അഹങ്കാരം നശിപ്പിക്കും

Print Friendly, PDF & Email
അഹങ്കാരം നശിപ്പിക്കും

ശ്രീകൃഷ്ണനും അർജ്ജുനനും ഒരിക്കൽ യമുനാനദിയുടെ തീരത്തുകൂടി നടക്കുകയായിരുന്നു, കൃഷ്ണൻ തൻെറ യമുനാതീരത്തെ കുട്ടിക്കാലത്തെ സന്തോഷത്തോടെ ആലോചിച്ചു എന്നാൽ അർജുനനാകട്ടെ കുറച്ചു ദിവസം കഴിഞ്ഞു ആരംഭിക്കുന്ന കുരുക്ഷേത്ര യുദ്ധത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.

കൗരവരുടെ ചിന്ത അദ്ദേഹത്തെ ഒരു ധീരനെന്ന നിലയിൽ സ്വന്തം ധൈര്യത്തെയും നൈപുണ്യത്തെയും കുറിച്ച് അഹങ്കാരനാക്കി. “ഈ ഭൂമിയിൽ എന്നെ പോലെ അമ്പെയ്ത്തിൽ വെല്ലാൻ മറ്റാരുമില്ല,” മാത്രവുമല്ല യമുന നദി ഒഴുകുന്നത് കണ്ടപ്പോൾ വിചിത്രമായ മറ്റൊരു തോന്നലുമുണ്ടായി; വേണമെങ്കിൽ യമുന നദിയുടെ മുകളിലൂടെ അമ്പടയാളങ്ങളുടെ ഒരു പാലം പോലും പണിയാൻ തനിക്ക് കഴിയുമെന്നും അത് ഭഗവാൻ ശ്രീരാമന് രാവണനോട് യുദ്ധം ചെയ്യാൻ ലങ്കയിലേക്ക് പോകുമ്പോൾ ചെയ്യാൻ കഴിയാത്തത് ആണെന്നും അർജുനൻ വിചാരിച്ചു.

 Krishna and Arjuna walking on the banks of river Yamuna.

അർജ്ജുനന്റെ ഹൃദയത്തിൽ അഭിമാനത്തിന്റെയും അഹംഭാവത്തിന്റെയും കാര്യം കൃഷ്ണന് മനസ്സിലായി അതിനാൽ അദ്ദേഹം പറഞ്ഞു, “അർജ്ജുനാ , നീ സ്വയം ഉള്ളിൽ ചിരിക്കുകയാണെന്ന് തോന്നുന്നു.. ഞാൻ ചെയ്ത തെറ്റ് ചിന്തിച്ചല്ലെന്ന് വിശ്വസിക്കുന്നു? “അർജ്ജുനൻ ഒന്ന് ഞെട്ടി എന്നിട്ട് പറഞ്ഞു, “ഞാൻ സ്വയം ചിരിക്കുകയായിരുന്നു, പക്ഷെ ഞാൻ ആലോചിച്ചത് രാമൻ ലങ്കയിലേക്കുള്ള യാത്രാമധ്യേ കല്ലുകളുടെ പാലം പണിയാൻ കുരങ്ങന്മാരെ ഏല്പിച്ചതാണ. ഞാൻ അവിടെയുണ്ടെങ്കിൽ, കണ്ണടച്ച തുറക്കും മുന്നേ അമ്പുകളുടെ ഒരു പാലം നിർമ്മിക്കുമായിരുന്നു.

അർജ്ജുനന്റെ അഹംഭാവം ശമിപ്പിക്കാൻ കൃഷ്ണൻ തീരുമാനിച്ചു, അതിനാൽ രാമൻ ചെയ്ത കാര്യം അദ്ദേഹം അർജ്ജുനനോട് വിശദീകരിക്കാൻ തുടങ്ങി. രാമൻ അമ്പുകളുടെ പാലം നിർമ്മിക്കാതിരുന്നത്‌ കുരങ്ങുകളുടെ ശക്തിയേറിയ സൈന്യത്തിന്റെ ഭാരം അത് തകർക്കും എന്ന് അറിയുന്നത്കൊണ്ടാണ് എന്നാൽ അർജുനൻ അത്‌ അംഗീകരിച്ചില്ല മാത്രവുമല്ല രാമന് കുരങ്ങുകളുടെ ഭാരം താങ്ങാൻ കഴിയുന്നത്ര ശക്തമായ അമ്പുകൾ കൊണ്ട് പാലം പണിയാൻ കഴിഞ്ഞില്ല എന്നും പറഞ്ഞു.

 Arjuna building the bridge of arrows across river.

കൃഷ്ണൻ ഒരു നിമിഷം ആലോചിച്ച് സന്തോഷത്തോടെ പറഞ്ഞു, “രാമന്റെ ശക്തനായ കുരങ്ങന്മാരുടെ സൈന്യത്തിലെ ഒരാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു. നീ യമുനയിലുടനീളം അമ്പുകളുടെ ഒരു പാലം നിർമ്മിക്കൂ, ഞാൻ കുരങ്ങിനെ പരീക്ഷിക്കാൻ വിളിക്കാം നിൻെറ അമ്പടയാളത്തിന്റെ ശക്തി അറിയാൻ.

കൃഷ്ണന്റെ വെല്ലുവിളി അർജുനൻ അഭിമാനത്തോടെ സ്വീകരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ അർജുനൻ നദിയുടെ രണ്ട് കരകളും ഒരുമിച്ച് അമ്പുകളുടെ ഒരു പാലം നിർമിച്ചു. “ഹനുമാൻ, വേഗം വരൂ” കൃഷ്ണൻ പറഞ്ഞു. ഉടനെ ഉയരമുള്ള ഒരു കുരങ്ങ് കൃഷ്ണൻെറ മുന്നിൽ പ്രത്യക്ഷപ്പെട്ടു കാൽക്കൽ നമസ്കരിച്ചു. കൃഷ്ണൻ ഹനുമാനോട് പാലത്തിന് മുകളിലൂടെ നടക്കാൻ ആവശ്യപ്പെട്ടു. കുരങ്ങന്റെ ഭാരം കൊണ്ട് തന്റെ പാലം തകരുമെന്ന് കൃഷ്ണൻ ആലോചിച്ചതോർത്തു അർജ്ജുനൻ പരിഹസിച്ചു ചിരിച്ചു.

ഹനുമാൻ, കുറച്ച് മടിച്ച ശേഷം വലതു കാൽ പാലത്തിൽ വച്ചു എന്നാൽ ഇടത്തെ കാൽ ഉയർത്തുന്നതിനുമുമ്പ് പാലം മുഴുവൻ തകർന്നു. കൃഷ്ണൻ ഒരു പുഞ്ചിരിയോടെ അർജ്ജുനനെ നോക്കി, അർജ്ജുനന് ലജ്ജയോടെ വില്ലു വലിച്ചെറിഞ്ഞു കൃഷ്ണന്റെ കാൽക്കൽ വീണു.

Bridge collapsing as Hanuman placing his foot on the bridge.

കൃഷ്ണൻ അർജ്ജുനനെ ആശ്വസിപ്പിക്കുകയും നല്ല ഉപദേശങ്ങൾ നൽകുകയും ചെയ്തു. “അർജ്ജുനാ, ഈ കുരങ്ങുകൾക്ക് വേണ്ടത്ര ശക്തമായ അമ്പുകളുടെ പാലം നിർമ്മിക്കാൻ രാമന് പോലും കഴിഞ്ഞില്ല. പിന്നെ നീ എന്തിന് അതിന് കഴിയുന്നില്ല എന്നോർത്ത് അപമാനിതനാവണം.

എന്നാൽ ഈ പാഠം മനസിലാക്കുക, അഹങ്കാരവും അഹംഭാവവും നിൻെറ ഹൃദയത്തിൽ പ്രവേശിക്കാൻ ഒരിക്കലും അനുവദിക്കരുത്. അവ ഒരു നായകന്റെ ഏറ്റവും കടുത്ത ശത്രുക്കളാണ്. അവ അവന്റെ അധഃപതനത്തിന് കാരണവും.

അർജ്ജുനൻ കൃഷ്ണന്റെ ഉപദേശം സ്വീകരിച്ചു. അങ്ങനെയാണ് ഹനുമാന്റെ ചിഹ്നം കുരുക്ഷേത്ര യുദ്ധഭൂമിയിൽ അർജുനന് രഥത്തിലെ പതാകയിൽ “കപി-ധ്വാജാ” എന്ന് പേരിൽ ഉണ്ടായിരുന്നത്.

ചോദ്യങ്ങൾ:
  1. അഹങ്കാരവും അഹംഭാവവും ദോഷകരമാകുന്നത് എന്തുകൊണ്ട്?
  2. എന്ത് ദോഷമാണ് ചെയ്യുന്നത്?
  3. എന്ത് മാറ്റം ആണ് കൃഷ്ണൻ അർജ്ജുനനിൽ കൊണ്ടുവന്നത്?
  4. നിങ്ങളുടെ ക്ലാസ്സിൽ ഒന്നാമനായ വിദ്യാർത്ഥി അഭിമാനവും അഹങ്കാരവും വളർത്തുന്നുവെന്ന് കരുതുക. അപ്പോൾ അവനെ എന്ത് സംഭവിക്കും?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു