മനോജവം ശ്ലോകം – പ്രവർത്തനം
മനോജവം ശ്ലോകം – പ്രവർത്തനം
കളിയുടെ ലക്‌ഷ്യം – നാമസ്മരണയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാൻ.
ആവശ്യവസ്തുക്കൾ – മുത്തുകൾ, സ്ട്രിങ്ങുകൾ, കത്രിക
ജപമല നിർമ്മാണം
കളി വിവരിച്ചുകൊടുക്കുന്ന സമയത്ത് നാമസ്മരണയുടെ പ്രാധാന്യം മെല്ലെ മെല്ലെ കുട്ടികളിലേക്ക് എത്തിക്കുക. ഏതു കാര്യവും നാമസ്മരണയോടെ ചെയ്യുകയാണെങ്കിൽ അവ സുനിശ്ചിതമായും വിജയം കൈവരിക്കും എന്ന സത്യം കുട്ടികളിൽ ഊട്ടിയുറപ്പിക്കുക.
- ഓരോ മുത്ത് കോർക്കുമ്പോഴും ഭഗവത് നാമം ജപിച്ചുകൊണ്ട് തുടരാൻ പറയുക.
- എല്ലാ മുത്തും കോർത്തുകഴിയുമ്പോൾ ചെയ്ത കാര്യത്തെ കുറിച്ച് ചോദിക്കുക.
- നാമസ്മരണയോടെ ചെയ്തപ്പോൾ ഉണ്ടായ മാറ്റം ശ്രദ്ധിക്കാനായി പറയുക.
ചില ചോദ്യങ്ങൾ
- നിങ്ങൾ നന്നായി ആസ്വദിച്ചുവോ?
- നിങ്ങൾ കരുതുന്നുണ്ടോ നാമജപത്തോടെ ഉണ്ടാക്കിയ ഈ മാല ഒരു പുത്തൻ ഉണർവ്വ് തരുന്നു എന്ന്?
- നാമസ്മരണയോടെ കാര്യങ്ങൾ ചെയുമ്പോൾ എന്താണ് സംഭവിക്കുക?
മാല കുട്ടികൾക്കു കൊടുത്തുകൊണ്ട് ദിനവും ഇതുപയോഗിച്ച് നാമജപം നടത്താൻ പറയണം.