ഓം നമോ ഭഗവതേ ഭജൻ – പ്രവർത്തനം

Print Friendly, PDF & Email
ഓം നമോ ഭഗവതേ ഭജൻ – പ്രവർത്തനം
പ്രവർത്തനം – റോൾ പ്ലേ

മാർക്കണ്ഡേയന്റെയും പ്രഹ്ളാദന്റെയും ധ്രുവന്റെയും ഒകെ കഥകൾ ഗുരു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നു. അതിനു ശേഷം കഥകൾ കുട്ടികൾ അഭിനയിച്ചു കാണിക്കുന്നു. സ്വന്തം സംഭാഷണ ശകലങ്ങൾ സ്വയം കുട്ടികളെ കൊണ്ട് തന്നെ എഴുതിപ്പിക്കാം. അഭിനയിക്കാൻ വേണ്ട വ്യക്തികൾ, സെറ്റുകൾ മുതലായവ അവർ തന്നെ തീരുമാനിക്കട്ടെ.

ധ്രുവിന്റെ കഥ

 

ഉത്തനപദ രാജാവ് മനുവിന്റെ ആദ്യ പുത്രനായിരുന്നു. അദ്ദേഹത്തിന് രണ്ട് ഭാര്യമാരുണ്ടായിരുന്നു. സുനീതി (ധർമ്മനിഷ്ഠയുള്ള) സുരുച്ചി (ഭംഗിയുള്ളത്). സുനീതിയുടെ മകൻെറ പേര് ധ്രുവ് എന്നും സുരുച്ചിയുടെ മകന്റെ പേര് ഉത്തമ എന്നും ആയിരുന്നു.

ഒരു ദിവസം ഉത്തമ തന്റെ പിതാവിന്റെ മടിയിൽ കളിക്കുകയായിരുന്നു ധ്രുവ്വിനും അച്ഛന്റെ മടിയിൽ കളിക്കണമെന്നു ആഗ്രഹം പ്രകടിപ്പിച്ചു, എന്നാൽ അസൂയയും അഹങ്കാരമുള്ള സുരുചി ധ്രുവിനെ പരിഹസിച്ചു പറഞ്ഞു ‘നീ രാജാവിന്റെ മൂത്ത മകനായിരിക്കാം, പക്ഷേ, അദ്ദേഹത്തിന്റെ പ്രീതി നേടാനും മടിയിൽ കളിക്കാനും നീ തപസ്സ് ചെയ്ത് അനുഗ്രഹം നേടി എന്റെ മകനായി ജനിക്കണം’. ഇത് കേട്ട ധ്രുവ് സങ്കടത്തോടെ കണ്ണുനീർ നിറഞ്ഞ കണ്ണുകളോടെ പിതാവിനെ നോക്കി. എന്നാൽ സുരുച്ചിക്ക് ഇഷ്ടക്കേട് ഉണ്ടാവാതിരിക്കാൻ ഉത്തനപദ രാജാവ് അനുകൂലിച്ഛ് മിണ്ടാതിരുന്നു.

അഞ്ച് വയസ്സ് മാത്രം പ്രായമുള്ള ധ്രുവ് ലോലമായ മനസ്സുള്ളവനായിരുന്നു. അവൻ അമ്മയുടെ അടുത്തേക്ക് ഓടി, കുലീനയായ അമ്മ മൃദുവായി സ്നേഹപൂർവമായ വാക്കുകളാൽ അവനെ ആശ്വസിപ്പിച്ചു ’എ ന്റെ മകനേ, ദുഃഖിക്കരുതേ, ദൈവം നീതിമാനാണ് ഓരോരുത്തരും അവരവരുടെ കർമ്മങ്ങൾക്ക് വില നൽകണം, അത് നല്ലതായാലും ചീത്തയായാലും. ദേഷ്യം തോന്നുന്നതിനുപകരം നീ അവരോട് അനുകമ്പയോടെ പെരുമാറണം. എന്ത് തന്നെയായാലും അവർ ഒരു സത്യം പറഞ്ഞു – തപസ്സിലൂടെയും നാരായണന്റെ കൃപയിലൂടെയും എല്ലാം സാധ്യമാണ്. ഇത് കേട്ട ധ്രുവ് ഈ നാരായണൻ ആരാണെന്നും അവനെ എവിടെ കണ്ടെത്താമെന്നും അറിയാൻ ആഗ്രഹിച്ചു.

സുനീതി ധ്രുവിനോട് പറഞ്ഞു ‘ഈശ്വരനിൽ പൂർണമായും അഭയം പ്രാപിക്കുന്നവരെ ഭഗവാൻ ദുരിതങ്ങൾ നീക്കി ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കും, എന്നാൽ അത് എളുപ്പത്തിൽ കൈവരിക്കാനാവില്ല. വർഷങ്ങളായ കഠിന നിഷ്ഠയോടെ തപസ്സനുഷ്ഠിച്ചാണ് യോഗികൾ ഈശ്വരനെ അവരുടെ ഹൃദയത്തിലെ തീവ്രമായ ഭക്തിയിലൂടെ തിരിച്ചറിഞ്ഞത്’.

ധ്രുവ് സമയം ഒട്ടും പാഴാക്കിയില്ല. അദ്ദേഹം കാട്ടിലേക്ക് പോയി ഭഗവത് ദർശനത്തിനായി ദീർഘനേരം കരഞ്ഞു. ഈ കരച്ചിൽ കേട്ട നാരദ മഹർഷി കുട്ടിയെ കണ്ടുമുട്ടി അവന്റെ ആത്മാർത്ഥത പരീക്ഷിക്കാൻ ആഗ്രഹിച്ചു. നാരദ മഹർഷി ധ്രുവിനോട് പറഞ്ഞു, ’എൻെറ മകനേ, ദൈവത്തിനായുള്ള നിന്റെ അന്വേഷണം ആരംഭിക്കാൻ നിനക്ക് പ്രായം നന്നേ കുറവ് അത് എളുപ്പത്തിൽ നേടാവുന്നതും അല്ല, വീട്ടിലേക്ക് മടങ്ങിപോവൂ, അനുയോജ്യമായ ജീവിതം നയിക്കൂ, തുടർന്ന് വാർദ്ധക്യത്തിൽ എപ്പോൾ നിന്റെ ചുമതലകൾ കഴിയുന്നുവോ, അപ്പോൾ ഈശ്വരനെ ധ്യാനിക്കുക. ’ധ്രുവ് ഭക്തിപൂർവ്വം കൂപ്പുകൈകളാൽ മഹർഷിയോട് പറഞ്ഞു, ഞാൻ എന്റെ മനസ്സിനെ രൂപപ്പെടുത്തി ദൈവത്തെ തിരിച്ചറിയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ദയവായി വഴി കാണിച്ഛ് തന്നാലും.

കുട്ടിയുടെ ദൃഢനിശ്ചയത്തിൽ നാരദ മഹർഷി സംതൃപ്തനായി ദ്വാദാക്ഷര മന്ത്രം ഉപദേശിച്ചു. വിശിഷ്ട മന്ത്രം ഓം നമോ ഭഗവതേ വാസുദേവായ എപ്പോഴും ജപിക്കാനും ഈശ്വരനെ കുറിച്ച് മാത്രം ധ്യാനിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥിരമായി ദൈവത്തെ കാണാനായി മറ്റ് ചിന്തകളിൽ നിന്നും അവന്റെ മനസ്സ് സ്വതന്ത്രമാക്കാനും മഹർഷി ഉപദേശിച്ചു. ധ്രുവ് മധുവനത്തിലെ യമുന നദിയുടെ പവിത്രതീരത്ത് തീവ്രമായ തപസ്സ് ആരംഭിച്ചു. ധ്രുവിന്റെ തപസ്സ് വളരെ കഠിനമായിരുന്നു, ദിവസങ്ങളോളം ഭക്ഷണം പോലും കഴിക്കാതെ അഗാധമായ സമാധിയിൽ ഏർപ്പെട്ടു. ധ്രുവിന്റെ തപസ്സ് ആറുമാസ്സം കടന്ന് പോയി ഭഗവാന് തന്റെ ഭക്തൻറെ ഭക്തിയിൽ അലിവ് തോന്നി.

ഭഗവാൻ വിഷ്ണു തന്റെ വാഹനമായ ഗരുഡനിൽ ധ്രുവിന് മുന്നിൽ പ്രത്യക്ഷപ്പട്ടു. ഭഗവാന്റെ ദർശനം കുഞ്ഞ്‌ ധ്രുവിൽ ആശ്ചര്യവും സ്‌തബ്‌ധനും ആക്കി, അവൻ ഭഗവാനെ സാഷ്ടാംഗം പ്രണമിച്ചു. ഈശ്വരൻ പുഞ്ചിരിതൂകികൊണ്ട് ധ്രുവിന്റെ കവിളിൽ തലോടി. ധ്രുവിന്റെ ഹൃദയം സന്തോഷപുളകിതമായി. എപ്പോഴും ഈശ്വരചിന്തയിൽ അത്യാനന്ദം കണ്ടെത്താനും ഭഗവാന്റെ പാദപത്മങ്ങളെക്കുറിച്ചാലോചിച്ഛ് വ്യാപൃതനായിരിക്കുന്നതിനും പ്രാർത്ഥിച്ചു.

ഭഗവാൻ നാരായണൻ അനുഗ്രഹിച്ച്‌ ധ്രുവിനോട് പറഞ്ഞു – ‘നിന്റെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുക, ഭൂമിയിൽ നിനക്ക് അനുവദിച്ച സമയം അവസാനിക്കുന്നതുവരെ രാജ്യം ഭരിക്കുക. അതിന് ശേഷം നീ ആകാശഗോളത്തിൽ അവരോഹിക്കയും നിനക്ക് സ്ഥിരമായ ഒരു സ്ഥാനം ഉണ്ടായിരിക്കുകയും ധ്രുവ നക്ഷത്രം എന്ന് വിളിക്കുകയും ചെയ്യും. പിന്നീടുള്ള വർഷങ്ങളിൽ, ജനങ്ങൾ നിന്നിൽ നിന്ന് മാർഗനിർദേശം സ്വീകരിക്കും ചെയ്യും.

ഭഗവാൻ പറഞ്ഞപോലെ പിതാവിന്റെ പിൻഗാമിയായി ധ്രുവ് തന്റെ രാജ്യം വിവേകത്തോടെ ഭരിച്ചു. തനിക്ക് ബാല്യകാല അനുഭവത്തിലൂടെ ലഭിച്ച ദിവ്യത്വം വീണ്ടെടുക്കുന്നതിനായി അദ്ദേഹം എല്ലാം ഉപേക്ഷിച്ച് ഹിമാലയത്തിലെ ബദ്രികാശ്രമത്തിലേക്ക് യാത്രയായി ഗാഢമായ ധ്യാനത്തിൽ ഏർപ്പെട്ടു. തൻെറ മനുഷ്യശരീരം ഉപേക്ഷിക്കാനുള്ള സമയം അടുത്തെത്തിയപ്പോൾ, ധ്രുവ് ഒരു മിഴിവുള്ള ദർശനം കണ്ടു, വിഷ്‌ണു ഭഗവാൻെറ രണ്ട് കൂട്ടാളികളായ ദ്വാരപാലകരുമായി തിളങ്ങുന്ന രഥം, അവർ ധ്രുവിനെ വിഷ്ണുലോകത്തേക്ക് കൂട്ടികൊണ്ട് പോയി ധ്രുവ നക്ഷത്രം ആയി ഭവിച്ചു. പിന്നീട് ധ്രുവ നക്ഷത്രം എല്ലാവർക്കും വഴികാട്ടിയായി എന്നെന്നും നിലകൊള്ളുന്നു.

മാർക്കണ്ഡേയന്റെ കഥ:

പണ്ട് പണ്ട് ഒരിടത്തു മൃകാണ്ഡു എന്ന് പേരുള്ള ഒരു ഋഷി ഉണ്ടായിരുന്നു. വനത്തിലെ ഒരു കുടിലിൽ തന്റെ ഭാര്യയായ മായാവതിയോടൊപ്പം ആയിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. അവർ വളരെ സന്തുഷ്ട്ടരായി ജീവിച്ചിരുന്നെങ്കിലും കുട്ടികൾ ഉണ്ടാകാതിരുന്നത് അദ്ദേഹത്തെ വളരെയധികം ദുഖിപ്പിച്ചിരുന്നു. കുട്ടികൾ ഉണ്ടാകാനായി നിരന്തരം ഭഗവാൻ ശിവനെ പൂജിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു എങ്കിലും ഫലമുണ്ടായില്ല. അങ്ങനെ ഒരുദിവസം വീടുവിട്ടിറങ്ങിയ അദ്ദേഹം ഒരു മലയുടെ മുകളിൽ പോയി തപസ്സനുഷ്ഠിക്കാൻ തുടങ്ങി. കുറച്ചു വർഷങ്ങൾ അദ്ദേഹം തപസ്സനുഷ്‌ടിച്ചു അവിടെ നിൽക്കുകയും സംപ്രീതനായ ഭഗവാൻ അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. വരദാനമായി എന്താണ് നൽകേണ്ടത് എന്ന് ഭഗവാൻ ഋഷിയോട് ചോദിച്ചു. ഭഗവാനെ നമസ്കരിച്ചു കൊണ്ട് മൃകാണ്ഡു പറഞ്ഞു. ” ഭഗവാനെ.. ഈ ഉള്ളവൻ അടിയന്റെ ജീവിതത്തിൽ അങ്ങേയറ്റം സന്തുഷ്ടനാണ്. എന്നിരുന്നാലും ഒരു പുത്രൻ ഇല്ലാതെ പോയതിലുള്ള ദുഃഖം എന്നെ വല്ലാതെ അലട്ടുന്നു. “. ബുദ്ധി മാന്ദ്യം സംഭവിച്ച, എന്നാൽ നൂറു വർഷം ആയുസ്സുള്ള ഒരു മകനെ വരദാനമായി നൽകട്ടെ എന്ന് ഭഗവാൻ ശിവൻ ഋഷിയോട് ചോദിച്ചു. പക്ഷെ അൽപ്പായുസ്സേ ഉള്ളു എങ്കിലും നല്ലൊരു കുഞ്ഞിനെ ആണ് ഋഷി ശിവ ഭഗവാനോട് ആവശ്യപ്പെട്ടത്. ഋഷിയെ അനുഗ്രഹിച്ച ശേഷം ശിവ ഭഗവാൻ അപ്രത്യക്ഷനായി.

കുറച്ചു നാളുകൾ പിന്നിട്ടപ്പോൾ അവർക്ക് ഒരു മകൻ ജനിച്ചു. മൃകാണ്ഡു മകന് മാർക്കണ്ഡേയൻ എന്ന് നാമകരണം ചെയ്തു. നല്ലൊരു കുട്ടിയായി മാർക്കണ്ഡേയൻ വളർന്നു. മാതാപിതാക്കളെയും കൂട്ടുകാരെയും ദൈവത്തെയും ഒക്കെ അവൻ ഒത്തിരി സ്നേഹിച്ചു. പതിനാറു വയസ്സിനടുത്തു പ്രായമായപ്പോൾ മിക്ക സമയങ്ങളിലും അവൻ തന്റെ അമ്മ കരയുന്നത് കണ്ടു. ദുഖത്തിന്റെ കാരണം ആരാഞ്ഞപ്പോൾ തനിക്ക് പതിനാറു വയസ്സ് വരെ മാത്രം ആയുസ്സാണ് ഭഗവാൻ നൽകിയതെന്നും അതിനാലാണ് മാതാവ് കരയുന്നതെന്നും മാർക്കണ്ഡേയൻ തിരിച്ചറിഞ്ഞു.

ഇത് കേട്ട മാർക്കണ്ഡേയൻ വീട് വിട്ടിറങ്ങി. ഭഗവാൻ ശിവനെ തപസ്സു ചെയ്യാൻ തുടങ്ങി. ഒരു ശിവലിംഗത്തെ കെട്ടിപ്പിടിച്ചു അവൻ ഗാഢമായി പ്രാർത്ഥനയിൽ മുഴുകി. ഭഗവാൻ കല്പിച്ച അവന്റെ അവസാന ദിനം എത്തിയപ്പോൾ, മരണത്തിന്റെ ദേവനായ യമദേവൻ അദേഹത്തിന്റെ ദൂതന്മാരെ മാർക്കണ്ഡേയന്റെ അരികിലേക്കു അയച്ചു. യമദേവന്റെ ദൂതന്മാർ കഴിയാവുന്നത്ര പരിശ്രമിച്ചിട്ടും മാർക്കണ്ഡേയനെ ശിവലിംഗത്തിൽ നിന്നും വേർപെടുത്താൻ ആയില്ല. ഒടുവിൽ യമദേവൻ തന്നെ വന്നു. എന്നാൽ ആ കുഞ്ഞു ഭക്തനെ ശിവലിംഗത്തിൽ നിന്നും അടർത്തി മാറ്റാൻ യമദേവന് പോലും ആയില്ലത്രേ. യമദേവന് അദ്ദേഹത്തിന്റെ കയറായ കാലപാശം വെച്ച് മാർക്കണ്ഡേയനെ കെട്ടണമെങ്കിൽ ആദ്യം കാലപാശം ശിവലിംഗത്തിൽ കെട്ടി മുറുക്കണം. മാർക്കണ്ഡേയന്റെ ഭക്തിയിൽ അങ്ങേയറ്റം സന്തോഷിച്ച ഭഗവാൻ പ്രത്യക്ഷപ്പെടുകയും തനിക്ക് ഒരിക്കലും മരണമുണ്ടാകില്ലെന്നും ചിരഞ്ജീവി ആയിരിക്കുമെന്നും മാർക്കണ്ഡേയനെ അനുഗ്രഹിച്ചു. അങ്ങനെ മാർക്കണ്ഡേയൻ മൃത്യുഞ്ജയനായി മാറി. അദ്ദേഹം നല്ല ജീവിതത്തിലൂടെയും അതിരറ്റ ഭക്തിയിലൂടെയും മരണത്തെ പോലും തോൽപിച്ചു.

മാർക്കണ്ഡേയന്റെ കഥ:

ഹിരണ്യകശിപു അസുരൻമാരുടെ രാജാവായിരുന്നു. അസുരന്മാർ ദേവന്മാരുടെയും ദേവതമാരുടെയും അതേ കുലപരമ്പരയിൽ ജനിച്ചവരാണെങ്കിലും പിന്നീട് ദേവതകളായും ദേവന്മാരായും എപ്പോഴും യുദ്ധത്തിലായിരുന്നു. അസുരന്മാർക്ക് മനുഷ്യരാശിയുടെ അർച്ചനകളിലോ സമർപ്പണത്തിലോ അല്ലെങ്കിൽ വിശ്വനിർദ്ദേശത്തിലോ പങ്കില്ല. എന്നാൽ അസുരന്മാർ ശക്തമായി എല്ലാ ദേവന്മാരെയും തുരത്തി ഓടിക്കുകയും ആകാശത്തുനിന്നു ദേവന്മാരുടെ സിംഹാസനം പിടിച്ചു ഭരിക്കുകയും ചെയ്തിരുന്നു, ഈ സമയങ്ങളിൽ ദേവന്മാർ എല്ലാവരും പ്രപഞ്ചത്തിന്റെ സർവ്വവ്യാപിയായ വിഷ്ണു ഭഗവാനോട് പ്രാർത്ഥിക്കുകയും, ഭഗവാൻ അസുരന്മാരെ പുറത്താക്കി അവരുടെ പ്രയാസത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും ദേവന്മാർ പിന്നീട് ഭരിക്കുയും ചെയ്തു

അസുരന്മാരുടെ രാജാവായ ഹിരണ്യകശിപു ദേവന്മാരെ കീഴടക്കുന്നതിൽ വിജയിച്ചു, ആകാശത്തിന്റെ സിംഹാസനത്തിൽ ഇരുന്നു മൂന്ന് ലോകങ്ങളും ഭരിച്ചു – മനുഷ്യരും മൃഗങ്ങളും വസിക്കുന്ന മധ്യ ലോകം; ദേവന്മാരും ദൈവസമാന ആളുകളും വസിക്കുന്നു ആകാശം; ഒപ്പം അസുരന്മാർ താമസിക്കുന്ന പാതാളവും. ഹിരണ്യകശിപു താൻ സ്വയം പ്രപഞ്ചത്തിന്റെ ദൈവം ആണെന്ന് പ്രഖ്യാപിച്ചു, താനല്ലാതെ മറ്റൊരു ദൈവമില്ലെന്ന് പ്രഖ്യാപിക്കുകയും സർവശക്തനായ വിഷ്ണുവിന് എവിടെയും ആരാധന നടത്തരുത്; എല്ലാ ആരാധന ഇനി മുതൽ തനിക്കു മാത്രമേ നൽകാവൂ എന്ന് കർശനമായി കൽപിക്കുകയും ചെയ്തു.

ഹിരണ്യകശിപുവിന് പ്രഹ്ലാദൻ എന്നൊരു മകനുണ്ടായിരുന്നു. അപ്പോൾ അങ്ങനെ സംഭവിച്ചു, ഈ പ്രഹ്ലാദൻ അവന്റെ ശൈശവം മുതൽ തന്നെ ദൈവത്തിനായി സമർപ്പിക്കപ്പെട്ടു. കുട്ടിക്കാലത്തെ പ്രഹ്ലാദൻ ഇതിന്റെ സൂചനകൾ കാണിച്ചുരുന്നു. തിന്മയെ ലോകത്തിൽ നിന്ന് ആട്ടിയോടിക്കാൻ ഭയന്ന അസുരന്മാരുടെ രാജാവ്സ്വന്തം കുടുംബത്തിൽ വളർന്നു തൻറെ മകനെ ശണ്ട എന്നും അമർക എന്നീ രണ്ട് അദ്ധ്യാപകരോട് വളരെ കർശന അച്ചടക്കത്തോടെ പ്രഹ്ലാദന്റെ നോക്കാനും വിഷ്ണുവിന്റെ പേര് പോലും പരാമർശിക്കാതിരിക്കുവാൻ ശ്രദ്ധിക്കാനും ഉത്തരവിട്ടു . അധ്യാപകർ രാജകുമാരനെ അവരുടെ വീട്ടിലേക്കു കൊണ്ട്പോയി . അവിടെ അവനെ അവന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികളോടൊപ്പം പഠിപ്പിച്ചു. പക്ഷേ കൊച്ചു പ്രഹ്ലാദൻ തന്റെ പുസ്തകങ്ങളിൽ നിന്ന് പഠിക്കുന്നതിനുപകരം എങ്ങനെ വിഷ്ണുവിനെ ആരാധിക്കണം എന്ന് മറ്റ് കുട്ടികൾക്ക് പഠിപ്പിക്കുകയായിരുന്നു . അധ്യാപകർ അത് കണ്ടെത്തിയപ്പോൾ, ഇത് അറിഞ്ഞൽ ഭയങ്കരനായ ഹിരണ്യകശിപു രാജാവ് തങ്ങളെ ഭയപെടുത്തുമോ എന്ന് അവർ ഭയന്നു, അതിനാൽ അത്തരം പഠിപ്പിക്കലുകളിൽ നിന്ന് കുട്ടിയെ പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചു. പക്ഷെ പ്രഹ്ലാദന് അതിന് കഴിഞ്ഞില്ല വിഷ്ണുവിനെ പഠിപ്പിക്കുന്നതും ആരാധിക്കുന്നതും പ്രാണൻ പോകുന്നതിന് തുല്യമായിരുന്നു. ഗത്യന്തരമില്ലാതെ അദ്ധ്യാപകർ രാജാവിനെ വിവരം അറിയിച്ചു പ്രഹ്ളാദൻ വിഷ്ണുവിനെ ആരാധിക്കുക മാത്രമല്ല, മറ്റെല്ലാ കുട്ടികളെയും നിർബന്ധിച്ച വിഷ്ണുവിനെ ആരാധിക്കാൻ പ്രേരിപ്പിച്ഛ് ചീത്തയുമാക്കുന്നു.

ഇത് കേട്ട് രാജാവിനെ പ്രകോപിതനായി, പ്രഹ്ളാദനെ തന്റെ സാന്നിധ്യത്തിൽ കൊണ്ട് വരാൻ ആജ്ഞാപിച്ചു.രാജാവ് പ്രഹ്ളാദനെ അനുനയിപ്പിച്ച് വിഷ്ണു ആരാധനയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു, ആരാധന നടത്തേണ്ടത് ഏകദൈവം ആയ തന്നെയാണെന്നും രാജാവ് പറഞ്ഞു.. പക്ഷേ അതെല്ലാം വിഫലമായി .കുട്ടി വീണ്ടും വീണ്ടും പ്രഖ്യാപിച്ചു സർവ്വവ്യാപിയായ വിഷ്ണു മാത്രം ആണ് പ്രപഞ്ചത്തിൽ, ആരാധിക്കപ്പെടേണ്ട ഒരേയൊരു വ്യക്തി – കാരണം, രാജാവിന്റെ സിംഹാസനം പോലും വിഷ്ണുവിനെ പ്രസാദിപ്പിച്ച കാലത്തോളം മാത്രം. ഇത് കെട്ട രാജാവിന്റെ കോപത്തിന് അതിരുകളില്ലാതായി ,ബാലനെ ഉടനെ കൊല്ലാൻ അദ്ദേഹം ഉത്തരവിട്ടു. അസുരന്മാർ അവനെ കൂർത്ത ആയുധങ്ങൾ ഉപയോഗിച്ഛ് പ്രഹരിച്ചു, എന്നാൽ പ്രഹ്ലാദിന്റെ മനസ്സ്‌ പൂർണമായും ഭഗവാൻ വിഷ്‌ണുവിൽ ആയതിനാൽ അദ്ദേഹത്തിന് ഒരു വേദനയും തോന്നിയില്ല അവരിൽ നിന്ന്.

ഇത് കണ്ട രാജാവു നടുങ്ങി, എന്നാൽ അസുരന്റെ പ്രബോധകമായ ഉഗ്രകോപത്താൽ കുട്ടിയെ കൊല്ലാനുള്ള വിവിധ പൈശാചികമായ മാർഗ്ഗങ്ങൾ ആവിഷ്കരിച്ചു. കുട്ടിയുടെ മുകളിലൂടെ ആനയെ കാൽനടയായി ചവിട്ടിയരച്ചു കൊല്ലുക, പ്രകോപിതനായ ആനയ്ക്ക് ഇരുമ്പിന്റെ ഒരു കട്ട തകർക്കാൻ കഴിയുമായിരുന്നുവെങ്കിലും കുട്ടിയുടെ ശരീരത്തിൽ ഒരുചതവ് വരുത്താൻ പോലും സാധിച്ചില്ല അതിനാൽ ഈ മാർഗ്ഗവവും ലക്ഷ്യത്തിലെത്തിയില്ല. അപ്പോൾ രാജാവ് കുട്ടിയെ ചെങ്കുത്തായ ഗിരിപാര്‍ശ്വത്തിൽ നിന്ന് താഴേക്ക്‌ വലിച്ചെറിയാൻ കൽപിച്ചു അതും അസുരന്മാർ കൃത്യമായി നടപ്പാക്കി; പക്ഷേ, ഭഗവാൻ വിഷ്ണു ഹൃദയത്തിൽ വസിക്കുന്നതിനാൽ പ്രഹ്ളാദൻ ഒരു പുഷ്പം വീഴുന്നതുപോലെ സൗമ്യമായി ഭൂമിയിൽ വീണു. വിഷം, തീ, പട്ടിണി, കിണറ്റിലേക്ക് എറിയൽ, മന്ത്രവാദങ്ങൾ, മറ്റുള്ളവ ഒന്നിനു പുറകെ ഒന്നായി നടപടികൾ പരീക്ഷിച്ചു, പക്ഷേ ഒന്നും ലക്ഷ്യത്തിൽ എത്തിയില്ല . ഈശ്വരൻ വിഷ്ണു ഹൃദയത്തിൽ വസിക്കുമ്പോൾ അവനെ വേദനിപ്പിക്കാൻ ആർക്ക് സാധിക്കും.

അവസാനം രാജാവ് ആ കുട്ടിയെ പാതാളത്തിൽ നിന്നും ഉഗ്ര വിഷമുള്ള സർപ്പങ്ങളുമായി ബന്ധിപ്പിച്ചു, എന്നിട്ട് സമുദ്രത്തിന്റെ അടിയിലേക്ക് ഇടുക അതിന് മീതെ വലിയ പർവതങ്ങൾ കൊണ്ട് വച്ചു, പെട്ടെന്നുതന്നെ അവൻ മരിക്കുമെന്നും അവനെ ആ ദുരവസ്ഥയിൽ തന്നെ ഉപേക്ഷിക്കാനും കല്പിച്ചു. ഈ രീതിയിൽ പെരുമാറിയെങ്കിലും, പ്രഹ്ളാദൻ തൻറെ പ്രിയപ്പെട്ട വിഷ്ണുവിനോട് പ്രാർത്ഥിക്കുന്നത് തുടർന്നു: “ഭഗവാനെ , അവിടുത്തേക്ക്‌ അഭിവാദ്യം, പ്രപഞ്ചം സുന്ദരിയായ വിഷ്ണു! ”ഇങ്ങനെ വിഷ്ണുവിനെക്കുറിച്ച് ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്തു. വിഷ്ണു തന്റെ അടുത്തുണ്ടെന്നും എന്നുമാത്രമല്ല ഭഗവാൻ സ്വന്തം ഹൃദയത്തിൽ ഉണ്ടെന്നും സാവധാനം താൻ തന്നെ വിഷ്ണുവാണെന്നും എല്ലായിടത്തും വ്യാപിച്ചിരിക്കുകയാണെന്നും തോന്നി.

ഇത് മനസ്സിലാക്കിയ ഉടനെ പാമ്പിൻറെ ബന്ധനങ്ങളെല്ലാം വിഘടിച്ചു; പർവ്വതങ്ങൾ ഛിന്നഭിന്നമായി , സമുദ്രം മുകളിലേക്ക് ഉയർന്ന് പൊങ്ങി , തിരമാലകൾക്കു മുകളിൽ അവനെ സൗമ്യമായി ഉയർത്തി സുരക്ഷിതമായി കരയിലേക്ക് കൊണ്ടുപോയി. പ്രഹ്ലാദൻ അവിടെ നിൽക്കുമ്പോൾ, അവൻ ഒരു അസുരൻ ആണെന്നും ഒരു ശരീരം ഉണ്ടെന്നും പൂർണമായും മറന്നു : അവനാണ് പ്രപഞ്ചവും എല്ലാ ശക്തികളും എന്ന് അദ്ദേഹത്തിന് തോന്നി പ്രപഞ്ചം അവനിൽ നിന്ന് ഉത്ഭവിച്ചു; അവനെ ദ്രോഹിക്കുന്ന ഒന്നും പ്രകൃതിയിൽ ഇല്ലാ എന്നും അവൻ തന്നെ ആണ് പ്രകൃതിയുടെ അധിപതി എന്നും തോന്നി. ഈ അത്യാഹ്ലാദം ആനന്ദത്തിന്റെ സമയം അങ്ങനെ കടന്നുപോയി, ക്രമേണ പ്രഹ്ലാദന് ഒരു ശരീരമുണ്ടെന്നും അവനാണെന്നും ഓർമ്മിക്കാൻ തുടങ്ങി, പ്രഹ്ളാദനെ തന്റെ ശരീരത്തെക്കുറിച്ച് കൂടുതൽ ബോധ്യമായപ്പോൾ അവൻ ഈശ്വരനെ അകത്തും പുറത്തും കാണാൻ തുടങ്ങി; എല്ലാം അദ്ദേഹത്തിന് വിഷ്ണുവായി പ്രത്യക്ഷപ്പെട്ടു.

ഹിരണ്യകശിപു രാജാവ് നടുക്കത്തോടെ തന്റെ ശത്രുവായ വിഷ്ണുവിനെ തികച്ചും അർപ്പണബോധത്തോടെ ആരാധിക്കുന്ന ഈ കുട്ടിയെ ഒരു രീതിയിലും ഉപദ്രവിക്കാൻ പറ്റില്ല എന്ന് മനസിലാക്കി. രാജാവ് ഒരിക്കൽ കൂടി അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു എന്നാൽ പ്രഹ്ലാദനും ഒരേ മറുപടി തന്നെ നൽകി. കുട്ടിയുടെ ബാലിശമായ ചിന്തകൾ പ്രായം കൂടുന്നതിനനുസരിച്ഛ് പരിശീലിച്ച് മാറ്റം എന്ന ധാരണയിൽ അദ്ധ്യാപകരുടെ ചുമതലയിൽ, ശണ്ടയും അമർക്കയും അവനെ രാജാവിന്റെ കടമകൾ പഠിപ്പിക്കാൻ തുടങ്ങി. എന്നാൽ ആ പഠിപ്പിക്കലുകൾ പ്രഹ്ലാദനെയും ആകർഷിച്ചില്ല. വിഷ്ണു ഭക്തിയുടെ പാതയിൽ തന്റെ സഹപാഠികളെ പഠിപ്പിക്കാൻ അവൻ സമയം ചെലവഴിച്ചു

അവന്റെ പിതാവ് ഇതേക്കുറിച്ച് കേട്ടപ്പോൾ, വീണ്ടും കോപാകുലനായി, ഒപ്പം കുട്ടിയെ തന്റെ അടുത്തേക്ക് വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, വിഷ്ണുവിനെ ഏറ്റവും മോശമായി അധിക്ഷേപിച്ചു. എന്നാൽ വിഷ്ണു പ്രപഞ്ചത്തിന്റെ നാഥനാണെന്ന് പ്രഹ്ലാദൻ അപ്പോഴും തറപ്പിച്ചുപറഞ്ഞു. തുടക്കമില്ലാത്ത, അനന്തമായ, സർവ്വശക്തനും സർവ്വവ്യാപിയുമായ അദ്ദേഹം തന്നെയാണ് ഇപ്പോഴും ആരാധിക്കപ്പെടേണ്ടത്. രാജാവ് കോപത്തോടെ അലറിക്കൊണ്ട് പറഞ്ഞു: “നീന്റെ ദൈവം വിഷ്ണു സർവവ്യാപി ആണെങ്കിൽ , എന്തുകൊണ്ടാണ് അദ്ദേഹം ആ സ്തംഭത്തിൽ വസിക്കുന്നില്ല? പ്രഹ്ലാദൻ താഴ്മയോടെ പറഞ്ഞു ഈശ്വരൻ സ്തംഭത്തിലും വസിക്കുന്നു. രാജാവ് അലറിക്കൊണ്ട് നിലവിളിച്ചു പറഞ്ഞു, ഈ വാളുകൊണ്ട് ഞാൻ നിന്നെ കൊല്ലും എന്നിട്ട് സ്തംഭത്തിന്റെ നേരെ പാഞ്ഞു കൈകൊണ്ട് സ്തംഭത്തിൽ കനത്ത പ്രഹരമേൽപിച്ചു. തൽക്ഷണം ഇടിമുഴക്കം മുഴങ്ങി, ഒപ്പം അതാ , മഹാവിഷ്ണു സ്തംഭത്തിൽ നിന്ന് അത്യുഗ്രമായ നരസിംഹ രൂപത്തിൽ -അർദ്ധ സിംഹം, അർദ്ധ മനുഷ്യൻ! പരിഭ്രാന്തരായ അസുരന്മാർ നാലു പാടും ചിതറിയോടി; ഹിരണ്യകശിപു ഭഗവാനോട് ദീർഘനേരം കീഴടക്കുന്നതുവരെ പോരാടി ഒടുവിൽ വധിക്കപ്പെട്ടു.

ദേവന്മാർ സ്വർഗത്തിൽ നിന്ന് ഇറങ്ങി വിഷ്ണുവിനും പ്രഹ്ലാദനും സ്തുതിഗീതങ്ങൾ അർപ്പിച്ചു. നരസിംഹ ഭഗവാൻറെ കാൽക്കൽ വീണു സ്തുതിയുടെയും ഭക്തിയുടെയും ഗീതങ്ങൾ ആലപിച്ചു, ഒപ്പം ദൈവത്തിന്റെ ശബ്ദം കേട്ടു;”ചോദിക്കൂ, പ്രഹ്ലാദാ നീ ആഗ്രഹിക്കുന്നതെന്തും ചോദിക്കൂ” നീ എന്റെ പ്രിയപ്പെട്ട കുട്ടി; അതിനാൽ നീ ആഗ്രഹിക്കുന്നതെന്തും ആവശ്യപ്പെടുക. വികാരാധീനനായി പ്രഹ്ലാദൻ മറുപടി പറഞ്ഞു, “ഈശ്വരാ , ഞാൻ അങ്ങയെകണ്ടു. എനിക്ക് മറ്റെന്ത് വേണം? ദയവായി ഭൂമിയോ സ്വർഗ്ഗമോ കാണിച്ഛ് എന്നെ പരീക്ഷിക്കരുതേ. ”വീണ്ടും ശബ്ദം പറഞ്ഞു: “എന്നാലും എന്തെങ്കിലും ചോദിക്കൂ മകനേ.” അപ്പോൾ പ്രഹ്ലാദൻ മറുപടി പറഞ്ഞു, “ഭഗവാനെ, അജ്ഞന്മാർക്ക് ലൗകിക കാര്യങ്ങളിൽ താല്പര്യം ഉള്ളപോലെ, എനിക്ക് അങ്ങയോട് അഗാധമായ തീവ്രമായ സ്നേഹം ഉണ്ടാവണേ, സ്നേഹത്തിന്റെ വേണ്ടി മാത്രം!”

അപ്പോൾ ഭഗവാൻ പറഞ്ഞു: പ്രഹ്ലാദാ, എന്റെ തീവ്ര ഭക്തർ ഒരിക്കലും ഒന്നും ആഗ്രഹിക്കുന്നില്ല, ഇവിടെയോ എവിടെയായാലുംഎന്റെ സങ്കല്പത്താൽ നീ എൻെറ അനുഗ്രഹം ആസ്വദിക്കുന്നു. ഈ ജീവിത കാലം വരെ ഹൃദയത്തിൽ എന്നെ ഉറപ്പിച്ഛ് ധര്‍മ്മനിഷ്ഠമായ കാര്യങ്ങൾ ചെയ്യുക, അങ്ങനെ കാലശേഷം നീ എന്നിൽ എത്തിച്ചേരും. “അപ്രകാരം പ്രഹ്ലാദനെ അനുഗ്രഹിച്ചുകൊണ്ട് ഭഗവാൻ വിഷ്ണു അപ്രത്യക്ഷനായി. ബ്രഹ്മാവ് പ്രഹ്ലാദനെ അസുരന്മാരുടെ സിംഹാസനത്തിൽ പ്രതിഷ്ഠിക്കുകയും അവരുടെ ലോകത്തേക്കു മടങ്ങുകയും ചെയ്തു

[Reference : http://www.ramakrishnavivekananda.info/vivekananda/volume_4/lectures_and_discourses/the_story_of_prahlada.htm]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു