കടുവയുടെ കഥ

Print Friendly, PDF & Email

കടുവയുടെ കഥ

സ്വാമി എല്ലാ ജീവജാലങ്ങളെയും ഒരുപോലെ സ്നേഹിച്ചു. മൃഗങ്ങളെ വേട്ടയാടുന്നതോ വധിക്കുന്നതോ സ്വാമി സഹിക്കില്ലായിരുന്നു. ഒരു ദിവസം സ്വാമി ഉറവക്കൊണ്ടയിൽ നിന്നും പുട്ടപർത്തിയി – ലേയ്ക്കെത്തിച്ചേർന്നപ്പോൾ വളരെ വിചിത്രമായ ഒരു സംഭവമുണ്ടായി. മൃഗവേട്ട വിനോദമാക്കിയിരുന്ന ഒരു ഇംഗ്ലീഷ് ഓഫീസർ ചിത്രവതീ നദിയുടെ മറുകരയിൽ മൃഗവേട്ട നടത്തുന്നുണ്ടായിരുന്നു. ഒരു കടുവയെ വെടി വച്ചതിനുശേഷം അയാൾ അനന്തപൂരിലേയ്ക്ക് ജീപ്പോടിച്ച് വരികയായിരുന്നു. അകാരണമായി പെട്ടെന്ന് അയാളുടെ ജീപ്പ് പുട്ട പർത്തി ഗ്രാമത്തിന്റെ തൊട്ടപ്പുറത്ത് വന്നപ്പോൾ നിന്നുപോയി. എത ശ്രമിച്ചിട്ടും ഓഫീസർക്കോ ഡ്രൈവർക്കോ ജീപ്പ് യാത്ര വീണ്ടു തുട രാൻ കഴിഞ്ഞില്ല.

ജീപ്പിന്റെ ഡ്രൈവർ സായിബാബയെക്കുറിച്ചുള്ള കഥകൾ കേട്ടിട്ടുണ്ടായിരുന്നു. ഇംഗ്ലീഷുകാരനോട് ഹസ്തചലനം കൊണ്ട് വിഭൂതി സൃഷ്ടിയ്ക്കുന്ന ഒരു ബാലൻ അടുത്ത ഗ്രാമത്തിലുണ്ടെന്ന് പറഞ്ഞു. ഈ വിഭൂതിക്ക് എല്ലാം സുഖമാക്കാനുള്ള കഴിവുണ്ടെന്നും ചിലപ്പോൾ ഈ ജീപ്പിന്റെ തകരാറുപോലും ഇല്ലാതെയാക്കാൻ കഴിഞ്ഞയ്ക്കാം എന്നും പറഞ്ഞു. ഇംഗ്ലീഷ് ഓഫീസർ ജീപ്പ് പകുതി വഴിയിൽ കുടു ങ്ങിയതിനാലും എൻജിന് എന്തു പറ്റി എന്നറിയാത്തതിനാലും, ഡ്രൈവർ ഗ്രാമത്തിൽ പോയി ബാബയെ കണ്ടുപിടിയ്ക്കുന്നതുവരെ ജീപ്പിലിരിയ്ക്കാം എന്നു പറഞ്ഞു.

ഡ്രൈവർ പുട്ടപർത്തിയിലെ തെരുവുകളിലൂടെ സത്യനെ തേടിയലഞ്ഞു അവസാനം അയാൾ ആ കുട്ടിയെ കണ്ടെത്തി. ഡവർ ആ കുട്ടിയോടു എന്തെങ്കിലും പറയുന്നതിനുമുമ്പ് തന്നെ ബാബ് പറഞ്ഞു. “ഞാൻ തന്നെ ജീപ്പിനടുക്കൽ വരാം.” സാമി മണൽ തീരത്തുകൂടെ നടന്ന് മണലിലാഴ്ന്നുപോയ ജീപ്പിനടുത്ത് എത്തി, ജീപ്പിനകത്തേയ്ക്കു നോക്കിയപ്പോൾ ഇംഗ്ലീഷുകാരൻ രണ്ടു മണിക്കൂർ മുൻപ് വെടിവച്ചിട്ട കടുവയെ കണ്ടു. അവിടെ കൂടിയ ജനങ്ങളോട് സ്വാമി അരുളിച്ചെയ്തതെന്തന്നാൽ സ്വാമി തന്നെയാണ് പുട്ടപർത്തിക്കു പുറത്ത് ആ ജീപ്പിനു പോകാൻ തടസ്സമുണ്ടാക്കിയത്. കാരണം, മരിച്ച ആ കടുവ രണ്ടാഴ്ചമാത്രം പ്രായമുള്ള മൂന്നു കുട്ടികളുടെ അമ്മയായിരുന്നു. അ കടുവക്കുട്ടികൾക്ക് അമ്മയില്ലാതെ അവർ വിശന്നു കരയുകയാണ്. സ്വാമി കർശനമായിട്ട് ആജ്ഞാപിച്ചു. തിരിച്ചു പോകൂ. ആ കടുവക്കുട്ടികളെ എടുത്ത് ഏതെങ്കിലും മൃഗശാലയിൽ ഏല്പിക്കുക അവർ അവയെ നന്നായി വളർത്തി പരിപാലിയ്ക്കും. ഇനി തൊട്ട് വന്യമൃഗങ്ങളെ നീ വെടിവയ്ക്കരുത്. അവ നിനക്ക് ഒരു ഉപ്രദവും ചെയ്യുന്നില്ലല്ലോ. പിന്നെ അവയെ തിരഞ്ഞു പിടിച്ച് കൊല്ലുന്നതെന്തിനാണ്?

ബാബ് തുടർന്നു പറഞ്ഞതെന്തന്നാൽ ഇനി തൊട്ട് ആ ഓഫീ സർ ക്യാമറ വച്ച് മൃഗങ്ങളെ ഷൂട്ടു’ ചെയ്യണം. ക്യാമറ ഏറ്റവും നല്ല ആയുധമാണ്. കാരണം, അത് മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ഇല്ല. ഇംഗ്ലീഷുകാരൻ സ്വാമിയെ അനുസരിച്ചു. ആ കടുവാക്കുട്ടികളെ എടുത്തുകൊണ്ടു പോയി മൃഗശാലയിൽ ഏല്പി ച്ചു. അന്നുതൊട്ട് ക്യാമറ ഉപയോഗിച്ചാണ് അയാൾ മൃഗങ്ങളെ വേട്ട യാടിയത്. ക്യാമറകൊണ്ട് വേട്ടയാടുന്നത് തോക്കുപയോഗിയ്ക്കുന്തിനേക്കാൾ സാഹസികമാണെന്ന സമാധാനപരവും അഹിംസാപരവും നന്മനിറഞ്ഞതും ആയ ജീവിതം നയിയ്ക്കാനുതകുമെന്നും അയാൾ കണ്ടെത്തി.

ആ ഓഫീസറെ സ്വാമിയുടെ കാരുണ്യവും ജ്ഞാനവും വല്ലാതെ സ്പർശിച്ചു. അതുകൊണ്ടു തന്നെ ആ കടുവാ തോൽ സംസ്കരണം കഴിഞ്ഞ് അയാൾക്കു കിട്ടിയപ്പോൾ അതിൽ നോക്കാൻ പോലും വയ്യാത്തത്ര വിഷമം തോന്നിയതിനാൽ അയാൾ പുട്ടപർത്തി യിൽ തന്നെ ആ തോലിനെ കൊണ്ടുപോയി സ്വാമിക്കു സമർപ്പിച്ചു.

[Source : Lessons from the Divine Life of Young Sai, Sri Sathya Sai Balvikas Group I, Sri Sathya Sai Education in Human Values Trust, Compiled by: Smt. Roshan Fanibunda]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: