സമാധാനം
സമാധാനം
ഗുരു, തന്നിരിക്കുന്ന ഭാഗം സാവധാനം വായിക്കുന്നു. ആവശ്യമുള്ള വിരാമചിഹ്നങ്ങളിൽ(dots) താൽക്കാലികമായി നിർത്തി വായിക്കുന്നു.
നിങ്ങൾക്ക് വേണമെങ്കിൽ മൃദുവായ പശ്ചാത്തല സംഗീതം ഉപയോഗിക്കാം
ഒന്നാമതായി, നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. നിങ്ങളുടെ കണ്ണുകൾ അടയ്ക്കുക, അല്ലെങ്കിൽ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടെങ്കിൽ, തറയിലേക്ക് നോക്കുക. ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി…
Now hear the sounds of the music … (pause)
നിങ്ങൾ ഒരു പക്ഷിയാണെന്ന് സങ്കൽപ്പിക്കുക …നിങ്ങൾ നീലാകാശത്തിലേക്ക് പറക്കുന്നതായി സങ്കൽപ്പിക്കുക … /p>
തുറന്ന ആകാശത്ത് വളരെ ശാന്തവും സമാധാനപരവുമാണ് …
നിങ്ങൾ താഴെയുള്ള വിദൂര വാഹനങ്ങളുടെ ശബ്ദം കേൾക്കൂ…
മറ്റെന്താണ് കേൾക്കുന്നത്….?
എല്ലാ ശബ്ദങ്ങളും കേൾക്കുക (താൽക്കാലികമായി വ്യാഖ്യാനം നിർത്തുക)…
ഇപ്പോൾ വീണ്ടും ഭൂമിയിലേക്ക് പതുക്കെ പറക്കുക….
എന്റെ ചെറിയ മണി മുഴങ്ങുന്നത് കേട്ടാൽ പതിയെ കണ്ണ് തുറന്ന് അടുത്തിരിക്കുന്ന ആളെ നോക്കി ഒന്ന് പുഞ്ചിരിക്കൂ.
ചർച്ച:
(അടുത്ത തവണ ഈ വ്യായാമം ചെയ്യുമ്പോൾ കുട്ടികളെ ഏകാഗ്രതയോടെ ഇരിക്കാൻ സഹായിക്കാൻ)
- നിങ്ങൾ എന്തൊക്കെ ശബ്ദങ്ങളാണ് കേട്ടത്? എന്ത് തോന്നുന്നു?
[കടപ്പാട് (റഫറൻസ്): സത്യസായി മാനുഷിക മൂല്യങ്ങളിൽ വിദ്യാഭ്യാസം, കാരോൾ ആൽഡർമാൻ എഴുതിയ സ്വഭാവവും വൈകാരിക സാക്ഷരതയും വികസിപ്പിക്കുന്നതിനുള്ള ഒരു പാഠ്യപദ്ധതി]