മുൻകരുതലിന്റെ ആവശ്യം

Print Friendly, PDF & Email
മുൻകരുതലിന്റെ ആവശ്യം

അയോധ്യയിലെ രാജകുമാരൻ ദശരഥന്റെ കീർത്തി പ്രശസ്തമായിരുന്നു.

ശബ്ദഭേദി അഥവാ ഇരുട്ടിൽ ശബ്ദം കൊണ്ട് അമ്പെയ്യുന്നവൻ എന്ന പേരിൽ ആളുകൾ പുകഴ്ത്തുന്നതിൽ അഭിമാനമുണ്ടായിരുന്നു അദ്ദേഹത്തിന്. സന്ധ്യയാകുമ്പോൾ തേരിൽ ഒറ്റക്ക് കാടിന്റെ നടുവിൽ പോയി പോത്തിന്റെയോ വെള്ളം കുടിക്കാൻ വന്ന ആനയുടെയോ പതിയെ പോകുന്ന മാനീന്റെയോ പുലിയുടെയോ ശബ്ദം കേൾക്കാൻ ശ്രമിക്കും.

അങ്ങനെ ഒരു ദിവസം കുറ്റി ചെടികളുടെ മുകളിൽ കിടന്നു ഇലകളുടെയും വെള്ളത്തിന്റെയും ശബ്ദം ശ്രദ്ധിക്കുമ്പോൾ പെട്ടന്ന് തടാകത്തിന്റെ തീരത്ത് നിന്നും ഒരു ശബ്ദം കേട്ടു. ഇരുട്ടായിരുന്നെങ്കിലും ശബ്ദഭേദിയായ ദശരഥന് അതൊരു ആനയാണ് എന്ന് മനസ്സിലായി. അമ്പെയ്ത ശേഷം കരച്ചിൽ കേട്ട ഭാഗത്തേക്ക്‌ അദ്ദേഹം കുതിച്ചു ചാടി.

“രക്ഷിക്കൂ! രക്ഷിക്കൂ! ആരോ എന്നെ അമ്പെയ്തു!”

എന്താണ് അദ്ദേഹം ചെയ്തത്? ഒരു വന്യ മൃഗത്തിനു പകരം മനുഷ്യനെ ആണോ അമ്പെയ്തത്? ഭയം കാരണം തല ചുറ്റിയ ദശരഥന്റെ കയ്യിൽ നിന്നും വില്ല് വീണു. തടാകത്തിലേക്ക് ഓടി ചെന്ന ദശരഥൻ കാണുന്നത് ഒരു കുടവും പിടിച്ചു സ്വന്തം ചോരയിൽ തളർന്നു കിടക്കുന്ന ഒരാളെ ആണ്.

“ഓ! എന്ത് തെറ്റ് ചെയ്തിട്ടാണ് നിങ്ങളെന്നെ അമ്പെയ്തത്? ഞാനൊരു സന്യാസിയുടെ മകനാണ്. കണ്ണുകാണാത്ത എന്റെ മാതാപിതാക്കൾക്കു വെള്ളം കൊണ്ടുവരാൻ വന്നതാണ് ഞാൻ. ഇനി അവരെ ആര് സംരക്ഷിക്കും? ഈ വഴി പോയി അവരുടെ കുടിലിൽച്ചെന്ന് അവരെ വിവരം അറിയിക്കണം. അതിനു മുന്നെ എന്റെ നെഞ്ചിൽകൊണ്ട ഈ അമ്പ് എടുക്കൂ. അസഹനീയമായ വേദനയാണ് എനിക്കുള്ളത്.”

 Dasharatha removing arrow from the Young man's body.

അമ്പെടുത്തതും ആ ചെറുപ്പക്കാരൻ മരിച്ചു. കുടത്തിൽ വെള്ളം നിറച്ചു ദശരഥൻ ചെറുപ്പക്കാരൻ പറഞ്ഞ കുടിലിൽ എത്തി. “മകനെ എന്താ ഇത്ര നേരം വൈകിയത്? തടാകത്തിൽ കുളിച്ചോ നീ? നിനക്കെന്തോ പറ്റി എന്ന് ഞങ്ങൾ പേടിച്ചു പോയി. നീ എന്താ ഒന്നും മിണ്ടാത്തത്?”

വിറയ്ക്കുന്ന ശബ്ദത്തോടെ ദശരഥൻ പറഞ്ഞു “ഓ! സന്യാസി ഞാൻ നിങ്ങളുടെ മകൻ അല്ല. ഒരു ക്ഷത്രിയനാണ്. അമ്പെയ്യാൻ കഴിവുള്ളവൻ എന്നപേരിൽ അഭിമാനിച്ച ഞാൻ ഇന്ന് ദുഃഖിക്കുന്നു. ആനയാണെന്ന് തെറ്റിദ്ധരിച്ച് തടാകത്തിൽ വെള്ളം എടുക്കാൻ വന്ന അങ്ങയുടെ മകനെ ആണ് ഞാൻ കൊന്നത്. എന്ത് പ്രായശ്ചിത്തം ആണ് ഞാൻ ചെയ്യേണ്ടത്?”

ഉച്ചത്തിൽ കരഞ്ഞുകൊണ്ട് മാതാപിതാക്കൾ രാജകുമാരനോട് തന്റെ മകൻ കിടക്കുന്ന തടാകത്തിന്റെ അടുത്തേക്ക് കൊണ്ടുപോകാൻ പറഞ്ഞു. പ്രാർത്ഥനകൾ ജപിച്ചുകൊണ്ട് മകന്റെ ശരീരത്തിൽ വെള്ളം തളിച്ചു. എന്നിട്ട് സന്യാസി പറഞ്ഞു.

“കേൾക്കൂ ദശരഥാ! നിന്റെ തെറ്റ് കാരണം മകനെ ഓർത്ത് ഞങ്ങൾ കരയുന്നതുപോലെ നീയും ഒരിക്കൽ തീർച്ചയായും കരയും.”

Dasharatha giving water to the old couple and informing about their son's death.

മകന്റെ ശരീരം കത്തിച്ച് ആ തീയിൽ അവരും ഇല്ലാതെയായി. വർഷങ്ങൾക്കുശേഷം ദശരഥൻ അയോധ്യയുടെ രാജാവുമായി ഭാര്യ കൗസല്യയിലൂടെ ശ്രേഷ്ഠനായ രാമന് ജന്മം നൽകി. എല്ലാവർക്കും രാമനെ വലിയ ഇഷ്ടമായിരുന്നു എന്നാൽ കൈകേയിയും മന്ഥരയും കാരണം 14 വർഷം വനവാസം അനുഭവിക്കേണ്ടിവന്നു രാമന്.

അന്ന് ദശരഥൻ മകനെയോർത്ത് വിതുമ്പി, തടാകത്തിന് കരയിൽ ആ പ്രായമായ മാതാപിതാക്കൾ വിതുമ്പിയത് പോലെ. സ്വന്തം കഴിവിൽ അമിതമായി വിശ്വസിച്ച ദശരഥൻ ഇരുട്ടിൽ മറ്റൊരാൾക്ക് പരിക്കേൽക്കും എന്ന് ചിന്തിച്ചില്ല. ശബ്ദഭേദി എന്ന കഴിവിൽ വിശ്വസിക്കുന്നതിനേക്കാളും പകൽ സമയത്ത് അമ്പെയ്യുകയായിരുന്നു. ആർക്കും ദോഷം വിചാരിച്ചില്ല പക്ഷേ മുൻകരുതൽ ഇല്ലായിരുന്നു.

ചോദ്യങ്ങൾ
  1. ആരാണ് ശബ്ദഭേദി?
  2. എന്തിനാണ് സന്യാസിയുടെ മകനെ ദശരഥൻ അമ്പെയ്ത?
  3. എങ്ങനെ ഇദ്ദേഹം ഇതിന് പരിഹാരം കണ്ടു?
  4. സന്യാസിയും ഭാര്യയും എന്തിനു തീയിൽ ചാടി മരിച്ചു?
  5. സന്യാസിയുടെ ശാപം എന്തായിരുന്നു?
  6. നിങ്ങളുടെ മുൻകരുതലിന്റെയോ അത് പാലിക്കാത്തതിന്റെയോ പേരിലുണ്ടായ ഭവിഷത്ത് പറയൂ?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: