അസതോ മാ ശ്ലോകം – പ്രവർത്തനം

Print Friendly, PDF & Email
അസതോ മാ ശ്ലോകം – പ്രവർത്തനം

കഥ പറയുക – ‘ഒരു ദുശ്ശീലം എങ്കിലും ഒഴിവാക്കൂ’ എന്ന ചിന്ന കഥ (താഴെ കൊടുത്തിരിക്കുന്നത്) – ഇത് കുട്ടികളോട് അഭിനയിച്ചു കാണിക്കാൻ പറയാം.

ഒരു ദുശ്ശീലം എങ്കിലും ഒഴിവാക്കൂ – കഥ

ഒരു ദുഷ്ടനായ കള്ളൻ ഒരിക്കൽ ഒരു ഗുരുവിനെ സമീപിച്ച് തനിക്ക് ആദ്ധ്യാത്മിക ജീവിതം നയിക്കണം എന്നും അതിനായി സഹായിക്കണം എന്നും അഭ്യര്‍ത്ഥിച്ചു. ഗുരു തിരിച്ച് കള്ളറനോട് ഏതെങ്കിലും ഒരു ദുശ്ശീലം ഒഴിവാക്കാൻ ഉപദേശിച്ചു. കള്ളൻ അങ്ങനെ നുണ പറയുന്ന ശീലം ഉപേക്ഷിച്ചു. അന്ന് രാത്രി കള്ളൻ മോഷണത്തിനായി അവിടത്തെ രാജകൊട്ടാരത്തിലേക്കാണ് പോയത്. അവിടെ എത്തിയപ്പോഴാണ് വേറൊരാളെ മട്ടുപ്പാവിൽ വെച്ച് അയാൾ കണ്ടുമുട്ടിയത്. ചോദിച്ചപ്പോൾ അയാളും മോഷ്ടിക്കാൻ വന്നതാണെന്ന് പറഞ്ഞു. അങ്ങനെ അവർ ഇരുവരും ചേർന്ന് ഖജനാവ് തുറന്ന് അവിടെ കണ്ട വജ്രാഭരണങ്ങൾ പങ്കിട്ടെടുത്തു.

എന്നാൽ രണ്ടാമത്തെയാൾ അവിടുത്തെ രാജാവ് തന്നെയായിരുന്നു. കള്ളനായി വേഷപ്രച്ഛന്നനായിരുന്ന രാജാവ് തന്നെയാണ് ഖജനാവിന്റെ താക്കോൽ തനിക്ക് അറിയാം എന്ന് നമ്മുടെ കള്ളനോട്ട് പറഞ്ഞു കൊടുത്തത്. എന്നാൽ വജ്രാഭരണങ്ങൾ പങ്കിടുന്ന സമയത്ത് നമ്മുടെ സത്യസന്ധനായ കള്ളന്, എല്ലാം നഷ്ടപ്പെടുന്ന രാജാവിന്റെ അവസ്ഥ ഓർത്ത് ദയ തോന്നി. അയാൾ തന്റെ പുതിയ കൂട്ടാളിയോട് പറഞ്ഞു, നമുക്ക് ഒരു വജ്രം ഇവിടെ തന്നെ വെക്കാം. അങ്ങിനെ അവർ ഒരു വജ്രം പെട്ടിയിൽ ഉപേക്ഷിച്ച് മറ്റുള്ളവ പങ്കിട്ടു പിരിഞ്ഞു. അടുത്ത ദിവസം രാവിലെ കൊട്ടാരം ഖജനാവ് കൊള്ളയടിച്ച വാർത്ത എങ്ങും പരന്നു. നഷ്ടത്തിന്റെ തോത് നിശ്ചയിക്കാൻ രാജാവ് (കഴിഞ്ഞ രാത്രി അദ്ദേഹം കള്ളനായി വേഷപ്രച്ഛന്നൻ ആയിരുന്നു) കൊട്ടാരം മന്ത്രിയെ നിയോഗിച്ചു. മന്ത്രി ഖജനാവിൽ ഒരു വജ്രം മാത്രം കണ്ടു. മോഷ്ടാക്കൾ അത് കാണാതെ പോയതായിരിക്കുമെന്ന് വിചാരിച്ചു. പെട്ടെന്നുതന്നെ അത് എടുത്തു സ്വന്തം കീശയിൽ ഇട്ടു. എന്നിട്ട് എല്ലാ വജ്രവും കള്ളന്മാർ കൊണ്ടുപോയതായി രാജാവിനെ അറിയിച്ചു.

കഴിഞ്ഞ രാത്രിയിൽ മോഷണമുതൽ പങ്കിടുന്ന സമയത്ത് വേഷപ്രച്ഛന്നനായ രാജാവ് കൂട്ടാളിയായ കള്ളന്റെ പേരും വിലാസവും ചോദിച്ച് മനസ്സിലാക്കിയിരുന്നു. അങ്ങിനെ രാജാവ് കള്ളനെ കൊട്ടാരത്തിൽ കൊണ്ടുവരാൻ ഭടന്മാരെ അയച്ചു. രാജസദസ്സിൽ സത്യസന്ധനായ കള്ളൻ രാത്രി നടന്നതെല്ലാം പറഞ്ഞ് കുറ്റസമ്മതം നടത്തി. താനും തനിക്ക് പരിചയമില്ലാത്ത തന്റെ കൂട്ടാളിയും ചേർന്ന് ഒരു വജ്രം ഒഴിച്ച് ബാക്കിയെല്ലാം മോഷ്ടിച്ചതായി അറിയിച്ചു. രാജാവ് മന്ത്രിയുടെ ദേഹ പരിശോധന നടത്തി ച്ചു. കീശയിൽ കാണാതായ വജ്രം കണ്ടെത്തിയതോടെ രാജാവ് അയാളെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കി. പകരം സത്യസന്ധനായ കള്ളനെ പുതിയ മന്ത്രിയായി നിയമിച്ചു. അങ്ങനെ പഴയ കള്ളൻ, എല്ലാ ചീത്ത സ്വഭാവങ്ങളും ഉപേക്ഷിച്ച് നീതിബോധമുള്ള ഭരണാധികാരിയായി മാറി തൻറെ ഗുരുവിനെ സന്തോഷിപ്പിച്ചു.

രത്നചുരുക്കം

കള്ളൻ എപ്പോഴാണോ നുണ പറയൽ ഉപേക്ഷിച്ചത് അപ്പോൾ മുതൽ അയാൾ നന്മയിലേക്ക് സഞ്ചരിക്കാൻ തുടങ്ങി. അതിൻറെ പരിണിതഫലമോയി അയാളുടെ ജീവിതം ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് മാറി.
മാത്രമല്ല വളരെ സമൃദ്ധി ഉള്ളവനായി. അതുകൊണ്ട് അയാൾ തൻറെ എല്ലാ ദുശ്ശീലങ്ങളും ഉപേക്ഷിച്ച് വളരെ നല്ല മനുഷ്യൻ ആയി പരിവർത്തനം ചെയ്യപ്പെട്ടു. അതുവഴി അദ്ദേഹത്തിൻറെ കീർത്തി കാലാകാലത്തോളം നിലനിന്നു. നന്മയുടെ പാതയിൽ സഞ്ചരിക്കാൻ തുടങ്ങിയാൽ നമ്മൾ എല്ലാവരും അനശ്വരരായി മാറും. ആളുകൾ നമ്മെ എന്നും ഓർക്കും. മറ്റു ഗുണങ്ങളോടും ഈ പ്രവർത്തനത്തെ താരതമ്യപ്പെടുത്താം. എപ്പോൾ നമ്മൾ ആത്മാർത്ഥമായി ഒരു സദ്ഗുണത്തെ ജീവിതത്തിൽ ആചരിച്ചു തുടങ്ങുന്നുവോ അന്നുമുതൽ മറ്റെല്ലാ നല്ല ഗുണങ്ങളും നമ്മിൽ വന്നു ചേരും. അങ്ങനെ നമ്മളും അനശ്വരരാവും. ഉദാഹരണങ്ങൾ: മഹാത്മാഗാന്ധി, ആൽബർട്ട് ഐൻസ്റ്റീൻ, അബ്ദുൾ കലാം, തുടങ്ങിയവർ.

ചർച്ച: കുട്ടികളോട് അടുത്ത ഒരു മാസത്തേക്ക് നുണപറയുന്ന ശീലം ഉപേക്ഷിക്കാൻ പറയുക. എന്നിട്ട് എല്ലാ ക്ലാസ്സുകളിലും ആക്ടിവിറ്റി എങ്ങനെ ഉണ്ടായിരുന്നു എന്നും, എളുപ്പമാണോ അല്ലാ കഷ്ടം ആയിരുന്നോ മറ്റെന്തെങ്കിലും നേട്ടങ്ങൾ അവർക്ക് ഉണ്ടായോ എന്നുള്ള കാര്യങ്ങളും ചർച്ച ചെയ്യാം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: