മാതാവായ ഈശ്വരാമ്മയും തന്റെ ദിവ്യപുത്രനും

Print Friendly, PDF & Email

മാതാവായ ഈശ്വരാമ്മയും തന്റെ ദിവ്യപുത്രനും

ഈശ്വരാമ്മമാതാവിന്റെ ജീവിതം നന്മയും വിശുദ്ധിയും നിറഞ്ഞതായിരുന്നു. ബാബ പറയുകയുണ്ടായി, “ഞാൻ ജനിക്കാൻ തീരുമാനിച്ചപ്പോൾ, ആരായിരിക്കണം എന്റെ അമ്മ എന്നും നിശ്ചയിച്ചു. ബാബ നിശ്ചയിച്ച് അമ്മ, ഈശ്വരാമ്മയായിരുന്നു. അതിനാൽ അവരെ തെരഞ്ഞെടുക്കപ്പെട്ട അമ്മ എന്നു വിശേഷിപ്പിക്കുന്നു. അവർ ഒരു പാവപ്പെട്ട, മൃദുലഹൃദയമുള്ള, ദൈവഭക്തിയുള്ള, പഠിപ്പില്ലാത്ത ഗ്രാമീണ വീട്ടമ്മയായിരുന്നു.

സാധാരണ അവതാരങ്ങളുടേയും പ്രവാചകന്മാരുടേയും ജനനത്തിനു മുന്നോടി യായി അത്ഭുതസംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഈശ്വരാമ്മയുടെ ശ്വ(ശുവിന് സത്യനാരായണ സ്വാമിയുടെ സ്വപ്നം ഉണ്ടായിരുന്നു. അവർ ഈശ്വരാമ്മയോടു പറഞ്ഞു, എന്തെങ്കിലും അസാധാരണമായതു സംഭവിച്ചാൽ ഭയപ്പെടരുതെന്ന്. ഒരു ദിവസം ഈശ്വരാമ്മ കിണറ്റിൽ നിന്നു വെള്ളം കോരുമ്പോൾ ഒരു വലിയ നീല പ്രകാശഗോളം ഉരുണ്ടുരുണ്ടു അവരുടെ അടുത്തേയ്ക്കു വരികയും അവരിൽ മൃദുവായി പ്രവേശിക്കുകയും ചെയ്തു. അതോടെ അവർ മോഹാലസ്യപ്പെട്ടു. തെരഞ്ഞെടുത്തു. അതെ ഭഗവാൻ ബാബ തന്റെ അമ്മയെ

കൊച്ചു സത്യന് ഒമ്പതുമാസം പ്രായമായപ്പോൾ ഒരു ദിവസം കുഞ്ഞിനെ കുളിപ്പിച്ച്, ഉടുപ്പിടുവിച്ച്, കൺമഷിയും വിഭൂതിയും കുങ്കുമവും ചാർത്തി തൊട്ടിലിൽ കിടത്തി, ഈശ്വരാമ്മ ആട്ടി. അടുപ്പത്ത് പാൽ തിളച്ചുകൊണ്ടിരുന്നതിനാൽ അവർ അങ്ങോട്ടുപോയി. പെട്ടെന്ന് അവർ സത്യൻ കരയുന്നതു കേട്ടു. അവർക്കത്ഭുതമായി, കാരണം, പ്രസവിച്ചതിനുശേഷം അതുവരെ കുഞ്ഞുകരഞ്ഞിട്ടില്ല. ഇപ്പോൾ വിശപ്പു കൊണ്ടോ, വേദനകൊണ്ടോ, അസുഖം കൊണ്ടോ കരഞ്ഞതായിരിക്കാമെന്ന് അവർ കരുതി. അവർ കുഞ്ഞിനെ എടുത്ത് മടിയിൽ കിടത്തി. കരച്ചിൽ നിന്നു. അപ്പോൾ കുഞ്ഞിനുചുറ്റും ശീതളമായ ഒരു കാന്തിവലയം കണ്ട് അവർ ആനന്ദപുളകിതയായി.

ഗ്രാമത്തിലെ ഓരോരുത്തരുടേയും ശ്രദ്ധ, സത്യൻ പിടിച്ചു പറ്റി. ഈശ്വരാമ്മക്കു ഭയമായി, അസൂയകൊണ്ടോ, ശത്രുതകൊണ്ടോ ആരുടെയെങ്കിലും കരിങ്കണ്ണ് ഏല്ക്കുമോ എന്ന്. അവർ നാളികേരമുഴിഞ്ഞും, കർപ്പൂരം കത്തിച്ചും ഇതു കാണുമ്പോൾ പറയും (പതിവിധിക്കു (ശമിച്ചു. സതൃ൯ പറയും എനിക്ക് എങ്ങനെ. ഈ ധീരമായ അധികൃതമായ മറുപടി പണ്ട് കൃഷ്ണൻ യശോദയോടു പറഞ്ഞ വാക്കുകളാണ്. ഒരുത്തനെ ഓർമ്മപ്പെടുത്തുന്നത്. വായിൽ മണ്ണിട്ടതിന് ശിക്ഷിക്കാൻ ചെന്ന യശോദ യോട് ദിവ്യശിശു പറഞ്ഞു- “ഞാൻ വികൃതിയായ, ഭ്രാന്തുള്ള ഒരു കുട്ടിയാണെന്നു തെറ്റിദ്ധരിക്കല്ലെ ഒരു അപരിചിതൻ കൃഷ്ണനോട് പേരു ചോദിച്ചപ്പോൾ – “എന്റെ അനേകം പേരുകളിൽ ഏതാണ് പറയേണ്ടത്” എന്നാണ് ഉത്തരം കൊടുത്തത്. ബാബ പറയുന്നു. “എല്ലാ നാമങ്ങളും എന്റേതാണ്. ഈശ്വരാമ്മയെ സത്യൻ ദിവസവും പല വട്ടം കൃഷ്ണനെ ഓർമ്മപ്പെടുത്തുമായിരുന്നു.” (സത്യനും 8-ാമത്തെ പുത്രനായാണ് ജനിച്ചത്. അതേ റോളിൽ തന്നെ സത്യൻ ആകണമെന്ന് ഈശ്വരാമ്മ ആഗ്രഹിച്ചു.

പുറത്തിറങ്ങി കുന്നുകളേയും നക്ഷത്രങ്ങളേയും ആകാശത്തേയും നോക്കി ശാന്ത മായി ആസ്വദിക്കാൻ സത്യൻ ഇഷ്ടപ്പെട്ടിരുന്നു. സത്യൻ മുതിർന്നു തുടങ്ങി. മറ്റു കുട്ടികളു മൊന്നിച്ചു കണ്ണുകെട്ടി കളിച്ചിരുന്നപ്പോൾ വഴിയിൽ കാണുന്ന പശുക്കളെയും എരുമ കളേയും തന്റെ ഓമന കൈകൾ കൊണ്ടു സ്നേഹപൂർവ്വം തലോടിയിരുന്ന കാര്യം ഈശ്വരാമ്മ ഓർക്കുന്നു.

ഒരു ദിവസം തണുത്തുവിറച്ച് ഒരു കുട്ടി പുതയ്ക്കാൻ ഒന്നുമില്ലാതെ തെരുവിൽ നിൽക്കുന്നത് സത്യൻ കണ്ടു. തൽക്ഷണം സത്യൻ തന്റെ ഷർട്ട് ഊരി കുട്ടിക്ക് ഇടാൻ കൊടുത്തു. ഈശ്വരാമ്മ പറയുന്നു- “വേദനയും കഷ്ടപ്പാടും ആർക്കെങ്കിലും ഉണ്ടെന്നു കണ്ടാൽ സത്യൻ അതിനു പരിഹാരം ചെയ്യുമായിരുന്നു.” അവന്റെ വാക്കുകൾ, മറ്റേതൊരു കുട്ടിയെക്കാളും മൃദുവും മധുരവുമായിരുന്നു.

പലപ്പോഴും അവൻ ചോദിക്കും “സത്യൻ, നിനക്കെന്താണ് വേണ്ടതെന്ന് എന്നോടു പറയൂ. ഇഷ്ടാനിഷ്ടങ്ങളോ, മറ്റുള്ളവരെക്കാൾ മുൻഗണന വേണമെന്നോ സത്യന് ഒന്നിലും ഇല്ലായിരുന്നു. തന്റെ കൂടെയുള്ള കുട്ടികൾ സന്തുഷ്ടരായി കാണുമ്പോൾ അവന്റെ മുഖം പ്രസന്നമാകുമായിരുന്നു.

14 വയസ്സായപ്പോൾ ബാബ്, ഈശ്വരാമ്മയ്ക്ക്, അവർ ഭാവിയിൽ ചെയ്യാൻ വിധിച്ചിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് പ്രഥമ പരിശീലനം കൊടുത്തു. തന്റെ ഭക്തൻ തന്നെ വിളിക്കുന്നുണ്ടെന്നും താൻ ഇനിമേലിൽ അമ്മയുടെ സ്വന്തമല്ലെന്നുമുള്ള കടുത്ത സത്യം അവരോടു പറഞ്ഞു. അമ്മ അപ്പോൾ ചോദിച്ചു – “ഞാൻ പിന്നെ ആരുടേതാ യിരിക്കും?”- ലോകത്തിനും ജനങ്ങൾക്കും, എന്നായിരുന്നു സത്യന്റെ ഉത്തരം. പ്രശാന്തി നിലയം സന്ദർശിക്കുന്ന നൂറുകണക്കിന് മക്കൾക്ക് അമ്മ എന്ന റോൾ അങ്ങനെ ഈശ്വരാമ്മയ്ക്ക് ലഭിച്ചു. അവർ രോഗികളെയും കഷ്ടപ്പെടുന്നവരെയും സ്നേഹപൂർവ്വം പരിചരിച്ചു.

ചെറുപ്രായമായ സത്യന്റെ അസാധാരണമായ ബുദ്ധിയും ആത്മീയകാര്യങ്ങളെ ക്കുറിച്ചുള്ള ആധികാരികമായ സംസാരവും ഈശ്വരാമ്മയെ അമ്പരപ്പിച്ചു. അവർ അതൃ മേൽ നിഷ്കളങ്കയായിരുന്നു. പിൻകാലങ്ങളിൽ വേദങ്ങളിൽ നിന്ന് സ്വാമി എന്തെങ്കിലും ഉദ്ധരിക്കുമ്പോൾ അവർ പ്രൊഫസർ കസ്തൂരിയെ സമീപിച്ച് ഇതൊക്കെ ശരിയാണോ എന്നു ചോദിക്കുമായിരുന്നു.

നിഷ്കളങ്കയായ അവരെ ബാബ കളിപ്പിക്കുമായിരുന്നു. ഉദാഹരണത്തിന്, സ്വാമി ആഫ്രിക്കയിലേയ്ക്കു പോകും മുമ്പ്, സമുദ്രത്തിന് മുകളിലൂടെ വിമാനസവാരി ചെയ്യു മെന്ന ചിന്ത വന്നപ്പോൾ ഈശ്വരാമ്മയ്ക്ക് വേവലാതിയായി. എന്നാൽ സ്വാമി അവരുടെ ഭയപ്പാടു മാറാൻ ഒരു ശ്രമവും നടത്തിയില്ല. അതിനുപകരം ആഫ്രിക്ക തല കീഴായ രാജ്യമാണെന്നും അവിടെ നരഭോജികളുണ്ടെന്നും സ്വർണ്ണം ഈത്തപ്പഴം പോലെ വിലകുറഞ്ഞതാണെന്നും പറഞ്ഞ് അവരെ ഭയപ്പെടുത്തി. ഭൂതകാലത്തേക്കുള്ള നാലു മണിക്കൂർ നേരത്തെ യാത്രയാണ് അവിടേക്കുള്ളത് എന്ന് പറഞ്ഞ് അവരെ അമ്പരപ്പിച്ചു. വൈകുന്നേരത്തെ ചായക്കു ശേഷം 3 മണിക്കു ബോംബെ വിടുമെന്നും അന്നു തന്നെ രാവിലെ 11 മണിക്ക് ആഫ്രിക്കയിലെത്തി അവിടെയുള്ളവരുമായി ചേർന്ന് ഉച്ചഭക്ഷണം കഴിക്കുമെന്നും പറഞ്ഞു. വല്ലാതെ ഭയപ്പെട്ട ഈശ്വരാമ്മ അധോലോകത്തിലേക്കുള്ള ഈ യാത്ര റദ്ദുചെയ്യണമെന്ന് കേണപേക്ഷിച്ചു. എന്നാൽ ബാബ അവരുടെ അമ്പരപ്പിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയാണ് ചെയ്തത്.

പവിത്രചിന്തകളും കുലീനവികാരങ്ങളുമായിരുന്നു അമ്മയ്ക്ക് നിറയെ ഉണ്ടാ യിരുന്നത്. ഒരു ദിവസം അവർ പറഞ്ഞു- “സ്വാമീ, പുട്ടപർത്തി ഒരു കൊച്ചു ഗ്രാമ മാണ്. ഇവിടെ ഒരു സ്കൂൾ ഇല്ല, കുട്ടികൾക്കു വളരെ ദൂരം നടന്നു വേണം അടുത്ത ഗ്രാമത്തിലേയ്ക്ക് പഠിക്കാൻ പോകണം. ദയവു ചെയ്ത് ഒരു സ്കൂൾ ഇവിടെ പണിയു. അമ്മയ്ക്ക് അത്യധികം സന്തോഷമായി സ്വാമി അവിടെ ഒരു സ്കൂൾ പണിതപ്പോൾ.

പിന്നീട് അമ്മ സ്വാമിയോടു പറഞ്ഞു. ഇവിടെ ഒരു ആശുപത്രി വേണമെന്ന്. ഈശ്വരാമ്മ സംഘടിപ്പിച്ച വാളണ്ടിയർമാരാണ് ശ്രീ സത്യസായി ആശുപത്രി പണിതത്. അത്ഭുതകരമായ രീതിയിൽ ഈ ആശുപത്രിയിൽ രോഗം മാറുന്നത്. ഇതു പണിത വാളണ്ടിയർമാരുടെ സമർപ്പണ മനോഭാവവും സ്നേഹവും കൊണ്ടാണെന്ന് ബാബ പിന്നീട് പറയുകയുണ്ടായി. അതിനുശേഷം സ്വാമിജിയോട് അമ്മ പറഞ്ഞു- “എനിക്ക് ഇനി ഒരു ദുഃഖങ്ങളുമില്ല, അവിടുന്ന് എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തന്നു.” ഗ്രാമ വാസികളുടെ കഷ്ടപ്പാടുകൾ ഗണ്യമായി കുറക്കുവാനും സാധിച്ചു. ബാബ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. “ഇനി എന്തെങ്കിലും ആഗ്രഹങ്ങൾ അമ്മക്കുണ്ടെങ്കിൽ ഇപ്പോൾ എന്നോടു പറയണം. ഈശ്വരാമ്മ സൗമ്യമായി മറുപടി പറഞ്ഞു. “സ്വാമീ അവിടു ത്തേക്കറിയാം, വർഷക്കാലത്ത് ചിത്രാവതി നദിയിൽ വെള്ളപ്പൊക്കമുണ്ടാവുമെന്നും വേനൽക്കാലത്ത് വറ്റിവരണ്ട് ജനങ്ങൾക്ക് കുടിവെള്ളം കിട്ടുവാൻ കൂടി പ്രയാസമായി രിക്കുമെന്നും. അതിനാൽ കുറെ കിണറുകൾ ഗ്രാമത്തിൽ കുത്തിയാൽ നന്നായിരുന്നു. സ്വാമി പറഞ്ഞു “ഞാൻ ഈ ചെറുകിണറുകൾ കൊണ്ട് അവസാനിപ്പിക്കുന്നില്ല, റായലസീമ പ്രദേശം മുഴുവൻ ഞാൻ കുടിവെള്ളം നൽകും, അവതാരത്തിന്റെ കൂടെയായതുകൊണ്ട് സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഈശ്വരാമ്മക്കു മനസ്സിലാക്കാൻ കഴിഞ്ഞു.

അനന്തപ്പൂരിൽ പെൺകുട്ടികൾക്കുള്ള ഒരു കോളേജ് തുടങ്ങിയപ്പോൾ ഈശ്വരാമ്മ വളരെ സന്തോഷിച്ചു. അമ്മയുടെ മൂന്നു ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുത്തത് പുട്ടപർത്തി ഗ്രാമത്തിനു ചുറ്റുമുള്ള പ്രദേശ ങ്ങൾക്കും ലോകത്തിനു തന്നെയും ഇന്ന് ഒരനുഗ്രഹമായിത്തീർന്നിരിക്കയാണ്. സ്വാമിജി നമുക്ക് സ്കൂളുകൾ തന്നിട്ടുണ്ട്, കെ.ജി. മുതൽ പി.ജി. വരെ മാനുഷികമൂല്യങ്ങളുടെ വിത്തുൽപ്പാദിച്ചു വളർത്തി കുട്ടികളെ ആദർശപുരുഷന്മാരാക്കിത്തീർക്കുന്ന ഒരു സർവ്വ കലാശാലയും അനുവദിച്ചു തന്നിട്ടുണ്ട്. പിന്നെ, പൂർണ്ണമായും സൗജന്യ ചികിത്സ നടത്തുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും, ആയിരക്കണക്കിനു ഗ്രാമവാസി കൾക്ക് കുടിവെള്ളം കിട്ടുവാനുള്ള പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. ചെറുകിട വീടുകൾ നിർമ്മിക്കലും വിധവകൾക്ക് സാമ്പത്തിക സുരക്ഷ നൽകലും സ്വാമിയുടെ അനന്തപമ സമ്മാനത്തിന്റെ ഭാഗമാണ്.

മരണത്തിന് കുറച്ചു ദിവസങ്ങൾക്കു മുമ്പ്, ഈശ്വരാമ്മ വൃന്ദാവനത്തിലായിരുന്ന പ്പോൾ, പൂർണ്ണജാഗ്രതാവസ്ഥയിൽ, സ്വാമിയെ ശ്രീരാമനായി ദർശിക്കുകയുണ്ടായി. 1972 മെയ് 6-ാം തീയതി പതിവുപോലെ കുളിയും കാപ്പിയും കഴിഞ്ഞ് കുളിമുറിയിലേക്കു പോകുമ്പോൾ “സ്വാമി, സ്വാമി, സ്വാമി” എന്ന് ഈശ്വരാമ്മ ഉച്ചത്തിൽ വിളിക്കുകയും “വരുന്നു. വരുന്നു, വരുന്നു” എന്ന് സ്വാമി ഉത്തരം കൊടുക്കുകയും ഉണ്ടായി. ദിവ്യ അവതാരമായ തന്റെ മകന്റെ സന്നിധിയിൽ അവർ അന്ത്യശ്വാസം വലിച്ചു. ബാബ പറയുന്നു- “മരിക്കുന്ന രീതിയാണ് സൗശീല്യത്തിനു തെളിവ്”.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു