അഹങ്കാരം

Print Friendly, PDF & Email

അഹങ്കാരം

ഒരിക്കൽ ഒരു യുദ്ധത്തിൽ ദൈത്യന്മാരെ ദേവന്മാർ തോല്പിച്ചു. ഈശ്വരാനുഗ്രഹം കൊണ്ടാണ് അതു സാധിച്ചത്. എന്നാൽ അവരുടെ അജ്ഞതകൊണ്ട് ആ വിജയം സ്വന്തം മേന്മകൊണ്ടു ലഭിച്ചതാണെന്നു വിശ്വസിച്ച് അവർ അഹങ്കരിച്ചു. “ഈ വിജയവും അതോടൊപ്പമുള്ള കീർത്തിയും നമുക്കുമാത്രം അവകാശപ്പെടാവുന്നതാണ് എന്നവർ വിചാരിച്ചു.

Agni trying to burn the grass

ബ്രഹ്മാവിന് ഈ വിവരം അറിവുകിട്ടി. ദേവന്മാരുടെ പരിമിതികൾ അവരെ ബോദ്ധ്യപ്പെടുത്തി ഒരു പാഠം പഠിപ്പിക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. അദ്ദേഹം അവരുടെ മുമ്പിൽ ചെന്നു, ഡംഭും അഹങ്കാരവും കൊണ്ട് അന്ധന്മാരായ ദേവന്മാർക്ക് ബ്രഹ്മാവിനെ എങ്ങനെ തിരിച്ചറിയാനാവും? ഏതോ ഒരു അത്ഭുത ജീവി അവിടെ എത്തിയിരിക്കുന്നു എന്നല്ലാതെ കൂടുതലായി ഒന്നും മനസ്സിലായില്ല. എന്നാൽ അത് എന്താണെന്നറിയാൻ അവർ കാര്യമായ ചില ഉദ്യമങ്ങൾ ചെയ്തു. അഗ്നിദേവനെ, അതായത് സർവ്വഗ്രാഹിയായ ശക്തിയെ നിയോഗിച്ച് ഈ ആഗതൻ ആരാണെന്ന് ആരായാൻ തീരുമാനിച്ചു. അഗ്നി സമീപിച്ചപ്പോൾ “വിചിത്രരൂപി ചോദിച്ചു. നീ ആരാണ്?

പ്രസിദ്ധനായ അഗ്നിയാണു ഞാൻ; അതായത് എല്ലാം അറിയുന്നവൻ.

ഇതാണു നിന്റെ പ്രശസ്തിയും പേരുമെങ്കിൽ എന്താണു നിന്റെ ശക്തി എന്നു കൂടി അറിയട്ടെ,

എനിക്കു ഭൂമിയിലും ആകാശത്തിലും ഏഴു ലോകങ്ങളിലും ഉള്ളതെല്ലാം ദഹിപ്പിക്കാൻ കഴിയും.

ബ്രഹ്മാവ് ഒരു കരിഞ്ഞ പുൽക്കൊടി ഇട്ടുകൊടുത്തിട്ട്, വളരെ നന്നായി, നീ മഹത്തായ ശക്തിമാനാണല്ലോ. ശരി ദയവുചെയ്ത് ഈ പുൽചെടിയുടെ ഇല ഒന്നു ദഹിപ്പിക്കൂ.

ഉണക്ക പുൽക്കൊടിയുടെ ഇല ദഹിപ്പിക്കാൻ അഗ്നി കിണഞ്ഞു പരിശ്രമിച്ചു.

എന്നാൽ അതിന്റെ മണം അറിയാൻ പോലും അതിനു സാധിച്ചില്ല. മടങ്ങി ദേവകളുടെ അടുത്തുചെന്ന് അഗ്നി തോൽവി സമ്മതിച്ചു.

Vaayu Deva trying to blow the grass

അഗ്നിയുടെ ശ്രമം പരാജയപ്പെടുത്തിയ ആ വസ്തു എന്താണെന്നറിഞ്ഞുവരാൻ വായുദേവനോട് അവർ ആവശ്യപ്പെട്ടു. ഉദ്യമം വിജയിക്കുമെന്ന വിശ്വാസത്തോടെ, വായു വണങ്ങി യാത്ര തിരിച്ചു.

ബ്രഹ്മാവിന്റെ സമീപം ചെന്നപ്പോൾ നീ ആരാണ് എന്ന ചോദ്യത്തിന് പ്രസിദ്ധനായ വായുദേവനാണു ഞാൻ. വിശാലമായ ആകാശം നിറഞ്ഞുനിൽക്കുന്നതും ഞാനാണ് എന്നു മറുപടി പറഞ്ഞു.

ബ്രഹ്മാവ്: നിന്റെ പ്രത്യേക കഴിവ് എന്താണ്?

വായു ഭൂമിയിലുള്ള എന്തും ശക്തിയായി അടിച്ചുപറത്തുന്നതിന് എനിക്കു കഴിയും.

ബ്രഹ്മാവ് ഉടനെ ഒരു വൈക്കോൽ തുരുമ്പ് ഇട്ടുകൊടുത്തിട്ട് പറഞ്ഞു, ഇതിനെ അകലേയ്ക്ക് അടിച്ചുപറത്തിക്കളയു

വായു വളരെ ശ്രമിച്ചു ഒരു തലനാരിഴകനത്തിലുള്ള അകലമെങ്കിലും അതിനെ നീക്കിവെയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. വായുവും പിൻവാങ്ങി കൂട്ടുകാരോട് ഈ അസാധാരണ വ്യക്തിയെ ആരാണെന്നറിയാൻ സാധിച്ചില്ലെന്ന് പറഞ്ഞു.

അവർ രാജാവ് ഇന്ദ്രന്റെ അടുത്തുചെന്ന്, ഐശ്വര്യ പൂർണ്ണനായ പ്രഭോ! ഞങ്ങളിൽ പ്രാപ്തൻമാരായ രണ്ടുപേരുടെ മഹത്തായ വ്യക്തിത്വത്തെ വെല്ലുവിളിച്ചിരിക്കുന്ന ആ അസാധാരണവ്യക്തി ആരാണെന്ന് അറിയാൻ അങ്ങു ശ്രമിക്കണം എന്നു പറഞ്ഞു.

Goddess Uma appearing before Indra

ഇന്ദ്രൻ അതിനു തയ്യാറായി. അദ്ദേഹം നേരെ അവിടെച്ചെന്നപ്പോൾ ബ്രഹ്മാവ് അപ്രത്യ ക്ഷനായി, തൽസ്ഥാനത്തു കാണപ്പെട്ടത് മനം മയക്കുന്ന ഒരു മോഹിനിയെയാണ്. ഉമ – ആത്മീയശക്തിയുടെ ദേവത – നഖശിഖാന്തം സ്വർണ്ണാഭരണ വിഭൂഷിതയായി നിൽക്കുന്നു.

ഇന്ദ്രൻ ധൈര്യം സമാഹരിച്ചു ചോദിച്ചു. “നീ നിൽക്കുന്ന അതേ സ്ഥാനത്തു ഭയങ്കരനായ ഒരാൾ അല്പം മുമ്പു നിന്നിരുന്നല്ലോ? അതാരാണ്?

“അല്പബുദ്ധികളായ നിങ്ങൾ അറിഞ്ഞുകൊള്ളൂ. ഉമ പറഞ്ഞു. അത് ബ്രഹ്മ ദേവനായിരുന്നു, അദ്ദേഹമാണ് നിങ്ങൾക്കുവേണ്ടി ദൈത്യരെ തോൽപിച്ചത്. അദ്ദേഹ ത്തിന്റെ പേരിൽ അഭിമാനം കൊള്ളുക. ഇന്ദ്രന് ഇപ്പോൾ ബ്രഹ്മാവാണ് അവിടെ പ്രത്യക്ഷപ്പെട്ടിരുന്നത് എന്ന ബോധം വന്നു. ഉടനെ അദ്ദേഹം മറ്റുദേവന്മാരോട് ഈ വസ്തുത അറിയിച്ചു. അവരും തങ്ങൾക്കു പറ്റിയ അമളി മനസ്സിലാക്കി സർവ്വശക്തന്റെ വൈശി ഷ്ട്യത്തെ ശ്ലാഘിച്ചു.

ചോദ്യങ്ങൾ:
  1. ദേവൻമാർ അഹങ്കരിച്ചതിനു കാരണമെന്ത്?
  2. അഗ്നി ലജ്ജിതയായതെങ്ങനെ?
  3. വായുവിന് ഒരു വൈക്കോൽ തുരുമ്പ് ഉയർത്താൻ കഴിയാത്തത് എന്താണ്?
  4. ഇന്ദ്രനെ എന്താണ് ഉമ പഠിപ്പിച്ചത്?
  5. ഈ കഥയുടെ ഗുണപാഠം എന്ത്?

Source- Stories for Children- II Published by- Sri Sathya Sai Books & Publications Trust, Prashanti Nilayam.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു