പുരന്ദരദാസൻ

Print Friendly, PDF & Email

പുരന്ദരദാസൻ

‘പുരന്ദരദാസൻ എന്നത് കർണ്ണാടകത്തിലുള്ള ഒരു കുടുംബപേരാണ്. ദക്ഷിണേ ന്ത്യൻ സംഗീതലോകത്തിന്റെ പരമാചാര്യനായി അദ്ദേഹത്തെ പരിഗണിച്ചുവരുന്നു. അദ്ദേഹം 475000 കീർത്തനങ്ങൾ രചിച്ചിട്ടുണ്ട്. ഒരു കീർത്തനത്തിൽ അദ്ദേഹം തന്നെ പറയുന്നു; “കേദാരനാഥം മുതൽ രാമേശ്വരം വരെയുള്ള തീർത്ഥാടനകേന്ദ്രങ്ങൾ സന്ദർശി ച്ചിരുന്ന സമയങ്ങളിലാണ് ഭഗവാൻ വാസുദേവനെയും അവിടുത്തെ മറ്റ് അവതാരങ്ങ ളെയും ആസ്പദമാക്കിയും ആത്മീയഗുരു വ്യാസരായരെ പുരസ്ക്കരിച്ചും ഞാൻ ഈ 475000 കീർത്തനങ്ങളും രചിച്ചത്’ എന്ന്. അനേകം രാഗങ്ങളും അവയുടെ സ്വരങ്ങളും അദ്ദേഹം കണ്ടുപിടിച്ചു, എന്ന പ്രത്യേക പ്രശസ്തിയും അദ്ദേഹത്തിനുണ്ട്.

വിഖ്യാതനായ ത്യാഗരാജസ്വാമികൾക്കും പുരന്ദരദാസകൃതികൾ അത്യധികം പ്രചോദനം നൽകിയിട്ടുണ്ട്. കർണ്ണാടകസംഗീത വിദ്വാന്മാരെല്ലാം പുരന്ദരദാസ കൃതി കളോടെയാണ് പാട്ടുകച്ചേരി ആരംഭിക്കുക. അദ്ദേഹത്തിന്റെ സംഗീതത്തിന്റെ സാങ്കേതികത്വത്തിൽ മാത്രമല്ല അവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന സാഹിത്യത്തിന്റെ മഹിമയും വളരെ സംപുഷ്ടവും ഉജ്ജ്വലവും ആയിരുന്നു. ഇക്കാരണത്താൽ വരും തലമുറകളെല്ലാം ഇവയെ ആസ്വദിക്കുകയും പ്രായോഗികരീതിയിൽ പരിശീലിപ്പിക്കുകയും ചെയ്യും. ഇങ്ങനെയുള്ള വിശുദ്ധന്മാർക്കു ജന്മം നൽകിയ രാജ്യം സർവ്വപ്രകാരേണയും അനുഗൃഹീതമാണ്.

എ.ഡി. 1484 ലാണ് പുരന്ദരദാസൻ ജനിച്ചത്. പൂനയിൽ നിന്നും 18 മൈൽ അകലെ സ്ഥിതിചെയ്യുന്ന അദ്ദേഹത്തിന്റെ ജനനസ്ഥലവും പുരന്ദരദാസം’ എന്ന പേരിൽ അറിയപ്പെടുന്നു. ഏഴു മലകളുടെ മുകളിൽ സ്ഥിതിചെയ്യുന്ന തിരുപ്പതി (വെങ്കിടാചലപതി വെങ്കിടേശ്വരനെ (വിഷ്ണുവിനെ) മാതാപിതാക്കളായ വരദപ്പനായിക്കും കമലാദേവിയും സേവിച്ചതിന്റെ ഫലമാണ് പുരന്ദരദാസൻ ജനിച്ച് അവർ അനുഗൃഹീതരായത്. ശ്രീനിവാസദേവന്റെ നാമധേയത്തെ ഓർമ്മിച്ചാണ് ആദ്യം മകന് അവർ നാമകരണം ചെയ്തത്.

ബാല്യത്തിൽ, ആവശ്യമായ വിദ്യാഭ്യാസം അദ്ദേഹത്തിനു ലഭിച്ചു. പ്രത്യേകിച്ച് സംസ്കൃതവും സംഗീതവും അഭ്യസിച്ചു. സരസ്വതി എന്ന ഉത്തമസ്ത്രീയെ വിവാഹം കഴിച്ചു. എല്ലാ ഉത്തമഗുണങ്ങളെയും വിസ്മരിച്ച് ധനസമ്പാദനമെന്ന ഒറ്റ കാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ എന്തുകൊണ്ടോ അദ്ദേഹത്തിനു താല്പര്യം ജനിച്ചു. ധനം ആർജ്ജിക്കുന്തോറും അദ്ദേഹത്തിന് കൂടുതലായി ദുരാഗ്രഹം വർദ്ധിച്ചുവന്നു. ദൈവത്തിനെ അദ്ദേഹം മറന്നു. ധനത്തിനെ ആരാധിച്ചു. ഒറ്റ നാണയവും അദ്ദേഹം നഷ്ട പ്പെടുത്തുകയില്ല. ഭാര്യയും ദാനം ചെയ്യുന്നത് അദ്ദേഹം വിലക്കിയിരുന്നു. ഒൻപതു കോടി (900 ലക്ഷം) രൂപയ്ക്കുള്ള ധനം സമ്പാദിച്ച് ‘നവകോടി നാരായണൻ’ എന്ന ബിരുദത്തിന് അദ്ദേഹം അർഹനായി.

ശ്രീനിവാസ നായിക്കിന്റെ ജീവിതത്തിന് ആസന്നഭാവിയിൽത്തന്നെ ഒരു വലിയ വ്യതിയാനം വന്നു. അദ്ദേഹത്തിന്റെ കച്ചവടസ്ഥലത്ത് ദൈവം ഒരു വൃദ്ധന്റെ രൂപം സ്വീകരിച്ച് സന്ദർശിച്ചു. മകന്റെ ഉപനയന ചടങ്ങിനുവേണ്ടി അല്പം പണം ആവശ്യ പ്പെടാനാണ് വൃദ്ധൻ വന്നത്. ലുബ്ധനായ സ്വർണ്ണവ്യാപാരി (പുരന്ദരദാസൻ) ഒന്നും ദാനം ചെയ്യാതെ അടുത്ത ദിവസം വരാൻ പറഞ്ഞയച്ചു. അടുത്ത ദിവസവും വൃദ്ധൻ വന്നു. അപ്പോഴും തലേ ദിവസത്തെ മറുപടി തന്നെ കൊടുത്തു. ഇങ്ങനെ തുടരെ ആറു മാസം അയാൾ പീടിക വാതുക്കൽ വന്നു മടങ്ങി, ശ്രീനിവാസന്റെ മനംമാറ്റം വരുത്താനായി വൃദ്ധൻ മറ്റൊരു വിദ്യ പ്രയോഗിച്ചു.

സരസ്വതീബായി തനിയെ വീട്ടിൽ ഇരിക്കുന്ന സമയത്ത് ഈ വൃദ്ധൻ ചെന്ന് സഹായം തേടി. ഒരു നല്ല കാര്യത്തിനുവേണ്ടി മൂക്കിൽ ധരിച്ചിരിക്കുന്ന രത്നഖചിത മായ മൂക്കുത്തി തനിക്കു ദാനം ചെയ്യണമെന്നുള്ള വൃദ്ധന്റെ അപേക്ഷ, എന്തുകാരണം കൊണ്ടോ തള്ളിക്കളയാൻ അവർക്കു മനസ്സുവന്നില്ല. അതു സ്വീകരിച്ച് അനുഗ്രഹിച്ച് വൃദ്ധൻ അപ്രത്യക്ഷനായി.

ശ്രീനിവാസനായിക്കിന്റെ കടയുടെ വാതുക്കൽ ചെന്ന് ആ മൂക്കുത്തി കൊടു ത്തിട്ട് 400 നാണയം വേണമെന്ന് വൃദ്ധൻ പറഞ്ഞു. ഇത്രയും കൊടുക്കാമോ എന്ന് നായിക് സംശയിച്ചിരിക്കുന്നതിനിടയിൽ വില ഒന്നും വാങ്ങാതെ വൃദ്ധൻ പൊയ്ക്കളഞ്ഞു. ഇരുമ്പു പെട്ടിയിൽ ഭദ്രമായി അതിനെ സൂക്ഷിച്ചുവച്ച് ശ്രീനിവാസനായിക്ക് കടയും പൂട്ടി വീട്ടിലേയ്ക്ക് ഓടിച്ചെന്ന് ഭാര്യയോട് അവരുടെ മൂക്കുത്തി ഉടനെ കൊടുക്കണ മെന്ന് ആവശ്യപ്പെട്ടു. അവർ പ്രാർത്ഥനാമുറിയിലേയ്ക്ക് ധ്യതിയായി ചെന്ന് ഈ അപകടത്തിൽ നിന്നു രക്ഷിക്കണമെന്ന് ഈശ്വരനോട് അകമഴിഞ്ഞു പ്രാർത്ഥിച്ചു.

ഈശ്വരനിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാത്തതിനാൽ ഒരു കോപ്പ വിഷം എടുത്തുകുടിക്കാനായി അവർ തുനിഞ്ഞപ്പോൾ അതാ അവരെ അത്ഭുതപ്പെടു ത്തിക്കൊണ്ട് അദൃശ്യമായ ഭഗവാൻ വിഠലിന്റെ കൈവിരലുകളിൽ നിന്ന് ആ മൂക്കുത്തി വിഷക്കോപ്പയിൽ വന്നുവീണു. ഇത്അവിശ്വസനീയമായിരുന്നു. എങ്കിലും പെട്ടെന്ന് സത്യാവസ്ഥ ബോദ്ധ്യമായി. അത് അവർ എടുത്തുകൊണ്ടു പോയി ഭർത്താവിനു സമർപ്പിച്ചു.

അവർ താൻ ധരിച്ചിരുന്ന സകല ആഭരണങ്ങളും അഴിച്ചുമാറ്റി. എന്നിട്ട് “ഈ ധനത്തിനും പൊന്നിനുമുള്ള ദുരാഗ്രഹം അങ്ങ് എത്രനാൾ തുടരും? മരണം നമ്മെ പിടികൂടി കൊണ്ടുപോകുമ്പോൾ നാം വെറും കയ്യമായല്ല പോവുക? എനിക്ക് ഈശ്വര കാരുണ്യമല്ലാതെ മറ്റൊന്നും വേണ്ട. ഇങ്ങനെ പറഞ്ഞ ആഭരണങ്ങളെല്ലാം തറയി ലേയ്ക്ക് എറിഞ്ഞു.

നായിക്കിന് ഇതൊന്നും കേട്ടുനിൽക്കാൻ സമയമില്ല. അയാൾ കടയിലേയ്ക്ക് ഓടി കടയുടെ പൂട്ടുകൾ തുറന്ന് ഉള്ളിൽ കടന്ന് ഇരുമ്പു പെട്ടി തുറന്ന് നോക്കി. അദ്ദേഹത്തിന് അത്ഭുതം തോന്നി. ആ രത്നാഭരണം അവിടെ കാണാനില്ല.

ഈ അത്ഭുതസംഭവമാണ് അദ്ദേഹത്തിന്റെ ജീവിതപന്ഥാവിനെ മറ്റൊരു മാർഗ്ഗ അതിലേക്കു തിരിച്ചുവിട്ടത്. അവാച്യമായ തീവ്രവേദനയോടെ അദ്ദേഹം വീട്ടിലേയ്ക്കു മടങ്ങി. പത്നിയുടെ പാദങ്ങളിൽ വീണു കരഞ്ഞു പറഞ്ഞു”സരസ്വതീ” സർവ്വ ശക്തനായ ഈശ്വരനെ ധിക്കരിച്ച നികൃഷ്ടനാണ് ഞാൻ. എന്റെ തെറ്റുകൾ അക്ഷന്തവ്യങ്ങളാണ്. തലചുറ്റുന്നതുപോലെ തോന്നുന്നു. ഹൃദയം ചതഞ്ഞു പിടയുന്നു. ഇങ്ങനെ ഒരു ത്യാഗ സന്നദ്ധത നിനക്കുണ്ടായതിൽ തീർച്ചയായും നീ അനുഗൃഹീതയാണ്. ഞാൻ ഇരുമ്പു പെട്ടിയിൽ വച്ചു പൂട്ടിയിരുന്ന മൂക്കുത്തി നിനക്കെങ്ങിനെ കിട്ടിയെന്നുദയവു ചെയ്തു പറയുക. അതു നീ വൃദ്ധനു കൊടുത്തിരുന്നോ”. സംഭവിച്ചതൊക്കെ പറയു!

സരസ്വതി എല്ലാം വിവരിച്ചു പറഞ്ഞു. “ആ കിഴവൻ പാണ്ഡുരംഗനതല്ലാതെ മറ്റാരുമല്ല.”ഇതു കേട്ടു നായിക്കിനു കണ്ണീർ പൊട്ടി ഒഴുകി. അദ്ദേഹം കഠിനമായി വിലപിച്ചു. തലയിൽ കൈകൊണ്ട് സ്വയം ഇടിച്ചു. “ഹോ! എനിക്കു ഭഗവാനെ ഇനി എപ്പോൾ കാണാൻ കഴിയും? ആറുമാസം തുടരെ വിശ്രമരഹിതമായി എന്റെ പീടിക സന്ദർശിച്ച ഭഗവാനെ അപമാനിച്ച് ഞാൻ എത്ര മഹാപാപിയാണ്? ഇനി, ആ ദിവ്യ ദർശനം ലഭിക്കുന്നതിനു ഞാൻ എന്താണു ചെയ്യുക.,? ഇങ്ങനെ വിലപിച്ചു മോഹാലസ്യ പ്പെട്ടു.

കിഴവനായിവന്ന ഭഗവാന് സരസ്വതി മൂക്കുത്തി ദാനം ചെയ്ത ആ സ്ഥാനത്തി രുന്ന് മൂന്നുദിവസം ഉപവസിച്ച് അദ്ദേഹവും ഭാര്യയും അതീവ ഭക്തിയോടെ പ്രാർത്ഥനാ നിരതരായി കഴിച്ചു. ഭഗവാൻ സരസ്വതിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട്,അവരുടെ ഭർത്താവ് സർവ്വവും ത്യജിച്ച് ഹരിദാസൻ’ (ഭഗവാൻ ശ്രീഹരിയുടെ സേവനത്തിന് ജീവിതം അർപ്പി ക്കുന്ന ആൾ) ആയി ഭവിക്കണം. അപ്പോൾ മാത്രമേ ഈശ്വരദർശനം ലഭിക്കുകയുള്ളു എന്ന് അരുളി ചെയ്തു.

നായിക്കിന് ഈശ്വരന്റെ ശബ്ദം മാത്രം കേൾക്കാം. ആ രൂപം ദൃശ്യമായിരുന്നില്ല. സകലസ്വത്തുക്കളും നിർദ്ധനർക്കായി വിതരണം ചെയ്യാനും സമസ്തവും ത്യജിക്കാനും അപ്പോൾത്തന്നെ അദ്ദേഹം ദൃഢനിശ്ചയം ചെയ്തു. പരിപൂർണ്ണമായ അനാസക്തി ഹൃദയത്തിൽ കുടികൊണ്ടു. ഭാര്യയും നാലുമക്കളുമൊന്നിച്ച് സത്യാന്വേഷണത്തിന് അദ്ദേഹം യാത്രയായി. ഭഗവാൻ ഒരു വൃദ്ധന്റെ രൂപത്തിൽ വന്ന് അദ്ദേഹത്തോടു വ്യാസരായഗുരുവിന്റെ അടുക്കൽ നിന്ന് ഉപദേശം സ്വീകരിക്കണമെന്ന് പറഞ്ഞു. ഗുരു പദേശം സിദ്ധിച്ചതിനുശേഷം പണ്ഡരീപുരത്തു വച്ച് ദിവ്യദർശനം നൽകുമെന്നും കൂടി അരുളപ്പാടുണ്ടായി.

നായിക്ക് ഹംപിയിലെത്തി. ചക്രതീർത്ഥത്തിൽ സ്നാനം ചെയ്തു. പിന്നെ സദ്ഗുരുസ്വാമി വ്യാസരായരുടെ ആശ്രമത്തിൽ ചെന്ന് ഗുരുവിനെ വണങ്ങി ഉപദേശ ത്തിന് അപേക്ഷിച്ചു. നായിക്കിനെ ദാസവിഭാഗത്തിൽ ചേർത്തു. ദാനവിഭാഗത്തി ലുള്ളവർ ആരിൽ നിന്നും യാതൊന്നും വാങ്ങരുത്. ദൈവേച്ഛയനുസരിച്ച് എന്തു ലഭിക്കുന്നുവോ അതുകൊണ്ടു തൃപ്തിയടയുക, യാതൊന്നും അടുത്ത ദിവസത്തേയ്ക്കു കരുതി വയ്ക്കാതിരിക്കുക ഇവയൊക്കെ അനുഷ്ഠിക്കണം.

ഗുരു ഈ ശിഷ്യന് ഒരു തുളസിമണിമാല, കാലിലേയ്ക്ക് മണി, ഒരു ജോഡി കൈത്താളം, ഒരു തംബുരു ഇത്രയും കൂടി കൊടുത്ത് അനുഗ്രഹിച്ചു. കൂടാതെ പുരന്ധരവിഠല എന്ന ബിരുദവും നൽകിയിട്ട് രചിക്കുന്ന എല്ലാ കീർത്തനങ്ങളും ഭഗവത്സതോത്രരൂപമായിരിക്കട്ടെ എന്നും നിർദ്ദേശിച്ചു. സന്യാസനാമം ‘പുറന്ദരദാസൻ എന്നു തന്നെ നൽകി’.

പുരന്ദരദാസൻ തീർത്ഥാടനകേന്ദ്രങ്ങൾ സന്ദർശിച്ചു. അദ്ദേഹത്തിനു ലഭിച്ച വിവിധ ദർശനങ്ങളും വെളിപാടുകളും മനുഷ്യസമുദായത്തിന് ആവശ്യമായ ലക്ഷ്യം ആണ്. അദ്ദേഹത്തിന്റെ സംഗീതങ്ങളിലുടനീളം മോക്ഷപ്രാപ്തിക്കാവശ്യമായ നിഷ്ക്കാമം, ഭക്തി, സ്വാർത്ഥചിന്തയുടെ ഫലശൂന്യത ഇങ്ങനെ പലതും വിവരിക്കുന്നുണ്ട്. ഇതിന്റെയൊക്കെ ഫലമായി അദ്ദേഹം മതാചാര്യന്മാരുടെ ചരിത്രത്തിൽ തിളക്കമേറിയ ഒരു പ്രകാശഗോളമായിത്തീർന്നു. കൃതികളിൽക്കാണുന്ന പ്രസന്നമായ ആശയാ വിഷ്‌ക്കരണം, ആശയഗാംഭീര്യം, ഉദാഹരണങ്ങളുടെ മഹോന്നതത്ത്വം ഇവയൊക്കെ പരമാത്ഭുതങ്ങളാണ്. അദ്ദേഹത്തിന്റെ ചില രചനകൾ ദിവ്യ രഹസ്യങ്ങൾ ഉൾക്കൊള്ളുന്ന ലോകോത്തര സാഹിത്യത്തിൽപ്പോലും അതുല്യമായി പ്രശോഭിക്കുന്നവയാണ്.

ത്യാഗം, പരിശുദ്ധി, ആത്മാർത്ഥത, ഇവ ഒരുവനെ ഈശ്വരസന്നിധിയിലേയ്ക്കുള്ള പ്രേമത്തിലേയ്ക്ക് നയിക്കുന്നു. ആ പ്രേമം മുക്തിക്കു കാരണമായി ഭവിക്കും. ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ഉപദേശസാരം.

നാരദമഹർഷിയുടെ അവതാരമാണ് പുരന്ദരദാസൻ എന്നും പറഞ്ഞുവരുന്നുണ്ട്. പുരന്ദരവിഠലൻ നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ.

ചോദ്യങ്ങൾ

  1. പുരന്ദരദാസന്റെ രാജ്യം ഏത്? അദ്ദേഹത്തിന്റെ പൂർവ്വനാമം എന്ത്?
  2. അദ്ദേഹം ആദ്യം ഏതു തരത്തിലുള്ളവനായിരുന്നു?
  3. കിഴവൻ സരസ്വതീഭായിയോട് എന്താവശ്യപ്പെട്ടു?
  4. ശ്രീനിവാസനായിക്കിന്റെ ജീവിതഗതി മാറ്റിയ സംഭവം എന്താണ്?
  5. അദ്ദേഹം ഒരു പ്രശസ്ത ഗാനരചയിതാവും, ഗായകനും ആയിത്തീർന്ന ങ്ങനെ?

Illustrations: A. Harini, Sri Sathya Sai Balvikas Student.
[Source: Stories for Children II, Published by Sri Sathya Sai Books & Publications, PN]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു