ഭൗമശാസ്ത്രജ്ഞനായ ജപ്പാൻകാരൻ
ഭൗമശാസ്ത്രജ്ഞനായ ജപ്പാൻകാരൻ
ബാബ പലപ്പോഴും പറയും- “എല്ലാ നാമങ്ങളും രൂപങ്ങളും എന്റേതാണ്. സായിയെ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെങ്കിൽ തന്നെ, എവിടെയിരുന്നും”
ഒരാൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ സ്വാമി അതിനു പ്രതികരണം നൽകുന്നു. ഒരിക്കൽ ഒരു ഭൗമശാസ്ത്രജ്ഞനായ ജപ്പാൻകാരൻ ഇന്ത്യ സന്ദർശിച്ചപ്പോൾ ബാഗ്ലൂരിലുള്ള തന്റെ സതീർത്ഥ്യന്റെ വീട്ടിൽ സ്വാമിയുടെ പടങ്ങൾ കാണുവാനിട യായി. ഈ ശാസ്ത്രജ്ഞന് ബാബയെ കാണുവാനും കൂടുതൽ അറിയുവാനും താല്പര്യ മുണ്ടായിരുന്നു. സതീർത്ഥ്യനായ ഭക്തൻ അദ്ദേഹത്തെ വൃന്ദാവനത്തിലേക്കു കുട്ടി ക്കൊണ്ടു പോയി. ബാബ അവിടെ അപ്പോൾ ഉണ്ടായിരുന്നു.
ബാബ അദ്ദേഹത്തെ ഇന്റർവ്യൂവിന് ശരിക്കു പറഞ്ഞാൽ അന്തർവീക്ഷണത്തിനു വിളിച്ചു. ബാബ അദ്ദേഹത്തെ ഓർമ്മപ്പെടുത്തി, അദ്ദേഹം ജനിച്ചപ്പോൾ നീലനിറ മായിരുന്നെന്നും ഡോക്ടർമാർ കൂട്ടി ജീവിക്കില്ലെന്ന് വിധി എഴുതിയിരുന്നെന്നുമുള്ള കാര്യം. കുഞ്ഞിനെ എടുത്തുകൊണ്ട് അച്ഛൻ അപ്പോൾ ബുദ്ധക്ഷേത്രത്തിൽ ചെന്ന ബുദ്ധന്റെ പാദത്തിൽ കുഞ്ഞിനെ സമർപ്പിച്ച് ഇപ്രകാരം പ്രാർത്ഥിച്ചു. “ദേ, ഇത് അവിടുത്തെ കുഞ്ഞാണ് അവൻ ജീവിക്കണോ വേണ്ടയോ എന്ന് അവിടുത്തെ ദിവ്യേച്ഛയാണിണ് അദ്ദേഹം എന്നിട്ട് കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോയി. ബാബ പറഞ്ഞു- “അന്നു മുതൽക്ക് ഞാൻ നിന്നെ സംരക്ഷിച്ചുകൊണ്ടിരിക്കയാണ്. ഹൃദയത്തിന്റെ ആകൃതിയിൽ ഒരു ലോക്കറ്റ് അദ്ദേഹത്തിനായി ബാബ സൃഷ്ടിച്ചു. ബാബ ലോക്കറ്റ് തുറന്ന് അദ്ദേഹത്ത കാണിച്ചു കൊടുത്തു. അത് മൂന്നറകൾ മാത്രമുള്ള ഹൃദയത്തിന്റേതായിരുന്നു. ഈ രഹസ്യം ബാബ എങ്ങിനെ അറിഞ്ഞു എന്ന് അദ്ദേഹം അത്ഭുതപ്പെട്ടു. മൂന്നറകളുള്ള ഹൃദയമാണുള്ളതെന്ന ഡോക്ടറുടെ നിഗമനം അച്ഛൻ പറഞ്ഞ് താൻ അറിഞ്ഞിരുന്നെങ്കിലും താൻ അത് മറ്റാരോടും പറയാതെ രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു. രഹസ്യവും സർവ്വവ്യാപിയായ, സർവ്വശക്തനായ ബാബയിൽ നിന്ന് ഒളിപ്പിക്കാൻ പറ്റില്ലെന്ന് അന്ന് അദ്ദേഹത്തിന് മനസ്സിലായി.
ദൈവത്വം എന്നത് ഓരോ മണികളേയും ഒന്നിച്ചു കോർത്തിട്ടുള്ളതാണ്. ചരടിന് ഓരോ മണിയുടേയും ഉള്ള് അറിയാൻ കഴിയും.