നരസിംഹമേത്ത

Print Friendly, PDF & Email
നരസിംഹമേത്ത

ഗുജറാത്തിലെ ഭവനരംഗത്തിനു സമീപമുള്ള തലാജ് ഗ്രാമത്തിലാണ് നരസിംഹമേത്ത ജനിച്ചത്. ശൈശവത്തിൽ തന്നെ മാതാപിതാക്കൾ മരിച്ചുപോയി.അതിനുശേഷം സഹോദരനും സഹോദരഭാര്യയും ഒന്നിച്ചാണ് മേത്ത ജീവിച്ചത്.

ഒരു ദിവസം ജ്യേഷ്ഠത്തിയമ്മ അദ്ദേഹത്തോടു പരുഷമായി സംസാരിച്ചത്.

അദ്ദേഹത്തിന് സഹിക്കാൻ കഴിഞ്ഞില്ല. ഉടൻ വീട് ഉപേക്ഷിച്ച് വനത്തിൽ പോയി നിരാഹാരനായി ഏഴുദിവസം അവിടെയുണ്ടായിരുന്ന ശിവക്ഷേത്രത്തിൽ ഈശ്വര ഭജനയിൽ കഴിഞ്ഞു. അദ്ദേഹം രചിച്ചിട്ടുള്ള പദ്യകൃതിയിൽ പറയുന്നു. തന്റെ ഭക്തി യാലും ഈശ്വരപ്രീതിക്കുവേണ്ടിയുള്ള ഉൽക്കടമായ ആശയാലും പരമേശ്വരൻ സംപ്രീതനായി.

ഈശ്വരൻ പ്രത്യക്ഷനായി നരസിംഹനോട് ഏതെങ്കിലും ഒരു വരം ആവശ്യ പ്പെടുന്നതിനു പറഞ്ഞു. നന്മ വരുന്ന ഏതെങ്കിലും വരം ഭഗവാൻ തന്നെ തീരുമാനിച്ചു കൊള്ളണമെന്ന് നരസിംഹൻ പ്രാർത്ഥിച്ചു. പരമേശ്വരൻ അദ്ദേഹത്തെ ദ്വാരകയിൽ കൊണ്ടുപോയി ശ്രീകൃഷ്ണന്റെ ദർശനവും, രാസക്രീഢയും കാട്ടിക്കൊടുത്തു. അദ്ദേഹം ദ്വാരകയിൽ മൂന്നുമാസം താമസിച്ചു. ശ്രീകൃഷ്ണൻ പുഷ്പങ്ങൾ കൊടുത്തനു ഗ്രഹിച്ചിട്ട് കാവ്യരചന ചെയ്യണമെന്നും കല്പിച്ച് അനുഗ്രഹിച്ചു.

മടങ്ങിവന്ന നരസിംഹനെ സഹോദരനും ജ്യേഷ്ഠത്തിയമ്മയും സ്വാഗതം ചെയ്തു. ഇക്കാലമായപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ജീവിതചര്യ മാറിക്കഴിഞ്ഞിരുന്നു. ഹരിനാമകീർത്തനം ചെയ്യുന്നതിനും ആ രൂപം ധ്യാനിക്കുന്നതിനും ഹരിചരിത മാഹാത്മ്യം പ്രസംഗിക്കുന്നതിനും അദ്ദേഹത്തിനു വളരെ ഇഷ്ടമായിരുന്നു. അടുത്തും അകലെയുമുള്ള അനേകം ഭക്തജനങ്ങളും സന്യാസികളും മറ്റുവിശുദ്ധന്മാരായവരും ഇവ കേട്ടാസ്വദിക്കാൻ വന്നുകൊണ്ടിരുന്നു. ഇക്കാലത്ത് അദ്ദേഹം ജൂണാഘട്ട് എന്ന ചെറിയ പട്ടണത്തിലായിരുന്നു വസിച്ചിരുന്നത്.

ആ ജീവിതത്തിലെ ഏതാനും സുപ്രധാന സംഭവങ്ങൾ അദ്ദേഹത്തിന് ശ്രീകൃഷ്ണനോടുള്ള അപാരഭക്തി ദാർഢ്യത്തിനു തെളിവുകളാണ്. മാമേര, ഹുൺഡി, (പണം ഇടപാട്) ഹാരം ഇവയുടെ കഥകൾ സുപ്രസിദ്ധമാണ്. ഒരു വിശേഷ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ സ്നാനത്തിനു തിളയ്ക്കുന്ന വെള്ളം കൊടുത്തു. അപ്പോൾ ജലം തണുത്തുകിട്ടാനുള്ള പ്രാർത്ഥന പാടി. ഉടനെ, ശീതജലം ഈശ്വരൻ വർഷിച്ചു കൊടുത്തു.

ഏതാനും തീർത്ഥാടകർ ജൂണാഘട്ടിൽ വച്ചു നരസിംഹന്റെ പക്കൽ കുറേ പണംഏൽപ്പിച്ചിരുന്നു. പണം വ്യാപാരം ചെയ്യുന്ന ഒരുവനായി ഭഗവാൻ ദ്വാരകയിൽ പ്രത്യക്ഷപ്പെട്ട് 700 രൂപ അദ്ദേഹത്തിനു കൊടുത്ത് പണം ഇടപാടിൽ നിന്നു മോചിപ്പിച്ചു.

ഹാരത്തിന്റെ കഥ ഇതിലേറെ ഹൃദയസ്പർശിയാണ്. രാമചന്ദ്രാലിക രാജാവ് നരസിംഹനെ തടവിൽ വച്ചു. എന്നിട്ടു, ഭഗവാൻ ജയിലിൽ ചെന്ന് ഹാരം അണിയിച്ച തായി കണ്ടാൽ മാത്രമേ ഇദ്ദേഹത്തിനെ ഒരു യഥാർത്ഥ ഈശ്വരഭക്തനായി പരിഗണിക്ക യുള്ളൂ എന്നു പറഞ്ഞു. ആരാത്രിയിൽത്തന്നെ അതു സംഭവിച്ചില്ലെങ്കിൽ അടുത്ത പ്രഭാതത്തിൽ അദ്ദേഹത്തിന്റെ ശിരഛേദം ചെയ്യുമെന്നുകൂടി ഓർമ്മിപ്പിച്ചു.

ജയിലിൽ കിടന്ന് നരസിംഹൻ രാത്രി മുഴുവനും കീർത്തനം പാടി. ഒരു ഫലവുമുണ്ടായില്ല. വീണ്ടും പാടി, ഭഗവാൻ എന്റെ കർമ്മങ്ങളെ നോക്കരുത്, അങ്ങനെയായാൽ ഈശ്വരനെ ‘പതിതപാവനൻ’ എന്നു വിളിക്കുന്നത് തെറ്റാകുമല്ലോ എന്ന്. എന്നെ സഹായിച്ചേ തീരൂ. അല്ലെങ്കിൽ ബഹു ജനങ്ങൾ അങ്ങയെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ പല പാട്ടുകളും പാടി. “എനിക്ക് ഒരു ഹാരം തന്നാൽ അവിടുത്തെ യശസ്സ് പ്രചരിക്കും. ഞാൻ ഭഗവൽ മാഹാത്മ്യം പാടുകയാണ്. ഭക്തനെ ദുർഘടത്തിൽ നിന്നു രക്ഷിച്ചില്ലെങ്കിൽ മേലിൽ ആരും ഈശ്വരമാഹാത്മ്യത്തെ സ്തുതിക്കാൻ മെനക്കെടുകയില്ല. എനിക്കു മരണത്തിൽ ഭയമില്ല. എന്നാൽ അവിടുത്തേയ്ക്ക് ദുർ യശസ്സു ഭവിക്കുമല്ലോ എന്ന വിഷാദമല്ലേയുള്ളൂ.” ഇങ്ങനെയുള്ള ഭക്തിയും കീർത്തനങ്ങളും കൊണ്ട് ഈശ്വരകാരുണ്യം ഹാരമായി ആകാശത്തു നിന്നും അദ്ദേഹ ത്തിന്റെ കഴുത്തിൽ വീണു.

ഭഗവാൻവളരെസുപ്രധാനമയ സന്ദർഭത്തിൽ നരസിംഹന്റെ യശസ്സു സംരക്ഷിച്ചതും ജീവിതത്തിൽ അനേകം ഘട്ടങ്ങളിൽ സംരക്ഷണം നൽകിയതും ആയ അനേകം കഥകൾ ഉണ്ട്. അദ്ദേഹം വെറും ഭക്തൻ മാത്രമായിരുന്നില്ല. ജഗദ്ഗുരു ശങ്കരാചാര്യരെപ്പോലെ അദ്വൈതവിശ്വാസിയും ആയിരുന്നു. വേദശാസ്ത്രപുരാണങ്ങ ളിൽ വിദ്വത്വവും ഉണ്ടായിരുന്നു അദ്ദേഹത്തിന്. ശരീരത്തിന്റെ പ്രാഥമികാവശ്യങ്ങൾ പോലും ഭക്തിപാരമ്യതയിൽ വിസ്മരിച്ചുപോകാറുണ്ട്. വിശപ്പും ദാഹവും എന്നോ, സുഖവും ദുഃഖവും എന്നോ ഉള്ള ലൗകീക ചിന്തകൾ അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഈശ്വര പ്രേമലഹരിയുടെ ഉന്മത്താവസ്ഥയെക്കുറിച്ച് പൊതുജനാഭിപ്രായം എന്താ യിരിക്കുമെന്നും അദ്ദേഹം ബോധവാനല്ലായിരുന്നു. ആത്മീയ പുരോഗതിക്ക് യാതൊന്നും തടസ്സമാകാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ശരീരവും മനോ ബുദ്ധ്യാദിഇന്ദ്രിയങ്ങളും ഈശ്വരപ്രേമത്തിൽ ലയിച്ച് ശരണാഗതി പ്രാപിച്ചിരുന്നു. ഈ അവസ്ഥാവിശേഷം ഒരു ഭക്തനിൽ അപൂർവ്വമായേ ദൃശ്യമാകൂ.

സഹജീവികളിൽ മേത്തയ്ക്ക് കാരുണ്യവും വാൽസല്യവും ബഹുമാനവുമുണ്ട്. ജനങ്ങളുടെ ആത്മീയോന്നമനത്തിൽ ശ്രദ്ധാലുവായ അദ്ദേഹം തന്റെ കവിതകളിൽക്കൂടി അതു പ്രചരിപ്പിച്ചു.

കുട്ടികൾ ഇങ്ങനെയുള്ള ഭക്തന്മാരുടെ ചരിത്രം പഠിക്കുകയും ഈശ്വര സൃഷ്ടി കളെ പ്രേമിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

[Illustrations by A. Priyadarshini, Sri Sathya Sai Balvikas Student.]
[Source: Stories for Children II, Published by Sri Sathya Sai Books & Publications, PN]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: