പ്രവർത്തനത്തിന്റെ പവിത്രമായ ഫലങ്ങൾ

Print Friendly, PDF & Email

പ്രവർത്തനത്തിന്റെ പവിത്രമായ ഫലങ്ങൾ

Father asking son to get fruits

ഒരു ദിവസം അച്ഛൻ മകനെ വിളിച്ചു കുറച്ചു വാഴപ്പഴം വാങ്ങാൻ ആവശ്യപെട്ടു . അച്ഛനാണെങ്കിൽ പൂജയിൽ മുഴുകി ഇരിക്കുകയായിരുന്നു . മകൻ അച്ഛൻ തന്ന ഒരു രൂപയും കൊണ്ട് കടയിലേക്കു നടന്നു , വാഴപ്പഴം വാങ്ങി തിരിച്ചു വരുന്ന സമയത്ത് അവൻ വളരെ വിശന്ന ഒരു അമ്മയും മകനും വഴിയിൽ ഇരിക്കുന്നത് കണ്ടു.

വിശന്നിരിക്കുന്ന അമ്മയെയും കുട്ടിയേയും കണ്ട് ആ കൊച്ചു കരുതി, ഈ വാഴപ്പഴം വീട്ടിൽ കൊണ്ടുപോകുന്നതിനേക്കാൾ നല്ലതു വിശക്കുന്ന ഈ അമ്മയ്ക്കും കുട്ടിക്കും കൊടുക്കുന്നതാണ് . അങ്ങനെ ആ വാഴപ്പഴം സന്തോഷത്തോടെ അവർക്കു നൽകി.

വിശപ്പും ദാഹവും ശമിച്ച അമ്മയും കുട്ടിയും സന്തോഷത്തിന്റെ കണ്ണുനീർ പൊഴിക്കുകയും നന്ദി പറയുകയും ചെയ്തു . അങ്ങനെ ആ മകൻ വെറുംകയ്യോടെ വീട്ടിലേക്ക് പോയി. ഇതു കണ്ട അച്ഛൻ മകനോട് ചോദിച്ചു , വാഴപ്പഴം കിട്ടിയില്ലേ അത് എവിടെപ്പോയി , മകൻ പറഞ്ഞു , വാഴപ്പഴം പവിത്രമായിരുന്നു , എന്നിട്ട് വരുന്നവഴി നടന്ന സംഭവങ്ങൾ അച്ഛനോട് പറഞ്ഞു . വിശന്ന രണ്ട് ആത്മാക്കൾക്ക് വാഴപ്പഴവും ഭക്ഷണവും നൽകി മകൻ വിശദീകരിച്ചു. അവൻ വീട്ടിൽ കൊണ്ടുവന്ന പഴങ്ങൾ പ്രവർത്തനത്തിന്റെ പവിത്രമായ ഫലങ്ങൾ മാത്രമാണ്. തൻ്റെ മകൻ യോഗ്യനാണെന്ന് പിതാവിന് തോന്നി. അന്നുനടത്തിയ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചിരുന്നു.

Son giving away the fruits to hunger

അന്നുമുതൽ പിതാവിന് മകനോട് വലിയ വാത്സല്യം വളർന്നു ,പരസ്പരം വളരെ അടുത്തു.

[Source: China Katha – Part 1 Pg:5]

 Illustrations by Ms. Sainee
Digitized by Ms.Saipavitraa
(Sri Sathya Sai Balvikas Alumni)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു