ഒന്നും ഉപയോഗശൂന്യമല്ല

Print Friendly, PDF & Email
ഒന്നും ഉപയോഗശൂന്യമല്ല

പഴയ കാലത്ത് ഗുരുകുല വിദ്യാഭ്യാസമായിരുന്നു, വിദ്യാഭ്യാസത്തിനായി നിരവധി വർഷങ്ങൾ കുട്ടികൾ ഗുരുവിനൊപ്പം താമസിച്ചിരുന്നു. വിദ്യാർത്ഥികൾ അറിവ് നേടിയതിനുശേഷം ഗുരുവിവിന്റെ അനുഗ്രഹവുമായി അവർ വീട്ടിലേക്ക് തിരിച്ചുപോകും, ഇതായിരുന്നു പതിവ്. ഒരിക്കൽ, പഠനം പൂർത്തിയാക്കി വീട്ടിലേക്ക് പോകേണ്ട രണ്ട് കുട്ടികൾ ഗുരുവിനോട് ചോദിച്ചു. ഗുരുദേവ്‌, പറയു ഞങ്ങളെന്താണ് ഗുരുദക്ഷിണയായി നൽകേണ്ടത്? വിദ്യാർത്ഥികളുടെ സ്നേഹവും നന്ദിയും കണ്ട് ഗുരു സന്തോഷിച്ചു. അവരുടെ ഭക്തി, അച്ചടക്കം, കടമബോധം എന്നിവകണ്ട് അവരെ സ്നേഹിച്ചു. കുട്ടികളിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല.

Guru sending disciples to forest

എന്നിരുന്നാലും, ഗുരുതീരുമാനിച്ചു കുട്ടികളുടെ അറിവ്‌ ഒന്നുപരീക്ഷിക്കാൻ. അതിനാൽ, അദ്ദേഹം പറഞ്ഞു “പ്രിയ കുട്ടികളേ, ഗുരുകുലത്തിലെ പുറകുവശത്തുള്ള വനത്തിലേക്ക് പോയി ഇല കൊണ്ടുവരിക, ആർക്കും ഉപയോഗമില്ലാത്ത ചില ഉണങ്ങിയ ഇലകൾ. അവരുടെ ഗുരു ഈ വിചിത്രമായ സമ്മാനം ചോദിച്ചത് എന്തുകൊണ്ടെന്ന് വിദ്യാർത്ഥികൾ ചിന്തിച്ചു. എന്നാൽ തികച്ചും അനുസരണയുള്ളതിനാൽ ഒരുവാക്കും മറുത്തു പറയാതെ അവർ പോയി, അവരുടെ ഗുരു ആഗ്രഹിക്കുന്നതുപോലെ വനത്തിലേക്ക്.

Farmer collecting dry leaves for manure

അവർ കാട്ടിൽ പ്രവേശിച്ചയുടനെ ഒരു മരത്തിന്റെ ചുവട്ടിൽ വരണ്ട ഇലകളുടെ ഒരു ചെറിയ കൂമ്പാരംകാണാനിടയായി, അവർ അതിന്റെഅരികിലേക്കു നടന്നു. പെട്ടെന്നുതന്നെ തങ്ങളുടെ ഗുരുവിന്റെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാം എന്ന ആനന്ദത്തിൽ ഇലകൾ എടുക്കാൻ ആരംഭിച്ചു. ഒരു പാവം കർഷകൻ അവരുടെ അടുത്തേക്ക് ഓടിച്ചെന്ന് പറഞ്ഞു, മക്കളെ ദയവായി ആ ഇലകൾ കൂമ്പാരത്തിലേക്ക് തിരികെ വയ്ക്കുക, എന്റെ വയലിലേക്ക് കൊണ്ടുപോകാൻ ശേഖരിച്ചു വെച്ചതാണ് ഇത്. ഞാൻ ഇലകൾ കത്തിച്ചു അതിന്റെ ചാരംകൊണ്ട് മികച്ച വളം ഉണ്ടാക്കും, അത് സമൃദ്ധമായ വിളവെടുപ്പ് നടത്താൻ എന്നെ പ്രാപ്തമാക്കും.

Lady collecting dry leaves for medicinal purpose

ഇതുകേട്ട കുട്ടികൾ ഒന്നും പറയാതെ ഇലകൾ അവിടെത്തന്നെ വെച്ചു. ഇലകൾ തേടിയുള്ള യാത്ര തുടർന്നു. കുറച്ചു മുന്നോട്ടുനടന്നവർ പിന്നെയും ഉയരമുള്ള മരത്തിന്റെ ചുവട്ടിൽ വരണ്ട ഇലകൾ കണ്ടു. രണ്ടുപേരും അതിനെ നോക്കിക്കൊണ്ടിരിക്കെ, ഒരു വലിയ പക്ഷി താഴേക്ക്‌ നീങ്ങി, ഒരു ഇല എടുത്ത് പറന്നു. ഇല ചുമക്കുന്ന പക്ഷിയെ വിദ്യാർത്ഥികൾ നിരീക്ഷിച്ചുകൊണ്ടിരുന്നു, തൊട്ടടുത്തുള്ള ഒരു ചെറിയ മരത്തിന്റെ മുകളിൽ, അവിടെ ഉണങ്ങിയ ഇലകളുടെ ഒരു കൂടു പണിയുകയാണ്. അവർക്കു താമസിക്കാൻ വേണ്ടി.

കുട്ടികൾ ആ കൂമ്പാരം ഉപേക്ഷിച്ച് കുറച്ചുകൂടി കാട്ടിലേക്ക് പോയി.അവിടെ അവർ കണ്ട കാഴ്ച ഇതായിരുന്നു. മൂന്ന് സ്ത്രീകൾ ഉണങ്ങിയ ഇലകൾ ശേഖരിച്ച് കൊട്ടയിൽ ഇടുന്നത്. എന്തിനാണ് ഇവർ ഇങ്ങനെചെയ്യുന്നതു എന്നുമനസിലാക്കതെ കുട്ടികൾ സ്ത്രീകളോട് ചോദിച്ചു, അവരുടെ മറുപടി ഇങ്ങനെയായിരുന്നു.” പ്രിയ സഹോദരന്മാരേ, ഒന്നാമത്തെ സ്ത്രീതുടർന്നു, കുളിക്കുന്നതിനും കഴുകുന്നതിനും വെള്ളം ചൂടാക്കുവാൻ ഞങ്ങൾ അവയെ ഇന്ധനമായി ഉപയോഗിക്കുന്നു. രണ്ടാമത്തെ സ്ത്രീ പറഞ്ഞു, ഞങ്ങൾ മികച്ച ഇലകൾ ഒരുമിച്ച് പിൻ ചെയ്യുന്നു എന്നിട്ടു അത് വസ്ത്രങ്ങൾ ആയി ഉപയോഗിക്കുന്നു. ആശ്രമങ്ങളിൽ പ്ലേറ്റുകളായി ഇലകൾ ആണ് ഉപയോഗിക്കുന്നത്. എന്റെ കുട്ടികളെ പോറ്റാൻ ഞാൻ അങ്ങനെ കുറച്ച് പണം സമ്പാദിക്കുന്നു. മൂന്നാമത്തെ സ്ത്രീ തുടർന്നു, പ്രത്യേക വൃക്ഷത്തിന്റെ ഉണങ്ങിയ ഇലകൾ ഞാൻ ശേഖരിക്കുന്നു. എന്റെ ഭർത്താവ് വൈദ്യനാണ്. ചില മരുന്നുകൾ തയ്യാറാക്കാൻ അവ ഉപയോഗിക്കുന്നു. അങ്ങനെ പല രോഗങ്ങളും ഭേദപ്പെടുത്തുന്നു.

Dry leaves as a lifeboat for ant

ഇത്എല്ലാം കേട്ട് രണ്ട് ആൺകുട്ടികളും ഗുരുകുലത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. പോകുംവഴി അവർ ഒരു ചെറിയ ഉണങ്ങിയ ഇല വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതു കാണാനിടയായി. അതിൽ ഒരുകുട്ടി പറഞ്ഞു, നോക്കൂ ഇതു ആർക്കും ഉപയോഗം ഇല്ലാതെ വെറുതെ കിടക്കുകയാണ്, ഇതുകൊണ്ടുപോയി നമുക്ക് ഗുരുവിനെ പ്രീതിപെടുത്താം. അങ്ങനെ അവസാനം അവർ ആ ഇല എടുക്കുവാൻ വേണ്ടി പോയി. അവർ ആ ഇല എടുത്തു. അപ്പോളാണ് വീടും ആ കാഴ്ച കാണുന്നത്. ഇലയിൽ ഉറുമ്പുകൾ ഉണ്ടായിരുന്നു അവർ കുട്ടികളോട് പറഞ്ഞു. ഈ ഉണങ്ങിയ ഇല ഞങ്ങളുടെ ലൈഫ് ബോട്ട് ആണ്, ഇതില്ലായിരുന്നേൽ ഞങ്ങൾ കുളത്തിൽ മുങ്ങിമരിക്കുമായിരുന്നു.

വിദ്യാർത്ഥികൾ അവരുടെ വ്യർത്ഥമായ പരിശ്രമം ഉപേക്ഷിച്ച് ഗുരുകുലത്തിലേക്ക് മടങ്ങി. ദുഖകരമായ സ്വരത്തിൽ അവർ ഗുരുവിനോട് പറഞ്ഞു, “ഗുരുദേവ്, വരണ്ട ഇലകൾ ഞങ്ങൾ കണ്ടെത്തി. ഞങ്ങൾക്ക് അവ നിങ്ങളുടെ അടുക്കൽ കൊണ്ടുവരാൻ പറ്റിയില്ല. എല്ലാ ഉണങ്ങിയ ഇലകളും ആവശ്യത്തിന് / മരുന്നുണ്ടാക്കാൻ മറ്റും ഉപയോഗിക്കുന്നു. ഗുരുദേവ ദയവായി ഞങ്ങളോട് ക്ഷമിക്കൂ. നിങ്ങൾ ആവശ്യപ്പെട്ട ഗുരുദക്ഷിണയെ ഞങ്ങളോടൊപ്പം കൊണ്ടുവരാൻ സാധിച്ചില്ല.

– ശ്രീമതി ഹേമ സതഗോപൻ-

ചോദ്യങ്ങൾ:
  1. ഉപയോഗശൂന്യമായ ഉണങ്ങിയ ഇലകൾ തേടി കാട്ടിലേക്ക് പോയ രണ്ട് വിദ്യാർത്ഥികൾ എന്തിനാണ് നിരാശയോടെ തിരിച്ചുവന്നത്?
  2. വരണ്ട ഇലകളെക്കുറിച്ചും മനുഷ്യശരീരത്തെക്കുറിച്ചും ഗുരു രണ്ടു വിദ്യാർത്ഥികളെയും പഠിപ്പിച്ച പാഠം എന്താണ്?
  3. പൊതുവെ ഉപയോഗശൂന്യമെന്ന് കരുതപ്പെടുന്നതും എന്നാൽ ഉപയോഗപ്രദമാകുന്നതുമായ മറ്റ് രണ്ട് വസ്തുക്കളെക്കുറിച്ച് വിവരിക്കുക.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: