രാമേശ്വരം

Print Friendly, PDF & Email
രാമേശ്വരം

ദക്ഷിണകാശി – ഈ പുണ്യതീർത്ഥസ്ഥലത്തിന് ഒരു പ്രത്യേകതയുണ്ട്. ശ്രീരാമൻ ശ്രീപരമേശ്വരലിംഗം പ്രതിഷ്ഠിച്ചു പൂജിച്ചത് ഇവിടെയാണ്.

സീതാദേവിയെ വീണ്ടെടുക്കുന്നതിനായി രാമൻ ലങ്ക കീഴടക്കുന്നതിനു തുനിഞ്ഞു. വാനരസൈന്യത്തിനു കടന്നുപോകാനായി ഒരു സേതു നിർമ്മിക്കേണ്ടതുണ്ട്. വാനരന്മാർ പകൽ മുഴുവൻ അദ്ധ്വാനിച്ചു പണിതതെല്ലാം രാവണൻ രാതിയിൽ നശിപ്പിക്കും.

രാവണൻ പരമശിവന്റെ ഉത്തമഭക്തനാണ്. അതുകൊണ്ട് ജാംബവാൻ പറഞ്ഞു സേതു(പാലം)വിൽ ശ്രീപരമേശ്വര പ്രതിഷ്ഠ ചെയ്തിരുന്നാൽ രാവണൻ അതിനെ നശിപ്പി ക്കുകയില്ലെന്ന്, രാമേശ്വര ക്ഷേത്രനിർമ്മിതിക്കു കാരണം ഇതായിരുന്നു.

ഇനി മറ്റൊരു ഐതിഹ്യവുമുണ്ട്. സീതാസമേതനായി ശ്രീരാമൻ അയോദ്ധ്യയിലേയ്ക്ക് മടങ്ങുമ്പോൾ ഉണ്ടാക്കിയതാണ്., ആ ക്ഷേത്രം എന്നാണ് ആ കഥ. അത് ഇങ്ങനെ തുടരുന്നു. കൃതജ്ഞതാ നിർഭരനായ രാമന് പരമേശ്വര സാന്നിദ്ധ്യത്തിനു യോഗ്യമായ ഒരു ശില കൊണ്ടുവരുന്നതിന് ഹനുമാൻ പുറപ്പെട്ടു. പ്രതിഷ്ഠാമുഹൂർത്തം സമാഗതമായിപ്പോയതിനാൽ ഹനുമാൻ വന്നുചേരുന്നതിനു മുമ്പു തന്നെ ശ്രീരാമൻ സ്വയം നിർമ്മിച്ചെടുത്ത ലിംഗം പ്രതിഷ്ഠിച്ചു. മടങ്ങിവന്ന ഹനുമാൻ കുണ്ഠിതനായി. ഭക്തവത്സലനായ ശ്രീരാമൻ ആജ്ഞാപിച്ചു. ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം ആദ്യമായി പൂജിക്കപ്പെടണമെന്ന്.

ഇന്നും ആ നിയമം അനുഷ്ഠിച്ചു വരുന്നു. ശ്രീരാമൻ പ്രതിഷ്ഠിച്ച വിഗ്രഹത്തിൽ പൂജ നടത്തുന്നതിനുമുമ്പ് ഹനുമാൻ കൊണ്ടുവന്ന വിശ്വേശ്വരവിഗ്രഹത്തെ പൂജിക്കുക എന്ന പതിവു തുടരുന്നു. രാമേശ്വരം എന്ന തീർത്ഥാടനകേന്ദ്രം ഇപ്രകാരമൊക്കെ വിശിഷ്ടമായിട്ടുള്ളതാണ്. കാശി വിശ്വനാഥ ദർശനം മോക്ഷദായകമാണെങ്കിലും രാമേശ്വരം കൂടി സന്ദർശി ക്കാതെ അതു പൂർണ്ണമാകുന്നതല്ല.

[Source – Stories for Children – II]

Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു