നഷ്ടപ്പെട്ടതു തിരിച്ചുകിട്ടി (മുടിയനായ പുത്രൻ)

Print Friendly, PDF & Email

നഷ്ടപ്പെട്ടതു തിരിച്ചുകിട്ടി (മുടിയനായ പുത്രൻ)

പിതാവായ ലെവി സന്തുഷ്ടനായ മനുഷ്യനാണ്. ജീവിതകാലമത്രയും കഷ്ട പ്പെട്ടു പണിയെടുത്ത് ഒരു നല്ല കൃഷിത്തോട്ടത്തിന്റെ ഉടമയായിരിക്കുകയാണ് അയാൾ ഇപ്പോൾ. ഇതിനുപുറമെ മിടുക്കന്മാരായ രണ്ടുപുത്രന്മാരും അയാൾക്കുണ്ട്. ജൂഡും സൈമണും. അവരെ വിവാഹം കഴിപ്പിച്ച് ഓരോ സ്ഥാനങ്ങളിൽ ഉറപ്പിക്കണമെന്നും അപ്പോൾ ചെറുമക്കളാലും മറ്റും അനുഗൃഹീതനായി കഴിയാമെന്നും ആശിച്ച് സ്വന്തം ആടുമാടുകളും ധാന്യവയലുകളും മുന്തിരിത്തോട്ടങ്ങളും ഫലവൃക്ഷത്തോപ്പുകളും എല്ലാം കണ്ട് സന്തോഷത്തോടെ അങ്ങിനെ കഴിയുകയായിരുന്നു.

ഈ സൗഖ്യം അല്പായുസ്സായിരുന്നു. മൂത്തവൻ ജൂഡ് സംതൃപ്തനാണ്. എന്നും വയലുകളിൽ ജോലികൾ ചെയ്യും. ഇളയവൻ സൈമൺ അങ്ങിനെ ആയിരുന്നില്ല. അയാൾക്ക് ഗ്രാമീണ ജീവിതം വിരസവും അസന്തുഷ്ടവും ആയിതോന്നിത്തുടങ്ങി. ഈ കർഷക ജീവിതം മുഷിപ്പനാണ്. മാനസോല്ലാസപ്രദമായ ഒന്നും ഇവിടെ ഉണ്ടാവുകയില്ല എന്ന വിചാരം അയാൾക്ക് ഉറച്ചു.

പ്രകാശപൂർണ്ണവും ആഹ്ലാദകരവും,ഉദ്വേഗജനകവുമായ നഗരത്തിലേയ്ക്ക് പോകണമെന്ന് ആശവന്നു. അവിടെ സന്തോഷം ലഭിക്കുമെന്ന് അവ൯ വിശ്വസിച്ചു. അങ്ങനെ ഒരു നാൾ ഈ വിരസമായ കൃഷീവല ജീവിതം മതിയാക്കണമെന്ന് അവൻ തീരുമാനിച്ചു.

അവൻ പിതാവിന്റെ അടുത്തുചെന്ന്, അച്ഛാ അങ്ങയുടെ വകയിൽ എനിക്കുള്ള ഓഹരി തരണം, എനിക്ക് അത് ഇപ്പോൾത്തന്നെ വേണം. ഞാൻ ഈ വീടുവിട്ട് അകലെ എവിടേക്കെങ്കിലും പോവുകയാണ്. എന്നു പറഞ്ഞു.

ആ പിതാവ് ഇതുകേട്ട് സങ്കടപ്പെട്ടു. സൈമണ് പണം കൊണ്ട് സൗഖ്യം നേടാനാവില്ലെന്ന് അയാൾക്കറിയാം. നിർബന്ധിച്ചു. പിൻതിരിക്കാൻ ആകാത്തവിധം അത്രയധികം ആ പിതാവു മകനെ സ്നേഹിച്ചിരുന്നു. കൂടാതെ തന്നത്താൻ ജീവിച്ച് സ്വയം ആരെന്ന് അറിയേണ്ടതുമുണ്ടല്ലോ.

ഏതാനും കന്നുകാലികളെയും ഒരംശം ഭൂമിയും ലെവി വിറ്റു. മൂന്നിലൊരു ഭാഗം നിയമപ്രകാരം തന്റെ മകനു കിട്ടേണ്ടതു അത്രയും വിറ്റ് ഒരു സഞ്ചിനിറയെ വെള്ളി നാണയങ്ങൾ മകനെ ഏൽപ്പിച്ചു.

പിന്നെ സൈമൺ അല്പവും താമസിച്ചില്ല. ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിച്ച് അരപ്പട്ടയ്ക്കുള്ളിൽ വെള്ളി നാണയസഞ്ചി ഭദ്രമായി സൂക്ഷിച്ചുവെച്ച് യാത്രപറയാൻ പോലും സമയം കളയാതെ അയാൾ യാത്രയായി. പിതാവ് അവൻ പോകുന്നത് നോക്കിക്കൊണ്ടു നിന്നു. വഴിയിൽക്കൂടി നടന്നകന്ന് അകലെ അപ്രത്യക്ഷമാകുന്നതുവരെ അങ്ങനെ നോക്കിനിന്നു. ഒരു മകൻ നഷ്ടപ്പെടുന്നതുപോലെ അയാൾക്കു തോന്നി. ഇനി അവൻ എപ്പോഴെങ്കിലും വരുമോ എന്നു പ്രത്യാശിക്കുകയും അതിനുവേണ്ടി ശ്രദ്ധയോടെ കാത്തിരിക്കുകയുമല്ലാതെ ആ പിതാവിനു കരണീയമായി മറ്റൊന്നു മില്ലായിരുന്നു.

വിരസമായ കർഷകഭൂമിയിൽ നിന്ന് അകന്നകന്നു പോകുന്തോറും അവന്റെ സന്തോഷവും വളർന്നുവന്നു. ഇനിയാണു ജീവിതം തുടങ്ങുക. അതെങ്ങനെ വേണം? ഒരു രൂപവുമില്ല. എന്തെല്ലാം സന്തോഷങ്ങളും അതിശയങ്ങളുമാണ് ഇനി ഉണ്ടാവുക. അവൻ ചിന്തിച്ചു.

ഉത്സാഹപ്രിയനായ സൈമണ് ചെലവാക്കാൻ അവന്റെ പിതാവിന്റെ ധനം
ധാരാളം കൈവശമുണ്ട്. തമാശകൾ, മദ്യപാനം, സൽക്കാരങ്ങൾ, സംഗീതപരിപാടികൾ
ഇവയിൽ കുടുങ്ങി അവന്റെ ജീവിതം പൊയ്ക്കൊണ്ടിരുന്നു.

അവന്റെ പിതാവ് അത്യദ്ധ്വാനം ചെയ്തു സമ്പാദിച്ച വകയാണ് അവൻ ധൂർത്തടിക്കുന്നത്. അതിൽ അവനു മനഃപ്രയാസം തോന്നിയില്ല. അവൻ സ്നേഹിതന്മാർക്കു വേണ്ടി ദീർഘകാലം ചെലവുചെയ്തുകൊണ്ടിരുന്നു. അവനു മുട്ടുവരുമ്പോൾ പകരം അവരും ഉപകരിക്കുമല്ലോ ഇതായിരുന്നു അവന്റെ വിശ്വാസം. എന്നാൽ അവരുടെ അടുത്തേയ്ക്ക് ചെന്നപ്പോൾ അവർ നിഷ്കരുണം അവനെ കൈവെടിഞ്ഞു. ഇത് അവനെ ഞെട്ടിച്ചു കളഞ്ഞു. സ്നേഹിതന്മാർക്ക് ഇപ്പോൾ സൈമണുമായി ഒരു ഇടപാടും വേണ്ടെന്നായി. അവന്റെ പണം തീർന്നു. സ്നേഹിതന്മാരും പോയി. പുതു വസ്ത്രങ്ങൾ വിറ്റുകിട്ടിയതുകൊണ്ട് കുറേനാൾ കഴിഞ്ഞു. ഇനി ഒന്നും ബാക്കിയില്ല.

