രാവണന്റെ അന്ത്യം

Print Friendly, PDF & Email
രാവണന്റെ അന്ത്യം

Ravana Meets His End

രാമനുമായുള്ള നീണ്ട യുദ്ധം അവസാനിപ്പിക്കാൻ രാവണൻ യുദ്ധക്കളത്തിലേക്ക് പെട്ടന്ന് പുറപ്പെട്ടു. രാവണന് പതലഹോമം ചെയ്ത് രാമനെ ജയിക്കണമെന്നുണ്ടായിരുന്നു. എന്നാൽ വിഭീഷണന്റെ മുന്നറിയിപ്പ് കാരണം രാമൻ അംഗതനെയും ഹനുമാനെയും ഹോമം തടസ്സപ്പെടുത്താൻ നിയോഗിച്ചു. രാവണന്റെ സൈന്യം നിശ്ശേഷം പരാജയപ്പെട്ടു. വാനരപ്പടയോട് വിശ്രമിച്ച് രാമരാവണയുദ്ധം കണ്ടു കൊള്ളാൻ രാമൻ പറഞ്ഞു. അലറി അടുത്തുവന്ന രാവണനോട് രാമൻ തന്റെ വാക്കുകൾ കേൾക്കാൻ ആവശ്യപ്പെട്ടു. “ആളുകൾ മൂന്നു തരമാണ്. നിറയെ പൂത്തിടും കായ്ക്കാത്ത പതലി വൃക്ഷം പോലെയാണ് ഒരു കൂട്ടം ആളുകൾ. ധാരാളം സംസാരിക്കുമെങ്കിലും ഒന്നും പ്രവർത്തിയിൽ കൊണ്ടുവരാൻ അവർ ശ്രമിക്കാറില്ല. അടുത്ത വിഭാഗം ആളുകൾ പൂവും ഫലവും തരുന്ന വാഴയെ പോലെയാണ്. അവർ പറയും പോലെ പ്രവർത്തിക്കും. മൂന്നാമത്തെ വിഭാഗം ആളുകൾ ഫലങ്ങൾ മാത്രം തരുന്ന പ്ലാവ് പോലെയാണ്. അവർ പൊങ്ങച്ചം കാണിക്കാതെ നിശബ്ദരായി പ്രവർത്തിച്ചു കൊണ്ടേയിരിക്കും. ഇവരാണ് ഏറ്റവും നല്ല ആളുകൾ. നിങ്ങളുടെ ധാർമികമല്ലാത്ത ഭരണമാണ് നിങ്ങളുടെ കുലത്തിന് തന്നെ നാശമായത്.” എന്ന് രാമൻ രാവണനോട് പറഞ്ഞു.

ഗുരുക്കന്മാർ കുട്ടികൾക്ക് പ്രതിഫലേച്ഛയില്ലാതെ നിശബ്ദരായി കർമ്മം ചെയ്യുവാൻ വേണ്ടി പറഞ്ഞു കൊടുക്കണം.

സ്വാമിയുടെ ചെപ്പിനട്ടു ചെസ്തര എന്ന നാടകം ഈ അവസരത്തിൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാവുന്നതാണ്.

ഉൾക്കൊള്ളേണ്ട മൂല്യങ്ങൾ: പറയുന്നതിനേക്കാൾ നല്ലത് പ്രവർത്തിച്ചു കാണിക്കുന്നതാണ്. കർമ്മം ദൈവമാണ് ജോലി ആരാധനയാണ്.

രാവണൻ അധിക്ഷേപിച്ചു കൊണ്ട് രാമന് നേരെ അമ്പെയ്യാൻ തുടങ്ങി. എന്നാൽ തീ അമ്പുകൊണ്ട് രാമൻ ഇവയെല്ലാം തടുത്തു. എപ്പോഴൊക്കെ രാമൻ രാവണന്റെ തല അരിഞ്ഞുവോ അപ്പോഴൊക്കെ പുതിയ തലകൾ വളർന്നുവന്നു.

ഒരിക്കൽ ശീലിച്ച ചീത്ത സ്വഭാവങ്ങൾ വിട്ടുപോകാൻ വളരെ പ്രയാസമാണ് എന്ന് ഗുരു കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. നമ്മൾ ദു:ശീലം ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ മറ്റൊന്ന് കൂടെ വരും. അതുകൊണ്ടുതന്നെ ചെറുപ്പകാലം മുതൽ നല്ലശീലങ്ങൾ ആചരിക്കാൻ നമ്മൾ ശ്രമിക്കേണ്ടതാണ്.

ആചരിക്കേണ്ട മൂല്യങ്ങൾ: ജീവിതത്തിലെ ABC-Always Be Careful, നല്ലത് കാണുക, നല്ലത് കേൾക്കുക, നല്ലത് പ്രവർത്തിക്കുക. നേരത്തെ പുറപ്പെടുക, സാവധാനം ഓടിക്കുക, സുരക്ഷിതമായി എത്തുക.

യുദ്ധം 18 ദിവസം നീണ്ടുനിന്നു. 14 വർഷത്തെ വനവാസം തീരാൻ കുറച്ചു ദിവസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. രാക്ഷസന്മാരുടെ അന്ത്യം അടുത്തെന്നും ധർമ്മം ജയിക്കുന്നു എന്നും മനസ്സിലാക്കിയ ദേവന്മാർ മുകളിൽ നിന്നും ആകാംക്ഷയോടെ നോക്കിനിന്നു. രാമന്റെ അമ്പുകൾ രാവണന്റെ കൈകളും ശിരസ്സുകളും ഭേദിച്ചു. രാമന്റെ കൈകളാൽ രാവണൻ വധിക്കപ്പെട്ടു. ചൈത്രമാസം 14 ആയിരുന്നു ആ ദിവസം. യുദ്ധം അവസാനിച്ചതോടെ സന്തോഷിച്ച വാനരന്മാർ രാമന്റെ ബലത്തിലും യുദ്ധവൈഭവത്തിലും അത്ഭുതപ്പെട്ടു.

ഗുരുക്കന്മാർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടത്: നന്മയ്ക്ക് മാത്രമാണ് അന്തിമവിജയം അതിനുവേണ്ടി നമ്മൾ നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരിക്കണം. ക്ഷമ കൈവിടാതെ ചീത്ത ശീലങ്ങളെ തരണം ചെയ്യുവാൻ നാം പഠിക്കണം. കുട്ടികൾക്ക് എങ്ങനെ എപ്പോഴും നല്ലവരായി ഇരിക്കാം എന്ന് ഗുരു പറഞ്ഞുമനസ്സിലാക്കികൊടുക്കണം. Help ever hurt never, Love all serve all, avoid bad company മുതലായവ.

ഉൾക്കൊള്ളേണ്ട മൂല്യങ്ങൾ: Follow the master – Face the devil – Fight to the end – Finish the game.

രാവണന്റെ അന്ത്യത്തിനു ശേഷം ലക്ഷ്മണൻ, സുഗ്രീവൻ, ജാംബവാൻ, അംഗതൻ എന്നിവരോട് നളനെയും നിളനെയും ബാക്കിയുള്ളവരെയും കൂട്ടി ലങ്കയിൽ പോയി വിഭീഷണനെ രാജാവായി അഭിഷേകം ചെയ്യാൻ രാമൻ പറഞ്ഞു. സീതാദേവിയോട് രാമവിജയം അറിയിക്കാൻ ഹനുമാനെ വിട്ടു. സീതാദേവിയെ ശ്രീരാമന്റെ മുന്നിൽ ഉടനെ എത്തിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: