ബാബയും കാരുണ്യാനന്ദ സ്വാമിയും

Print Friendly, PDF & Email

ബാബയും കാരുണ്യാനന്ദ സ്വാമിയും

ഭഗവാൻ ബാബയുടെ ആദരണീയനായ ഒരു ഭക്തനായിരുന്നു കാരുണ്യാനന്ദ സ്വാമി, അദ്ദേഹം ഒരു കുഷ്ഠരോഗാശുപത്രിയും അഗതികളും വികലാംഗരും താമസി ക്കുന്ന ഒരു മന്ദിരവും നടത്തിയിരുന്നു. ഒരു ദിവസം. പ്രസവം അടുത്ത ഒരു സാധു സ്ത്രീയെ, ഈ ആശുപതിയിലെങ്കിലും സഹായവും അഭയവും കിട്ടുമല്ലോ, എന്നു കരുതി ആരോ ഒരുവൻ കൊണ്ടുവന്നു. രണ്ടു വയസ്സുള്ള ഒരു കുട്ടിയും സ്ത്രീയുടെ ഒക്കത്ത് ഉണ്ടായിരുന്നു. കാരുണ്യാനന്ദസ്വാമി ഈ സ്ത്രീയെ ആശുപത്രിയിൽ ചേർക്കുകയും കുട്ടിയെ മറ്റു ചില സ്ത്രീകളുടെ മേൽനോട്ടത്തിൽ ഏല്പിക്കുകയും ചെയ്തു.

ഒരു സന്ധ്യാനേരത്ത് ആശുപത്രി ജീവനക്കാരെല്ലാം സിനിമ കാണാൻ പോയി. അവർ പാതിരാനേരത്ത് തിരിച്ചുവന്നപ്പോൾ നവജാതശിശുവിന്റെ കരച്ചിൽ കേട്ടു. ആശുപത്രിയിലാണെങ്കിൽ ഒരു ഡോക്ടറും ഒരു നഴ്സുമേയുള്ളൂ. സ്ത്രീക്കു പ്രസവ ത്തിനു സമയം ഇനിയുമുണ്ടെന്നായിരുന്നു അവർ കരുതിയത്. കുട്ടിയുടെ കരച്ചിൽ കേട്ട സ്ഥലത്തേക്ക് അവർ ധ്യതിയിൽ ചെന്നപ്പോൾ അത്ഭുതത്തോടെ കണ്ടത് സ്ത്രീ ഒരു ആൺ കുഞ്ഞിനെ പ്രസവിച്ചതായിട്ടാണ്. കുട്ടിയെ കുളിപ്പിച്ചിട്ടുണ്ട്. വെള്ള ത്തുണിയിൽ പൊതിഞ്ഞിട്ടുണ്ട്. തൊട്ടിലിലും കിടത്തിയിട്ടുണ്ട്. അമ്മക്കും ആവശ്യ മുള്ള ശുശ്രൂഷകളെല്ലാം ചെയ്തിട്ടുണ്ട്. ആരാണ് പ്രസവം നോക്കിയതെന്ന് സ്ത്രീ മറുപടി പറഞ്ഞു. “ഞാൻ വിളിച്ചു പ്രാർത്ഥിച്ചു. ഭാഗ്യവശാൽ മറ്റൊരു നഴ്സ് അതു കേട്ടു. വന്നു. ഏതു നഴ്സാണ് വന്നത്. ഇവിടെ വേറൊരു നഴ്സ് ഇല്ലല്ലോ എന്നവർ പറഞ്ഞപ്പോൾ ചുമരിൽ വച്ചിട്ടുള്ള ബാബയുടെ പടം ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ത്രീ പറഞ്ഞു, “ദാ കുറച്ചു നിമിഷങ്ങൾക്കു മുമ്പുവരെ അവർ ഇവിടെ ഉണ്ടായിരുന്നു. ഇപ്പോൾ അവർ മറ്റൊരു രോഗിയെ ശ്രദ്ധിക്കാൻ പോയിരിക്കുകയാണ്.

കാരുണ്യാനന്ദസ്വാമി പുട്ടപർത്തിയിൽ ചെന്നപ്പോൾ സ്വാമി അദ്ദേഹത്തെ സൗമ്യ മായി ശാസിച്ചുകൊണ്ടു പറഞ്ഞു- “ആശുപതിയിലെ സാധനങ്ങളെല്ലാം ചിട്ടയിൽ വെക്കണം പ്രസവസമയത്ത് ആവശ്യമുള്ള സാധനങ്ങളെടുക്കാൻ ഞാൻ കുറെ ബുദ്ധി മുട്ടേണ്ടിവന്നു.”

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: