മനസ്സാന്നിധ്യം
മനസ്സാന്നിധ്യം
വീടിനു തീ പിടിക്കുന്നതും വേഗത്തിൽ ഓടുന്ന വാഹനം മരത്തിലിടിച്ച് അപകടം ഉണ്ടാവുന്നതും കുട്ടി കിണറ്റിൽ വീഴുന്നതുമായ വാർത്തകൾ നാം നിരന്തരം കേൾക്കാറുണ്ടല്ലോ. ഇതറിഞ്ഞ് എത്തുന്ന പലരും ആകാംക്ഷയും ഭയവും കാരണം നിസ്സഹായരായി നിൽക്കാറുണ്ട്. ശാന്തതയോടെ ചിന്തിച്ച് സംയമനത്തോടെ പ്രവർത്തിക്കുന്നതിനെ ആണ് മനസ്സാന്നിധ്യം എന്ന് പറയുന്നത്.
അപകടങ്ങളിൽ മാത്രമല്ല ക്ഷാമം, പ്രളയം, യുദ്ധം എന്നീ അവസരങ്ങളിലും മനസ്സാന്നിധ്യം ഉള്ളവർ സഹായകമാകും. എങ്ങനെയാണ് ചിലർക്ക് മനസ്സാന്നിധ്യം ഉണ്ടാവുന്നത്? ചെറുപ്പം മുതലേ മനസ്സിനെ അച്ചടക്കം ശീലിപ്പിക്കുന്ന ഒരാൾക്ക് പ്രശ്നങ്ങൾ വരുമ്പോൾ അസ്വസ്ഥതയോ ആശങ്കയോ ഉണ്ടാവില്ല പകരം ശാന്തവും ബുദ്ധിപരവുമായി പ്രവർത്തിക്കാൻ ആലോചിക്കും.
ഇതുപോലെയാവാൻ എല്ലാ യുവാക്കളെയും പ്രോത്സാഹിപ്പിക്കുന്ന ഒരു മിടുക്കനായ പയ്യന്റെ കഥയാണ് ഇനി പറയുന്നത്.
അലഹബാദിൽ ഒരു വലിയ പൂന്തോട്ടത്തിൽ കുറച്ച് ആൺകുട്ടികൾ ബാറ്റും ബോളും വെച്ച് കളിക്കുകയായിരുന്നു. അതിൽ ഒരു കുട്ടി തന്റെ എല്ലാ ശക്തിയും വെച്ച് ബാറ്റ് കൊണ്ട് കനമില്ലാതെ ടെന്നീസ് ബോളിൽ ആഞ്ഞടിച്ചപ്പോൾ ഒരു ആൽമരത്തിന്റെ പോത്തിന്റെ ഉള്ളിൽ വീണു. എല്ലാ ആൺകുട്ടികളും കണ്ടുനിന്നൊരാളും ശ്രമിച്ചിട്ടും ഉണങ്ങിയ മരത്തിന്റെ അടിഭാഗം എത്താൻ സാധിച്ചില്ല. കൂട്ടുകാരെല്ലാം കുറ്റപ്പെടുത്താൻ തുടങ്ങിയപ്പോൾ ബോൾ അടിച്ച കുട്ടി കരയാൻ തുടങ്ങി.
അതുകണ്ട് പൂങ്കാവനത്തിലൂടെ നടക്കുന്ന ഒരു മിടുക്കനായ പയ്യൻ ഇവരോട് വന്ന് കാര്യങ്ങൾ അന്വേഷിച്ചു. “ആ മാമൻ ശ്രമിച്ചിട്ടും ബോൾ എടുക്കാൻ പറ്റിയില്ല.” കരയുന്ന കുട്ടി പറഞ്ഞു. അപ്പോൾ ആ മിടുക്കൻ പയ്യൻ പറഞ്ഞു “ഒരു ബക്കറ്റ് വെള്ളം കൊണ്ടു വന്നാൽ ഞാൻ എടുത്തു തരാം ആ ബോൾ.”
പൂന്തോട്ട കാരന്റെ സഹായത്തോടെ ഒരു കുട്ടി ഓടി പോയി വെള്ളം എടുത്തു കൊണ്ട് വന്നു. ബുദ്ധിശാലിയായ പയ്യൻ പൊത്തിന്റെ ഉള്ളിലേക്ക് വെള്ളമൊഴിച്ചപ്പോൾ ബോൾ ഉയർന്നുവന്നു. ആവേശത്തോടെ കുട്ടികൾ ആ ബോൾ എടുത്തുകൊണ്ട് ആഹ്ലാദത്തോടെ കളിക്കാൻ പോയി.
ആ മിടുക്കൻ പയ്യൻ ആരായിരുന്നു എന്ന് അറിയാമോ? അത് ജവഹർലാൽ നെഹ്റു ആയിരുന്നു.
ചോദ്യങ്ങൾ:
- മനസ്സാന്നിധ്യം എന്താണ്? എങ്ങനെ അത് വളർത്തിയെടുക്കാം?
- പ്രയാസമുള്ള ഒരു സാഹചര്യത്തിൽ നിങ്ങൾ എപ്പോഴെങ്കിലും മനസ്സാന്നിധ്യം കാണിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ എപ്പോൾ? എങ്ങനെ?
- നിങ്ങൾ സാക്ഷിയായ ഒരു അപകടം സങ്കൽപ്പിക്കുക. അപകടത്തിൽ പെട്ടവരെ സഹായിക്കാൻ നിങ്ങൾ എങ്ങനെ മനസ്സാന്നിധ്യം ഉപയോഗിക്കുമെന്ന് എഴുതൂ?