മനുഷ്യന് ചെയ്യുന്ന സേവനം ദൈവത്തിനുള്ള സേവനമാണ്
മനുഷ്യന് ചെയ്യുന്ന സേവനം ദൈവത്തിനുള്ള സേവനമാണ്
അബ്രഹാം ലിങ്കൺ 1861 അമേരിക്കൻ പ്രസിഡന്റായിരുന്നു . എല്ലാർവര്ക്കുമറിയുന്നപോലെ അദ്ദേഹം ദയയുള്ള ഒരു മനുഷ്യൻ എന്ന നിലയിലും ജ്യമെമ്പാടും അറിയപ്പെട്ടിരുന്നു. സത്യത്തിന്റെയും നീതിയുടെയും പ്രതിരൂപം ആയിരുന്നു അദ്ദേഹം.
ചെറുതായിരിക്കുമ്പോൾ തന്നെ എല്ലാവരെയും സഹായിക്കുമായിരുന്നു. അതെ ശീലം അദ്ദേഹം തുടരുകയും ചെയ്‌തു. അമേരിക്കൻ പ്രസിഡന്റ് ആയിരിക്കുന്ന സമയത്തും അദ്ദേഹം കൂട്ടുകാരുമായി സമയം ചെലവഴിച്ചിരുന്നു. അങ്ങനെ ഒരു ദിവസം വൈകുന്നേര സമയത്ത് എബ്രഹാം ലിങ്കൺനും കൂട്ടുകാരും വരുന്ന വഴി അവർ ഒരു കുതിരയെ കാണാനിടയായി, ഭാരം ചുമന്നു ഒറ്റയ്ക്കുവരുന്ന കുതിരയെക്കണ്ട് വിഷമത്തോടെ അദ്ദേഹം തിരക്കി, ഇത് ആരുടെ കുതിരയാണ്. കുട്ടത്തിൽ ഉള്ള ഒരു കുട്ടുകാരൻ പറഞ്ഞു. ഇതിന്റെ ഉടമയെ തനിക്കറിയാം അയാൾ ഒരു മദ്യപാനി ആണ്. അവൻ കുതിരയുടെ പുറകിൽ നിന്ന് റോഡിൽ എവിടെയെങ്കിലും വീണുപോയിരിക്കണം.
ദയ തോന്നിയ അബ്രാം കൂട്ടുകാരോട് പറഞ്ഞു, നമുക്ക് ആ മനുഷ്യനെ അന്വേഷിക്കാം അയാൾക്ക് ചിലപ്പോൾ എന്തെങ്കിലും സഹായംവേണ്ടിവരും. കുട്ടുകാർ ആരും ഇതുകേട്ടില്ല. എന്തിനു ഒരു മദ്യപാനിയെ അന്വേഷിക്കണം എന്നായിരുന്നു. ഇരുട്ടുവാനും തുടങ്ങി. പക്ഷേ അബ്രാംലിങ്കൻ തിരിച്ചുപോയി ആ മദ്യപാനിയെ അന്വേഷിച്ച് ഇറങ്ങി. കുറച്ചു ദൂരം പുറകോട്ടുനടന്ന അദ്ദേഹം ആ മദ്യപാനിയെ റോഡിൽ വീണു കിടക്കുന്നതുകണ്ടു.
അബോധാവസ്ഥയിൽ കിടന്നിരുന്ന അയാളെ അദ്ദേഹം അദ്ദേഹത്തിന്റെ വീട്ടിലിലേക്കു കൊണ്ടുപോയി. വീട്ടിലെ എല്ലാരവരും ദേഷ്യത്തോടെ പെരുമാറി എബ്രഹാം അത് ഒന്നും ശ്രദ്ധിച്ചില്ല. ക്രൂരമായ വാക്കുകൾക്കു ചെവികൊടുക്കാതെ അദ്ദേഹം ശാന്തമായി പറഞ്ഞു “ഇവിടെ നോക്കൂ, അവൻ മദ്യപിച്ചിരിക്കാം, പക്ഷേ അവൻ നമ്മളെ പോലെ ഒരു മനുഷ്യനാണ്. അവനെ സഹായിക്കുകയെന്നത് നമ്മളുടെ കടമയാണ്”. അങ്ങനെ പറഞ്ഞു എബ്രഹാം അയാളെ റൂമിൽകൊണ്ടുപോയി. ബോധം വന്നശേഷം ഭക്ഷണവും നൽകി.
മനുഷ്യനോടുള്ള സ്നേഹത്തോടെ ചെയ്യുന്ന സേവനം ദൈവത്തിനുള്ള സേവനമാണെന്ന് അബ്രഹാം വിശ്വസിച്ചു.അമേരിക്കക്കാർ നീഗ്രോകളെ അടിമകളെപ്പോലെ പ്രവർത്തിക്കുന്നത് കണ്ട് അസന്തുഷ്ടനായി അവർക്കുവേണ്ടി യുദ്ധംചെയ്യുകയും ഒടുവിൽ നീഗ്രോകൾക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുകയും ചെയ്തു. ഇതുകൊണ്ട് തന്നെ അമേരിക്കക്കാരും നീഗ്രോസും അബ്രഹാമിനെ ദൈവത്തെ പോലെ കണക്കാക്കിയിരുന്നു. സ്വർഗ്ഗത്തിലെ ദൈവവും ഭൂമിയിലെ അബ്രഹാം ലിങ്കണും. ഇവർ മാത്രമാണ് ഞങ്ങൾക്ക് ഉള്ളത്.
ചോദ്യങ്ങൾ:
- കുഴപ്പത്തിലായ ഒരു വ്യക്തിയെ നിങ്ങൾ എപ്പോഴെങ്കിലും സഹായിച്ചിട്ടുണ്ടോ? അങ്ങനെയാണെങ്കിൽ, എന്തായിരുന്നു സഹായം, നിങ്ങളുടെ അനുഭവം എന്തായിരുന്നു?
- എന്തുകൊണ്ടാണ് ലിങ്കനെ തന്റെ നാട്ടുകാർ ഇത്രയധികം സ്നേഹിച്ചത്?
- സഹജീവികളോട് ദയയും സഹായകവുമായിരുന്ന മറ്റേതെങ്കിലും മഹാനായ മനുഷ്യനെക്കുറിച്ച് നിങ്ങൾക്കറിയാമോ? അങ്ങനെയാണെങ്കിൽ, അവനെക്കുറിച്ച് എഴുതുക.