ത്വമേവ മാതാ ശ്ലോകം – പ്രവർത്തനം

Print Friendly, PDF & Email
ത്വമേവ മാതാ ശ്ലോകം – പ്രവർത്തനം
ആക്റ്റിവിറ്റി ഷീറ്റുകൾ

ബാലവികാസ് കുട്ടികൾക്ക് ഒരു അമ്മയുടെ അല്ലെങ്കിൽ അച്ഛന്റെ സ്നേഹം അവരുടെ മക്കളോട് പ്രകടമാക്കുന്ന വീഡിയോകൾ കാണിച്ചു കൊടുക്കാം.
മൃഗങ്ങൾ അവരുടെ കുഞ്ഞുങ്ങളോട് സ്നേഹം കാണിക്കുന്ന വീഡിയോകൾ, വിവിധ ഇനങ്ങളിൽ പെട്ട മൃഗങ്ങളിൽ വലിയവ ചെറുതിനോട് സ്നേഹം/പരിചരണം കാണിക്കുന്ന വിഡിയോകൾ എന്നിവയൊക്കെ ഗുരുക്കന്മാർക് കുട്ടികൾക്ക് കാണിച്ചു കൊടുക്കാവുന്നതാണ് ഉദാഹരണത്തിന് – ഒരു നായയെ പരിപാലിക്കുന്ന ആന, കരടി കുട്ടിയെ പരിപാലിക്കുന്ന കുരങ്ങ് തുടങ്ങിയവ.

ചർച്ചകൾക്കായി നിർദ്ദേശിക്കുന്ന ചില ചോദ്യങ്ങൾ
  1. നിങ്ങൾ വീഡിയോകൾ ആസ്വദിച്ചോ? ഏതാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്? എന്തുകൊണ്ട്?
  2. നിങ്ങൾക്ക് വീട്ടിൽ മാത്രമേ സ്നേഹം ലഭിക്കൂ എന്ന് നിങ്ങൾ കരുതുന്നുണ്ടോ? സ്കൂളിൽ ആരാണ് നമുക്ക് സ്നേഹം പകരുന്നത്? ആരാണ് നമ്മളെ സ്കൂളിൽ നന്നായി ശ്രദ്ധിക്കുന്നത്?
  3. നിങ്ങൾക്ക് കളിക്കാൻ ഇഷ്ടമാണോ? എങ്ങിനെയാണ് കളികൾ രസകരമാക്കുന്നത് ?
  4. നിങ്ങൾക്ക് കുട്ടുകാരില്ലേ? അവരോടൊപ്പം ഉള്ളപ്പോൾ നിങ്ങൾക്ക് നല്ല സന്തോഷം തോന്നാറുണ്ടോ?
  5. നിങ്ങൾക്ക് റോഡ് മുറിച്ചുകടക്കാൻ പേടിയുണ്ടോ? നിങ്ങൾ എപ്പോഴെങ്കിലും ഒറ്റയ്ക്ക് റോഡ് മുറിച്ചുകടന്നിട്ടുണ്ടോ? ആ സമയം നിങ്ങളുടെ അരികിൽ നിന്നിരുന്ന ആൾ നിങ്ങളെ റോഡ് മുറിച് കടക്കാൻ സഹായിച്ചോ? നിങ്ങളും ആരെയെങ്കിലും റോഡ് മുറിച്ചു കടക്കാൻ സഹായിച്ചിട്ടുണ്ടോ?
  6. അച്ഛനമ്മമാർ സഹോദരങ്ങൾ, സുഹൃത്തുക്കൾ എന്നിവരോടൊപ്പം എപ്പോഴും താമസിക്കാൻ നമുക്ക് കഴിയുമോ?
  7. നിങ്ങൾക്ക് പരിചയമില്ലാത്ത ഒരാളോട് നിങ്ങൾ സ്നേഹവും സഹാനുഭുതിയും കാണിച്ചിട്ടുണ്ടോ? എങ്ങനെ? അവർക്ക് അപ്പോൾ എന്തു തോന്നിയിട്ടുണ്ടാവും? നിങ്ങൾ ചെയ്തകാര്യത്തിൽ നിങ്ങൾക്ക് സന്തോഷം അനുഭവപ്പെട്ടുവോ?
അനുമാനം

മാതാപിതാക്കൾ, അധ്യാപകർ, സുഹൃത്തുക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ, വളർത്തുമൃഗങ്ങൾ എന്നിവരിലൂടെ ലഭിക്കുന്ന സ്നേഹം ദൈവത്തിന്റെ സ്നേഹമാണ് എന്ന്‌ ഗുരുക്കന്മാർ കുട്ടികളോട് വിശദീകരിക്കണം. അതുപോലെ തന്നെ മറ്റുള്ളവർക്ക് നാം നൽകുന്ന സ്നേഹവും നമ്മിലൂടെ അവരിലേക്ക്‌ ഒഴുകുന്ന ദൈവസ്നേഹമാണ്.

ദൈവം നമ്മെയെല്ലാം തുല്യമായും നിരുപാധികമായും സ്നേഹിക്കുകയും തന്റെ സ്നേഹം നമുക്കെല്ലാവർക്കും പകരുകയും ചെയ്യുന്നു, ചിലപ്പോൾ അമ്മയുടെ രൂപത്തിൽ, ചിലപ്പോൾ സുഹൃത്തിനെപ്പോലെ, ചിലപ്പോൾ സഹോദരനെപ്പോലെ.

കുട്ടികളോട് സ്വാമിക്കായി ഒരു ഗ്രീറ്റിംഗ് കാർഡ് ഉണ്ടാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഗുരുക്കന്മാർക്ക്‌ ക്ലാസ് അവസാനിപ്പിക്കാം.

കുറിപ്പ്

വീഡിയോകൾ യൂ ട്യൂബിൽ ലഭ്യമാണ്.ബാല വികാസ് ഗുരുക്കന്മാർക്ക് ക്ലാസിനു മുൻപായി അവ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ അഭ്യർത്ഥിക്കുന്നു. അതു മൂലം ക്ലാസ്സ്‌ സമയത്ത് കുട്ടികളുടെ. ശ്രദ്ധ മാറാതിരിക്കാനും അവശ്യമുള്ളവ മാത്രം നൽകാനും സാധിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: