പ്രവൃത്തിയുടെ പുറകിലുള്ള ഹൃദയത്തെയാണ് ദൈവം പരിഗണിക്കുന്നത്

Print Friendly, PDF & Email
പ്രവൃത്തിയുടെ പുറകിലുള്ള ഹൃദയത്തെയാണ് ദൈവം പരിഗണിക്കുന്നത്

Abdullah wakes up hearing the angels conversation

മെക്കയിലെ ഒരു മുസ്ലിം പള്ളിയാണു സംഭവസ്ഥലം. അതിനകത്ത് ഒരു മൂലയിൽ അബ്ദുള്ള ഉറങ്ങുകയായിരുന്നു. അപ്പോൾ അയാളുടെ തലയ്ക്കുമീതെയുള്ള ആകാശ ഭാഗത്തുനിന്ന് രണ്ട് മാലാഖമാരുടെ സംഭാഷണം കേട്ട് അയാൾ ഉണർന്നു.

Abdullah giving costly food to the starving beggar

അവർ ഈശ്വരാനുഗ്രഹത്തിന് പാത്രീഭൂതരായ ആളുകളുടെ പേരുകൾ എഴുതി തയ്യാറാക്കുകയായിരുന്നു. വിശുദ്ധനഗരമായ മെക്കയിൽ വന്നിട്ടില്ലെങ്കിലും സിക്കന്തർ പട്ടണത്തിലെ മെഹബൂബ് എന്ന ആളിന്റെ പേരുതന്നെ ആദ്യമായി എഴുതാൻ അർഹത യുള്ളതാണെന്ന് ഒരു മാലാഖ കൂട്ടുകാരനോടു പറയുന്നത് അബ്ദുള്ള കേട്ടു.

അബ്ദുള്ള സിക്കന്തർ പട്ടണത്തിൽ ചെന്നപ്പോൾ ചെരുപ്പുകൾ നന്നാക്കി ജീവിതം നയിക്കുന്ന ഒരു സാധാരണ ചെരുപ്പുകുത്തിയാണ് മെഹബൂബ് എന്നു കണ്ടു. അയാൾ പരമ ദരിദ്രനും സാധുവുമായിരുന്നു. അയാളുടെ വരുമാനം കൊണ്ട് സ്വശരീര സംരക്ഷണത്തിനു പോലും അല്പമാത്രമെങ്കിലും മതിയാകുമായിരുന്നില്ല. ഇങ്ങനെ കഷ്ടപ്പെട്ടു ജീവിക്കവെ അത്യന്തം ത്യാഗം സഹിച്ച് അല്പം ചെമ്പു നാണയങ്ങൾ അനേക വർഷങ്ങളിലെ പ്രയത്നഫലമായി അയാൾ സമ്പാദിച്ചു. ഈ ധനശേഖരം, അങ്ങ് അകലെ താമസിക്കുന്ന അയാളുടെ യുവതിയായ ഭാര്യക്ക് അപ്രതീക്ഷിത സമ്മാനമായി, ഒരു പാത്രം വിശിഷ്ട ഭക്ഷണം തയ്യാറാക്കാൻ അയാൾ ചെലവാക്കി. ഈ സമ്മാനവസ്തുവും എടുത്ത് അയാൾ വീട്ടിലേക്കു പോവുകയായിരുന്നു. അപ്പോൾ വഴിയരികിൽ വിശന്നു വലയുന്ന ഒരു യാചകൻ കിടന്നു പിടയുന്നത് അയാൾ കണ്ടു. മെഹബൂബിന് പിന്നെ ഒരു ചുവട് മുന്നോട്ടുവയ്ക്കുന്നതിനു കഴിഞ്ഞില്ല. വിലപിടിപ്പുള്ളതും സ്വാദിഷ്ഠവുമായ ഭക്ഷ്യം നിറഞ്ഞ പാത്രത്തെ ആ യാചകന്റെ മുമ്പിൽ വെച്ചിട്ട് അയാളുടെ അടുത്തിരുന്ന്, രുചികരമായി അയാൾ അതു തിന്നുന്നതും വിരൂപമായ ആ മുഖം സംതൃപ്തികൊണ്ടു പ്രകാശിക്കുന്നതും കണ്ട് സന്തോഷിച്ച് മെഹബൂബ് ഇരുന്നു. ലക്ഷക്കണക്കിന് ദിനാർ ദാനം ചെയ്തു മെക്കയിൽ ചെന്ന തീർത്ഥാടകർക്കു ലഭ്യമാകാത്ത ആ സ്ഥാനം, അനുഗ്രഹീതരുടെ പട്ടികയിൽ ആദ്യത്തെ സ്ഥാനം, കിട്ടാൻ മെഹബൂബിനെ അവകാശ പ്പെടുത്തിയത്. ഈ ഒരു സൽപ്രവൃത്തിയിലുള്ള സൻമനോ ഭാവമാണ്. സർവ്വശക്തൻ പരിഗണിക്കുന്നത് മനുഷ്യന്റെ പ്രവൃത്തിയിൽ കാണുന്ന കോലാഹലങ്ങളോ ആഢംബരത്വമോ അല്ല, ആ പ്രവൃത്തിക്കു പിന്നിൽ നിഗൂഢമായി ഒതുങ്ങി നിൽക്കുന്ന സൻമനോ ഭാവമാണ്.

ചോദ്യങ്ങൾ:
  1. പള്ളിയിൽ ഉറങ്ങിക്കിടക്കുമ്പോൾ അബ്ദുള്ള കേട്ടത് എന്താണ്?
  2. സിക്കന്തറിലെ മെഹബൂബിനെക്കുറിച്ച് അയാൾ എന്തു മനസ്സിലാക്കി?
  3. അനുഗ്രഹീതരുടെ പട്ടികയിൽ മെഹബൂബിന് സ്ഥാനം ലഭിക്കാൻ ഇടയാ ക്കിയ അയാളുടെ പ്രവൃത്തി എന്തായിരുന്നു?

[Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു