കരടിയും ബാലനും (മോഹം)
കരടിയും ബാലനും (മോഹം)
ഒരു നദീതടത്തിൽ ഒരു കൂട്ടം ബാലൻമാർ പശുക്കളെ മേച്ചു നടന്നിരുന്നു. മഴക്കാലം പെട്ടെന്നു വന്നതിനാൽ നദിയിൽ വെള്ളം പെരുകി ശക്തിയായ ഒഴുക്കുണ്ടായി. വെള്ളപ്പാച്ചിലിൽ കാലിടറി വീണുപോയ ഒരു കരടി ഒഴുക്കിൽപ്പെട്ട് നദീമദ്ധ്യത്തിൽ കൂടി ഒഴുകിവന്നു. കനത്ത എന്തോ ഒന്ന് ഒഴുക്കിൽ കൂടി വരുന്നത് ബാലൻമാരിൽ ഒരുവൻ കണ്ട് അത് കരിമ്പടക്കെട്ടാണെന്നു വിചാരിച്ച് കൂട്ടുകാരോടു പറഞ്ഞു.
“ഞാൻ നീന്തിച്ചെന്ന് ആ കമ്പിളി ഭാണ്ഡക്കെട്ട് പിടിച്ചെടുത്തു കൊണ്ടുവരും. അവൻ നീന്തിച്ചെന്ന് രണ്ടു കൈകൊണ്ടും കമ്പിളിക്കെട്ടിൽ പിടിച്ചു. എത്ര തന്നെ ശ്രമിച്ചിട്ടും കരടി ബാലനെ വിട്ടില്ല. കരയ്ക്കു നിൽക്കുന്ന കൂട്ടുകാർ വിളിച്ചു പറഞ്ഞു. “കൂട്ടുകാരാ കമ്പിളിക്കെട്ടുവിട്ട് ഇങ്ങു വരൂ. രക്ഷപ്പെടാൻ പിടയുന്ന കൂട്ടുകാരൻ പറയുകയാണ്. രക്ഷപ്പെടാമെന്ന് വിചാരിച്ചിട്ട് അത് പിടിവിടുന്നില്ലല്ലോ”.
ചോദ്യങ്ങൾ:
- ബാലൻ എന്താണു നദിയിൽ കണ്ടത്?
- അവൻ എന്തു ചെയ്തു?
- കൂട്ടുകാർ എന്തു നിർദ്ദേശിച്ചു?
- ബാലന് എന്തു സംഭവിച്ചു?
Source- Stories for Children-II Published by- Sri Sathya Sai Books & Publications Trust, Prashanti Nilayam.