നാസറുദ്ദീന്റെ നർമ്മബോധവും ബുദ്ധിചാതുര്യവും

Print Friendly, PDF & Email

നാസറുദ്ദീന്റെ നർമ്മബോധവും ബുദ്ധിചാതുര്യവും

മുല്ല (മുസ്ലിം മതനിയമ പണ്ഡിതൻ) നാസറുദ്ദീന്റെ സ്വദേശം ടർക്കിയാണ്. നർമ്മബോധത്തിനും ബുദ്ധിചാതുര്യത്തിനും അദ്ദേഹം പ്രസിദ്ധനാണ്. വർഷംതോറും അദ്ദേഹത്തിന്റെ സ്മരണ നിലനിറുത്താനായി ഇന്നും ഒരു ഉത്സവം നടന്നു വരുന്നുണ്ട്.

The crow swoops away the soap

ഒരു ദിവസം അദ്ദേഹം ഒരു കഷണം സോപ്പ് കൊണ്ടുകൊടുത്തിട്ടു ഭാര്യയോടു തന്റെ ഷർട്ട് അലക്കിയിടണമെന്ന് പറഞ്ഞു. ഷർട്ടിൽ സോപ്പുതേച്ചുകൊണ്ടിരുന്നപ്പോൾ ഒരു വലിയ കാക്ക പറന്നുവന്ന് ആ സോപ്പ് കൊത്തിയെടുത്തു പറന്നുചെന്ന് ഒരു വൃക്ഷക്കൊമ്പിൽ ഇരിപ്പായി. മുല്ല ഭാര്യക്ക് ദേഷ്യം വന്ന് ആ കാക്കയെ ഉച്ചത്തിൽ ശപിച്ചുതുടങ്ങി.

മുല്ല ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, “എന്റെ ഷർട്ടിന്റെ നിറവും ആ കാക്കയുടെ നിറവും നോക്കൂ, അതിന് സോപ്പിന്റെ ആവശ്യം കൂടുതലായി ഉണ്ടെന്നു നിനക്കു തോന്നുന്നില്ലേ?” വിഷമിക്കാതിരിക്കൂ. ഞാൻ മറ്റൊരു സോപ്പു വാങ്ങിത്തരാം.

Mulla meets the man

ഒരു ദിവസം വഴിയരികിൽ നാസറുദ്ദീൻ ദുഃഖിതനായി മുഖം വീർപ്പിച്ചു നിൽക്കുന്ന ഒരുവനെ കണ്ടു. “സോദരാ, ജീവിതത്തിൽ യാതൊരു ഉത്സാഹവും തോന്നുന്നില്ല.” എനിക്കു ധാരാളം പണമുണ്ട്, നല്ല ഭാര്യയും കുഞ്ഞുങ്ങളുമുണ്ട്. എന്നിരുന്നാലും സൗഖ്യം ലഭിക്കുന്നില്ല. അയാൾ മുള്ളയോട് പറഞ്ഞു.

നാസറുദ്ദീൻ ഒരു വാക്കും മറുപടി പറയാതെ പെട്ടെന്ന് ആ ദുഃഖിതന്റെ സഞ്ചി കൈക്കലാക്കിക്കൊണ്ട് അതിവേഗം ഓടിപ്പോയി. ആ വഴിയാത്രക്കാരൻ തന്റെ സഞ്ചിക്കു വേണ്ടി വളരെ പണിപ്പെട്ടു പുറകേ ഓടിയെങ്കിലും മുല്ല പിടികിട്ടിയില്ല. ഇങ്ങനെ യാത്രക്കാരനെ കുറേ അധികം ഓടിച്ചശേഷം ആ സഞ്ചി വഴിയരികിൽ തന്നെ വെച്ചിട്ട് അദ്ദേഹം ആ വൃക്ഷത്തിന്റെ മറവിൽ ശ്രദ്ധിച്ചുനോക്കിക്കൊണ്ടിരുന്നു. വിഷമിച്ച് ഓടി വന്ന യാത്രക്കാരൻ വഴിയരികൽത്തന്നെ തന്റെ സഞ്ചി കിടക്കുന്നതുകണ്ട് അതിയായ സന്തോഷത്തോടെ അതിനടുത്തേയ്ക്കു ചെന്നു.

“ഇതാണ് സൗഖ്യം- സന്തോഷം – നിങ്ങൾക്ക് ഇപ്പോൾ അറിയാൻ കഴിഞ്ഞല്ലോ നാസറുദ്ദീൻ പറഞ്ഞു.”

ചോദ്യങ്ങൾ:

  1. എന്തിനാണ് നാസറുദ്ദീന്റെ ഭാര്യ ദേഷ്യപ്പെട്ടത്?
  2. നാസറുദ്ദീന്റെ മറുപടി എന്തായിരുന്നു?
  3. വഴിയാത്രക്കാരന് സൗഖ്യം കണ്ടുപിടിക്കാൻ നാസറുദ്ദീൻ എന്തു ചെയ്തു?

[Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: