കുംഭകര്‍ണ്ണന്റെ മരണം
കുംഭകര്‍ണ്ണന്റെ മരണം
ആറുദിവസം കഠിനമായ യുദ്ധങ്ങൾ നടന്നെങ്കിലും രാക്ഷസന്മാർ പരാജയപ്പെട്ടു. തോൽവി അംഗീകരിക്കാൻ രാവണൻ ഭയന്നു. അദ്ദേഹം കുംഭകർണ്ണന്റെ സഹായത്തിനായി പോയി. കുംഭകര്‍ണ്ണന്, രാവണൻ മറ്റൊരാളുടെ ഭാര്യയെ അപഹരിച്ചതിലൂടെ ഹീനമായ പ്രവൃത്തിയാണ് ചെയ്തതെന്നും അതിനാൽ രാമനോട് മാപ്പപേക്ഷിക്കണമെന്നും പറഞ്ഞു. കുംഭകര്‍ണ്ണന്റെ വാക്കുകൾ പ്രകാരം രാമനോട് മാപ്പപേക്ഷിക്കാൻ രാവണൻ തയ്യാറല്ലായിരുന്നു.അവസാനം രാവണനെ രക്ഷിക്കാൻ കുംഭകര്‍ണ്ണന്‍ യുദ്ധക്കളത്തിലിറങ്ങി. അദ്ദേഹം സുഗ്രീവനെ തന്റെ കയ്യിലെടുത്തു ചുഴറ്റി. രാജാവിനെ തന്റെ കയ്യിൽ ചുമന്നു കൊണ്ട് വാനരസൈന്യത്തെ കീഴടക്കിയതായി കുംഭകര്‍ണ്ണന്‍ പ്രഖ്യാപിച്ചു. എന്നിരുന്നാലും സുഗ്രീവന് കുംഭകര്‍ണ്ണന്റെ പിടിയിൽ നിന്നും പുറത്തു കടന്നുകൊണ്ട് ആക്രമണം പുനരാരംഭിക്കാൻ കഴിഞ്ഞു. പരിഭ്രാന്തരായ പല വാനരന്മാരുടെയും ജീവൻ യുദ്ധക്കളത്തിൽ നഷ്ടപ്പെട്ടു. രാമൻ ലക്ഷ്മണനോട് യുദ്ധ കളത്തിൽ പ്രവേശിക്കാനുള്ള സമയം ആഗതമായെന്നും പടച്ചട്ട കൊണ്ട് വരണമെന്നും പറഞ്ഞു. കോദണ്ഡ വില്ലു കുലച്ചു കൊണ്ട് രാമൻ യുദ്ധക്കളത്തിൽ പ്രവേശിച്ചു. കുംഭകര്‍ണ്ണന്‍ പിടിച്ചു നില്ക്കാൻ ആവോളം ശ്രമിച്ചുവെങ്കിലും ഒടുക്കം ശ്രീരാമന്റെ അമ്പിനിരയായി. *കുംഭകര്‍ണ്ണന്റെ ഭൗതിക ശരീരത്തിൽ നിന്നും ഒരു ശോഭ ഉടെലെടുത്ത് അത് രാമനിൽ ലയിച്ചു ചേർന്നു.
ഗുരു കുട്ടികൾക്കു പറഞ്ഞു കൊടുക്കേണ്ടത് :- മോശമായ കാര്യങ്ങൾക്കായി നാം ആരെയും സഹായിക്കരുത്. അത് നമ്മുടെ ഏറ്റവും അടുത്ത കൂട്ടുകാർ ആണ് എങ്കിലും. അവർ തെറ്റ് ചെയ്യുമ്പോൾ അത് തിരുത്താൻ ശ്രമിക്കുക. അത് മനസ്സിലാക്കി ശരിയായ പാതയിലേക്ക് കടന്നു വരൻ തയ്യാറല്ലെങ്കിൽ അത്തരം വ്യക്തികളിൽ നിന്നും നമ്മൾ അകന്നു നിൽക്കുക. നിങ്ങൾ അവരോടൊപ്പം കൂടിയാൽ അവർക്കൊപ്പം നിങ്ങളുടെ കൂടി ജീവിതം ഇല്ലാതാകുന്നു.
ഉൾക്കൊള്ളേണ്ട മൂല്യങ്ങൾ:- മോശം കൂട്ടുകെട്ടുകൾ ഒഴിവാക്കുക /നിങ്ങളുടെ വാക്കുകൾ , പ്രവൃത്തി , ചിന്ത, സ്വഭാവം എന്നിവയെ പറ്റി ബോധവാന്മാരാക്കുക.
[ഗുരു കുട്ടികൾക്കു ജയന്റേയും വിജയന്റെയും കഥ പറഞ്ഞു കൊടുക്കുക.- ഭഗവാൻ മഹാവിഷ്ണുവിന്റെ ദ്വാരപാലകന്മാരായ ജയനും വിജയനും ത്രേതാ യുഗത്തിൽ അവർക്കു പറ്റിയ തെറ്റിന്റെ ഫലമായി കുംഭകര്‍ണ്ണനും രാവണനുമായി പുനർജനിക്കുകയായിരുന്നു. അതിനാലാണ് കുംഭകര്‍ണ്ണന്റെ അന്ത്യം ഭഗവൻ ശ്രീരാമന്റെ ( മഹാവിഷ്ണുവിന്റെ അവതാരം) കൊണ്ട് തന്നെ സംഭവിച്ചതും രാമനിലേക്ക് ലയിച്ചു ചേർന്നതും. ജയന്റേയും വിജയന്റെയും ശാപം , അവർക്കു സംഭവിച്ച മൂന്നു പുനർജന്മങ്ങൾ ഒക്കെയും ക്ലാസ്സിൽ വിശദീകരിക്കുക ]