പണമില്ല. സഹായിക്കാനാരുമില്ല. ഇങ്ങനെ ഏകനായി നഗരവീഥികളിൽ സൈമൺ അലഞ്ഞു നടന്നു. അന്യരാജ്യത്തിൽ യാതൊരു പരിചിത മുഖവും കാണാൻ കിട്ടാത്തതുമൂലം അവിടെ അവൾ ഒരു ഭിക്ഷാം ദേഹിയായി.

സൈമൺ നഗരം വിട്ട് ഗ്രാമത്തിൽ പ്രവേശിച്ചു. എന്തെങ്കിലും കൃഷിവലൻ തന്നെ ജോലിക്കു നിയമിക്കുമെന്ന് അയാൾ പ്രതീക്ഷിച്ചു. തന്റെ പരിമിതമായ അറിവുപയോഗിച്ച് നല്ല ജോലി ചെയ്യാമെന്നുണ്ടെങ്കിലും അവിടെ ആരും അവനെ381

Father receiving back the son

ഒരു ജോഡി നല്ല ചെരുപ്പുകൾ കൂടി മറക്കാതെ കൊണ്ടുവരൂ. വേലക്കാരനെപ്പോലെ നഗ്നപാദനായി അവൻ നടക്കാതിരിക്കട്ടെ. ഒരു കൊഴുത്ത ആടിനെക്കൊന്ന് വേഗം ഒരു സദ്യയൊരുക്കൂ. നിറയെ തിന്നും കുടിച്ചും നമുക്കെല്ലാം ഉല്ലാസമായിരിക്കാം. മരിച്ചു പോയെന്നു വിചാരിച്ച എന്റെ മകൻ ജീവിച്ചു വന്നിരിക്കുന്നു. അവൻ നമുക്കു നഷ്ടപ്പെട്ടതാണ്. ഇപ്പോൾ കണ്ടുകിട്ടിയിരിക്കുന്നു.

യജമാനന്റെ ആജ്ഞകൾ നിറവേറ്റാൻ സേവകർ ധൃതിയിൽ പോയി. വാർത്ത പരന്ന് വീടുമുഴുവൻ ബഹളമായി. പിതാവിന്റെ സന്തോഷത്തിൽ സകലരും പങ്കാളികളായി.

എന്തൊരു വിശേഷസദ്യയായിരുന്നു അവിടെ നടന്നത്. ഇതിനുശേഷം ഉല്ലാസ പ്രകടനങ്ങൾ ഉണ്ടായിരുന്നു. നൃത്തത്തിനുവേണ്ടി കുഴൽ വിളി തുടങ്ങി. വായ്പാട്ടു കളും തുടർന്നു. കാലുകൾ ഉറക്കെച്ചവിട്ടിയും കൈകൾ കൂട്ടിയടിച്ചും അവിടെ ശബ്ദമുഖരിതമായി. ഈ സന്തോഷപ്രകടന ശബ്ദം വളരെ അകലെയും കേൾക്കാമായിരുന്നു. ഒരാൾ ഇതുകേട്ട്, ജൂഡ്, മൂത്തപുത്രൻ, വയലുകളിൽ വളരെനേരം കഷ്ടപ്പെട്ടു പണിചെയ്തശേഷം ക്ഷീണിതനായി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു അയാൾ. അകലെ നിന്നു വരും വഴിയിൽത്തന്നെ ശബ്ദകോലാഹലം അയാൾ കേട്ടു. എന്താണ് പാട്ടും കുത്തും നൃത്തവുമൊക്കെ, അയാൾ ചോദിച്ചു. സൈമൺ മടങ്ങിവന്നു. ഈ ഉല്ലാസപ്രഹർഷം അതിനെ സംബന്ധിച്ചുള്ളതാണ്. ഒരു സേവകൻ മറുപടി കൊടുത്തു. ജൂഡ് ക്രുദ്ധനായി.

ആ സേവകൻ ഓടിച്ചെന്ന് ജൂഡ് വരുന്ന വിവരം പിതാവ് ലെവിയോടു പറഞ്ഞു. എങ്കിൽ അവൻ കൂടി വന്ന് നമ്മുടെ സൽക്കാരത്തിൽ ചേർന്ന് ഉചിതമായ മാന്യ സ്ഥാനത്ത് ഇരിക്കട്ടെ ഇതായിരുന്നു പിതാവിന്റെ മറുപടി.

എന്ത്? മടങ്ങിവന്ന് കാര്യം പറഞ്ഞ സേവകനോട് ജൂഡ് ശ്രദ്ധിച്ചലറി. കൊള്ള രുതാത്തവനായ അവൻ തിരിച്ചുവന്നതിൽ ഞാൻ സന്തോഷിക്കുമെന്നു അദ്ദേഹം കരുതുന്നുണ്ടോ? മടിയനായ ആ പോക്കിരിയെ ബഹുമാനിക്കാനായി നടത്തുന്ന പ്രകടനങ്ങളിൽ ഞാനും സന്തോഷിക്കണമെന്നോ?

ജൂഡിന്റെ മനോഭാവം സേവകൻ ഉടനെ യജമാനനെ അറിയിച്ചു. ആ പിതാവു തന്നെ മൂത്തമകന്റെ അരികിൽ എത്തി. ദയനിറഞ്ഞ മധുരമായ വാക്കുകൾ പറഞ്ഞു. പിതൃവചനങ്ങൾ കേൾക്കാൻ സാധിക്കാത്ത(ത കോപിഷ്ഠനായിരിക്കയായിരുന്നു ജൂഡ്. ഭവ്യതയോടെയുള്ള പെരുമാറ്റം അയാളിലുണ്ടായില്ലെന്നത് ഇവിടെ പ്രസക്തവുമാണ്. തന്നെയുമല്ല, അയാൾ പിതാവിനോടു വാഗ്വാദത്തിനു മുതിർന്നു. “നിങ്ങളുടെ തോട്ടത്തിൽ ഞാനിത്രനാളും അടിമപ്പണി ചെയ്തു. മകൻ ഉറക്കെ പറയുകയാണ്. “ഞാൻ എന്നും അനുസരണയുള്ളവനായിരുന്നു. എപ്പോഴും അങ്ങേയ്ക്കുവേണ്ടി ജോലികൾ ചെയ്തുകൊണ്ടിരുന്നു. എനിക്ക് ഒരു സദ്യ ഒരുക്കിത്തന്നിരുന്നോ സ്നേഹിതന്മാരുമായി ഉല്ലസിച്ചു പങ്കെടുക്കാൻ ഇല്ല. എന്നാൽ മുടിഞ്ഞ പുത്രൻ തിരിച്ചുവന്നപ്പോൾ എന്താണുണ്ടായിരിക്കുന്നത് ഇവിടെ? അവന് എന്തുകൊടുത്താലും പോരെന്നായിരിക്കുന്നു. കിട്ടിയ പണമെല്ലാം നഗരത്തിൽ കൊണ്ടുപോയി നശിപ്പിച്ച് സുഖിക്കുകയായിരുന്നില്ലേ അവൻ. അങ്ങനെയുള്ളവൻ തിരിച്ചെത്തിയപ്പോൾ സ്വീകരണത്തിന് ഗംഭീര മായ സദ്യ.

പിതാവിന് മക്കളിൽ ഭേദചിന്തകളൊന്നുമില്ല. സൈമണെ സ്നേഹിക്കുന്നതു പോലെ തന്നെ ജൂഡിനെയും അയാൾ സ്നേഹിച്ചിരുന്നു. ജൂഡിന് ഈ സത്കാരം മർമ്മഭേദകമായിത്തോന്നിയതും കോപം വന്നതും എന്തുകൊണ്ടാണെന്ന് അയാൾക്കറിയാം, അതുകൊണ്ട് അയാൾ ശക്തമായ യാതൊരു വാക്കും ജൂഡിനോട് പറഞ്ഞില്ല. ഈ മകന്റെ സ്നേഹക്കുറവിനെക്കുറിച്ചും സംസാരിച്ചില്ല. ജൂഡിന്റെ കഴുത്തിൽ കൈകൾ ചേർത്തു നിന്നു383

അയാൾ പറഞ്ഞു. “പ്രിയപ്പെട്ട മകനേ ജൂഡ് നീ എപ്പോഴും എന്നോടൊന്നിച്ചുണ്ടല്ലോ, നിന്നെ വിശ്വസിക്കാമെന്ന് എനിക്കറിയാം എനിക്കുള്ളതു മുഴുവൻ നിനക്കാണല്ലോ വിശേഷിച്ച് സൈമണിന്റെ ഓഹരി കൊടുത്തു കഴിഞ്ഞതിനാൽ. എന്തായാലും അവനും ഏന്റെ മകൻ തന്നെയല്ലേ. നിന്നെപ്പോലെ, നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു. അവനെ വീട്ടിലേയ്ക്ക് വീണ്ടും ഞാൻ സ്വാഗതം ചെയ്തത് വളരെ ന്യായമാണ്, ശരിയാണ്. നീ എന്നോടൊപ്പം ഉണ്ടായിരിക്കുന്നത് എ(തമാ(തം എനിക്ക് സന്തോഷമോ അതുപോലെ തന്നെ അവന്റെ സാന്നിദ്ധ്യവും എനിക്കു സന്തോഷമാണ്. നോക്കൂ, അവൻ ഇപ്പോൾ മരണത്തിൽ നിന്നു മടങ്ങിവന്നതു പോലെയാണ്.അവൻ പോയ്ക്കഴിഞ്ഞപ്പോൾ അവനെ ഇനി ഒരിക്കലും കാണാൻ കഴിയുകയില്ലെന്നു ഞാൻ ഭയന്നിരുന്നു . അവൻ മൃതനായിരുന്നു . ഇപ്പോൾ അവൻ വീണ്ടും ജീവിച്ചിരിക്കുന്നു. അവനെ നമുക്കു നഷ്ടപ്പെട്ടതാണ്. ഇപ്പോൾ വീണ്ടുകിട്ടിയിരു ക്കുന്നു. വരിക മകനേ, എന്നോടൊത്തു വരിക, പ്രിയപ്പെട്ട ജൂഡ്, വന്ന് എന്റെ സന്തോഷത്തിൽ
പങ്കുകൊളളു.

ചോദ്യങ്ങൾ::
  1. സമണിന്റെ സ്വഭാവം എങ്ങനെ ആയിരുന്നു?
  2. ഇയമകൻ ഓഹരി ആവശ്യപ്പെട്ടപ്പോൾ പിതാവ് എന്തു ചെയ്തു?
  3. നഷ്ട്ടപ്പെട്ട പുത്രൻ തിരിച്ചുവന്നപ്പോൾ പിതാവ് എന്തു ചെയ്തു?
  4. എന്താണ് മൂത്തപുത്രൻ ക്രൂദ്ധനായത്? അതിന് പിതാവിന്റെ മറുപടി എന്ത്?

Source- Stories for Children-II
Published by- Sri Sathya Sai Books & Publications Trust, Prashanti Nilayam.

[/vc_column_text][/vc_column][/vc_row]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: