ലോഭഠ

Print Friendly, PDF & Email
ലോഭഠ

ലുബ്ധൻ എപ്പോഴും അസന്തുഷ്ടനാണ്. അയാൾ സ്വയം ആനന്ദിക്കുന്നുമില്ല. മറ്റുള്ളവർ തന്റെ ധനം ഉപയോഗിക്കാൻ അനുവദിക്കുകയുമില്ല. ധനമോ വസ്തുക്കളോ നഷ്ടപ്പെടുമെന്നുള്ള ഭയം കാരണം അയാൾക്ക് എപ്പോഴും എല്ലാറ്റിനും ഒരു പിന്തിരിപ്പൻ മനോഭാവമാണുള്ളത്. ഇതിന് ഉദാഹരണമായി ഒരു ചെറിയ കഥ ഉണ്ട്. രണ്ടു സഹോദരൻമാർ ഉണ്ടായിരുന്നു. അതിലുബ്ധനും, ലുബ്ധനും. പേരുപോലെതന്നെ ആഹാരത്തിൽ പോലും വളരെ പിശുക്കുകാട്ടിയിരുന്നു അവർ. ലൗകീക മേന്മയ്ക്കുവേണ്ടി ഈശ്വരനെ പ്രാർത്ഥിക്കു മ്പോൾ നൈവേദ്യം വയ്ക്കുന്ന പതിവുണ്ടെങ്കിലും അത് നിവേദിക്കാറില്ല. മുമ്പിൽ വച്ച മാത്രയിൽ തന്നെ തിരിച്ചെടുത്ത് രണ്ടുപേരും തിന്നു തീർക്കും. അതിനു കാരണവുമുണ്ട്. നൈവേദ്യം അല്പസമയം കൂടി അവിടെ ഇരുന്നുപോയാൽ പഞ്ചസാര
തരികൾ ഉറുമ്പ് എടുത്തുകൊണ്ടുപോവുകയും അങ്ങനെ വിലയേറിയ പഞ്ചസാര അത്ര മാത്രമെങ്കിലും നഷ്ടപ്പെടുകയും ചെയ്യും എന്നതായിരുന്നു കാരണം. ഒരു ദിവസം അവരുടെ ഒരു അടുത്ത ബന്ധു മരിച്ചതായി അറിവുകിട്ടി. അതിലുബ്ധൻ (മൂത്തയാൾ) പോയി ബന്ധുക്കളുടെ ദുഃഖം അന്വേഷിക്കാമെന്നു തീരുമാനിച്ചു. അതിനു വെളുപ്പിനെ നടന്നുപോകാമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ഉടനെ അർദ്ധ രാത്രിയിൽ തന്നെ ബസ്സിലോ ട്രയിനിലോ പോവുകയാണെങ്കിൽ ദുർവഹമായ യാതച്ചിലവിന് ഇടയാകുമെന്നതിനാലായിരുന്നു ഈ നിശ്ചയം എടുത്തത്.

Elder miser stung by a scorpion

ജ്യേഷ്ഠൻ പോയി. ലുബ്ധൻ വിളക്കുകെടുത്തി ജന്നൽ പടിയിൽ വച്ചിട്ട് കിടന്നപ്പോൾ അയാളെ ഒരു തേൾ കുത്തി. അനുജൻ ഇങ്ങനെ കഷ്ടപ്പെടുന്ന സമയത്ത് ജ്യേഷ്ഠൻ രണ്ടു മൈൽ പിന്നിട്ടു. പെട്ടെന്ന് അയാൾ എന്തോ ചിന്തിച്ച് മടങ്ങി വന്നു. അതുകണ്ട് ഈ അപ്രതീക്ഷിതമായ തിരിച്ചുവരവിന്റെ കാരണം അനുജൻ അന്വേഷിച്ചു. അപ്പോൾ “അനുജാ ഞാൻ പോയതിനുശേഷം നീ വിളക്കുകെടുത്തിയിട്ടില്ലെന്ന് എനിക്ക് സംശയം തോന്നി.

അത്ഓർമ്മിപ്പിക്കാനാണു ഞാൻ മടങ്ങിവന്നത്. അതിലുബ്ധൻ പറഞ്ഞു. തേളിന്റെ കടിയേറ്റ വേദനയുണ്ടെങ്കിലും ലുബ്ധൻ സങ്കടത്തോടെ പറഞ്ഞു. കഷ്ടമായല്ലോ ജ്യേഷ്ഠാ! വിളക്കിലെ എണ്ണ ചിലവാക്കരുതെന്ന ആഗ്രഹം കൊള്ളാം. എന്നാൽ ഇത്രയും ദൂരം വീണ്ടും നടന്നു ചെരുപ്പുകൾ തേഞ്ഞുപോകാൻ ഇടവരുന്നല്ലോ എന്ന് ഓർത്തു വിഷമമുണ്ട്. അതിലുബ്ധൻ മറുപടി ഉടനെ പറയുകയാണ്. “പ്രിയ ലുബ്ധാ! വിഷമിക്കേണ്ട, ചെരുപ്പുകൾ കയ്യിൽ എടുത്തു വെറും കാലിൽ നടക്കുകയായിരുന്നു ഞാൻ”. ലോഭം കൊണ്ടുള്ള അനിഷ്ടങ്ങൾ ഇങ്ങനെയൊക്കെയാണ്.

ചോദ്യങ്ങൾ
  1. ഈശ്വരനോടു തന്നെയും ലുബ്ധസഹോദരങ്ങൾ ലുബ്ധു കാട്ടിയത് എങ്ങനെ യാണ്?
  2. വീട്ടിൽ ഇരുന്ന സഹോദരന്റെ പിശുക്ക് എങ്ങനെയെന്നു വിവരിക്കുക
  3. അതിലുബ്ധൻ കുറേ നടന്നശേഷം എന്താണു ചെയ്തത്?
  4. അതിലുബ്ധന്റെ ചെലവു ചുരുക്കലിനുള്ള സംവിധാനം എന്തായിരുന്നു?

Source- Stories for Children- II Published by- Sri Sathya Sai Books & Publications Trust, Prashanti Nilayam.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു