കബീർ
കബീർ
അന്ന് മുസ്ലീംങ്ങളുടെ വിശേഷദിവസമായിരുന്നു. കബീറിന്റെ മാതുലൻ ഒരു നല്ല സദ്യ തയ്യാറാക്കി, എല്ലാ ബന്ധുക്കളേയും സ്നേഹിതരേയും ക്ഷണിച്ചിരുന്നു. എന്നാൽ കബീറിനെ മാത്രം ക്ഷണിച്ചില്ല. മാതുലഗൃഹത്തിൽ ഒരു സൽക്കാരം നട ക്കുന്ന വിവരമോ തന്റെ മാതാപിതാക്കൾ അവിടെ പോയിരിക്കുകയാണെന്ന വിവരമോ കബീർ അറിഞ്ഞിരുന്നില്ല. അദ്ദേഹം അച്ഛനമ്മമാരെ അന്വേഷിച്ച് മാതുലന്റെ വീട്ടിൽ
എത്താനിടയായി. മുസ്ലിംങ്ങൾ ധാരാളമായി അവിടെ കൂടിയിരുന്നു. വിരുന്നിൽ പങ്കുകൊള്ളാനായി സ്ഥലത്തെ ധനികരും മൗലവിമാർ, ഖാസികൾ എല്ലാവരും തന്നെ സന്നിഹിതരായിരുന്നു.
കബീർ ആ വീട്ടിൽ ചെന്നപ്പോൾ ഒരു ഇളം കന്നുകുട്ടിയെ പുഷ്പഹാരം കഴുത്തിൽ അണിയിച്ച് തോരണങ്ങൾ കെട്ടി അലങ്കരിച്ച് ഒരു കുറ്റിയിൽ കെട്ടിയിട്ടിരി ക്കുന്നതു കണ്ടു. ഏകദേശം ഒരു ഡസൻ മതനിഷ്ഠരായ മുസ്ലിംങ്ങൾ അതിനു ചുറ്റും നിന്നു പ്രാർത്ഥനാവചനങ്ങൾ പറയുന്നുണ്ട്. സൂര്യപ്രകാശത്തിൽ തിളങ്ങിക്കാണുന്ന ഒരു കത്തി ഒരുവൻ വഹിച്ചിരിക്കുന്നു. കന്നുകുട്ടിയുടെ കണ്ണുകളിൽ നിന്നു കണ്ണുനീർ
ഒറ്റനോട്ടത്തിൽ കബീറിന് കാര്യം മനസ്സിലായി; ദൈവത്തിന് ഈ കന്നുകുട്ടിയെ ബലിയർപ്പിക്കാൻ പോവുകയാണ്. അതിനാൽ അയാൾ മുന്നോട്ടു ചാടിച്ചെന്ന് ഉച്ചത്തിൽ പറഞ്ഞു, “പുണ്യപുരുഷന്മാരേ! ദയവുചെയ്തു നിർത്തൂ. ഈ പാവപ്പെട്ട കന്നു കുട്ടിയെ കൊലചെയ്യരുത്”.
ഇതുകേട്ട് അവർ ശ്രദ്ധമായി അയാളുടെ നേർക്കു തിരിഞ്ഞ് സംസ്കാര
ശൂന്യനായ ഈ പയ്യൻ ഏതാണ് എന്ന് ആ കൂട്ടത്തിലെ വൃദ്ധൻ ചോദിച്ചു. തുടർന്ന്
അയാൾ പറഞ്ഞു, മിണ്ടരുത്. ഇത് അള്ളാഹുവിനുവേണ്ടിയുള്ളതാണെന്നു നിനക്കറിഞ്ഞു
കൂടെയോ? മഹാനായ പ്രവാചകനെതിരായി നീ എന്താണ് പറയുന്നത്?
കബീർ അങ്ങനെ അല്ല, ലഘുവായ ഒരു ചോദ്യം ചോദിച്ചുകൊള്ളട്ടെ. നിങ്ങളുടെയും നിങ്ങളുടെ സ്ത്രീജനങ്ങളെയും സൃഷ്ടിച്ചത് ആരാണ്? അള്ളാഹുവാണ് സൃഷ്ടികർത്താവെന്ന് നിങ്ങൾക്കറിയില്ലേ?
വൃദ്ധമുസ്ലിം: ആർക്കാണ് അതറിയാത്തത്? നിന്റെ ചോദ്യം മൂഢത്വമേറിയതാണ്. കബീർ ആരാണ് കന്നുകുട്ടിയേയും മറ്റു മൃഗങ്ങളെയും സൃഷ്ടിച്ചത്? വൃദ്ധമുസ്ലിം. എന്താ സംശയം? അള്ളാഹു തന്നെ. കബീർ; പിന്നെന്തിനാണ് നിങ്ങൾ ഇവയെ കൊല്ലുന്നത്?
വൃദ്ധമുസ്ലിം ഈ മനോഹരഭൂമിയും അതിലുള്ള സകലതിനെയും ദൈവം സൃഷ്ടിച്ചു. ഇവയുടെ ഇടയിൽ മനുഷ്യനെയും അദ്ദേഹം സൃഷ്ടിച്ചു. എന്തിനാണെന്നു വെച്ചാൽ മനുഷ്യൻ അവയെ നല്ലതുപോലെ ഉപയോഗിച്ചുകൊള്ളണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
കബീർ: അതെ, അതു വളരെ ശരിയാണ്. അവയെ നല്ലതുപോലെ.
ഉപയോഗിക്കാം. എന്നാൽ അവയെ നശിപ്പിക്കുന്നതെന്തിനാണ്? ദയവു ചെയ്ത് ഖുറാൻ നല്ലതുപോലെ വായിച്ചു നോക്കൂ. പ്രവാചകന്റെ വാചകങ്ങളും. ആ സാധു കന്നുകുട്ടിയെ കൊല്ലണമെന്ന് ആഗ്രഹിക്കുന്നത് എന്തിനാണ്? അതു നിങ്ങൾക്ക് എന്തു ദ്രോഹം ചെയ്തു? ദയവുചെയ്ത് അതിനെ അഴിച്ചുവിടുക.
ഇതുകേട്ട് ചില മുസ്ലിംങ്ങൾ കബീറിനു തെറ്റുപറ്റിയെന്നു പറഞ്ഞു. മുൻപറഞ്ഞ വൃദ്ധൻ വാഗ്വാദം തുടരണമെന്ന് ആശിച്ച് വീണ്ടും പറഞ്ഞു. “നമുക്കു പശുവിൽ നിന്നു പാൽ കിട്ടുന്നു. പാൽ കുടിക്കുന്നത് ന്യായമാണോ?”
കബീർ കുഞ്ഞുങ്ങൾ മാതാവിന്റെ പാൽ കുടിക്കുന്നു. അതുപോലെ നമ്മളും.
മൃഗങ്ങളെ മാതാവായി കരുതി അവയുടെ പാൽ കുടിക്കുന്നു. അതുകൊണ്ടു തന്നെ.
നാം അവയെ കൊല്ലരുതെന്നു തീർച്ചയല്ലേ?
മുസ്ലിംങ്ങൾ ഒന്നും ശബ്ദിച്ചില്ല. അവർ പരസ്പരം നോക്കി. കബീറിന്റെ ബുദ്ധി ശക്തിയിൽ അത്ഭുതപ്പെട്ടുനിന്നു. അവരെല്ലാം നല്ലയാളുകളാണ്. ആഹാരത്തിനു വേണ്ടി മൃഗങ്ങളെ കൊല്ലുന്നതു തെറ്റാണെന്ന് ഇതുവരെ അവർക്ക് അറിവില്ലായിരുന്നു. ‘അഹിംസ’യെക്കുറിച്ച് കബീർ അവരോട് വിസ്തരിച്ചു പറഞ്ഞു. അതിനാൽ ആ കന്നു കുട്ടിയെ കൊല്ലുന്നതല്ല എന്ന് അവർ തീരുമാനിച്ചു.
ഒരു നല്ല സദ്യ നഷ്ടപ്പെട്ട അതിഥികൾ കബീറിനെ പഴിച്ചുകൊണ്ടു പിരിഞ്ഞുപോയി. പണ്ഡിതന്മാരായ മുസ്ലിംങ്ങളുടെ മേൽ കബീറിനുലഭിച്ച വിജയത്തിൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കു സന്തോഷമായിരുന്നു.
ചോദ്യങ്ങൾ:
- മാതുലഗൃഹത്തിൽ പോയപ്പോൾ കബീർ എന്താണു കണ്ടതെന്നു വിവരിക്കുക.
- മതനിഷ്ഠരായ മുസ്ലിംങ്ങളോട് അദ്ദേഹം പറഞ്ഞതായ ആദ്യവാചകങ്ങൾ എന്ത്?
- അവരുടെ മറുപടി എന്ത്?
- കബീർ അവരെ അഹിംസ പഠിപ്പിക്കുന്നതിൽ വിജയിച്ചത് എങ്ങനെയെന്നു വിവരിക്കുക.