സത്യന്റെ സർവ്വജ്ഞാനം

Print Friendly, PDF & Email

സത്യന്റെ സർവ്വജ്ഞാനം

സത്യൻ ആപത്തിൽപ്പെടുന്നവരെ സഹായിയ്ക്കുന്നതുകൊണ്ട് ഉറവക്കൊണ്ടയിലെ സാധാരണ മനുഷ്യരുടെ ആദരവിന് പാത്രമായി. ഒരിയ്ക്കൽ ഒരു മുസ്ലീം അയാളുടെ മോഷ്ടിയ്ക്കപ്പെട്ടതോ അല്ലെങ്കിൽ വഴിതെറ്റിപ്പോയതോ ആയിരുന്ന കുതിരയെ പരിഭ്രാന്തനായി തിരയുകയായിരുന്നു . കുതിരയായിരുന്നു അയാളുടെ ഏക ഉപജീവനമാർഗ്ഗം. ഓരോ സ്ഥലത്തു നിന്നും സാധനങ്ങൾ കയറ്റാനും ഇറക്കാനുമുള്ള വണ്ടി ഈ കുതിരയെക്കൊണ്ടാണ് വലിപ്പിച്ചിരുന്നത്. മൈലുകളോളം ചുറ്റളവിൽ അന്വേഷിച്ചിട്ടും കുതിരയെ കണ്ടു കിട്ടാത്തപ്പോൾ സത്യനോട് സങ്കടം ഉണർത്തിയ്ക്കാൻ ആരോ അയാളോട് നിർദ്ദേശിച്ചു.

ഉടനേ അയാൾ സത്യനെ കണ്ട് അയാളുടെ കഥ മുഴുവൻ പറഞ്ഞു. എല്ലാം കേട്ടിട്ട് സത്യൻ അയാളോട് പട്ടണത്തിൽ നിന്നും ഒന്നരമൈൽ ദൂരെയുള്ള തോട്ടത്തിൽ കുതിരയെ അന്വേഷിയ്ക്കാൻ അരുളി. അത് അനുസരിച്ച് അവിടെ പോയന്വേഷിച്ചപ്പോൾ, കുതിര അതിനെ ചൊല്ലിയുള്ള കോലാഹലങ്ങൾ ഒന്നുമറിയാതെ മേഞ്ഞുകൊണ്ടിരിയ്ക്കുകയാ യിരുന്നു. സത്യന്റെ ഈ കരുണയൂറുന്ന പ്രവൃത്തി അവിടെയുള്ള മുസ്ലിം സമുദായത്തിൽപ്പെട്ടവരെ അഗാധമായി സ്പർശിച്ചു. അതിനുശേഷംമുസ്ലീം ഡ്രൈവർമാർ സത്യനെ കാണുമ്പോൾ വണ്ടി നിർത്തുകയും സത്യനെ കയറ്റി സ്കൂളിലേയ്ക്കോ അല്ലെങ്കിൽ വീട്ടിലേയ്ക്കോ

– വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടാൽ ജനങ്ങൾ സത്യനോട് ആവലാതി ബോധിപ്പിക്കും കാരണം സത്യന്റെ ജ്ഞാനദൃഷ്ടി തിൽ അവർക്ക് അത്രയേറെ വിശ്വാസമുണ്ടായിരുന്നു.

ഒരിയ്ക്കൽ ഒരദ്ധ്യാപകന് അയാളുടെ പേന നഷ്ടപ്പെട്ടു.അയാൾ സത്യനോട് ആരാണ് അയാളുടെ പേന എടുത്തതെന്ന് വെളി പ്പെടുത്താൻ അപേക്ഷിച്ചു. അയാളുടെ ജോലിക്കാരനാണ് പേന എടു ത്തതെന്ന് സത്യൻ വെളിപ്പെടുത്തിയിട്ടും അയാൾ അതു വിശ്വസിച്ചില്ല. കാരണം ജോലിക്കാരൻ സത്യസന്ധനായിരുന്നു. അയാളുടെ മുറി മുഴുവൻ അരിച്ചു പെറുക്കിയിട്ടും പേന കണ്ടെത്തിയില്ല. അയാളുടെ അനന്തപൂരിൽ പഠിയ്ക്കുന്ന മകന് അയാൾ പേന കൊടുത്തുകഴിഞ്ഞു എന്ന് സത്യൻ ഉറപ്പിച്ചു പറഞ്ഞു. വേണമെങ്കിൽ അത് തെളിയി യ്ക്കാനും തയ്യാറാണെന്ന് സത്യൻ പറഞ്ഞു. ജോലിക്കാരന് അക്ഷരാഭ്യാസം ഇല്ലാത്തതുകാരണം മകന് കത്തെഴുതാൻ മറ്റൊരാളിന്റെ സഹായം വേണ്ടിയിരുന്നു. കത്തെഴുതിയ ആൾ പതിവുശൈലിയിൽ കത്തെഴുതിയിട്ട്, പിന്നീട് അച്ഛൻ കൊടുത്തയച്ച പേന നന്നായെഴുതുന്നുണ്ടോ എന്നന്വേഷിയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ ആ പേന വിലപിടിപ്പുള്ളതാകയാൽ ആരും മോഷ്ടിയ്ക്കാതെ ശ്രദ്ധിയ്ക്കണം എന്നു കൂടി എഴുതിയിരുന്നു. മറുപടിയ്ക്കു വേണ്ടി സ്വന്തം മേൽവി ലാസം എഴുതിയ ഒരു കാർഡും കത്തിനോടൊപ്പം അയച്ചിരുന്നു. നാലു ദിവസത്തിനകം മകന്റെ മറുപടി എത്തി. അതിൽ പേന നന്നായെഴുതു ന്നുണ്ടെന്നും വളരെ ശ്രദ്ധയോടെ സൂക്ഷിയ്ക്കാമെന്നും, എഴുതിയിരുന്നു.

അങ്ങിനെ സത്യന്റെ സർവ്വജ്ഞാനം തെളിയിക്കപ്പെട്ടു.

[Source : Lessons from the Divine Life of Young Sai, Sri Sathya Sai Balvikas Group I, Sri Sathya Sai Education in Human Values Trust, Compiled by: Smt. Roshan Fanibunda]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: