരുതാറുണ്ട്. എന്നാൽ യുദ്ധം ഒഴിവാക്കാനായി അദ്ദേഹം പരമാവധി ശ്രമിച്ചു എന്നതാണ് സത്യം. വന വാസശിക്ഷ കഴിഞ്ഞ് മടങ്ങിവന്ന പാണ്ഡവർക്ക് ന്യായമായി ലഭിക്കേണ്ട അവകാശം നൽകുന്നതിന് കൗരവർ വിസമ്മതിച്ചു. അന്തരീക്ഷമാകെ പരസ്പരവൈരത്തിന്റെ ജ്വാല നിറഞ്ഞിരിക്കുകയാണ്. അതിനാൽ യുദ്ധം ഒഴിവാക്കാനുള്ള ഒരു അന്തിമ(ശമം എന്ന നിലയിൽ ധൃതരാഷ്ട്രരുടെ രാജസദസ്സിൽ ധർമ്മപുത്രാദികളുടെ പ്രത്യേക ദൂതനായി പോകു ന്നതിന് പരമാത്മാവായ കൃഷ്ണൻ നിശ്ചയിച്ചു. ഹസ്തിനപുരിയിലേക്കു പുറപ്പെടും മുമ്പ് അദ്ദേഹം പാണ്ഡവരുമായി സന്ധികാര്യം ആലോചിക്കുകയും തങ്ങൾക്കുള്ള അഭിപ്രായം അവർ പറയുകയും ചെയ്തിരുന്നു.

സാത്യകിയുമൊന്നിച്ച് കൃഷ്ണൻ ഹസ്തിനപുരിയിലെത്തി. പകിട്ടും പ്രതാപവും പ്രകടിപ്പിച്ച് അദ്ദേഹത്തെ പ്രീതിപ്പെടുത്താനായി കൗരവർ വിപുലമായ സജ്ജീകരണങ്ങൾ അവിടെ ചെയ്തിരുന്നു. നഗരവാതിൽക്കൽ ചെന്നു ദുര്യോധനാദികളും കർണ്ണനും അദ്ദേഹത്തെ എതിരേറ്റു. രാജാതിഥിയായി കൊട്ടാരത്തിൽ താമസിക്കാനും അവിടത്തെ വിഭവസമൃദ്ധമായ വിരുന്നിൽ പങ്കുകൊള്ളാനും കൃഷ്ണനെ ക്ഷണിച്ചു. അദ്ദേഹം വിനീതനായി പറഞ്ഞു. “നിങ്ങളുടെ ശത്രുക്കളുടെ പ്രത്യേക ദൂത നായി ഞാൻ വന്നിരിക്കുകയാണ്. ദൗത്യം കഴിയുന്നതുവരെ ദൂതൻ ഏകപക്ഷീയമായ ആതിഥ്യം സ്വീകരിക്കരുതെന്നാണു നിയമം’ എന്ന്.

പിന്നീട് കൃഷ്ണൻ സമീപത്തുള്ള വിദുരരുടെ ഗൃഹത്തിലേക്കു പോയി. അപ്രതീക്ഷിതമായ ഈ സന്ദർശനം വിദുരരിൽ ആനന്ദപൂർണ്ണമായ ആശ്ചര്യം ഉളവാക്കി. അദ്ദേഹം കൃഷ്ണനെ വന്ദിച്ച് ഭക്തികൊണ്ട് അഭിഷേകം ചെയ്തു ബഹുമാനിച്ചു. ഈശ്വരഭക്തനുമായുള്ള സഹവാസം കൃഷ്ണൻ നല്ലവണ്ണം ആസ്വദിച്ചാനന്ദിച്ചു.

വിദുരർ കൃഷ്ണനോട് “പ്രഭോ! ഈ സമാധാന ദൗത്യവുമായി അവിടുന്നു പുറപ്പെട്ടത് എന്തിനാണ്? കൗരവർ അയോഗ്യരാണ്. അവർ യുദ്ധവെറി പൂണ്ടിരിക്കുകയാണെന്ന് അങ്ങേയ്ക്ക് അറിയാവുന്നതുമാണല്ലോ” ഇങ്ങനെ ചോദിച്ചു.

പുഞ്ചിരിച്ചുകൊണ്ട് കൃഷ്ണൻ ഇപ്രകാരം പറഞ്ഞു. “പ്രിയപ്പെട്ട വിദുരരേ, എല്ലാവരുടേയും ഹൃദയത്തിൽ എന്താണുള്ളതെന്ന് എനിക്കറിയാം. ദുര്യോധനനും സഹോ ദരന്മാരും ഒരു അനുരജ്ഞന വ്യവസ്ഥയും സ്വീകരിക്കുമെന്ന് ഒരിക്കലും ഞാൻ പ്രതീ ക്ഷിക്കുന്നില്ല. എന്നാൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ സമാധാനശ്രമം ചെയ്യേണ്ടത് എന്റെ കടമയാണ് എന്നു ഞാൻ വിശ്വസിക്കുന്നു.

അനന്തരം ധൃതരാഷ്ട്രരുടെ രാജസദസ്സിൽ കൃഷ്ണൻ പ്രവേശിച്ചു. ധൃതരാഷ്ട്രരും ദുര്യോധനൻ, ഭീഷ്മർ, ദ്രോണർ, കർണ്ണൻ എന്നിവരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ച് സമുചിതമായ ഇരിപ്പിടം നൽകി ബഹുമാനിച്ചു. അദ്ദേഹം ചുറ്റുപാടും നോക്കി, വന്ദനീയരായ അനേകം ഋഷിമാർക്കും മുനിമാർക്കും യോഗ്യമായ ഇരിപ്പിടങ്ങൾ കൊടു ത്തിരുന്നില്ല എന്നുകണ്ട് അദ്ദേഹം പറഞ്ഞു, “പൂജ്യരായ ഈ വ്യക്തികളെയെല്ലാം ഉചിതമായി ഇരുത്തിക്കഴിഞ്ഞാൽ ഞാനും ആസനസ്ഥനാകാം” എന്ന്.

ഇങ്ങനെ സകലരും ഇരുന്നതിനുശേഷം കൃഷ്ണൻ തന്റെ ദൗത്യം വിശദീകരിച്ചു പറഞ്ഞു, “ഉത്തമന്മാരും ബഹുമാന്യരുമായ ഈ മഹാജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ഞാൻ വികാരതീക്ഷ്ണതയോടെ ധൃതരാഷ്ട്രരോട് ഈ അഭ്യർത്ഥന സമർപ്പിക്കയാണ്. പാണ്ഡവന്മാർക്കു ന്യായമായി കിട്ടേണ്ടതായ രാജ്യത്തിന്റെ വിഹിതം നൽകാമെന്നുള്ള അദ്ദേഹത്തിന്റെ വാഗ്ദാനം പാലിക്കണം. സുസ്ഥിരമായ സമാധാനം ഉറപ്പുവരുത്താനും രക്തച്ചൊരിച്ചിൽ ഒഴിവാക്കാനും ഉതകുന്നതാണ് ഇത്.

ഭീഷ്മരും ദ്രോണരും മറ്റു ഗുരുജനങ്ങളും സത്വരമായിത്തന്നെ ഈ അഭിപ്രായത്തെ അനുകൂലിച്ചു. രാജ്യവിഭജനത്തെ സംബന്ധിക്കുന്ന ഏതു സംഭാഷണത്തെയും ദുര്യോധനൻ പ്രതികൂലിച്ചു. അയാൾ ആലോചനാശൂന്യനായി പറഞ്ഞു, “കൃഷ്ണാ പാണ്ഡവരെ അറിയിക്കുക, എന്തുവന്നാലും ഈ രാജ്യത്ത് സൂചികുത്താനുള്ള ഇടം അവർക്കു കൊടുക്കുകയില്ലെന്ന്, ഞങ്ങൾ യുദ്ധത്തിന് തയ്യാറാണ്. ഇതിൽ ആന്തരികമായി ധൃതരാഷ്ട്രർ സന്തോഷിച്ചുവെങ്കിലും ദുര്യോധനന്റെ ശത്രുതാ നിലപാടിൽ നിന്ന് പിന്തിരിപ്പിക്കാൻ ബാഹ്യമായി ചില ദുർബലശ്രമങ്ങൾ അദ്ദേഹം അനുഷ്ഠിച്ചു. ഈ നിലപാടിൽ നിന്നു പിന്മാറണമെന്നു മാതാവ് ഗാന്ധാരി പോലും വാദിച്ചു. കൈയ്യാളായ കർണ്ണനാലും മറ്റും പിന്തുണയ്ക്കപ്പെട്ട ദുര്യോധനൻ വ്യതിചലിച്ചില്ല.

അവസാനം കൃഷ്ണൻ പറഞ്ഞു, “പാണ്ഡവന്മാർ ദുർബലരാണെന്നു ധരിക്ക രുത്, അർജ്ജുനന്റെയും ഭീമന്റെയും മഹത്തായ ശക്തിയും ധർമ്മപുത്രരുടെ ധർമ്മ രോഷവും ഈ ലോകം മുഴുവനും നശിപ്പിക്കാൻ കഴിയുന്നവയാണ്. എന്നാൽ മനുഷ്യ രാശിയുടെ ആകമാനമുള്ള താല്പര്യം പരിഗണിച്ച് അവർ സമാധാനം കാംക്ഷിക്കുന്നു. അതിനാൽ നിങ്ങളുടെ ഹൃദയത്തിലെ സദ്ഭാവത്തോട് ഒരിക്കൽക്കൂടി അപേക്ഷിക്കുന്നു, പ്രശ്നം രാജിയായിത്തീർക്കണമെന്ന്. ഈ അഭ്യർത്ഥന അധികാരഭ്രാന്തമായ ബധിര കർണ്ണങ്ങളിലേക്കാണു പതിച്ചത്. കൃഷ്ണനെ ബന്ധിച്ചും തടവിലാക്കണമെന്നുപോലും അവർ ഗൂഢാലോചന നടത്തി. എന്നാൽ കൃഷ്ണഭഗവാൻ ഒരു നിമിഷനേരത്തേയ്ക്ക് തന്റെ വിശ്വരൂപം കാട്ടി. കൗരവരെയെല്ലാം ഉജ്ജ്വല തേജസ്സിനാൽ ബോധരഹിതരാക്കി. കണ്ണിമയ്ക്കുന്ന സമയത്തോളം ഈ ദിവ്യദർശനം ലഭിക്കുന്നതിന് ധൃതരാഷ്ട്രരേയും അന്ധതമാറ്റി കൃഷ്ണൻ അനുഗ്രഹിച്ചു.

സാത്യകിയും വിദുരരുമൊന്നിച്ചു കൃഷ്ണൻ തിരിച്ചുപോയി. സമാധാനം സ്ഥാപി ക്കാനായി അവസാനം വരെ ശ്രീകൃഷ്ണൻ ശ്രമിച്ചു എങ്കിലും അധർമ്മത്തിന്റെ നാശത്തിനും ധർമ്മത്തിന്റെ വിജയത്തിനുമായി രക്തച്ചൊരിച്ചിൽ അനിവാര്യമാണെന്നു അദ്ദേഹത്തിനറിയാമായിരുന്നു.

Narration: Ms. Sai Sruthi S.V.
[Sri Sathya Sai Balvikas Alumna]

ചോദ്യങ്ങൾ :
  1. ഹസ്തിനപുരത്തേക്കുള്ള കൃഷ്ണന്റെ ദൗത്യത്തിന്റെ പ്രധാന ഉദ്ദേശ്യം എന്തായിരുന്നു ?
  2. കൗരവരിൽ നിന്നു കൃഷ്ണനു ലഭിച്ച മറുപടി എന്താണ് ?
  3. പരമമായ ഈശ്വരതത്വം തന്നിലുണ്ടെന്ന് കൃഷ്ണൻ വെളിപ്പെടുത്തിയത് എങ്ങനെ ?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു