Sage Veda Vyasa - Malayalam - Sri Sathya Sai Balvikas

Sage Veda Vyasa – Malayalam

Print Friendly, PDF & Email
ഗുരുപൂർണ്ണിമ – ആന്തരതത്വം
ഉത്സവാഘോഷം-ഗുരുപൂർണ്ണിമ, ആന്തരതത്വം

ഗുരു വേദവ്യാസനോടുള്ള ഭക്തി, ബഹുമാനം ഇവ പ്രകടിപ്പിക്കാനാണീ ദിവസം ആഘോഷിക്കുന്നത്. വേദങ്ങൾ പ്രപഞ്ചത്തിന്റെ സൃഷ്ടിതത്ത്വങ്ങളെ വിശദീകരിക്കുന്ന, സനാതന മൂല്യങ്ങളടങ്ങുന്ന ഗ്രന്ഥങ്ങളാണല്ലൊ. ദ്വാപരയുഗാവസാനത്തോടെ ഇവ ക്രമേണ ഉപയോഗിക്കാതെയായപ്പോൾ അവയെ മനുഷ്യർക്ക് കൂടുതൽ വേഗം മനസ്സിലാകത്തക്കവണ്ണം വകതിരിച്ച് ക്രോഡീകരിച്ച് നാലാക്കി വിഭജിച്ചു. വേദങ്ങളെ വ്യസിച്ചതിനാൽ (വിശദീകരിച്ചതിനാൽ) വേദവ്യാസനെന്ന പേർ സിദ്ധിച്ചു. പരാശരമഹർഷിയുടെ പുത്രനും വസിഷ്ഠ മഹർഷിയുടെ പൗത്രനുമായിരുന്ന വ്യാസഭഗവാൻ കൃഷ്ണവർണ്ണത്തിലുള്ള ആളായിരുന്നതിനാൽ കൃഷ്ണദ്വൈപായനനെന്നും വിളിക്കപ്പെട്ടിരുന്നു.

വേദങ്ങൾ നാലാക്കി വിഭജിച്ചു– ഋഗ്വേദം, യജുർവേദം, സാമ വേദം, അഥർവവേദം. വ്യാസൻ തന്നെ രചിച്ചവയാണ്, ബ്രഹ്മസൂത്രം, മഹാഭാരതമെന്ന ഇതിഹാസം, ശ്രീമദ്ഭാഗവതം എന്നിവ.

ഗുരുപൂർണ്ണിമയെ വ്യാസപൂർണ്ണിമയെന്നും പറയുന്നു. പ്രാർത്ഥന, പാപഭയം, പശ്ചാത്താപം എന്നിവയോടുകൂടി ആചരിച്ചാൽ ഹൃദയ ശുദ്ധി വരും. സദ്യയും നൊയമ്പുമെല്ലാം ശാരീരികമായ ഫലങ്ങളേ ചെയ്യുന്നുള്ളു. അന്നത്തെ ദിവസം ചന്ദൻ പൂർണ്ണതയിലെത്തുന്നു. മനുഷ്യന്റെ മനസ്സിനെ ചന്ദ്രനോടുപമിക്കാറുണ്ട്, ഏറ്റക്കുറച്ചിലുള്ള മനസ്സാണല്ലൊ, അന്നത്തെ ദിവസം അതിനെ ശീതളവും പ്രകാശപൂർണ്ണവുമാക്കണം.

മനസ്സിലെ അജ്ഞാനാന്ധകാരം, സ്വാർത്ഥത, ഭീരുത്വമെന്നിവയെ അകറ്റുവാൻ വേണ്ടിയാണ് വ്യാസൻ മഹാഭാരതം രചിച്ചത് – അദ്ദേഹത്തെ ലോകഗുരുവായിക്കരുതുന്നു. വ്യാസൻ കാണിച്ചു തന്ന വഴിയിലൂടെ നാം മുന്നോട്ടുനീങ്ങണം. അദ്ദേഹം തന്നിട്ടുള്ള മന്ത്രം മന:ശുദ്ധിക്കും ഹൃദയശുദ്ധിക്കും വേണ്ടി നാം നമ്മുടെ ജീവിതത്തിൽ പകർത്തി ശാന്തിയും ഈശ്വരാനുഗ്രഹവും കൈവരിക്കണം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: