ശബരി മോക്ഷം

Print Friendly, PDF & Email
ശബരി മോക്ഷം

രാമനും ലക്ഷ്മണനും തെക്ക് ദിശയിലേക്കു യാത്ര തുടരുകയായിരുന്നു. പോകും വഴിയിൽ അവർ ശബരി എന്ന വൃദ്ധയായ ഒരു സാധുവിനെ കണ്ടു. ഇത് ശബരിയുടെ ഗുരുവായിരുന്ന മാതംഗ മുനി അദ്ദേഹത്തിന്റെ സമാധിക്കു മുന്നേ പറഞ്ഞിട്ടുണ്ടായിരുന്നു. “ഓ രാമാ! എന്റെ ഗുരുവിനെ പ്രവചനം ഫലിച്ചിരിക്കുന്നു. ആശ്രമം ഇവിടെ അടുത്തുതന്നെയാണ്. അങ്ങയുടെ പാദസ്പർശം ആശ്രമത്തെ പവിത്രീരിക്കട്ടെ.” എന്നുപറഞ്ഞുകൊണ്ട് ശബരി ശ്രീരാമന്റെ കാൽക്കൽ നമസ്കരിച്ചു. രാമന്റെ ആഗമനത്താൽ കൃതാർത്ഥയായ ശബരി നദിയിൽ നിന്നും തണുത്ത ജലവും കാട്ടുഫലങ്ങളും ശേഖരിച്ചു വന്നു. ഏറ്റവും നല്ല ഫലങ്ങൾ ശ്രീരാമന് കൊടുക്കുവാൻ വേണ്ടി ശബരി ഓരോ ഫലവും രുചിച്ചുനോക്കി. ശബരിയുടെ ഭക്തിയും സ്നേഹവും സമർപ്പണവും കണ്ടു രാമൻ സന്തുഷ്ടനായി. “അമ്മേ മറ്റെന്തിനേക്കാളും എനിക്ക് വേണ്ടത് ഭക്തിയാണ്. ഭക്തികലർന്ന സ്നേഹമാണ് എനിക്കിഷ്ടം.”

നമ്മുടെ ഉള്ളിലുള്ള ഈശ്വരനെ കാണാൻ ആത്മാർത്ഥ ഭക്തിയും സ്നേഹത്തോടെയുള്ള സേവനവും ആണ് വേണ്ടത്.

ഇതിൽനിന്നും ഉൾക്കൊള്ളേണ്ട മൂല്യം: പരിശുദ്ധവും പ്രേമ ഭരിതവുമായ ഹൃദയത്തിൽ നിന്ന് ആയിരിക്കണം പ്രാർത്ഥന. ശബരിക്ക് ശ്രീരാമനോടു ഉള്ള അനന്യമായ ഭക്തിയുടെ കഥ ഗുരുക്കന്മാർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം.

[ഗുരുവിനുള്ള റഫറൻസുകൾ: പ്രശാന്തി റിപ്പോർട്ടർ: അധ്യായം- ശബരി സാധന, ബുധൻ, ജൂലൈ 18, 2012
“ശബരിക്ക് രാമചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ ഏക ആഗ്രഹം രാമ ദർശനം, ശ്രീരാമ പാദ സ്പർശം, സംഭാഷണം ഇവ മാത്രമായിരുന്നു. അവരുടെ ഹൃദയം രാമ തത്വങ്ങളാൽ നിറഞ്ഞതായിരുന്നു. രാമചിന്തനം ഒഴിച്ച് മറ്റൊരു ധ്യാനവും പൂജാദികളും അവർക്കില്ലായിരുന്നു. ശ്രീരാമചന്ദ്ര സ്വാമിയുടെ ആഗമനത്തിനായി ദിനംതോറും ആശ്രമത്തിലേക്ക് ഉള്ള വഴികൾ വൃത്തിയാക്കി വെക്കാറുണ്ടായിരുന്നു. ഹൃദയത്തിൽ നിരന്തരമായ രാമ ചിന്തകളാൽ അവർ വഴികളും മനസ്സും ഒരുപോലെ വൃത്തിയാക്കി. കാട്ടു പാതകളിലെ കുറ്റിച്ചെടികളും പടരുന്ന വള്ളികളും ശ്രീരാമചന്ദ്ര സ്വാമികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വൃത്തിയാക്കിക്കോണ്ടിരുന്നു. സീതാദേവിയുടെ കാലുകൾ വേദനിക്കാതിരിക്കാൻ മൺകട്ടകൾ ഉടച്ചു വൃത്തിയാക്കി. ശ്രീരാമചന്ദ്ര ദർശന പ്രതീക്ഷയാൽ ദിനംതോറും കാട്ടുഫലങ്ങളും കിഴങ്ങുകളും ശേഖരിച്ചു വെക്കാറുണ്ടായിരുന്നു. എല്ലാ ഫലവർഗങ്ങളും കടിച്ചു നോക്കി മധുരമുള്ളത് ശ്രീരാമ സ്വാമിക്ക് കരുതി വെക്കാറുണ്ടായിരുന്നു. കാട്ടു വഴികളിലെ കല്ലുകളെല്ലാം ശ്രീരാമാദികൾക്ക് വിശ്രമിക്കാൻ പാകത്തിന് മിനുസപ്പെടുത്തി വെക്കാറുണ്ടായിരുന്നു. താൻ വളരെയധികം ശ്രദ്ധയോടെ മിനുസപ്പെടുത്തിയ കല്ലുകളിൽ ശ്രീരാമനോ,സീതാദേവിയോ, ലക്ഷ്മണനോ ആരെങ്കിലും ഒരാൾ വിശ്രമിക്കുമെന്ന് കരുതാറുണ്ടായിരുന്നു. അങ്ങനെ അവരുടെ ഹൃദയം രാമഹൃദയം ആയി മാറി. ശബരി, ശ്രീരാമചന്ദ്ര സ്വാമികളുടെ അനുഗ്രഹത്തിനായി നടത്തിയ സാധനകൾ നിങ്ങൾ കുട്ടികൾ അശരണരെ സഹായിക്കുന്നതിലൂടെ സായി രാമൻ നൽകും. അങ്ങനെ സേവനത്തിലൂടെ നിങ്ങളും രാമനെ സാക്ഷാത്കരിക്കും.”]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: