വിഷത്തിന്റെ വിത്തുകൾ

Print Friendly, PDF & Email
വിഷത്തിന്റെ വിത്തുകൾ

പുത്രൻമാരും പുത്രവധുക്കളും ഒന്നിച്ചു ദശരഥൻ അയോദ്ധ്യയിലേയ്ക്കു മട ങ്ങി. അവിടെ സർവ്വത്ര ആഹ്ളാദമായിരുന്നു. നാലുപുത്രൻമാരിൽ രാമനായിരുന്നു എല്ലാ നയനങ്ങളുടേയും ശ്രദ്ധാകേന്ദ്രം. അദ്ദേഹം അയോദ്ധ്യാവാസികളുടെ ആരാധനാ വിഗ്രഹമായി ഭവിച്ചു. സർവ്വപ്രകാരേണയും ദശരഥരാജാവിനു സന്തോഷ കരമായിരുന്നു ജീവിതം. ഇങ്ങനെ കാലം കുറേകഴിഞ്ഞു.

അതിൽപിന്നെ, അദ്ദേഹം ഭാവികാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. തനിക്ക് വാർദ്ധക്യം വർദ്ധിച്ചുവരികയാണ്. അധികനാൾ ജീവിച്ചിരിക്കുകയില്ല. അതിനാൽ രാമനെ യുവരാജാവായി അഭിഷേകം ചെയ്യണം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ചിന്തകൾ. അദ്ദേഹം ഇക്ഷ്വാകു കുലഗുരുവായ വസിഷ്ഠനെ വരുത്തി ഇക്കാര്യത്തിലുള്ള അഭിപ്രായം ആരാഞ്ഞു. ഗുരുവും രാജാവിന്റെ അഭിപ്രായത്തെ അനുകൂലിച്ച്, അടുത്ത ദിവസം തന്നെ രാജാഭിഷേകത്തിന് ഉത്തമമെന്ന് തീരുമാ നിക്കുകയും ചെയ്തു. ഇങ്ങനെ കിരീടധാരണച്ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്യുന്നതിനു ദശരഥൻ കൽപ്പന പുറപ്പെടുവിച്ചു. ഈ സദ്വാർത്തയറിഞ്ഞ് പൗര ജനങ്ങൾക്കുണ്ടായ ആഹ്ലാദം നിസ്സീമമായിരുന്നു. അടുത്ത പ്രഭാതത്തിനുവേണ്ടി അവർ ഉത്സാഹഭരിതരായി കാത്തിരുന്നു.

എന്നാൽ കൈകേയിയുടെ ദാസി മന്ഥരയുടെ ചിന്താഗതി വിഭിന്നമായിരു ന്നു. അവൾ കൈകേയിയെ സമീപിച്ച് മാനസിക വിഷം വ്യാപരിപ്പിച്ചുതുടങ്ങി. ആദ്യമൊക്കെ ദാസിയുടെ പ്രരണകൾക്ക് കൈകേയി ബധിരത്വം കൈക്കൊണ്ടു. എന്തെന്നാൽ രാമൻ അവർക്ക് പ്രിയങ്കരനായിരുന്നു. എന്നാൽ ക്രമേണ സാവകാ മായി അവരും മന്ഥരയുടെ കൗശലത്തിന് അധീനയായി.

ദശരഥന്റെ കൈകേയി സന്ദർശനവേളയിൽ തന്റെ ഉപദേശപ്രാപ്തിക്ക് ഉതകത്തക്കവണ്ണം മന്ഥര എല്ലാവിധ സംവിധാനങ്ങളും ചെയ്തിരുന്നു. രാമന്റെ അഭിഷേകവാർത്ത പ്രിയപത്നിയെ അറിയിക്കാൻ ദശരഥൻ തന്നെ ആഗതനായി. എന്നാൽ പതിവിൽ വിപരീതമായി രാജാവിനെ സ്വീകരിക്കാൻ കൈകേയി സന്നി
ഹിതയായിരുന്നില്ല. അവിടെ അദ്ദേഹത്തെ യഥാവിധി ആരും സ്വീകരിച്ചില്ല. കൈകേയിയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ആരും ഒരു മറുപടിയും പറഞ്ഞില്ല. ഒരു അപ്രധാനമുറിയിൽ കൈകേയി കിടക്കുന്നതാണ് രാജാവ് കണ്ടത്. അവർക്ക് എന്തൊക്കൊയോ പ്രയാസങ്ങളുണ്ടായിരിക്കണമെന്നു രാജാവുസംശയിച്ച് അനുനയമായി അദ്ദേഹം കുശലപ്രശ്നം ചെയ്തു. എന്നാൽ അവർ രാജാവിനോട് വിമുഖതഭാ വിച്ച് അകന്നു.

അവസാനം വളരെ പ്രലോഭനങ്ങൾക്കും മുഖസ്തുതികൾക്കും വിധേയയായി കൈകേയി അസന്നിഗ്ദ്ധമാംവണ്ണം പറഞ്ഞു. “ആര്യപുത്രാ! അങ്ങ് ഓർമ്മിക്കുന്നുണ്ടോ, എപ്പോഴെങ്കിലും ഞാൻ ആവശ്യപ്പെടുമ്പോൾ അവകാശപ്പെടുത്തക്കവണ്ണം രണ്ടു വരങ്ങൾ അങ്ങ് എനിക്ക് തന്നിട്ടുള്ളത്? അവ അനുവദിച്ചു കിട്ടുന്നതിനുള്ള സമയം സമാഗതമായിരിക്കുന്നു.

ദശരഥൻ: “പ്രിയേ! ഈ കാര്യത്തിനാണോ ഭവതി ഇത്രയധികം ദുഃഖിതയായത് വെറുതെ ഒന്നുചോദിച്ചാൽ തന്നെ അവ സന്തോഷപൂർവ്വം അനുവദിക്കാവുന്നതല്ലേയുള്ളൂ?

കൈകേയി: അവിടുന്നു തീർച്ചയായും വാഗ്ദാനം പാലിക്കുമെന്ന് എനിക്ക റിയാം. ദയവായി ശ്രദ്ധിക്കുക, ഒന്നാമത്തേത് എന്റെ മകൻ ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യണം. അടുത്തത് രാമൻ പതിനാലുവർഷം വനവാസം ചെയ്യണം.

ദശരഥന് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. സംഭാഷണശേഷി നശിച്ചുപോകത്തക്കവണ്ണം അദ്ദേഹം സ്തംഭിച്ചുപോയി. അവസാനം ശക്തി സംഭരരിച്ച് അദ്ദേഹം യാചിച്ചു. രാമൻ നിനക്ക് എന്തു ദോഷം ചെയ്തു. അവൻ ഒരു ഉറുമ്പിനെപ്പോലും ഹിംസിക്കുകയില്ലല്ലോ. എന്റെ പ്രിയപുത്രൻ രാമനെ വേർപെട്ട് ജീവിക്കാൻ എനിക്കു സാദ്ധ്യമല്ലെന്ന് നിനക്കറിഞ്ഞുകൂടെയോ? അതുകൊണ്ട് പ്രിയേ മൃദുലചിത്തയായി ഈ ആവശ്യങ്ങളിൽ നിന്നും പിൻവാങ്ങി മറ്റെന്തങ്കിലും ആവശ്യപ്പെടുക. ഞാൻ അവ ഉടനേ അംഗീകരിക്കാം. എന്നാൽ കൈക്കേയിയുടെ ഹൃദയം വജ്രം പോലെ കഠിനമായിരുന്നു. അവർ താൻ പറഞ്ഞ ആവശ്യ ത്തിൽ ഉറച്ചുതന്നെ നിന്നു.

ദശരഥൻ കഠിനമായ ദുർഘടസന്ധിയിലായി. അദ്ദേഹം അവളുടെ പാദങ്ങൾ പിടിച്ചു പോലും യാചിച്ചു. എന്നാൽ അവർ പാറപോലെ ഉറച്ചുതന്നെ നിന്നു ഞ്ഞു. “രാമനെ യുവരാജാവായി അഭിഷേകം ചെയ്താൽ ഞാൻ വിഷപാനം ചെയ്തു മരിക്കും.

ദശരഥന്റെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. രാമനോടുള്ള വാത്സല്യമോ വാഗ്ദാനം പാലിക്കുകയെന്ന ധർമ്മമോ ഏതെങ്കിലും ഒന്നുമാത്രം അദ്ദേഹത്തിന് സ്വീകരിക്കേണ്ടിവരും. അവസാനം ധർമ്മത്തിനോടുള്ള ഭക്തി വിജയിച്ചു. അദ്ദേഹം പറഞ്ഞു “ശരി! നിന്റെ ആശ നടക്കട്ടെ; രാമനാമം ജപിച്ച് ഞാൻ ദേഹം വെടിയാം.”

നേരം പ്രഭാതമായിത്തുടങ്ങി. അഭിഷേകചടങ്ങുകളുടെ പ്രാരംഭമായ കാഹളധ്വനിയും മറ്റു വാദ്യവിശേഷങ്ങളും കേൾക്കാനായി പൗരജനങ്ങൾ സശ്രദ്ധം കാത്തിരിക്കുകയായിരുന്നു. എന്നാൽ അങ്ങനെയുള്ള ഒരു മംഗളധ്വനികളും അവിടെ ഉണ്ടായിരുന്നില്ല.

കൈകേയി സദനത്തിലേയ്ക്ക് ചെല്ലുന്നതിന് രാമൻ നിർദ്ദേശിക്കപ്പെട്ടു. പ്രിയ പിതാവ് നിശ്ചേഷ്ഠനായി അവിടെ കിടക്കുന്നതാണ് അദ്ദേഹം കണ്ടത്. രാമൻ വികാരാധീനനായി ചെറിയമ്മയോട് വിവരങ്ങൾ ആരാഞ്ഞു. അവർ പറഞ്ഞു. “പ്രിയ പുത്ര! നിനക്കുമാത്രമേ അച്ഛന്റെ മനോവ്യഥ അകറ്റാൻ കഴിയൂ.” രാമൻ, അമ്മേ! എന്റെ പിതാവിന്റെ പ്രീതിക്കുവേണ്ടി ഞാൻ എന്തും ചെയ്യാം. കല്പന തന്നാലും.!

രാമൻ പരമശാന്തതയോടെ അനന്തരഫലങ്ങൾ എന്തായാലും പിതാവിന്റെ അഭിലാഷം അനുഷ്ഠിക്കപ്പെടും’, ഇങ്ങനെ പറഞ്ഞ് പിതാവിന്റെയും കൈകേയിയുടേയും പാദങ്ങൾ അദ്ദേഹം തൊട്ടുവന്ദിച്ച് പുറത്തേക്കുപോയി. നേരെ മാതാവ് കൗസല്യയുടെ അന്തഃപുരത്തിലേക്ക് അദ്ദേഹം കടന്നു. അവിടെ സുമിത്ര, സീത, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞ സംഭവങ്ങൾ ശാന്തമായി അവിടെ അറിയിച്ച് താൻ വനത്തിൽ പോകുന്നതിൽ അവർ ഖേദിക്കരുതെന്നു പറഞ്ഞു.

കൗസല്യ മോഹാലസ്യപ്പെട്ടുപോയി. രാമൻ അവരുടെ കാൽക്കലിരുന്നു. ശുശ്രൂഷിച്ച് ആശ്വസിപ്പിച്ചു.

അരോചകങ്ങളായ ഒട്ടേറെ വാഗ്വാദങ്ങൾക്കുശേഷം സീതയും ലക്ഷ്മണനും കൂടി രാമനോടൊന്നിച്ച് വനവാസത്തിനുപോകാൻ നിശ്ചയിച്ചു. കൈകേയിയെ സർവ്വജനങ്ങളും കുറ്റപ്പെടുത്തി, എന്നാൽ അതിനെ രാമൻ തടഞ്ഞുകൊണ്ട്, താൻ പിതാവിന്റെ അഭിലാഷം സന്തോഷപൂർവ്വം നിർവ്വഹിക്കുന്നു എന്നല്ലാതെ മറ്റൊന്നും വിശേഷാൽ അനുഷ്ഠിക്കുന്നില്ല, എന്നു പറഞ്ഞു.

അവസാനം ദശരഥൻ പുറത്തുവന്ന്, അയോദ്ധ്യാ നിവാസികൾ എല്ലാവരും രാമനോടൊന്നിച്ചു വനത്തിൽ പോകണമെന്നും രാജകീയമായ എല്ലാ സുഖസൗകര്യങ്ങളും അവിടെ മകന് നൽകണമെന്നും ആജ്ഞാപിച്ചു. അപ്പോൾ രാമൻ പറഞ്ഞു. “വിജനമായ രാജ്യവും നിർജീവമായ കൊട്ടാരവും ഭരിക്കാൻ ഭരതന് ഇടയാകരുത്’ എന്ന്.

രാമലക്ഷ്മണന്മാരും സീതയും മരവുരി ധരിച്ചു. വികാരവിക്ഷുബ്ധമായ നിരവധി രംഗങ്ങൾക്കിടയിൽ രാജാജ്ഞയാൽ നിയോഗിക്കപ്പെട്ട മന്ത്രി സുമന്ത്രർ ഈ മൂന്നുപേരെയും രഥത്തിൽ കയറ്റി അയോദ്ധ്യയിൽ നിന്നും പുറപ്പെട്ടു.

പ്രിയപുത്രനെ വനത്തിലേക്കയച്ചതിന് കൗസല്യ ദശരഥനെ കുറ്റപ്പെടുത്തി. അപ്പോഴാണ് തന്റെ യൗവനദശയിൽ താൻ ചെയ്ത ഒരു പാപകർമ്മത്തെക്കുറിച്ച് ദശരഥന് ഓർമ്മവന്നത്. ശ്രവണകുമാരന്റെ കഥ ദശരഥൻ കൗസല്യയോടു പറഞ്ഞു. മനഃപൂർവ്വമല്ലാതെയാണെങ്കിലും അന്നു ചെയ്തുപോയ കർമ്മത്തിന്റെ അനന്തരഫലമാണ് ഇപ്പോൾ താൻ അനുഭവിക്കുന്നതെന്ന് അദ്ദേഹം അവരോട് പറഞ്ഞു.

ഒരു വേനൽക്കാല രാത്രിയിൽ ദശരഥൻ വനത്തിൽ വേട്ടയാടുകയായിരുന്നു. അദ്ദേഹം വിദഗ്ദ്ധനായ ഒരു വില്ലാളിയും കൂടിയായിരുന്നു. മാത്രമല്ല, “ശബ്ദവേധ’ത്തിൽ നിപുണനും. പൊടുന്നനെ ഒരു ആന തുമ്പിക്കയ്യിൽക്കൂടി വെള്ളം കുടിക്കുന്ന ശബ്ദം കേട്ട് അദ്ദേഹം ആ സ്ഥാനത്തേക്ക് ഒരു അസ്ത്രമയച്ചു ആ നിമിഷത്തിൽത്തന്നെ “അയ്യോ അച്ഛാ! അമ്മേ! ഞാൻ ഇതാ മരിക്കുന്നു എന്ന ഒരു മനുഷ്യശബ്ദമാണ് അദ്ദേഹം കേട്ടത്.

ഈ ശബ്ദം കേട്ട് ദശരഥൻ ഞെട്ടി. ആ സ്ഥലത്തേക്ക് പാഞ്ഞെത്തി. അവിടെ പൊയ്കക്കരയിൽ ഒരു മുനികുമാരൻ രക്തത്തിൽ പിടഞ്ഞു വിലപിക്കുന്നതാണ് അദ്ദേഹം കണ്ടത്. കുമാരൻ പറഞ്ഞു. “ദശരഥാ, അങ്ങ് എന്തിനാണ് എന്നെ കൊല്ലുന്നത്? നിർദ്ദോഷിയായ ഞാൻ അങ്ങകലെ കിടക്കുന്ന മാതാപിതാക്കൾക്ക്‌ ദാഹജലം എടുക്കുകയായിരുന്നല്ലോ. ഞാൻ ഇനി ജീവിക്കുകയില്ല. എന്റെ വിയോഗം മാതാപിതാക്കൾക്ക് അസഹനീയമാണ്. ഇതാ ഞാൻ മരിക്കുന്നു. വേഗം ഈ ജലം എന്റെ മാതാപിതാക്കൾക്ക് നൽകി അവരുടെ പാദങ്ങളിൽ പ്രണമിക്കു.

കുടത്തിൽ വെള്ളവുമെടുത്ത് ദശരഥൻ ആ വൃദ്ധദമ്പതികളുടെ സമീപം ഓടിയെത്തി പറഞ്ഞു. ‘ഞാൻ നിങ്ങളുടെ മകനല്ല, ഒരു അബദ്ധം പിണഞ്ഞതുകാരണം ഞാൻ നിങ്ങളുടെ പുത്രനെ കൊന്നു. ദയവായി മാപ്പുതരിക.

ഇതുകേട്ട് വൃദ്ധദമ്പതികൾ അവാച്യമായ ദുഃഖത്തിലായി. അവർ പറഞ്ഞു. “അറിയാതെയാണെങ്കിലും നീ അതിദാരുണമായ പാപം ചെയ്തിരിക്കുന്നു. ഭാവിയിൽ പ്രിയപുത്രന്റെ വിയോഗത്താലുള്ള തീവ്രവേദന നിനക്കും അനുഭവിക്കേണ്ടിവരും.”

ഈ കഥ കൗസല്യയോട് പറഞ്ഞവസാനിപ്പിച്ച് ദശരഥൻ ഓർമ്മിച്ചുപോയി “ഞാൻ ഈ അനുഭവിക്കുന്നത് എന്റെ കർമ്മഫലം തന്നെയാണ്” എന്ന്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു