നമസ്തേസ്തു ശ്ലോകം – പ്രവർത്തനം
നമസ്തേസ്തു – ശ്ലോകം – ചെറിയ കല്ലുകൾ / നാണയങ്ങൾ
പ്രവർത്തനത്തിന്റെ ലക്ഷ്യം
ലക്ഷ്മി ദേവിയുടെ കരങ്ങളിലുള്ള ചക്രം, ശംഖ്, ഗദ എന്നിവ സമയത്തെയും (ചക്രം) ശബ്ദത്തെയും (ശംഖ്) ഊർജ്ജത്തെയും (ഗദ) സൂചിപ്പിക്കുന്നവയാണെന്നും അതുകൊണ്ട് അവയിൽ ഏതും പാഴാക്കരുതെന്നും ഗ്രൂപ്പ് – | കുട്ടികളെ പഠിപ്പിക്കാൻ.
ആവശ്യമുള്ള സാധനങ്ങൾ
കുഞ്ഞ് കല്ലുകൾ (അല്ലെങ്കിൽ നാണയങ്ങൾ), ടിൻ ഡപ്പ.
- കുട്ടികൾ ഗുരുവിനു നേരെ പുറം തിരിഞ്ഞ് ഇരിക്കണം. വേണമെങ്കിൽ ഗുരു നടുവിൽ ഇരിക്കുകയും കുട്ടികൾ ചുറ്റിലും വൃത്താകൃതിയിൽ പുറത്തേക്ക് നോക്കി ഇരിക്കുകയും ചെയ്യാം.
- കുട്ടികളോട് കണ്ണുകളടച്ച് ശ്രദ്ധയോടെ കേട്ടിരിക്കാൻ പറയണം.
- ശേഷം, ഗുരു ടിൻ ഡപ്പ യിലേക്ക് ഓരോ കല്ലുകളായി ഇടണം.
- അങ്ങനെ ടിൻ ഡപ്പ യിൽ ഓരോരോ കല്ലുകളായി വീഴുന്നത് കേൾക്കുമ്പോൾ കുട്ടികളോട് എണ്ണാൻ പറയണം.
- തുടക്കത്തിൽ അവരോട് ഉറക്കെ ശബ്ദത്തിൽ എണ്ണാൻ പറയുക.
- പിന്നീട് ടിൻ ഡപ്പ യിൽ ഇടുന്ന ഓരോ കല്ലും നിശബ്ദമായി മനസ്സിൽ എണ്ണാൻ പറയണം. ഗുരു കുറച്ചു കല്ലുകൾ മാത്രം ഡപ്പയുടെ അടുത്തു കൊണ്ടുപോയി സാവധാനം ഇടുക.
- കുട്ടികളുടെ ശ്രദ്ധ കൂടുന്ന സമയത്ത് ഗുരു പതുക്കെപ്പതുക്കെ ഇടുന്ന കല്ലുകളുടെ എണ്ണത്തിലും ഇടുന്നതിന്റെ വേഗത്തിനും വർദ്ധനവ് വരുത്തണം. രണ്ടോ മൂന്നോ കല്ലുകൾ ഒന്നിച്ച് ഇടാം.
- കുട്ടികളെ ഓർമ്മിപ്പിക്കണം: ‘നിങ്ങൾ ഓരോരുത്തരും മത്സരിക്കുന്നത് മറ്റുള്ളവരുമായിട്ടല്ല, മറിച്ച് നിങ്ങൾ നിങ്ങളോട് തന്നെയാണ്’.
ക്ലാസ്സിൽ ചർച്ച ചെയ്യാവുന്ന ചോദ്യങ്ങൾ
- നിങ്ങളെല്ലാവരും ഈ ആക്ടിവിറ്റി ആസ്വദിച്ചുവോ? എന്തുകൊണ്ട്?
- തുടക്കത്തിൽ ഉച്ചത്തിൽ പറഞ്ഞപ്പോൾ എന്തുകൊണ്ടാണ് ഓരോരുത്തരും വ്യത്യസ്ത എണ്ണങ്ങൾ വിളിച്ചുപറഞ്ഞത്?
- അത് പറയുന്നതു നിർത്തി പകരം നിശബ്ദതയോടെ ഇരുന്നപ്പോൾ എന്തു സംഭവിച്ചു? ശ്രദ്ധയോടെ ഇരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായോ?
- ശ്രദ്ധ കേന്ദ്രീകരിക്കാൻ നിശ്ശബ്ദത (ശാന്തത) പ്രധാനമാണോ?
- നാം നമ്മുടെ ഊർജ്ജവും സമയവും ഏതൊക്കെ തരത്തിലാണ് പാഴാക്കുന്നത്?
- നമ്മുടെ ഊർജ്ജവും സമയവും ഭാവിയിൽ നാം പാഴാക്കുകയില്ല എന്ന് എങ്ങനെ ഉറപ്പാക്കാം?
അനുമാനം
ഗുരുക്കന്മാർ, ചർച്ചയ്ക്കുശേഷം കുട്ടികളോട് സമയം, ശബ്ദം, ഊർജ്ജം എന്നിവ ഈശ്വരന്റെ വരദാനങ്ങളാണ് എന്നും നമുക്ക് അവ എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കാമെന്നും വിശദീകരിച്ചു കൊടുക്കുക.