കുട്ടൻ

Print Friendly, PDF & Email
കുട്ടൻ

നീലഗിരി കുന്നുകളിൽ ഒരു ഗ്രാമത്തിൽ കുട്ടൻ എന്ന ഒരു മുടന്തനായ ഒരു നായ ഉണ്ടായിരുന്നു. ആ നായ വളരെ വയസ്സൻ ആണെങ്കിലും വളരെസ്നേഹമുള്ളവൻ ആയിരുന്നുഎങ്കിലും അപരിചിതരെ കാണുന്നമാത്രയിൽ തന്നെ വളരെജാഗാരുകാനാകുയിരുന്നു.

സ്വാമി ആ ഗ്രാമം സന്ദർശിച്ചപ്പോൾ സ്വാമിക്കു മുമ്പിൽ വിരി ച്ചിരുന്ന പരവതാനിയിൽ കൂടെ നടക്കുകയായിരുന്നു. സ്വാമിയെ കാണുന്ന മാത്രയിൽ തന്നെ സ്വാമിയുടെ മേൽ ചാടിവീഴാതിരിയ്ക്കാൻ കുട്ടനെ ഒരു വശത്ത് കെട്ടിയിരിക്കുകയായിരുന്നു. പക്ഷേ അവനെ ബന്ധിച്ചിരുന്ന ചങ്ങല വലിച്ചു പൊട്ടിയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇതുകണ്ട് സ്വാമി നിന്നിട്ട്, ആ നായയെ സ്വതന്ത്രനാക്കാൻ നിർദ്ദേശി യ്ക്കുകയും, ഇപ്രകാരം അരുളിചെയ്യുകയും ചെയ്തു. “ബംഗാരു അവനെ തനിയേ വിട്ടേയ്ക്കുക. അവൻ പരിശുദ്ധാത്മാവാണ്” കുട്ടൻ സ്വാമിയെ പിന്തുടർന്ന് വേദിയിൽ, താഴെ ഇരുന്ന്, ഭജനകൾ ശ്രദ്ധിച്ചു കേട്ടു. എന്നിട്ട് സ്വാമി അടുക്കളയിൽ ഭക്ഷണത്തെ ആശീർവദിയ്ക്കാൻ പോയപ്പോൾ കുട്ടനും അനുഗമിച്ചു. സ്വാമി ഭക്ഷണത്തെ ആശീർവദിച്ച് പരിശുദ്ധമാക്കിയശേഷം കുട്ടന് ആദ്യം ഭക്ഷണം കൊടുക്കാൻ അരുളി. ഭക്ഷണം കഴിച്ചിട്ട് കൂട്ടൻ വേദിയിലേയ്ക്ക് ചെന്നു. സ്വാമിയുടെ കസേരയുടെ പുറകിൽ അവിടെ കൂടിയിരുന്ന് ഭക്ഷണം കഴിയ്ക്കുന്ന ഗ്രാമം വാസികളുടെ നീണ്ടനിരയെ നോക്കി നിന്നു. കുറച്ചു കഴിഞ്ഞ് കുട്ടൻ തന്റെ ശിരസ്സ് സ്വാമി പാദം വയ്ക്കുന്ന ചെറിയ സ്റ്റൂളിൽ അർപ്പിച്ച് അവസാ നശ്വാസം വലിച്ചു.

ആ നായ ഒരു പരിശുദ്ധാത്മാവാണെന്ന് എല്ലാവർക്കും അറി യാമായിരുന്നതിനാൽ വേദിയുടെ അരികിൽ പുഷ്പാലംകൃതമായ ഒരു കുഴിയിൽ അവനെ സംസ്കരിച്ചു.

[Source : Lessons from the Divine Life of Young Sai, Sri Sathya Sai Balvikas Group I, Sri Sathya Sai Education in Human Values Trust, Compiled by: Smt. Roshan Fanibunda]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു