പ്രാർത്ഥന

Print Friendly, PDF & Email
പ്രാർത്ഥന

കിരൺ അവന്റെ മാതാപിതാക്കളുടെ ഏക മകൻ ആയിരുന്നു. വീട്ടിലും സ്കൂളിലും നല്ല അച്ചടക്കവും അനുസരണയുമുള്ള കുട്ടിയായിരുന്നു. സൗമ്യവും ഹൃ

Kiran observing his mother's prayer

ദ്യവുമായ പെരുമാറ്റം കൊണ്ട് മുതിർന്നവർക്കും അധ്യാപകർക്കും അവനെ ഏറെ ഇഷ്ടമായിരുന്നു.

അച്ഛനും അമ്മയും ചെയ്യുന്ന കാര്യങ്ങളിൽ 10 വയസ്സായ ബാലൻ ആയിരുന്നെങ്കിലും അവൻ താല്പര്യം കാണിച്ചിരുന്നു. ഒരു ജില്ലാ ജഡ്ജി അവന്റെ അച്ഛന്റെ സത്യസന്ധതയും ന്യായവും പ്രശസ്തമായിരുന്നു. ദൈവവിശ്വാസി ആയ അവന്റെ അമ്മ പാവപ്പെട്ട ആൾക്കാരെ സഹായിക്കുമായിരുന്നു. ഇടയ്ക്കിടെ അവൻ അമ്മയോട് ചോദിക്കും “അമ്മ, അച്ഛൻ എന്താ വിവരമില്ലാതെ നാട്ടുകാരെ പോലെ എല്ലാ ഞായറാഴ്ചയും ശിവന്റെ അമ്പലത്തിൽ സത്സംഗത്തിനു പോകുന്നത്? രാവിലെയും രാത്രിയും കണ്ണടച്ച് ധ്യാനം ചെയ്യുമ്പോൾ അമ്മയ്ക്ക് എന്താണ് കിട്ടുന്നത്? ദുർഗ്ഗാദേവിയേ എന്തിനാ എല്ലാദിവസവും മന്ത്രങ്ങൾ ചൊല്ലി പൂജിക്കുന്നത്? ഒഴിവുസമയങ്ങൾ ഇതിലും നല്ല കാര്യങ്ങൾക്ക് ഉപയോഗിച്ചുകൂടെ?

അമ്മയുടെ ഒരു ചിരി ആയിരിക്കും ഇതിനുള്ള മറുപടി. അമ്മ മൗനമായി പ്രാർത്ഥിക്കും “ദുർഗ്ഗാദേവീ കിരണിനു അറിവില്ലെങ്കിലും അവൻ നിഷ്കളങ്കനാണ്. ഭക്തിയും വിശ്വാസവും കൊടുത്ത അനുഗ്രഹിക്കണമേ.”

 Kiran praying for his father's recovery

ഒരു ദിവസം അവൻ സ്കൂൾ വിട്ടു വരുമ്പോൾ അയൽവാസികൾ അവനോട് ഞെട്ടിക്കുന്ന ഒരു വാർത്ത പറഞ്ഞു. അവന്റെ അച്ഛൻ ഒരു വണ്ടി ഇടിച്ചിട്ട് ആശുപത്രിയിൽ രാവിലെ മുതൽ ബോധരഹിതനായി കിടക്കുകയാണ്. ഹോസ്പിറ്റലിൽ ഇറങ്ങുമ്പോൾ അമ്മ പൂക്കൾ കൊണ്ട് അലങ്കരിച്ച ദുർഗാ ദേവിയുടെ വിഗ്രഹം അവൻ കണ്ടു. “ഓ! ദുർഗ ദേവി ശക്തി മാതയാണ് എല്ലാ ജീവികളുടെയും അമ്മയാണ്” എന്ന് അവന്റെ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. കൈകൾ കൂപ്പി കണ്ണിൽ വെള്ളം നിറഞ്ഞു കിരൺ ദേവിയോട് പറഞ്ഞു “ദുർഗ്ഗ മാത, അച്ഛനില്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് അറിയില്ലേ? അച്ഛന്റെ ജീവൻ രക്ഷിക്കൂ.” വിഗ്രഹത്തിന്റെ കാലിൽ നിന്നും ഒരു ചുവന്ന പൂവ് എടുത്തിട്ട് ഇറങ്ങി.

Kiran's father opens his eyes

കിരൺ ഹോസ്പിറ്റലിൽ അച്ഛന്റെ അടുത്തു ഇരിക്കുകയായിരുന്നു. ബോധരഹിതനായ അച്ഛനെ കണ്ടിട്ട് കരച്ചിലിന്റെ വക്കിലെത്തിയിരുന്നു അവൻ പക്ഷേ അമ്മയെ കണ്ടപ്പോൾ അവന്റെ എല്ലാ പേടിയും ആകുലതയും മാറി. കണ്ണടച്ച് ധ്യാനിക്കുക ആയിരുന്നു അമ്മ. വിശ്വാസവും ധൈര്യവും കാരണം അമ്മയുടെ മുഖം തിളങ്ങുന്നത് കണ്ടപ്പോൾ ഒരു വിശുദ്ധി തോന്നി. അവൻ പതുക്കെ പറഞ്ഞു “അമ്മേ ഈ പൂവ് ഞാൻ അച്ഛനുവേണ്ടി ദുർഗ മാതയുടെ പാദങ്ങളിൽ നിന്ന് എടുത്തതാണ്.” അമ്മ കണ്ണു തുറന്നപ്പോൾ കിരൺ ആ പൂവ് അമ്മയ്ക്ക് നൽകി.

മെല്ലെ അച്ഛന് ബോധം തിരിച്ചു കിട്ടാൻ തുടങ്ങി. ഡോക്ടർമാർ വന്നു പറഞ്ഞു “ഭയപ്പെടാനില്ല രക്ഷപ്പെട്ടു.” കിരണിന്റെയും അമ്മയുടെയും പ്രാർത്ഥനയ്ക്ക് ഫലമുണ്ടായി.

ഇതിൽ നിന്നും കിരൺ ഒരു പാഠം പഠിച്ചു. ഹോസ്പിറ്റലിൽ നിന്നും ഒരു മാസം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അച്ഛൻ മകനിൽ സവിശേഷമായ മാറ്റം കണ്ടു. ധ്യാനത്തിൽ കൂടുകയും അവധികളിൽ അമ്മയുടെ കൂടെ പൂജയിൽ പങ്കെടുക്കാനും കിരൺ തുടങ്ങി. ഇടയ്ക്കൊക്കെ അച്ഛന്റെ കൂടെ അമ്പലത്തിലും പോകും. സ്കൂളിലെ കാര്യങ്ങൾ കഴിയുമ്പോൾ മഹത് വ്യക്തികൾ ആയ വിവേകാനന്ദ സ്വാമികളുടെയും യേശുക്രിസ്തുവിന്റെയും ഗൗതമബുദ്ധന്റെയും ലളിതമായ കഥകൾ വായിക്കും.

ഭക്തിക്കും വിശ്വാസത്തിനും പ്രാർത്ഥനയ്ക്കും സുഖപ്പെടുത്താനുള്ള ശക്തിയുണ്ടെന്ന് കിരണിനു മനസ്സിലായി. അത് നമ്മുടെ ഹൃദയത്തിൽ പ്രതീക്ഷയും ശക്തിയും ധൈര്യവും നിറയ്ക്കും. നമ്മളെ നേർവഴിയിൽ നയിച്ച മനസ്സിൽ ശാന്തിയും സമാധാനവും നിറയ്ക്കും.

 

ചോദ്യങ്ങൾ
  1. ഒരു നല്ല വിദ്യാർത്ഥിയോ വിദ്യാർഥിനിയോ എങ്ങിനെയായിരിക്കണം? സ്വന്തം വാക്കുകളിൽ വിശദമാക്കൂ? (പത്ത് വരികൾ)
  2. വിശ്വാസത്തിന്റെയും ഭക്തിയുടേയും ആവശ്യമെന്ത്?
  3. കിരണിന് അവന്റെ പരീക്ഷയിൽ ജയിക്കാൻ ദൈവത്തിന്റെ സഹായം വേണമെങ്കിൽ എന്ത് സംഭവിക്കും? അവനു അപ്പോൾ പഠിക്കേണ്ട ആവശ്യം വരില്ലേ?
error: