ദയാനന്ദ സരസ്വതി (ജീവചരിത്രത്തിലെ ഏതാനും സംഭവങ്ങൾ)

Print Friendly, PDF & Email

ദയാനന്ദ സരസ്വതി (ജീവചരിത്രത്തിലെ ഏതാനും സംഭവങ്ങൾ)

കത്തിയവാർ (ഗുജറാത്ത്)-ൽ അടുത്തകാലംവരെ മോർ വി എന്നറിയപ്പെട്ട രാജ്യ ത്തിൽ താങ്കര പട്ടണത്തിൽ കൃഷ്ണലാൽജി എന്ന ബ്രാഹ്മണൻ ഉണ്ടായിരുന്നു. എ.ഡി. 1925-ൽ അദ്ദേഹത്തിന് ഒരു പുത്രൻ ജനിച്ചു. മുൾശങ്കർ, എട്ടാം വയസ്സിൽ ബാലന് ഉപനയനം കഴിച്ചു. പിന്നെ ഗായത്രീമന്ത്രം അർത്ഥം മനസ്സിലാക്കാതെ ഉരുവിട്ടു പഠിച്ചു. വേദങ്ങൾ മിക്കവാറുമുള്ളവ 14-ാം വയസ്സിൽ കാണാപ്പാഠം ആകത്തക്കവണ്ണം നിശിത ബുദ്ധിയുള്ളവനായിരുന്നു. ആ കുമാരൻ. അവർ ശൈവമാർഗ്ഗത്തിലുള്ളവരാണ്. അതിനാൽ ശിവലിംഗപൂജയും അതിനു യോജിച്ച മറ്റു ചര്യകളും മുൾശങ്കറിന്റെ പിതാവ് അയാളെ പഠിപ്പിച്ചുവന്നു. 14 വയസ്സു പൂർത്തിയായപ്പോഴേയ്ക്കും ശൈവമാർഗ്ഗ ത്തിൽപ്പെട്ട മതവിദ്യാഭ്യാസം പൂർത്തിയാക്കി.

ശിവരാത്രിദിവസം സമാഗതമായി. രാത്രിമുഴുവൻ ഉറക്കമിളച്ച് പൂജ ചെയ്യുന്ന തിനും മറ്റും മുൾശങ്കറിന്റെ പിതാവും മറ്റു ഭക്തന്മാരും സന്നിഹിതരായി. ക്ഷേത്രത്തിലെ വിളക്കുകൾ കത്തിച്ചു. പ്രായമായവർ നിദ്രാധീനരായെങ്കിലും ബാലൻ ഉറങ്ങാതെ ഇരുന്നു. എല്ലാം നിശ്ശബ്ദമായപ്പോൾ മധുരപലഹാരനൈവേദ്യങ്ങളും മറ്റുള്ള പൂജാദ്രവ്യങ്ങളും മൂഷികവൃന്ദം എടുത്തുപയോഗിക്കുന്നതും ശിവലിംഗത്തിനുമേൽ സ്വച്ഛന്ദം സഞ്ചരിച്ച് അശുദ്ധമാക്കുന്നതും ബാലൻ കണ്ടു. ഈ കാഴ്ച അയാളിൽ അത്ഭുതചിന്ത ഉളവാക്കി. ശിവപുരാണങ്ങളിൽ പറഞ്ഞുകേൾക്കാറുള്ള, കൈലാസവാസികളായ ശിവഭൂതഗണ ങ്ങൾ, ശൂലധാരികളായി വിഹരിക്കുന്നു എങ്കിലും അവർക്കാർക്കും ഈ ചെറുജീവികളുടെ അപമാനശല്യത്തിൽ നിന്ന് ശിവലിംഗത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല എന്നും കുമാരൻ കണ്ടു. ഇക്കാര്യം മുതിർന്നവരോടു ചോദിച്ചിട്ട് അവർക്കാർക്കും തൃപ്തികരമായ മറുപടി കൊടുക്കാൻ കഴിഞ്ഞില്ല. ഈ സംഭവം ആ ജീവിതത്തിലെ ഒരു വഴി തിരിവിന് ഇടയാക്കി. മഹാദേവനും ഈ പ്രതിമയും ഒന്നാണ് എന്നു വിശ്വസിക്കാനായില്ല. കുമാരന്.

പതിനാറാം വയസ്സിൽ ഒരു സ്നേഹിതന്റെ വീട്ടിൽ നടന്നിരുന്ന നൃത്തപരിപാടി കാണാൻ അദ്ദേഹം പോയിരുന്നു. അവിടെവെച്ച് ഒരു വാർത്ത കിട്ടി. തന്റെ സഹോ ദരിക്ക് കോളറ ബാധിച്ചു എന്ന്. കുമാരൻ മടങ്ങിച്ചെന്ന് നാലു മണിക്കൂറിനുള്ളിൽ സഹോ ദരി മരിച്ചു. ആ കിടക്കയ്ക്കരികിൽ അദ്ദേഹം മരവിച്ചുനിന്നു പോയി. ആയുസ്സിൽ ആദ്യമായാണ് ഒരു മനുഷ്യജീവി മരിക്കുന്നത് കാണുന്നത്. “ഒരിക്കൽ ഞാനും മരിക്കുമല്ലോ അദ്ദേഹം ചിന്തിച്ചു. പതിനെട്ടുവയസ്സുളപ്പോൾ അദ്ദേഹത്തിന്റെ മാതുലനും അന്തരിച്ചു. മനുഷ്യജീവന്റെ ഉൺമയെക്കുറിച്ച് അനേകം സംശയങ്ങൾ മനസ്സിൽ തിങ്ങി കൂടി. “എന്താണു മരണം, ജനിച്ചവരൊക്കെ മരിക്കുമോ? ഇതിൽ നിന്ന് ഒഴിവാകാൻ മനുഷ്യനു കഴിയുമോ? ജനനത്തിൽ തുടങ്ങി മരണത്തിൽ അവസാനിക്കുന്നതായ ഈ മാർഗ്ഗം എന്നത് എന്താണ്? ഇങ്ങനെ ചിന്തിച്ച് അവസാനം ലോകം ചഞ്ചലാത്മകമാണ്. ലൗകികജീവിതം അഭികാമ്യമല്ല. വിചാരപ്പെടത്തക്കതായി അതിൽ ഒരു വസ്തുവുമില്ല. എന്നീ കാര്യങ്ങൾ ബോദ്ധ്യമായിത്തുടങ്ങി. ലൗകികകാര്യങ്ങളിൽ വൈരാഗ്യമാണു വേണ്ടത് എന്നായി ചിന്ത. മരണത്തിൽ നിന്നു രക്ഷപ്പെടാനുള്ള മാർഗ്ഗം എന്തെന്നായി തുടർന്നുള്ള ആലോചനകൾ. പരമാർത്ഥ വസ്തുവിന്റെ സാക്ഷാത്കാരത്തിന് ഉള്ള അത്യാകാംക്ഷ അദ്ദേഹത്തിൽ ഉദിച്ചു.

[Source- Stories for Children – II]

Published by- Sri Sathya Sai Books & Publications Trust, Prashanti Nilayam

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു