സത്യനാരായണന്റെ ലീലകൾ

Print Friendly, PDF & Email
സത്യനാരായണന്റെ ലീലകൾ
ഭക്ഷണം പെരുകുന്നു

സായിബാബയാണെന്നു പ്രഖ്യാപിച്ച് ഉറവക്കൊണ്ടയിൽ നിന്നും തിരിച്ചു വന്ന് സ്വാമി പർത്തിയിൽ ആദ്യമായി താമസമാക്കിയത് തന്നെ സ്നേഹപൂർവ്വം പരിചരിച്ചിരുന്ന തന്റെ ഭക്തർക്ക് സ്വാഗതം നൽകിയിരുന്ന സുബ്ബമ്മയുടെ വിശാലമായ വസതിയിലാണ്. ഭക്തരുടെ എണ്ണം വർദ്ധിച്ചപ്പോൾ വീടിനോടുചേർന്ന് ഒരു ഷെഡ്ഡ് കെട്ടുകയും പിന്നീട് മാസങ്ങൾക്കുശേഷം അതു വലുതാക്കുകയും ചെയ്തു. തന്നെ കാണാൻ വരുന്നവർ ക്കെല്ലാം ഭക്ഷണം നൽകണമെന്ന് സ്വാമിക്ക് നിർബന്ധമായിരുന്നു. സുബ്ബമ്മയുടെ വീട്ടിലെ ഒരു പ്രായം ചെന്ന സ്ത്രീ അത്ഭുതകരമായ ഒരു അനുഭവം പറയുന്നു. പലപ്പോഴും തീർത്ഥാടകർക്കു തയ്യാറാക്കിയിരുന്ന ഭക്ഷണം തികയാതെ വരുമ്പോൾ സ്വാമി രണ്ടുനാളികേരം കൊണ്ടുവരാൻ പറയും. ഒരു നാളികേരം മറ്റേ നാളികേരത്തി ന്മേൽ തട്ടുമ്പോൾ നേർപകുതിയുള്ള രണ്ടുമുറികളായിത്തീരും. അതിലെ വെള്ളം സ്വാമി ചോറിലും കറികളിലും തളിക്കും. എന്നിട്ട് വിളമ്പിക്കോളാൻ പറയും. അപ്പോൾ ഭക്ഷണം ആവശ്യമുള്ളത്ര അളവിലുള്ളതായിത്തീരും.

കല്പവൃക്ഷം

തീർത്ഥാടകർ കൂടുതൽ വന്നുതുടങ്ങിയപ്പോൾ, പ്രാർത്ഥനകൾക്കും ഭജനയ്ക്കും പഴയ ഷെഡ്ഡ് പോരാതെയായി. ബാബ അവരെ ചിത്രാവതി തീരത്തേയ്ക്ക് നിത്യവും വൈകുന്നേരം കൊണ്ടുപോയി. ഭജന അവിടെ വെച്ചുനടത്തും. അപ്പോഴാണ് ചിത്രാവതി യുടെ തെക്കെകരയിലുള്ള കുന്നിൻ നെറുകയിൽ ഒറ്റക്കുനിന്നിരുന്ന വൃക്ഷത്തിന് ആഗ്രഹ പൂരണവൃക്ഷം എന്ന പ്രശസ്തി ഉണ്ടായത്. ബാബ പുളിമരത്തിനടുത്തേയ്ക്കു ഭക്തരെ കൊണ്ടുപോയി. മരത്തിൽ നിന്നും വിവിധ തരത്തിലുള്ള പഴങ്ങൾ – ഒരു കൊമ്പിൽ നിന്നു ആപ്പിൾ, മറ്റൊരു കൊമ്പിൽ നിന്ന് മാങ്ങ, വേറൊരു കൊമ്പിൽ നിന്ന് മധുരനാരങ്ങ, പേരയ്ക്ക, അത്തിപ്പഴം എന്നിവ – പറിച്ചുകൊടുക്കും. ബാബ പറയുന്നു, ഏതുമരത്തേയും ഏതുസമയത്തും ആഗ്രഹപൂരണവൃക്ഷമാക്കി മാറ്റാൻ തനിക്കു കഴിയുമെന്ന്. ബാബ തന്നെ ആഗ്രഹം സാധിപ്പിച്ചുതരുന്ന പ്രതിഭാസമല്ലെ.

ഇപ്പോഴും ഈ കുന്നിൻ മുകളിൽ ഈ പുളിമരം ഉണ്ട്. ഭാഗ്യശാലികളായ അന്നത്തെ ഭക്തന്മാർക്ക് പല അത്ഭുതദൃശ്യങ്ങളും ബാബ കാണിച്ചുകൊടുത്തു. ചിലർ ബാബയുടെ തലക്കു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുന്ന പ്രകാശവും നെറ്റിയിൽ നിന്നും വരുന്ന കണ്ണഞ്ചിപ്പിക്കുന്ന രശ്മിയും കണ്ടിട്ടുണ്ട്. ഗഹനമായ ദീപ്തി പ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന ഷിർദ്ദി സായിബാബയുടെ വലിയ രൂപവും കണ്ടിട്ടുണ്ട്. ചിലർ പൂർണ്ണ ചന്ദ്രനിൽ ബാബയുടെ മുഖവും അതിൽ ഒരു തീനാളവും കണ്ടിട്ടുണ്ട്. പല ഭക്തർക്കും ബാബ ദശാവതാരം കാണിച്ചുകൊടുത്തിട്ടുണ്ട്.

സായി, കൃഷ്ണരൂപത്തിൽ

ഒരു ദിവസം ബാബ ഞാണ്ടുകിടക്കുന്ന മരക്കൊമ്പിൽ ഊഞ്ഞാൽ കെട്ടി ശീഘ്ര ഗതിയിൽ എല്ലാവരേയും സന്തുഷ്ടരാക്കിക്കൊണ്ട്, ആടിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് താഴെ നിന്നിരുന്ന ഭക്തരോട് മുകളിലേയ്ക്കു നോക്കാൻ ബാബ പറഞ്ഞു. അവർ നോക്കിയപ്പോൾ, അതിമനോഹരമായി അലങ്കരിച്ച പുഷ്പക ഊഞ്ഞാലിൽ വൃന്ദാവനത്തിലെ മോഹന പശുപാലൻ കൃഷ്ണൻ, ഇരുന്നാടുന്നതായാണ് കണ്ടത്. ചിലർക്ക് അപ്പോൾ ബോധക്ഷയം ഉണ്ടായി. ബാബ കൈവീശി സൃഷ്ടിച്ച അരിമണി വിതറി അവരെ ഉണർത്തി. മറ്റൊരിക്കൽ ഒരു പരമകൃഷ്ണഭക്തനോട് കൃഷ്ണന്റെ ഓടക്കുഴൽ ഗാനം കേൾക്കണോ എന്നു ചോദിച്ചു. ഈ ഭക്തനോട് ബാബയുടെ നെഞ്ചിൽ ചെവി ചേർത്തു വെയ്ക്കാൻ പറഞ്ഞു. അയാൾ കൃഷ്ണന്റെ ഓടക്കുഴലിൽ നിന്നുള്ള മനം മയക്കുന്ന ഗാനം ശ്രവിച്ചു. സായി പറയുന്നു നമ്മൾ ഓടക്കുഴലിനെപ്പോലെയേ ഉള്ളൂ. ശുദ്ധമായ നേരായ മാർഗ്ഗത്തിൽ ജീവിക്കുന്ന കാപട്യമില്ലാത്ത, ഷഡിപൂക്കളെ ജയിച്ചവരാവണ മെന്ന്, എങ്കിൽ മാത്രമേ സ്വാമിയുടെ ഉപകരണമാകാൻ നമുക്കു കഴിയുകയുള്ളൂ.

വെങ്കമ്മയുടെ പടം

ഷിർദ്ദിസായിബാബയെപ്പറ്റി ധാരാളം ഭജനകൾ ഉണ്ടാക്കിയിട്ടുള്ള സത്യനോട്, സഹോദരി വെങ്കമ്മ, ഷിർദ്ദിബാബയുടെ ഒരു പടം തനിക്കു തരണമെന്നു കെഞ്ചിയിട്ടുണ്ട്. ഒരു വ്യാഴാഴ്ച പടം തരാമെന്ന് അവരോട് സത്യൻ പറഞ്ഞു. എന്നാൽ ഉദ്ദേശിച്ച വ്യാഴാഴ്ചയുടെ തലേന്ന് ബാബ ഉറവക്കൊണ്ടയിലേയ്ക്ക് പോയി. അവർ അത് മറന്നു. പക്ഷെ എന്നെങ്കിലും ഒരു ദിവസം പടം കിട്ടുമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. രാത്രി യായി, പുട്ടപർത്തിയിൽ എല്ലാവരും നിദ്രയിലാണ്ടു. പുറത്തെ വാതിലിനടുത്തുനിന്ന് ആരോ വിളിക്കുന്നു, “അമ്മായി, അമ്മായി’ വിളി നിന്നതിനാൽ ചേച്ചി പോയി വാതിൽ തുറന്നില്ല. അയൽക്കാരെ ആരെയെങ്കിലുമാവാം വിളിച്ചത് എന്ന് അവർ ഊഹിച്ചു. അവർ കിടക്ക യിൽ കിടന്നപ്പോൾ അരിച്ചാക്കുകൾക്കു പിന്നിൽ ഒരു പരുക്കൻ ശബ്ദം കേൾക്കാനിട യായി. അത് ഒരു എലിയോ, പാമ്പോ ആയിരിക്കുമെന്ന് അവർ കരുതി. അവർ ഒരു വിളക്കു കത്തിച്ച് ചുറ്റും നോക്കി. അതാ ഷിർദ്ദി സായിയുടെ ഒരു പടം. ഉറവക്കൊണ്ട യിലായിരുന്ന ബാബ ചേച്ചിക്കു ദുര്‍ഗ്രാഹ്യമായ നൽകിയ സമ്മാനമായിരുന്നു. അത്. ഈ പടം ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്.

ആർക്കും ബാബയെ ഉപദ്രവിക്കാൻ പറ്റില്ല –

കുടിൽ കത്തുന്നു. ഒരിക്കൽ അസൂയാലുക്കളായ ചിലർ സ്വാമി കിടന്നുറങ്ങിയിരുന്ന കുടിലിന് തീവെച്ചു. പുറത്തുവരാന്തയിൽ ആറേഴുവയസ്സുള്ള പത്തുകുട്ടികൾ ഉറങ്ങുന്നുണ്ടായിരുന്നു. സത്യൻ ഉറങ്ങിയിരുന്ന മുറിയുടെ വാതിൽ പുറത്തു നിന്ന് അടച്ച് തെമ്മാടികൾ മേൽക്കുരയ്ക്കു തീ വെച്ചു. കുട്ടികൾ “രാജു, രാജു എന്നലമുറയിട്ടു. സത്യൻ കിളി വാതിലിലൂടെ നോക്കിച്ചിരിച്ചുകൊണ്ടു പറഞ്ഞു. പേടിക്കാതിരിക്കൂ.

കുട്ടികൾ കണ്ണടച്ചുകൊണ്ട് ഒരു മന്ത്രം പോലെ “രാജു, രാജൂ” എന്ന് ഉച്ചത്തിൽ വിളിച്ചു. വൈക്കോൽ മേൽകൂരയായിരുന്നതിനാൽ തീ ആളിപ്പടർന്നു. പെട്ടെന്ന് അവിടെ മാത്രം ഒരു ഘോരമഴ പെയ്തു, തീ നിശ്ശേഷം കെട്ടടങ്ങി. മഴ മറ്റൊരിടത്തും ഉണ്ടായിരുന്നില്ല. കുടിലിന്മേൽ മാത്രം. കുട്ടികളുടെ ആഹ്ലാദം വിവരിക്കാൻ പറ്റില്ല. “രാജു, രാജു എന്തൊരു അത്യത്ഭുതം! ഞങ്ങൾക്കു നിന്നെക്കൂടാതെ ജീവിക്കാൻ സാദ്ധ്യമല്ല’ എന്ന് അവർ പറഞ്ഞു. സ്വാമി പറയുന്ന ആദർശവാക്യത്തിൽ ഉറച്ചു വിശ്വസിക്കുക –

“ധർമ്മ ഏവഹതൊഹന്തി ധർമ്മോ രക്ഷതി രക്ഷിത”, അർത്ഥം – നിങ്ങൾ ധർമ്മത്തെ ഹനിച്ചാൽ ധർമ്മം നിങ്ങളെ ഹനിക്കും, നിങ്ങൾ ധർമ്മത്തെ രക്ഷിച്ചാൽ ധർമ്മം നിങ്ങളെ രക്ഷിക്കും.

പഞ്ചഭൂതങ്ങളെ നിയന്ത്രിക്കാനുള്ള സ്വാമിയുടെ കഴിവ്, സ്വാമിയുടെ അനന്ത ശക്തിയിലേയ്ക്ക് വെളിച്ചം വീശുന്നു. ഈ സംഭവം പിറ്റേന്ന് സുബ്ബമ്മ അറിഞ്ഞു അവർ ഒരു സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടുപിടിച്ചു. സുബ്ബമ്മ വലിയ സമ്പന്നയായിരുന്നു. ഗ്രാമത്തിലെ ഭൂമിയെല്ലാം അവരുടേതായിരുന്നു. കുറ്റവാളികളെ യെല്ലാം ഗ്രാമത്തിൽ നിന്നും പുറത്താക്കാൻ അവർ കല്പന പുറപ്പെടുവിച്ചു. സത്യൻ അവരുടെ കൈപിടിച്ചുകൊണ്ടു പറഞ്ഞു. “എന്നെ ഓർത്ത് അവരെ ശിക്ഷിക്കല്ല്. അവർക്കു മാപ്പുകൊടുക്കൂ. അവരെ ഗ്രാമത്തിൽ നിന്നും പുറത്താക്കല്ലെ. അപ്രകാരം മാണ് സായിയുടെ, സ്നേഹിക്കാനും പൊറുക്കാനുമുള്ള കഴിവ്.

വിഷം ചേർത്ത വട

ചിലർ അവരുടെ വങ്കത്തം കൊണ്ട് സത്യനു വിഷം കൊടുക്കാൻ ശ്രമിച്ചു. അന്നൊരു ഉത്സവദിനമായിരുന്നു. സ്വാമിജി രണ്ടു ഭക്തരുമൊന്നിച്ച് ഗ്രാമത്തിലെ കുറച്ചു വീടുകൾ സന്ദർശിച്ചു. അവിടുന്ന് എന്തെങ്കിലും കഴിക്കും, എന്നാൽ മാരകഭക്ഷണം കരുതിവെച്ചിരുന്ന വീട്ടിൽ സ്വാമി പ്രത്യേക താല്പര്യത്തോടെ വിശേഷമായി തയ്യാറാക്കിയിരുന്ന ഭക്ഷ്യവസ്തു കൂടുതൽ തരാൻ ആവശ്യപ്പെട്ടു. തന്റെ കൂടെ വന്ന രണ്ടുപേർ അതു കഴിക്കാതിരിക്കാനും സ്വാമി ശ്രദ്ധിച്ചു. സുബ്ബമ്മയുടെ വീട്ടിലേയ്ക്ക തിരിച്ചു ചെന്നപ്പോൾ ഒരു പ്രത്യേക വീട്ടിലേയ്ക്കു തന്നെ ക്ഷണിച്ചതും അവരുടെ ഉദ്ദേശ്യം പരാജയപ്പെട്ടതുമായ കാര്യങ്ങളെല്ലാം സ്വാമി പലരോടായിപ്പറഞ്ഞ് ചിരിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോൾ തിന്ന വടകളെല്ലാം പൂർണ്ണ വടകൾ തന്നെയായി ഛർദ്ദിച്ചു. ചുറ്റുമുണ്ടായിരുന്ന ചിലർ അത് വിഷം കലർന്നതാണോ എന്ന് പരീക്ഷിക്കാൻ ജീവി കൾക്കു തിന്നാൻ ഇട്ടുകൊടുത്തു. അത് വിഷം ചേർത്ത വട തന്നെയായിരുന്നു.

തന്നെ ഉപദ്രവിക്കാനുള്ള ഒരു ശ്രമം എന്ന നിലയ്ക്കല്ല, പ്രത്യുത തനിക്കു വിഷം അതിജീവിക്കാനുള്ള കഴിവിനെ പരീക്ഷിച്ചതായിട്ടാണ് സ്വാമിജി ഇതിനെപ്പറ്റി പരാമർശിച്ചത്. സ്വാമി ആ സ്ത്രീക്കു മാപ്പുകൊടുത്തു എന്നു മാത്രമല്ല, കുറച്ചു ദിവസങ്ങൾക്കു ശേഷം അവർക്ക് കാർത്തികേയസ്വാമിയുടെ ഒരു വിഗ്രഹം കൊടുക്കുകയും ചെയ്തു. തിന്മ ചെയ്തതിന് നന്മ തിരിച്ചു നൽകി എന്നതിന് ഇതിലും വലിയ മറ്റൊരു ഉദാഹരണം ഉണ്ടോ?

അതേ ബാബ

താടിവെച്ച ഒരു വയസ്സനെപ്പോലെ സത്യൻ തന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടതായ ഒരു ദൃശ്യത്തെപ്പറ്റി ഈശ്വരാമ്മ, സുബ്ബമ്മയോടു പറയുകയുണ്ടായി. രോമാഞ്ചമുളവാക്കുന്ന മറ്റൊരനുഭവത്തെപ്പറ്റിയും അവർ പറഞ്ഞു. ബാബയുടെ വാക്കുകൾ – ശ്രദ്ധിക്കൂ, ഷിർദ്ദി യുടെ സാന്നിദ്ധ്യം ഇവിടെയുണ്ട്. അവർക്കും മുറിയിലുണ്ടായിരുന്ന ഓരോരുത്തർക്കും മെതിയടി ശബ്ദം കേൾക്കാമായിരുന്നു. ബാബ ഇരിക്കുന്നിടത്തെത്തിയപ്പോൾ ശബ്ദം നിലച്ചു. ശബ്ദം ആദ്യം കേട്ടപ്പോൾ അമ്മ ചെറിയ കോപത്തോടെ തിരക്കി. ആരാണ് അവിടെ ചെരുപ്പിട്ടിരിക്കുന്നത്? വികാരം അത്രയും വാസ്തവമായിരുന്നു.

അമ്മയുടെ അനുഭവം ഇപ്രകാരമായിരുന്നെങ്കിൽ അച്ഛൻ ശ്രീ പി വെങ്ക രാജുവിന് മറ്റൊരു കഥയാണ് പറയാനുള്ളത്. ഒരു സന്ധ്യാസമയത്ത് പെനുകൊണ്ട യിൽ നിന്ന് കൃഷ്ണമാചാരി എന്ന വക്കീലുൾപ്പെടെ ഒരു സംഘം സന്ദർശകർ വന്ന് വെങ്കപ്പ ചതിയനാണെന്നും, പാവം ഗ്രാമീണരെ പൊങ്ങച്ചക്കഥകൾ പറഞ്ഞ് വഴി തെറ്റി ക്കുകയാണെന്നും ആക്ഷേപിച്ചു. വെപ്പ് ആകെ കോപാന്ധനായി. സംശായാലുക്കളെ നേരിടുകയും, തന്റെ ദിവ്യതയെ സത്യൻ ബോദ്ധ്യപ്പെടുത്തണമെന്നും പറഞ്ഞു. സുബ്ബമ്മ, ഈ സംശായാലുക്കളെ സത്യൻ താമസിക്കുന്ന ശ്രീ പെറുവെങ്കപ്പരാജുവിന്റെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

അവിടെ വീടിന്റെ അകായിൽ വെച്ച സത്യൻ സുബമ്മ പെനുകൊണ്ട് യിൽ നിന്ന് വന്നവരേയും ഷിർദ്ദിസായിയുടെ ഒരു മനോഹരദൃശ്യം കാണിച്ചുകൊടുത്തു. അവർക്കു തോന്നി അവർ വിശാലമായ തുറന്ന ഒരു സ്ഥലത്തു നിന്ന് ഷിർദ്ദിയും അവിടെ മൈലുകളോളം പരന്നുകിടക്കുന്ന മുഴുവൻ പ്രദേശവും കാണുകയാണെന്ന്. നിറയെ പൂക്കളും പരിമളം വമിച്ചുകൊണ്ടു പുകയുന്ന ചന്ദനത്തിരിയും, ഒരു മൂലയിൽ ഇരുന്ന് ജപം നടത്തുന്ന സേവകനേയും, അവർക്ക് അവിടെ കാണാൻ കഴിഞ്ഞു. ഹനുമാൻ കോവിലും അങ്ങകലെയുള്ള വേപ്പുമരവും ബാബ ചൂണ്ടിക്കാണിച്ചുകൊടുത്തു. അവസാനം മുറിക്കകത്തേക്കു കടന്നത് വെങ്കരാജുവായിരുന്നു. അദ്ദേഹവും ഇതെല്ലാം കണ്ട് തീർത്തും പരിവർത്തനപ്പെട്ടാണ് പുറത്തേയ്ക്കു വന്നത്. ച്ചിരുന്നവർ മാപ്പിരന്നു. ഈശ്വരന്മാർക്കും പെദ്ദവെസംശയി ച്ചിവിനും അന്നു ബോദ്ധ്യ മായി ഈ പതിനാറുകാരൻ ബാലൻ ഷിർദ്ദി സായിബാബയുടെ പുനരവതാരമാണെന്ന്.

ഒരിക്കൽ മദിരാശിയിൽ നിന്നുള്ള ഒരു സ്ത്രീക്കു തന്റെ മകന്റെ കഠിന രോഗം മൂലം കടുത്ത നിരാശയായി. അവർ ഷിർദ്ദി സായിബാബയുടെ പടത്തിനു മുന്നിൽ കുഞ്ഞിനെ കിടത്തുകയുണ്ടായി. കൊല്ലങ്ങൾക്കുശേഷം അവർ സത്യസായിബാബയെ പ്പറ്റി കേൾക്കാനിടയായി. അവർ വളർന്നു വലുതായി പൊക്കം വെച്ച് തന്റെ മകനേയും കൂട്ടിയാണ് പർത്തിയിൽ ചെന്നത്. അവരെ കണ്ട ഉടനെ ബാബ ചോദിച്ചു. “ഈ കുട്ടി യെയല്ലെ പതിനഞ്ച് കൊല്ലം മുമ്പ് നീ എന്റെ സംരക്ഷണത്തിന് ഏല്പിച്ചത്.

അതേ ബാബ വീണ്ടും വന്നിരിക്കുകയാണ്. അതേ ലാളിത്യം, ജ്ഞാനവൈപുല്യം, സാർവ്വത്രികപ്രേമം, അതേ സർവ്വവ്യാപിത്വം, സർവ്വജ്ഞതത്വം രണ്ടവതാരങ്ങളിലും ഒരുവനു കാണാവുന്നതാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു